Monday, June 23, 2014

പ്രേതങ്ങളുടെ താഴ്വര. [പാണംപ്ര വളവ്]

സ്വാഭാവിക അപകട മരണമെന്ന് നമ്മള്‍ പറഞ്ഞു തള്ളുന്ന പല അപകട മരണങ്ങള്‍ക്കും പിന്നില്‍ മോക്ഷം കിട്ടാതെ അലയുന്ന ആത്മാക്കളുടെ അദൃശ്യകരങ്ങളുണ്ട്. അപകടങ്ങളില്‍ മരണപ്പെടുന്ന പല ആത്മാക്കളും രക്ത ദാഹികളായി റോഡില്‍ അലയുന്നു. നാളെ നിങ്ങളുടെ വാഹനത്തിലായിരിക്കും അവന്‍റെ കണ്ണ്. സൂക്ഷിക്കുക..!!!

കടവ് റിസോര്‍ട്ടില്‍ നിന്നും വണ്ടിയെടുക്കുമ്പോള്‍ മദ്യം അയാളുടെ സിരകളില്‍ ലഹരി പടര്‍ത്തിയിരുന്നു. രാത്രിയുടെ നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ട് കാര്‍ ചെമ്മാട് ലക്ഷ്യം വെച്ചുകൊണ്ട് നീങ്ങി കൊണ്ടിരുന്നു. റോഡിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ വഴിയോരത്ത് തട്ടുകടകള്‍ കാണാം. ചരക്കു കയറ്റി വരുന്ന പാണ്ടി ലോറികളുടെ ഇടത്താവളം ഇതു തന്നെ, ഓംലറ്റ് ഓര്‍ഡര്‍ ചെയ്തു വണ്ടിക്കു സൈഡില്‍ മാറി നിന്ന് മദ്യം കഴിക്കുന്ന ഡ്രൈവര്‍മാര്‍ സ്ഥിരം കാഴ്ചകളില്‍ ഒന്ന്.

മദ്യത്തിന്‍റെ ലഹരിയിലാണെങ്കിലും കാറിനെ നിയന്ദ്രിച്ചു ഓടിക്കുന്നതില്‍ അയാളുടെ ശരീരത്തിന് കഴിയുന്നുണ്ട്. യൂണിവേഴ്സിറ്റി കഴിഞ്ഞു വണ്ടി കോഹിനൂര്‍ എത്തിയതും "ട്ടോ...." എന്ന ശബ്ദത്തോടെ വണ്ടിയുടെ ടയര്‍ പഞ്ചറായി. ഈ അസമയത്ത് ആരാണ് ഒന്ന് സഹായിക്കാന്‍ കിട്ടുക. സ്റ്റെപ്പിനി ടയറില്‍ കാറ്റുമില്ല. വണ്ടി ഇവിടെ സൈഡാക്കി വല്ല വാഹനത്തിലും കയറി നാടു പിടിക്കാമെന്ന് കരുതി...."

കാര്‍ നില്‍ക്കുന്നത് ചര്‍ച്ചിന്‍റെ മുന്നിലാണ്. റോഡിലൂടെ വാഹനങ്ങള്‍ ചീറി പാഞ്ഞുകൊണ്ടിരുന്നു. ഒരു മഴയുടെ ലക്ഷണം സൂചിപ്പിച്ചു കൊണ്ടാണ് കാറ്റ് വീശിയത്, തണുപ്പ് അനുഭവപെട്ടു....!

‘മഞ്ഞു പെയ്യുന്ന തണുത്ത കാറ്റില്‍ നിന്നും രക്ഷ തേടി തന്‍റെ ജീന്‍സ് പോകറ്റില്‍ നിന്നും ഗോള്‍ഡ്‌ ഫ്ലേക്ക് കിങ്ങ്സ് ലൈറ്റ് എടുത്തു കൊളുത്തി ആഞ്ഞു വലിച്ചു. സിഗരറ്റ് ഒള്ളില്‍ കിടക്കുന്ന മദ്യത്തിന്റെ വീര്യം ഒന്നു കൂട്ടി. ആ തണുത്ത കാറ്റ് ശരിക്കും ആസ്വദിച്ചു.'
‘കാറിന്‍റെ പിന്നിലായി ഒരാളുടെ ചുമ കേട്ടു..!’
‘കാതില്‍ ഒരു പരുക്കന്‍ ശബ്ദം മുഴങ്ങി.'
'വണ്ടി പഞ്ചറായി അല്ലെ..?'
‘തിരിഞ്ഞു അപരിചിതനെ നോക്കി.'
അതു വഴി വന്ന വാഹനത്തിന്‍റെ വെളിച്ചത്തില്‍ ഒരു മിന്നായം പോലെ അയാളെ കണ്ടു,
‘ഞെട്ടിപ്പോയി...!' ‘ഞാന്‍ നിലവിളിച്ചു പോയോ..?' ‘ശബ്ദം പുറത്തേക്ക് വന്നില്ല. സെമിത്തേരിയില്‍ നിന്നും ഒരാള്‍ എഴുന്നേറ്റു വന്നു നില്‍ക്കുന്ന പോലെ യാണ് തോന്നിയത്,മുഷിഞ്ഞ വേഷം. ജീര്‍ണത ദര്‍ശിക്കുന്ന ഒരു മനുഷ്യ ശരീരം.
അയാള്‍ തുടര്‍ന്നു... ‘മുന്നോട്ടുള്ള ഇറക്കവും വളവും കഴിഞ്ഞാല്‍ ഒരു മുസ്ലിം പള്ളി കാണാം അതിന്‍റെ സൈഡിലൂടെ ഉള്ള റോഡില്‍ പള്ളിക്ക് പുറകുവശത്തെ രണ്ടാമത്തെ വീട് പാണംപ്ര പഞ്ചര്‍ കട നടത്തുന്ന ആളുടെ വീടാണ്. “പരിഭ്രമിക്കേണ്ട.." ഒന്നു പോയി നോക്കൂ..'
ഈ രാത്രിയില്‍ അയാള്‍ വരുമോ ?
ഏതു പാതിരാത്രിയിലും വിളിച്ചാല്‍ വരും, ‘പരോപകാരിയാണ്..’
"പിന്നൊരു കാര്യം, വഴി തെറ്റി താങ്കള്‍ക്കു സംഭവിക്കുന്ന അപകടങ്ങള്‍ക്ക് വ്യക്തിപരമായി ഞാന്‍ ഉത്തരവാദിയല്ല.”
അതു പറഞ്ഞു അയാള്‍ ചിരിച്ചപ്പോള്‍ രണ്ടു കൂര്‍ത്ത പല്ലുകള്‍ തെളിഞ്ഞു വരുന്നതുപോലെ അനുഭവപെട്ടു. പെട്ടന്ന് അയാള്‍ ചര്‍ച്ചിന്റെ ഗേറ്റ് തുറന്നു ഇരുട്ടില്‍ മറഞ്ഞു.

‘നല്ല ഇരുട്ടാണ്‌, കയ്യില്‍ ടോര്‍ച്ചുമില്ല..' ഇടയ്ക്കിടയ്ക്ക് വരുന്ന വാഹനത്തിന്‍റെ വെളിച്ചവും മിന്നലും മാത്രം. താഴോട്ട് ഇറങ്ങുന്ന റോഡ്‌ വെക്തമായി കാണുന്നുണ്ട്, എന്തു ചെയ്യണം എന്നാലോചിച്ചു കുറച്ചു നേരം നിന്നു.' പിന്നെ അതു വഴി ചെമ്മാട് ദിശയിലേക്കു പോകുന്ന നാലഞ്ചു വണ്ടികള്‍ക്ക് കൈ കാണിച്ചു നോക്കി, ആരും സഹായത്തിനു വന്നില്ല, വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തി.

ഉള്ളിലുള്ള മദ്യം സിരകളിലേക്ക് ദൈര്യം പകര്‍ന്നു. മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. മുന്നില്‍ ഒരുപാട് അപകടങ്ങള്‍ കൊണ്ട് പ്രസക്തമായ പാണംപ്ര വളവു തന്നെ. ഇപ്പോള്‍ റോഡ്‌ രണ്ടായി തിരിച്ചു ഡിവൈഡറും,ഹമ്പും ഒക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ വാഹനാപകടങ്ങള്‍ സാധാരണം.

"കഴിഞ്ഞ വര്‍ഷം കേരളത്തിന്‍റെ പ്രിയപ്പെട്ട കൊമേഡിയന്‍ ജഗതി ശ്രീകുമാറിന് അപകടം പറ്റിയതും ഈ പാണംപ്ര വളവില്‍ തന്നെ...."
നികൂടതകളുടെ വളവു തന്നെ..!"

ഓരോന്നു ആലോചിച്ചു മുന്നോട്ടു നടന്നു, നല്ല ഇരുട്ടാണ്‌. വാഹനമോന്നും വരുന്നുമില്ല. സാവധാനം മുന്നോട്ട് നടന്നു തുടങ്ങി, തന്‍റെ ഇടതു വശത്ത്‌ ഇടതൂര്‍ന്ന ചെടികള്‍ക്കിടയിലൂടെ കുറച്ചു മുന്നിലായി എന്തോ അനങ്ങുന്നതായി തോന്നി. രണ്ടടി മുന്നോട്ടു നടന്നതും ഒരു കൂറ്റന്‍ ചെന്നായ മുന്നിലേക്ക്‌ ചാടി. നാവു പുറത്തേക്കിട്ട് കിതച്ചുതുടങ്ങിയ അതിന്‍റെ കണ്ണുകള്‍ തീ കനല്‍ പോലെ തിളങ്ങി. ഒരു ബലപരീക്ഷണത്തിന് മുതിരുന്നതു സാഹസമാണെന്ന് മനസ്സിലാക്കി പിന്മാറി.


ഒരു നിമിഷം മുഖാമുഖം നോക്കി നിന്നു, പിന്നീട് അല്‍പ്പം ധൈര്യം സംഭരിച്ച് ആ കൂറ്റന്‍ ചെന്നായയുടെ മുന്നിലേക്ക്‌ രണ്ടടി വെച്ചു. ധൈര്യത്തിലുള്ള തന്‍റെ കടന്നു കയറ്റം ചെന്നായക്ക്‌ അബരപ്പുണ്ടാക്കിയത് ആത്മ വിശ്വാസം വര്‍ദ്ധിപ്പിച്ചു. അത് ഒന്നു വന്യമായി മുരളി, ഒരു ചെറിയ ചാട്ടത്തിനു ആ ചെന്നായക്ക്‌ തന്‍റെ കഴുത്ത് ഒടിക്കാമെന്ന് അറിയാമായിരുന്നു. പക്ഷേ, തിരിഞ്ഞോടുന്നത് സ്വയം ആപത്തു വിലക്കു വാങ്ങുന്നതിന് തുല്യമാവും. തന്‍റെ കയ്യില്‍ ഉള്ള ഏക ആയുധം കാറിന്‍റെ കീ മാത്രമാണ്, സാവധാനം ആ കൂറ്റന്‍ ചെന്നായ തന്‍റെ സമീപത്തേക്ക് അടുത്തു, ‘ചെന്നായ കടിച്ചു കീറിയ തന്‍റെ ശരീരം പല ഭാഗങ്ങളായി റോഡില്‍ ചിതറി കിടക്കുന്നത് ഓര്‍ത്തപ്പോള്‍ ഭയം സിരകളിലൂടെ അരിച്ചുകയറി.

പച്ച മനുഷ്യന്‍റെ ഗന്ധം പിടിച്ചെടുത്ത ചെന്നായ ചുറ്റിപറ്റി ഒന്നു കറങ്ങി, ചെന്നായക്ക്‌ തന്നെ ആക്രമിക്കാന്‍ ഉദ്ദേശമില്ലെന്നു മനസ്സിലാരോ മന്ദ്രിച്ചു, പിന്നെ മെല്ലെ കൈ ഉയര്‍ത്തി അതിനെ ഓടിക്കാന്‍ ശ്രമിച്ചു. മുന്നിലുള്ള തന്‍റെ ഇര ശക്തനാനെന്നു തോന്നിയതുകൊണ്ടാവാം ചെന്നായ ഇരുളിലേക്ക് ഓടി മറഞ്ഞു.

മുന്നിലേക്ക്‌ വച്ച കാല്‍ ഇനി പിന്നിലോട്ടില്ല, താഴോട്ട് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. ആ നടത്തത്തിനിടയില്‍ പിറകുവശത്തു നിന്നു വന്ന വാഹനത്തിന്‍റെ വെളിച്ചത്തിലാണ് ആ കാഴ്ച്ച കണ്ടത്, റോഡിന്‍റെ അരികില്‍ വളര്‍ന്നു നില്‍ക്കുന്ന വലിയ പാലമരത്തിന്റെ മുകളില്‍ ഒരാള്‍ കയറി ഇരിക്കുന്നു. ഈ മനുഷ്യനെന്തു പറ്റി. ഈ അസമയത്ത് പാലമരത്തിന്റെ മുകളില്‍ എന്താണ് പണി. പാലമരകൊമ്പ് ആടിയുലയുന്നുണ്ട് ഏതു നിമിഷവും അതു പൊട്ടി താഴെ വീഴാം.

റോഡിലൂടെ പാഞ്ഞു പോകുന്ന ഏതെങ്കിലും വാഹനത്തിന്‍റെ അടിയില്‍ അയാളുടെ ശരീരം ചതഞ്ഞു പോകും,സ്വന്തം ജീവനുമായി അങ്കത്തിനു തയ്യാറായി ഇരിക്കുന്ന ആ മനുഷ്യന്‍റെ സാഹസികത ഓര്‍ത്തപ്പോള്‍ തലചുറ്റി. ഇനി അയാളും തന്നെ പോലെ വാട്ടീസ് അടിച്ചു കിറുങ്ങി കാണുമോ? അയാള്‍ റോഡിലൂടെ പോകുന്ന വാഹനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു പന്തികേടു തോന്നി. ഈ അസമയത്ത് പാലമരത്തില്‍ കയറി ഇരിക്കേണ്ട ആവശ്യമെന്ത്, ഇടക്ക് കാറ്റില്‍ ആടിയുലയുന്ന പാലമരകൊമ്പില്‍ ഒരു സര്‍ക്കസ് അഭ്യാസിയുടെ മേയ് വഴക്കത്തോടെ അയാള്‍ തന്‍റെ ശരീരം ചലിപ്പിച്ചു കൊണ്ടിരുന്നു.

ഒരു പക്ഷേ ആ മനുഷ്യന്‍റെ മരണം തന്‍റെ കണ്‍ മുന്നില്‍ ദര്‍ശിക്കാനാവും. അതോര്‍ത്തപ്പോള്‍ സിരകളില്‍ രക്തം കട്ടപിടിക്കുന്നപോലെ അനുഭവപെട്ടു.
‘പെട്ടന്നാണ് അതു സംഭവിച്ചത്..!’ അതിവേഗത്തില്‍ പാഞ്ഞു വന്ന ഒരു ജീപ്പ് റോഡില്‍ നിന്നും തെന്നി സൈഡിലെ കല്ലില്‍ ഇടിച്ചുകയറി തല കീഴായി കരണം മറിഞ്ഞു നിമിഷങ്ങള്‍ക്കകം അതു കത്താന്‍ തുടങ്ങി. ആദ്യം ഒന്നു ഞെട്ടിത്തരിച്ചു. പിന്നെ ഓടി ആ ജീപ്പിന്റെടുത്തു എത്തിയതില്‍ ആദ്യം ഞാന്‍ തന്നെയായിരുന്നു. അപ്പോഴാണ്‌ അതു ശ്രദ്ദയില്‍ പെട്ടത്, കത്തുന്ന ജീപ്പിന്‍റെ സമീപത്തുനിന്നും ഒരാള്‍ സാവധാനം തെന്നിമാറുന്നു. വീണ്ടും അയാളെ സൂക്ഷിച്ചു നോക്കിയപ്പോള്‍ തല ചുറ്റുന്നത്‌ പോലെ അനുഭവപ്പെട്ടു.
‘കാരണം പാലമരത്തിന്റെ മുകളില്‍ ഇരുന്നതും ജീപ്പിന്‍റെ സമീപത്തു കണ്ടതും ഒരാള്‍ തന്നെയാണ്.’ നിമിഷ നേരം കൊണ്ട് ആ പാലമരത്തില്‍ ഇരുന്ന മനുഷ്യന്‍ എങ്ങനെ ജീപ്പിനു സമീപെത്തെത്തി..!
തിരിഞ്ഞു പാലമരത്തില്‍ നോക്കിയപ്പോള്‍ അവിടെ ശൂന്യം..'

താന്‍ കഴിച്ച മദ്യം ആവിയായി പോകുന്നത് പോലെ തോന്നി.
അപ്പോഴേക്കും അതു വഴി വന്ന വണ്ടിയിലുള്ളവര്‍ കൂട്ടം കൂടിയിരുന്നു. അതില്‍ ഒരാള്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
“ഒരാഴ്ച്ചക്കുള്ളില്‍ ഇവിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.
ആദ്യത്തേതില്‍ രണ്ടാള്‍ മരിച്ചു...' ഇനി നാളെത്തെ ന്യൂസ്പേപ്പറില്‍ കാണാം മരണസംഖ്യ. അപകട സ്ഥലത്ത് നിറുത്തിയ വണ്ടികളില്‍ ഒന്നില്‍ കയറിക്കൂടി വീട്ടിലേക്കു തിരിച്ചു..'

നേരം പുലര്‍ന്ന് ന്യൂസ്‌പേപ്പര്‍ നോക്കിയപ്പോഴാണ് ഇന്നലെ ഞാന്‍ സഞ്ചരിച്ചത് ഒരു സ്വപ്നത്തിലൂടെയല്ല എന്ന തിരിച്ചറിവുണ്ടായത്.
‘പാണംപ്ര വളവിലെ ജീപ്പപകടത്തില്‍ മരണം മൂന്ന്....’

‘കുറേ നേരം ആ ഇരുപ്പു തുടര്‍ന്നു. ‘ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല.' ഇന്നെലെ ഉണ്ടായ അനുഭവം ആരോടെങ്കിലും ഒന്നു പറയണം. 'മനസ്സ് മന്ദ്രിച്ചുകൊണ്ടിരുന്നു. ആരോടു പറഞ്ഞാലും ചിരിക്കും, വട്ടാണെന്ന്പറയും. മനസ്സിന്‍റെ വിങ്ങല്‍ എവിടെ ഇറക്കിവെക്കും. ചിന്തകള്‍ നെഞ്ചിനകത്ത് പുകഞ്ഞുകൊണ്ടിരുന്നു.

ദീപയോടു പറഞ്ഞാലോ ? ഞാനാണ് അവള്‍ക്കു കടവ് റിസോര്‍ട്ടില്‍ ജോലി ശരിയാക്കി കൊടുത്തത്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്ന വെക്തിത്വം, ആ സൗന്ദര്യം ഒരു ലഹരിയായി കൂടെ കൂടിയിട്ടു നാളേറേയായി. എന്തും അവളോട്‌ തുറന്നു പറയാം. ഒരു ആരാധനയോടാണ് അവള്‍ എന്നെ കണ്ടിരുന്നത്‌.
ഞാനോ...?

പതിവു പോലെ വൈകിട്ട് അഞ്ചു മണിക്ക് തന്നെ കടവിലെത്തി. റിസപ്ഷന് മുന്നിലുള്ള സോഫയില്‍ അലസമായി അവളെ കാത്തിരുന്നു, ഇന്നു ജോലിക്കു വന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി . അര മണിക്കൂര്‍ കാത്തിരിപ്പിനൊടുവില്‍ ഒരു സായിപ്പിന്‍റെ കൂടെ കടന്നു വന്നു അവള്‍. എന്നെ കണ്ടതും അടുത്തേക്ക്‌ വന്നു.

ഇന്നെന്താ പതിവിനു വിപരീതമായി ഇവിടെ ?
‘ബാര്‍ തുറന്നുട്ടുണ്ടല്ലോ ?’
‘ചുമ്മാ തന്നെ കാത്തിരുന്നതാ...’
‘ഒരു കൂട്ടം പറയാനുണ്ട്...'
‘എപ്പോഴാ ഒന്നു ഫ്രീ ആവുക...'
‘പതിവു തെറ്റിക്കണ്ട...'
ഞാന്‍ ഫ്രീ ആയാല്‍ ബാറില്‍ വന്നു വിളിക്കാം, തുടങ്ങിക്കോളൂ,
ഞങ്ങളുടെ ശമ്പളത്തിന്റെ ഒരു പങ്കു സാറാണല്ലോ തരുന്നത്.
എന്ന് പറഞ്ഞു കളിയാക്കി ചിരിച്ചുകൊണ്ട് സായിപ്പിന്‍റെ കൂടെ നിതംബം കുലുക്കികൊണ്ട്‌ കൊണ്ടു മുന്നോട്ടു നടന്നു...'
ആ നടപ്പിന്റെ ചന്തം ഒരു നിമിഷം നോക്കികൊണ്ടു നേരെ ബാറിലോട്ടു നടന്നു, മനസ്സു നിറയെ അവള്‍ ആയിരുന്നു..."

‘മാനത്തു പ്രത്യക്ഷപ്പെട്ട മഴവില്ലും താഴെ പുഴയും തുരുത്തും ചാറല്‍ മഴയില്‍ പതിവിലേറെ ഭങ്ങിയായി അയാള്‍ക്ക്‌ തോന്നി’
ബേറര്‍ വിനയപൂര്‍വ്വം വന്നു കൈക്കൂപ്പി..'
എന്താണ് സര്‍ വേണ്ടത്, സാദാരണ കഴിക്കുന്നതു തന്നെയല്ലേ ?
ഇന്നു ബോബി വന്നിട്ടുണ്ടോ ?
ഉണ്ട് സര്‍,
‘എങ്കില്‍ അവനെ വിളിക്കൂ..'
‘അല്പസമയത്തിനകം ബോബി പ്രത്യക്ഷപ്പെട്ടു...’
‘എന്താ സര്‍ വിശേഷം... സുഖം തന്നെയല്ലേ...'
‘ആ അങ്ങിനെ പോകുന്നു...'
‘താന്‍ മുന്‍പൊരിക്കല്‍ സെര്‍വ് ചെയ്ത ആ കൊക്ടയില്‍ വിസ്കി ഇല്ലേ... അതു തരൂ ഇന്ന്...’
‘വല്ലാതെ പ്രക്ഷുബ്ദമായിരിക്കുന്നു മനസ്സ്, ഒന്നു തണുക്കട്ടെ..'
‘ഒരു മണിക്കൂറിനുള്ളില്‍ നാലെണ്ണം അകത്താക്കി...'

സര്‍ ഫോമിലായോ ? വശ്യമായ സൗന്ദര്യം സ്ഫുരിക്കുന്ന ഒരു കള്ളച്ചിരിയോടെ ദീപ വന്നു. പതിവിലേറെ ഉത്സാഹവതിയായി അവളെ കാണപ്പെട്ടു.
എന്താ പറയാനുണ്ടെന്ന് പറഞ്ഞല്ലോ ?
‘ദീപ ഇരിക്കൂ...'
‘സോറി സര്‍..' ഇവിടെ താങ്കളുടെ കൂടെ ഇരിക്കാന്‍ അനുവാദം ഇല്ല. പെട്ടെന്ന് പറയാമെങ്കില്‍ പറയൂ..."
"കുറച്ചു സാവകാശം വേണം..."
എന്‍റെ ജോലി കഴിഞ്ഞു. ഈ യൂനിഫോം മാറി വരാം. ‘ഞാന്‍ പുറത്തു ഗാര്‍ഡനില്‍ ഉണ്ടാവും ഉടനെ വരണേ....'
എന്‍റെ ലാസ്റ്റ് ബസ്സ്‌ ഏഴര മണിക്കാണ്, ദീപ ഓര്‍മിപ്പിച്ചു.
ഗ്ലാസിലെ അവസാന തുള്ളി മദ്യവും വലിച്ച ശേഷം തന്‍റെ ക്രഡിറ്റ് കാര്‍ഡ്‌ മേശ പ്പുറത്ത് വച്ചു പുറത്തേക്കിറങ്ങി....'
‘തനിക്കു അകമ്പടിയായി വന്ന തണുത്ത കാറ്റ് ആസ്വദിച്ചുകൊണ്ട്‌ ഒരു സിഗരറ്റിനു തീ കൊളുത്തി ഗാര്‍ഡനിലേക്ക് നടന്നു...'

