Friday, January 10, 2014

പാക്കിസ്ഥാനി ചിക്കന്‍ കറി.

ഞങ്ങളുടെ ഫാമിലിയിലേക്ക് വിരുന്നു വന്ന ഒരു ചിക്കന്‍ കറി........  എന്‍റെ കസിന്‍ ബ്രദര്‍ കല്യാണം കഴിച്ചത് ഒരു പാക്കിസ്ഥാനി പെണ്‍കുട്ടിയെ ആയിരുന്നു.....  അങ്ങനെയാണ് ഈ ചിക്കന്‍ കറി  ഞങ്ങളുടെ അടുക്കളയില്‍ എത്തുന്നത്,  ഹിന്ദി നല്ലവണ്ണം സംസാരിക്കാന്‍ അറിയില്ലെങ്കിലും എന്‍റെ പ്രിയംവദ ഒരുവിതം മനസ്സില്ലാക്കി എടുത്ത ഒരു ഡിഷ്‌ ആണ്...  ഉണ്ടാക്കി നോക്കിയപ്പോള്‍ ഒരു വെത്യസ്തമായ രുജി തോന്നി. നിങ്ങളും ഒന്നു പരീക്ഷിച്ചു അഭിപ്രായം പറയുമല്ലോ ??

കൂട്ട്.
====
ചിക്കന്‍ ഒരു കിലോ.
വലിയ ഉള്ളി രണ്ടെണ്ണം.
തക്കാളി വലുത് രണ്ട്.
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് രണ്ട് സ്പൂണ്‍.
തൈര് അര കപ്പ്‌.
മല്ലി ഇല ഒരു ബഞ്ച്.
മുളകുപൊടി രണ്ടു സ്പൂണ്‍.
മല്ലിപ്പൊടി  ഒരു സ്പൂണ്‍.
മഞ്ഞള്‍ അര സ്പൂണ്‍.
കുരുമുളക് പൊടി അര സ്പൂണ്‍.
ഗരം മസാല അര സ്പൂണ്‍.
ജീരക പ്പൊടി ഒന്നര സ്പൂണ്‍.

ഉണ്ടാക്കുന്ന രീതി.
================
ഈ ഡിഷ്‌ കുറച്ചു ഓയലി ആണ്. നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ അര കപ്പ്‌ ഓയില്‍ ഒഴിച്ച് ചൂടായി വരുമ്പോള്‍ ഉള്ളി അരിഞ്ഞു വെച്ചത് ഇട്ടു വാട്ടുക , നല്ല ബ്രൌണ്‍ കളറായതിനു ശേഷം  ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ് ചേര്‍ത്തു ഇളക്കുക. ഒരു മിനിട്ടിനു ശേഷം തക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേര്‍ത്തു ഇളക്കുക .. തക്കാളി ഒന്നുടഞ്ഞതിനു ശേഷം തൈര് ചേര്‍ത്തതിനുശേഷം ചിക്കന്‍ ഇട്ടു വേവിക്കുക... ഇനി മസാല പൊടികള്‍ ഓരോന്നായി ചേര്‍ത്തിളക്കി കൊണ്ടിരിക്കുക... ചെറുതായി അരിഞ്ഞു വെച്ച മല്ലി ഇലയും അര ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു ചെറു തീയില്‍ വേവിക്കുക... ഗ്രേവി കുറവുള്ള കറിയാണ് ഇത്.... ചിക്കന്‍ വെന്തു വരുമ്പോള്‍ അരകപ്പ് ഓയില്‍ കൂടി ചേര്‍ത്തു വേവിച്ചു  ബാക്കി എടുത്തു വെച്ച മല്ലിയില ചേര്‍ത്തിളക്കി തീ ഓഫാക്കുക.... നല്ല രുചിയുള്ള കുറുന്നനെയുള്ള ഈ ചിക്കന്‍ കറി ചപ്പാത്തി,പൊറാട്ട , വെള്ളപ്പം , റൊട്ടി എന്നിവയ്ക്ക് ചേര്‍ന്ന വിഭവമാണ്.  അബദ്ധ വശാല്‍ ഇതു ഇവിടെ വന്നു വായിച്ചു ആരെങ്കിലും ഉണ്ടാക്കി നോക്കുകയാണെങ്കില്‍ അഭിപ്പ്രായം പറയാന്‍ മറക്കരുതേ... :) :)  
 
കടപ്പാട് :- അന്‍സാറ ഇസ്ഹാക്ക്.

ഇസ്ഹാക്ക് പുഴക്കലകത്ത്.

No comments: