Tuesday, August 26, 2014

പ്രയാണം.

ആ തെരുവില്‍ നിന്നും
അവനോടുകയായിരുന്നു...! 
വഴിയില്‍ എവിടെയോ 
കാല്‍ ഉടക്കി...!! 
ചെരുപ്പ് പൊട്ടി..!! 
ചെന്നെത്തിയതോ 
ചെരുപ്പ് കുത്തിയുടെ 
അടുത്തേക്ക്‌...! 
അയാള്‍ മുഖത്തേക്ക് 
നോക്കാറില്ല 
പക്ഷേ വായിച്ചെടുക്കാം 
ആ ചെരുപ്പിനുടമയുടെ 
ജീവിതം..!!! 
----------------------------------------------------------------
#പ്രയാണം.... നിന്‍റെ വഴികള്‍ നിന്റേതു മാത്രമായിരിക്കും. 

https://www.facebook.com/isakkisamSunday, August 24, 2014

കടലമ്മ.

ചൂണ്ടുവിരല്‍ 
കൊണ്ട് 
തീരത്ത്‌ 
മണലില്‍ 
എഴുതികൊണ്ടിരുന്നു...! 
അങ്ങു നോക്കത്താ 
ദൂരത്തുനിന്നും ഒന്നിന് 
പുറകെ മോറ്റൊന്നായി 
അവസാനമില്ലാതെ 
എന്‍റെ എഴുത്തുകള്‍ 
മായ്ച്ച് അവള്‍ 
സംതൃപ്തിയടഞ്ഞു...!!! 
----------------------------------------
‪#‎കടലമ്മ‬... 
ഇനിയും എഴുത്തുകൊണ്ട് ഈ വഴി വന്നാല്‍ സുട്ടുടുവേ... Saturday, August 23, 2014

ബാര്‍....!!

ബാര്‍ 
എന്ന ബോര്‍ഡ് കാണാനില്ല 
പകരം വന്നതോ 
മണവാട്ടി എന്ന 
ബോര്‍ഡ്...!!
ഇടയ്ക്കിടെ തല 
പുറത്തേക്കും 
പിന്നെ ഉള്ളിലേക്കും 
നാണത്തില്‍ പൊതിഞ്ഞൊരു 
നോട്ടവും...!!
താമര വിരിയും 
ഗ്രാമങ്ങളില്‍ 
പാമ്പുകള്‍ക്ക് 
ഉണ്ടോ ക്ഷാമം 
നാളെയുടെ 
കേരള കാഴ്ച്ചകള്‍.!
https://www.facebook.com/isakkisam

Thursday, August 21, 2014

പ്രണയിനീ....


വസന്തത്തിലോ ഗ്രീഷ്മത്തിലോ എന്നറിയില്ല..,
എന്‍റെ മനസ്സ് തൊട്ടുണർത്തിയ അജ്ഞാതസുന്ദരീ..
പ്രിയപ്പെട്ടവളെ..
സ്വപ്നങ്ങളില്‍ നീ കൊണ്ടുപോയ തീരങ്ങളില്‍
ഞാന്‍ ഉല്ലാസവാനായിരുന്നു..!
നിന്‍റെ കണ്ണുകളില്‍
ഞാന്‍ കണ്ട പടവാളിന്റെ തിളക്കവും,
ചുണ്ടുകളിലെ
ചെമ്പരത്തിപ്പൂവിന്‍റെ ചുവപ്പും
കവിളുകളിലെ
സന്ധ്യയുടെ തുടിപ്പും
എത്ര കാത്തിരുന്നാലും ഒരിക്കലും
എന്റേതല്ല നീയെന്നോര്‍ക്കുമ്പോള്‍..
എങ്കിലും നീ ചൊല്ലിയ കവിതയില്‍
എവിടെയോ ഞാനുമില്ലേ....?
ഒരു മഴയിലൂടെന്നിലേക്ക് പെയ്തിറങ്ങിയ
നിൻ സ്നേഹം കാതോർത്ത്...
വീണ്ടുമാ സ്നേഹമഴ നനയാന്‍
കൊതിച്ചു ധന്യമായ നിമിഷങ്ങള്‍
ഉള്ളിൽ നിറച്ചു ഞാനിപ്പോഴും
വേഴാമ്പലായ് കാത്തിരിപ്പുണ്ട്...
അടുത്ത ജന്മത്തിലെങ്കിലും
പ്രണയമഴപോലെന്നിലേക്ക്
പ്രിയപ്പെട്ടവളേ..
എനിക്കായ് മാത്രം നീ പെയ്തിറങ്ങുമെന്നും
ആ മഴയിൽ നാമൊന്നായി
അലിഞ്ഞു ചേരുമെന്നും മോഹിച്ച്... !
 
 
 

Wednesday, August 13, 2014

'അച്ഛന്‍' ഒരോര്‍മ്മ.


തുറന്നിട്ട ജനലിലൂടെ ഞാന്‍ അവരെ കണ്ടു....'

 സൂര്യനെ കടല്‍ വിഴിങ്ങിയിരിക്കുന്നു...! വാനം ചുവന്നു തുടുത്തു കോപിച്ചിരിക്കുന്നു...! 

"മൂന്ന് രൂപങ്ങള്‍" ഒരു സ്ത്രീയും രണ്ടു കുട്ടികളും...' രണ്ടു വശങ്ങളിലായി കുട്ടികള്‍ അമ്മയുടെ കൈ പിടിച്ചിരിക്കുന്നു...!

മകള്‍ മൂന്നിലും, മകന്‍ എല്‍,കെ,ജി യിലുമാണ്  ...! കുട്ടികളുടെ കൈയില്‍ രണ്ടു പൊതികളും ഉണ്ട്..., വീട്ടിലേക്കുള്ള യാത്രയിലാണവര്‍...! 

ആ കുഞ്ഞു പൊതിയില്‍ നിന്നും രണ്ടു ദേശീയ പതാകകള്‍ പുറത്തേക്കു തള്ളി നില്‍ക്കുന്നുണ്ടായിരുന്നു....' 

'ഓഗസ്റ്റ് 15' സ്വാതന്ത്ര്യ ദിനത്തില്‍ സ്കൂളില്‍ പോകുമ്പോള്‍ കയ്യില്‍ കരുതാനുള്ളത് തന്നെ...' 

രാവിലെ ഹെഡ് മാസ്റ്റര്‍ പതാക ഉയര്‍ത്തും....! 
അതില്‍ നിന്നു വര്‍ണ്ണപൂക്കള്‍ കാറ്റിന്റെ അകമ്പടിയായി അസംബ്ലിയില്‍ വരിയായി നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുകളിലേക്ക്...'

പിന്നെ പായസ വിതരണവും മിഠായിയും ഒക്കെ ഉണ്ടാകും...!! 

ഇതെല്ലാം കണ്ടു കൊണ്ട് തന്‍റെ അച്ഛന്‍ അങ്ങു ആകാശത്തു നിന്നു സന്തോഷത്തോടെ കൈ വീശി കാണിക്കും....! അമ്മ പറഞ്ഞു തന്നത് അവനോര്‍ത്തു....!!

അസംബ്ലിയില്‍ നിന്നത് മുതല്‍ അവന്‍റെ കണ്ണുകള്‍ ആകാശത്തു തന്നെയായിരുന്നു...! 

അതിര്‍ത്തിയില്‍ ഉള്ള ഒരു ഏറ്റു മുട്ടലിലായിരുന്നു അവനു അച്ഛനെ നഷ്ട്ടപെട്ടത്...! 

ഒരു പെട്ടി ദേശീയ പതാകയില്‍ പൊതിഞ്ഞു വീട്ടില്‍ കൊണ്ടു വന്നതവനോര്‍ത്തു......!!

അമ്മ കരഞ്ഞു കൊണ്ട് അതില്‍ കെട്ടിപ്പിടിച്ചു കിടക്കുന്നു..,

വീട്ടില്‍ ഒരുപാട് നേതാക്കന്മാര്‍ വര്‍ണ്ണ പൂക്കളാല്‍ നിര്‍മിച്ച റീത്ത് കൊണ്ട് വന്നു ആ പെട്ടിക്കു മുകളില്‍ വെച്ചത്...!! 

പിന്നെ അച്ഛനു ലഭിച്ച വീരചക്രം ഫോട്ടോക്ക് മുന്നില്‍ വെച്ചിരുന്നു...!! 

ഇപ്പോള്‍ ദേശീയ പതാക എവിടെ കണ്ടാലും അവനു അച്ഛനെ ഓര്‍ക്കും......! 

സ്കൂളില്‍ നിന്നും തിരിച്ചെത്തി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു ....' അമ്മേ ഞാന്‍ അച്ഛനെ കണ്ടില്ല....! 

വരുന്നത് വരെ ആകാശത്തു തന്നെ നോക്കിയിരിപ്പായിരുന്നു...!!! 

അമ്മ അവനെ മാറോടു ചേര്‍ത്തി പറഞ്ഞു..., മോനെ നിന്‍റെ കയ്യിലിരിക്കുന്ന ആ പതാകയില്‍ ഉണ്ട് നിന്‍റെ അച്ഛന്‍.  

ജയ്‌ ഹിന്ദ്.
***************

അതിര്‍ത്തിയില്‍ രാപകലില്ലാതെ രാജ്യത്തിന്‌ വേണ്ടി കാവല്‍ നില്‍ക്കുന്ന  ഭടന്മാര്‍ക്കും അവരുടെ കുടുംബത്തിനും സമര്‍പ്പിക്കട്ടെ സ്വാതന്ത്ര്യ ദിനാശംസകള്‍.

https://www.facebook.com/isakkisam?ref_type=bookmarkMonday, August 11, 2014

"ശശി ബലധില്‍"

നാട്ടില്‍ എല്ലാവരും കളിയാക്കി നിരാശനായ ശശി അവസാനം പ്രവാസം സ്വീകരിച്ചു ജിദ്ദയിലെ ബലധില്‍ എത്തി......!! 

ജോലി അന്വേഷിച്ചു നടന്നു അവസാനം ഒരു സൂപ്പര്‍ മാര്‍കറ്റില്‍ സെയില്‍സ് മാന്‍ ആയി ജോലിക്ക് കയറി...! 

ശശി ജോലിക്ക് കയറിയ അന്ന് തൊട്ടു കടയില്‍ കച്ചവടം 4 ഇരട്ടി ആയി വര്‍ദ്ധിച്ചു....!! 

ഇതെങ്ങനെ സംഭവിച്ചു എന്ന അന്വേഷണമായി കടയുടമ..!

ഒരു ദിവസം ശശി ഒരാള്‍ക്ക്‌ ചൂണ്ട വില്‍ക്കുന്നത് കടയുടമ ശ്രദ്ധിച്ചു...!

അയാള്‍ മീന്‍ പിടിക്കാനുള്ള മറ്റു സാമഗ്രികളടക്കം 150 റിയാലിന് വാങ്ങി..!

ശശി അയാളോട് പറഞു , താങ്കള്‍ ധരിച്ചിരിക്കുന്ന ഷൂസ് വളെരെ വില കൂടിയതാണല്ലോ..?

ഇതുപയോകിച്ചു ചൂണ്ടയിടാന്‍ പോയാല്‍ അതു കേടു വരില്ലേ ? 

സ്പോര്‍ട്സ് ഷൂ വാങ്ങിച്ചോളൂ...... രാവിലെ നടക്കാന്‍ പോകുമ്പോഴും ഉപയോഗിക്കാമല്ലോ ?

അയാള്‍ 100 റിയാലിന് സ്പോര്‍ട്സ് ഷൂ വാങ്ങി..! 

ശശി വീണ്ടും പറഞു.... താങ്കള്‍ നല്ല വെളുത്തിട്ടല്ലേ...! വെയിലു കൊള്ളാതിരിക്കാന്‍ ഒരു കുടയും വാങ്ങിക്കോളൂ......!! 

അയാള്‍ 20 റിയാലിന് ഒരു കുടയും വാങ്ങി..! 

ശശി പിന്നെയും പറഞ്ഞു... താങ്കള്‍ കുറെ നേരം ചൂണ്ടയിട്ടാല്‍ വിശക്കൂലെ ? 

അയാള്‍ 75 റിയാലിന് ജൂസും , ചിപ്സും മറ്റു ഭക്ഷണ സാധനങ്ങള്‍ വാങ്ങി..! 

അയാള്‍ പോയ ശേഷം കടയുടമ ശശിയെ വിളിച്ചു അഭിനന്ദിച്ചു.." 

"സബാഷ് !  ഒരു ചൂണ്ട വാങ്ങാന്‍ വന്ന അയാളെ കൊണ്ട് ഇത്രയൊക്കെ സാധനങ്ങള്‍ വാങ്ങിപ്പിച്ചില്ലേ...... ! സമ്മതിച്ചിരിക്കുന്നു." 

അപ്പോള്‍ ശശി : അതൊന്നുമല്ല മുതലാളി, അയാള്‍ ഭാര്യക്ക് "ആള്‍വേയ്സ്" പാഡ് വാങ്ങാന്‍ വന്നതാ..."

ഞാന്‍ ചോദിച്ചു അഞ്ചു ദിവസം എന്ത് ചെയ്യാനാ, ചൂണ്ടയിടാന്‍ പോയിക്കൂടെയെന്നു... :) :) :) :)
Tuesday, August 05, 2014

യാത്ര.

ഒന്നില്‍ നിന്നു തുടങ്ങി 
വീണ്ടും ഒന്നിലേക്ക്.....! 

ആദ്യ യാത്ര തനിച്ചായിരുന്നു,
പിന്നെ ഓരോന്നായി 
കൂട്ടിന് വന്നു.....! 

പിന്നെ ഒരു കൂടു കൂട്ടാനുള്ള 
ശ്രമത്തില്‍ ആയിരുന്നു....! 

കാലങ്ങള്‍ അതിവേകം,
കുഞ്ഞുങ്ങള്‍ പറക്കമുറ്റതായി...!

വീണ്ടും ഏകനായി 
യാത്ര തുടരുന്നു....! 

നാളെ എന്നെ 
കാത്തിരിക്കുന്ന
യാത്രയിലും
ഞാന്‍ തനിച്ച് ...!

Friday, August 01, 2014

"ഉപയോഗശൂന്യം"

പേരകുട്ടിയുമോത്തു വീട്ടിലെ പത്തായത്തില്‍ പഴയ സാധനങ്ങള്‍ അടുക്കി വെക്കുകയായിരുന്നു അയാള്‍,

 മനോഹരമായ സ്വര്‍ണ്ണ പണിയോടു കൂടിയുള്ള നീളന്‍ ബോക്സ് കണ്ടു അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു,

ആ ബോക്സിന്‍റെ ലോക്ക്കണ്ടുപിടിക്കാന്‍ അവനു കഴിഞ്ഞില്ല, 

കിതച്ച് കൊണ്ട് അവന്‍ ചോദിച്ചു:

ഇതെന്താണ് മുത്തച്ചാ .. ? 

ചോദ്യവുമായി അവന്‍ മുത്തച്ചനെ സമീപിച്ചു.

ഇതെനിക്ക് റാങ്ക് കിട്ടിയതിനു സമ്മാനമായി കിട്ടിയ പേനയാണ്...'

കോളേജിലെ  പ്രിന്‍സിപ്പള്‍ എനിക്ക് സമ്മാനിച്ച പാര്‍ക്കര്‍ പേന.

മനസ്സില്‍ നിന്നും മാഞ്ഞു പോയ ആ സുദിനങ്ങള്‍ വീണ്ടും ഒരു മിന്നായം പോലെ തെളിഞ്ഞു വന്നു...'

 എത്ര മനോഹരമായിരുന്നു ആ കാലം, 

രാവിലെ തിക്കി തിരക്കിയുള്ള  ആ ബസ് യാത്ര... തന്‍റെ കണ്ണുകളില്‍ എന്നും അവള്‍ ഉടക്കിയിരുന്നില്ലേ...'

സാധാരണ ബസ്സില്‍ പുറകിലെ ഡോറിലാണ് കയറുന്നെതെങ്കിലും അടുത്ത സ്റ്റോപ്പ്‌ എത്തുമ്പോഴേക്കും മുന്നില്‍ അവളുടെ അടുത്തെത്തിയിരിക്കും, 

ആദ്യമൊക്കെ എന്നെ അവഗണിച്ചിരുന്ന അവള്‍ ആദ്യ വര്‍ഷം റിസല്‍റ്റ് വന്നപ്പോള്‍ ക്ലാസ്സില്‍ ഞാനായിരുന്നു ഫസ്റ്റ്..'

അതില്‍ പിന്നെ ഒരു ബഹുമാനമായിരുന്നു എന്നോട്, ഞങ്ങളുടെ കണ്ണുകള്‍ ഒരായിരം കാര്യങ്ങള്‍ കൈമാറി കൊണ്ടിരുന്നു...'

ഒരിക്കലും എനിക്കവളോട് എന്‍റെ ഇഷ്ടം പറയാന്‍ പറ്റിയില്ല, 

അവളെ കാണുമ്പോള്‍, വല്ലപ്പോഴും  സംസാരിക്കുമ്പോള്‍ എന്‍റെ നാവിനു ശക്തിയില്ലാത്തത് പോലെ ഒരു വിറയലാണ്... 

അവസാന വര്‍ഷം കോളേജു കഴിഞ്ഞു പിരിയുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചു  അവള്‍ എന്നില്‍ നിന്നു അതു കേള്‍ക്കാന്‍ കൊതിച്ചിരുന്നു എന്നു ആ കണ്ണില്‍ നിന്നും അറിയാമായിരുന്നു...'

സത്യത്തില്‍ വീട്ടിലെ ചുറ്റുപാടുകളും കഷ്ട്ടതകളും ആയിരുന്നിരിക്കാം എന്നെ വിലക്കിയിരുന്നത്, 

എനിക്കു നഷ്ടപെട്ടത് എന്‍റെ ജീവിതം തന്നെയായിരുന്നു. പിന്നീടുള്ള എന്‍റെ ഔധ്യോകിക വളര്‍ച്ചയില്‍ എവിടെയോ നഷ്ടപ്പെട്ട ഓര്‍മകള്‍ ആയിരുന്നു അവള്‍. 

മുത്തച്ചാ.....  മുത്തച്ചാ...  

ആ വിളി കേട്ടാണ് ഓര്‍മയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്... 

മുത്തച്ചാ ആ പേന എനിക്ക് തരുമോ .. ? 

എന്‍റെ പേന മുത്തച്ചനു തരാം, അവന്‍ കേണപേക്ഷിച്ചു...'

മുത്തച്ഛന്‍ പൊട്ടിച്ചിരിച്ചു,

"എന്‍റെ കുട്ടീ, അതുകൊണ്ട് നിനക്ക് കാര്യമില്ല, അതു എഴുതാന്‍ പറ്റില്ല, നിബ്ബു മുറിഞ്ഞിരിക്കുന്നു... മഷി നിറക്കുന്ന ഭാഗം പൊട്ടിയിരിക്കുന്നു, മാത്രമല്ല, അതു ശരിയാക്കാന്‍ കഴികയുമില്ല.'

അപ്പോള്‍ അതെന്തിനാ മുത്തച്ഛന്‍ സൂക്ഷിച്ചു വെക്കുന്നത്?'

                                                    **************** 

രാത്രിയില്‍ നല്ല ഉറക്കത്തിലാണ്ട് ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുന്ന ഭാര്യയെ ഉണര്‍ത്താതിരിക്കാന്‍ ശ്രദ്ദിച്ചു അയാള്‍ മെല്ലെ കിടക്കിയില്‍  പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.' 

പേര മകന്‍റെ ചോദ്യത്തിന് കൊടുത്ത ഉത്തരം സ്വയം ആവര്‍ത്തിച്ചു കൊണ്ട് അയാള്‍ കിടന്നു.

"ചില സാധനങ്ങള്‍ നമുക്കു ഉപയോഗമില്ലാത്തതാണ്, 
എങ്കിലും അവ ഉപേക്ഷിക്കുവാനുള്ള കരുത്ത് നമുക്കില്ല."

https://www.facebook.com/isakkisam?ref_type=bookmark

http://ishaquep.blogspot.in/