ബാറില്‍ നിന്നും രണ്ടു മൂന്നു പേര്‍ പുറത്തിറങ്ങി ആടി കുഴഞ്ഞു കാര്‍ പാര്‍ക്കിലേക്ക് പോകുന്നത് ശ്രദ്ദിച്ചു.
വണ്ടിയുടെ ചാവി ഡോറില്‍ കയറ്റാന്‍ അയാള്‍ പാട് പെടുന്നുണ്ടായിരുന്നു.."
"ശരിയായ അളവില്‍ ആല്‍ക്കഹോള്‍ ചെന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പതിന്മടങ്ങ്‌ വര്‍ദ്ധിക്കും!"
“മലയാളികള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നില്‍ക്കുന്നത് വരെയാണ് കുടിക്കുന്നത്...."
ലഹരിയെ പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്ന മനോഹരമായ പുഞ്ചിരിയോടെ ദീപ കടന്നു വന്നു.."
‘എന്താണ് സര്‍...’
‘താന്‍ ഈ സര്‍ വിളി ഒന്നു നിറുത്തൂ’ ഇവിടെ അതിന്‍റെ ആവശ്യമില്ല.
വീണ്ടും സുന്ദരമായ തന്‍റെ മുല്ലമൊട്ടു പോലെ വെളുത്ത പല്ലുകള്‍ കാണിച്ചു കുലുങ്ങി ചിരിച്ചു...'
‘ഇന്നലെ രാത്രി നടന്ന ഒരു സംഭവം പറയാന്‍ വേണ്ടി ആണ് തന്നെ കാണണമെന്ന് പറഞ്ഞത്...'
‘താനത് കേട്ട് എന്നെ പരിഹസിക്കരുത്.'
ഇന്നു ഒവറല്ലല്ലോ ? എന്തായാലും പറയൂ.
നടന്ന കാര്യങ്ങള്‍ എല്ലാം വിശദമായി ഒരു കഥ പറയും പോലെ വിവരിച്ചു.."
ഏതാണ്ട് ഒറ്റ ശ്വാസത്തിലാണ് പറഞ്ഞു നിര്‍ത്തിയത്.."
‘ഹ ഹ ഹ ഒരു പൊട്ടിചിരിയോടെ അവള്‍ പറഞ്ഞു...'

“ഇതിപ്പോ കടമുറ്റത്തു കത്തനാരു സീരിയല്‍ കണ്ടപോലെയാണല്ലോ..."
തുടക്കത്തില്‍ തന്നെ നല്ല ഒരു സൈകാട്രിസറ്റിന്റെ ചികിത്സ ലഭിച്ചാല്‍ ഇത്തരം ഭ്രാന്ത് ഭേദമാകും.
വീണ്ടും ചിരി.'
‘തന്നോട് ഇക്കാര്യം പറഞ്ഞ ഞാനാണ് വിഡ്ഢി,
‘ദീപ ഒരു കാര്യം ചെയ്യൂ. വീട്ടിലേക്കു വിളിച്ചു പറയൂ...'
‘ഇന്നു രാത്രി ഡ്യൂട്ടിക്ക് വരുന്ന കുട്ടി ലീവാണ്, അതു കൊണ്ടു നാളെ രാവിലെ വീട്ടില്‍ എത്തുകയുള്ളൂ എന്ന്..’
നമുക്ക് ഇന്നു രാത്രി അവിടം വരെ ഒന്നിച്ചു പോകാം.. തനിക്കു നേരിട്ടു കണ്ടു ബോധ്യപ്പെടാമല്ലോ..!''
‘ഓക്കെ..’ അതു കഴിഞ്ഞു എന്നെ എന്തു ചെയ്യാനാണ് പരിപാടി, പാതിരാത്രിക്ക്‌ എന്നെ സാറിന്‍റെ വീട്ടില്‍ കൊണ്ടുപോകുമോ..?
‘എങ്കില്‍ ഞാന്‍ റെഡി..'
വീട്ടിലുള്ളവരുടെ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍ ഒരു വളിഞ്ഞ ചിരി താനേ മുഖത്തു പ്രത്യക്ഷമായി..'
സമയം പോണു എന്നെ പെട്ടന്നു ബസ്‌ സ്റ്റോപ്പില്‍ ആക്കൂ... ലാസ്റ്റ് ബസ്‌ പോയാല്‍ പിന്നെ പതിനഞ്ചു കിലോമീറ്റര്‍ വണ്ടി ഓടിക്കാന്‍ പറ്റുമോ ഇയാള്‍ക്ക്..?

ഉടനെ അടുത്ത ബസ്‌ സ്റ്റോപ്പില്‍ ദീപയെ ഇറക്കി..."
ഇനിയെന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചു വണ്ടി അലക്ഷ്യമായി ഓടിക്കൊണ്ടിരുന്നു...'
വീണ്ടും യാന്ദ്രികമായി തന്‍റെ കാര്‍ കടവ് റിസോര്‍ട്ടിലെത്തി...' ബാറിലേക്ക് കയറിയതും തന്‍റെ ക്രെഡിറ്റ് കാര്‍ഡുമായി ബോബി വന്നു.
സാര്‍ കാര്‍ഡ് വാങ്ങാന്‍ മറന്നു അല്ലെ ?
‘ഇതിലൊന്ന് സൈന്‍ ചെയ്യൂ.. ബില്‍ നീട്ടി കൊണ്ടു പറഞ്ഞു...'
‘ക്രഡിറ്റ് കാര്‍ഡ്‌ എടുത്തു പേഴ്സിലേക്ക് വെച്ചുകൊണ്ട് സോഫയില്‍ ഇരുന്നു..'
“ബോബി ഒരു ലാര്‍ജ്... റിപീറ്റ്.."
മനോഹരമായ ആ സ്ഫടിക ഗ്ലാസ്സിലേക്ക്‌ രണ്ടു ഐസ് ഇട്ട ശേഷം അതലിയുന്നതും നോക്കി ഓരോ ചിന്തയില്‍ മുഴുകി..!"
“ബോബി തോളില്‍ തട്ടി വിളിച്ചപ്പോള്‍ ആണ് ആ മയക്കത്തില്‍ നിന്നുണര്‍ന്നത്‌..."
‘സമയം പതിനൊന്ന് ആയി സാര്‍.... ബാര്‍ ക്ലോസ് ചെയ്യുന്നു....’
എനിയെന്തെകിലും ആവശ്യമുണ്ടോ..?
“ഒന്നുകൂടി റിപീറ്റ് ചെയ്യൂ.. ദാറ്റ്സ് ആള്‍"
‘ഓക്കെ സര്‍...’

ഇന്നെത്തെ രാതി എന്തായാലും അതുവരെ പോകണം.
‘ആ നികൂടത തിരിച്ചറിയണം...’ കാര്‍ തുറന്നു തന്‍റെ കറുത്ത ഓവര്‍ കോട്ട് ധരിച്ചു യാത്രതിരിച്ചു. റോഡില്‍ ഇപ്പോഴും വാഹനങ്ങള്‍ ഒഴികികൊണ്ടിരിക്കുന്നു..." കോഹിനൂര്‍ കഴിഞ്ഞു ചര്‍ച്ചിന് മുന്‍പില്‍ തന്‍റെ വാഹനം പാര്‍ക്ക് ചെയ്തു പുറത്തിറങ്ങി സാവധാനം മുന്നോട്ടു നടന്നു.."
‘റോഡു വിജനമാണ്... ഇടിക്കിടെ ഓരോ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്‌... തന്നെ ആരും ശ്രദ്ദിക്കുന്നില്ല എന്നു ഉറപ്പു വരുത്തി..’

തണുത്തു വീശിയടിച്ച കാറ്റില്‍ വന്ന മഴത്തുള്ളികള്‍ മുഖത്തു നിന്നും തുടച്ചു മാറ്റി. മഴക്കുള്ള ലക്ഷണം കാണുന്നുണ്ട്. ഇപ്പോള്‍ അല്‍പ്പം അകലെയായി വളവില്‍ സ്ഥിതിചെയ്യുന്ന പാലമരവും അപകടം നടന്ന സ്ഥലവും വ്യക്തമായി കാണുന്ന സ്ഥലത്തെത്തി. തന്‍റെ ഇടതു വശത്തു തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കാട്ടു ചെടികള്‍ക്കുള്ളില്‍ പതുങ്ങി നിന്നു. താന്‍ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നു ഒരു നിമിഷം ഓര്‍ക്കാതിരുന്നില്ല. തണുത്ത കാറ്റില്‍നിന്നു ഒരു പരുതിവരെ തന്‍റെ ഓവര്‍ കോട്ട് സംരക്ഷണം തന്നു കൊണ്ടിരുന്നു. പോകറ്റില്‍ കരുതിയിരുന്ന കറുത്ത റുമാല്‍ കൊണ്ടു തലയില്‍ കെട്ടി. മഴ ഇടയ്ക്കു കാറ്റിനു തുണയായി ചിന്നം പിന്നം ചാറികൊണ്ടിരുന്നു.
അപ്പോഴാണ്‌ അതു ശ്രദ്ദിച്ചത്‌...' താന്‍ ലക്ഷ്യം വെച്ചു നോക്കിയിരുന്ന പാലമരകൊമ്പ് ആടിയുലയുന്നു, പെട്ടെന്നാരൂപം പ്രത്യക്ഷപെട്ടു.."
താന്‍ ആദ്യം കണ്ട അതേ രൂപം തന്നെയെന്നു മനസ്സിലായി.."
തന്‍റെ രണ്ടു കണ്ണുകളും ആ രൂപത്തെ നിരീക്ഷിച്ചു തുടങ്ങി..'
സാധാരണ മനുഷ്യര്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ ആ രൂപത്തിനുണ്ടെന്നു തോന്നി.

ഒരു ചെന്നായ അനയ്ക്കുന്നതുപോലെ നാവു പുറത്തേക്കിട്ടു ചെറിയ ശബ്ദത്തില്‍ കിതക്കുന്നുണ്ടായിരുന്നു, രക്തം പറ്റിപിടിച്ചത് പോലെ ചുവന്ന നിറത്തിലുള്ള അയാളുടെ നാവ് പേടിപ്പെടുത്തുന്നതായിരുന്നു.
നായ്ക്കളെ പോലെ കിതച്ചു തലയാട്ടിയുള്ള ആ ഇരുത്തം അധികനേരം നോക്കിയിരിക്കാന്‍ പറ്റില്ലായിരുന്നു. സാധാരണ മനുഷ്യരേക്കാള്‍ കൈവിരലുകള്‍ക്ക് വളെരെ നീളം കൂടുതലായിരുന്നു.
കൂര്‍ത്ത നഖങ്ങള്‍ കുത്തുളി പോലെ മുന്നോട്ടു തള്ളി നില്‍ക്കുന്നു. ഇടക്കിടക്ക് അതു വഴി കടന്നു പോകുന്ന വാഹനങ്ങളിലാണ് ശ്രദ്ദ.
രാത്രി സഞ്ചാരിയായ ഒരു മൂങ്ങയെ പോലെ ആ പിശാചിന്റെ കണ്ണുകള്‍ തിളങ്ങി കൊണ്ടിരുന്നു. ഇടക്കിടക്ക് അപ്രത്യക്ഷമാകുന്നുണ്ടായിരുന്നു ആരൂപം. വവ്വാല്‍ പറന്നു വന്നു ഇരിക്കുന്ന ലാഘവത്തോടെ ചില്ലകള്‍ ഇളക്കി പിന്നേയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ആ പിശാചിന്റെ ശ്രദ്ദ തന്നിലേക്ക് പതിയാതിരിക്കാന്‍ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്നു.
ഇലകള്‍ അനങ്ങുന്ന ശബ്ദങ്ങള്‍ എന്‍റെ മനസ്സിനെ അലോസരപ്പെടുത്തി.
വല്ല മൂര്‍ഖനും ജീവന്‍ അപായപ്പെടുത്തുമോ എന്ന ആശങ്കയിലാണ് നില്‍പ്പ്.


രാത്രി രണ്ടു മണി.... ദൂരെ നിന്നും ഒരു സ്കോര്‍പിയോ അതിവേഗത്തില്‍ വരുന്നു, ആ വരവ് കണ്ടു കൊണ്ടാണ് ആ പൈശാചിക രൂപത്തിനു ചില രൂപ മാറ്റങ്ങള്‍ സംഭവിച്ചത്. പാലമരത്തില്‍നിന്നും അപ്രത്യക്ഷമായ അയാള്‍ എങ്ങെനെയാണ് സ്കോര്‍പ്പിയോവില്‍ കയറിയെതെന്നു മനസ്സിലായില്ല, ആ പിശാചിന്റെ സാമീപ്യം വന്ന മുതല്‍ ആ സ്കോര്‍പ്പിയോ ദിശ തെട്ടിത്തുടങ്ങി. തന്‍റെ കണ്മുന്നില്‍ വീണ്ടും ഒരു അപകടം സംഭവിക്കാന്‍ പോകുന്നു. തന്‍റെ സകല ഇന്ദ്രിയങ്ങളും ഉണര്‍ന്നു. ആ സ്കോര്‍പ്പിയയുടെ പിന്നാലെ സര്‍വ്വശക്തിയും ഉപയോകിച്ചു ഓടി. പക്ഷേ സ്കൊര്‍പ്പിയോയിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പെട്ടന്നു വളവില്‍ റോഡില്‍ നിന്നു തെന്നി ഡിവൈഡര്‍ മറികടന്നു മൂന്നു നാലു പ്രാവിശ്യം മലക്കം മറിഞ്ഞു താഴേ പാറയില്‍ തല കീഴായി മറിഞ്ഞു. ആ സ്കൊര്‍പ്പിയക്കുള്ളില്‍ നിന്നും പ്രാണനു വേണ്ടി പിടയുന്ന മനുഷ്യരുടെ നിലവിളി കേള്‍ക്കാമായിരുന്നു. തലച്ചോറിനുള്ളില്‍ ഒരു വെടിയുണ്ട കയറിയ പോലെ തനിക്കു തോന്നി.

“അമിതയാമായ ലഹരിയാണ് അപകടത്തിനു കാരണമെന്ന് പോലീസ് കണ്ടെത്തല്‍..."

‘മലയാള മനോരമയില്‍ അപകടത്തില്‍ തലകീഴായി മറിഞ്ഞു കിടക്കുന്ന സ്കോര്‍പ്പിയോയുടെ ദ്രിശ്യമുണ്ട്. ‘അപകടത്തില്‍ മരണം രണ്ട്.’
തന്‍റെ അനുഭവം എങ്ങെനെ പുറത്തറിയിക്കും. പോലീസില്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?
*******************************************************
“ബാത്ത്റൂമിന്‍റെ വാതില്‍ തുറന്നു വിപിന്‍ ബെഡ് റൂമിലേക്ക്‌ കയറി..."
‘തന്‍റെ ഡയറി വായിച്ചിരിക്കുന്ന ജോസിനെ കണ്ട് ഒന്നമ്പരന്നു..'
താനെപ്പോള്‍ ഇവിടെ കയറിക്കൂടി ?
ഞാന്‍ വന്നിട്ടു ഇരുപതു മിനിറ്റിലതികമായി. അമ്മ പറഞ്ഞു താന്‍ മുകളില്‍ ബെഡ് റൂമില്‍ ഉണ്ടെന്ന്.
ഇവിടെ വന്നപ്പോള്‍ തന്നെ കാണുന്നില്ല. ബാത്ത്‌റൂമില്‍ ആണെന്നു മനസ്സിലായി. പിന്നെ ഈ ഡയറി വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.
താനെന്താ ഹോളിവൂഡ്‌ സിനിമക്കു വേണ്ടി യക്ഷിക്കഥ എഴുതുകയാണോ ? ‘സംഭവം കിടിലന്‍ തന്നെ...’
ഹ ഹ ഹ ഹ.......... പൈശാചികമായി ചിരിച്ചു വിപിന്‍.
****************************************************
https://www.facebook.com/isakkisam?ref_type=bookmark



Wednesday, June 11, 2014

"അപരിചിതന്‍"

സന്ധ്യാ നേരം...! പുറത്തു ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു ....!

നല്ല വിശപ്പുണ്ട് , തനിച്ചായത്‌ കൊണ്ട് ഭക്ഷണം ഉണ്ടാക്കാന്‍ ഒരു മൂടില്ല...!

രാത്രി പേടിക്ക്‌ കിടക്കാന്‍ വരുന്ന ജേഷ്ട്ടത്തിയുടെ മകന് വല്ലതും കഴിക്കാന്‍ വേണ്ടി വരും ചിലപ്പോള്‍ , അതു ചിന്തിച്ചു കൊണ്ടു റസിയ അടുക്കളയിലോട്ടു കയറി...!

മഴ ശക്തമായി പെയ്തു കൊണ്ടിരുന്നു ...!  

ഇടക്കിടക്ക് അതി ഭയാനക ശബ്ദത്തോടെ ഇടിയും മിന്നലും വന്നു കൊണ്ടിരുന്നു...! 

ചപ്പാത്തിക്ക് മാവ് കുഴച്ചു കൊണ്ടിരിന്നപ്പോള്‍ ആരോ കോളിംഗ് ബെല്ലടിച്ചു...! 

ഇവന്‍ ഇത്ര നേരത്തേ  ഇങ്ങെത്തിയോ ? 

ഐ പി ല്‍ ഫൈനല്‍ ഇന്നാണെന്ന്  അവന്‍ പറഞ്ഞതോര്‍മ വന്നു...! 

Kings X1 panjaab & KKR ആണു ഫൈനല്‍... രാത്രി എട്ടു മണിക്കാണല്ലോ തുടങ്ങുന്നത്....!  Kings X1 panjaab ന്‍റെ ഫേനാണ് കബീര്‍, മാര്‍ഷലിനെ പറ്റിയും മില്ലറെ പറ്റിയും വീരുവും,ബൈലിയുമൊക്കെ പറ്റിയും വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കും....! ക്രിക്കറ്റിനെ പറ്റി വല്ല്യ അറിവില്ലാത്തത് കൊണ്ടു ഞാന്‍ ചുമ്മാ തലയാട്ടി കൊണ്ടിരിക്കും....! പലതും ഓര്‍ത്തുകൊണ്ട്‌ വാതില്‍ തുറന്നു....!

വീടിന്‍റെ ഉമ്മറത്ത് ഒരു സുമുഗനായ ചെറുപ്പക്കാരന്‍,  ജീന്‍സും, ടീ ഷര്‍ട്ടുമാണ് വേഷം...! 

പ്രായം ഒരു മുപ്പതിനടുത്തു വരും, ഒറ്റ നോട്ടത്തില്‍ എന്ജിനീയറിങ്ങിനു പഠിക്കുന്ന തന്‍റെ ഏക മകന്‍റെ ഒരു മുഖച്ചായ എവിടിയോ ഉണ്ടോ എന്നു തോന്നി...!

ആരാ..., എന്താ..., ?

നല്ല മഴ ... എന്‍റെ ബൈക്ക് റോഡില്‍ കേടായി നില്‍ക്കുകയാണ്...!

മഴ തോരുന്നത് വരെ ഒന്നിവിടെ നില്‍ക്കുന്നുണ്ട്...! 

ചേച്ചി ഒരു തോര്‍ത്തു തരുമോ... ? 

ആകെ നനഞ്ഞിരിക്കുന്നു ഒന്നു തോര്‍ത്തട്ടെ...! 

റസിയ അകത്തു പോയി തോര്‍ത്തെടുത്ത് കൊടുത്തു...!

അകത്തു കയറി വാതിലടച്ചു...! 

ഞാന്‍ ഒറ്റക്കാണ് വീട്ടില്‍ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ ഒരു ഭയം തോന്നി തുടങ്ങി....! 

മഴ ശക്തി കൂടിക്കൊണ്ടിരുന്നു... അടുത്തൊന്നും വീടുമില്ല..., 

തന്‍റെ അഞ്ചേക്കര്‍ പുരയിടത്തിന്റെ നടുവിലായാണ് ഗഫൂര്‍ വീട് വെച്ചത്....! 
പുള്ളിക്കാരന്‍ എന്തോ ആവിശ്യത്തിനായി  ബേഗ്ലൂര്‍ വരെ പോയതാണ്.., നാളെ രാത്രി ആവും വീട്ടിലെത്താന്‍.., രാത്രി പേടിക്ക്‌ കിടക്കാന്‍ വരുന്ന ജേഷ്ട്ടത്തിയുടെ മകന്‍ ഇതുവരെ എത്തിയുമില്ല... സമയം ഏഴ് മണിയായി.... ഇരുട്ടി തുടങ്ങി...!

വീണ്ടും കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ടു ...! 

റസിയ വാതില്‍ തുറക്കാതെ ജനല്‍ തുറന്നു നോക്കി... 

ആ ചെറുപ്പക്കാരന്‍ നിന്ന് വിറക്കുന്നു ....! 

എന്താ....? 

റസിയ ചോദിച്ചു..?

വല്ലാത്ത വിറയല്‍ , ചേച്ചീ ഒരു കട്ടന്‍ ച്ചായ തരുമോ...? 
ആ മുഖത്തെ ദയനീയ ഭാവം മനസ്സിനെ ഒന്നുലച്ചുവോ..!
 
ഒന്നും പറയാതെ കിച്ചനിലേക്ക് കയറി... ചായക്ക്‌ വെള്ളം വെച്ചു...! 

പുറത്തു ശക്തമായി കാറ്റടിക്കുന്നുണ്ടായിരുന്നു... 

മഴയാണെങ്കില്‍ പൂര്‍വ്വാധികം ശക്തി യില്‍ പെയ്തു കൊണ്ടിരുന്നു...! 

പെട്ടന്നാണ് ഒരു ഘോര ശബ്ദത്തോടെ ഒരിടി വെട്ടിയത് ...! 

അതോടെ കരന്റും പോയി, തപ്പി തടഞ്ഞു എമര്‍ജന്‍സി ലൈറ്റ് എടുത്തു കത്തിച്ചു ....!

ചായയുമായി വാതില്‍ തുറന്നതും പ്രദീക്ഷിക്കാതെ ആ ചെറുപ്പക്കാരന്‍ വേച്ചു വേച്ചു വിറച്ചു കൊണ്ടു അകത്തു കയറി....! 

ചേച്ചീ എനിക്കൊന്നു കിടക്കണം വല്ലാതെ തല കറങ്ങുന്നു..., ഇത് പറഞ്ഞു കൊണ്ടു ഞാന്‍ വല്ലതും പറയാനോരുങ്ങുന്നതിനു മുന്‍പായി തന്നെ ഹാളിനോടു ചേര്‍ന്നുള്ള വിസിറ്റിംഗ് റൂമില്‍ കയറി ചൂടുള്ള ചായ മോന്തി ക്കുടിച്ചു തറയിലെ കാര്‍പെറ്റില്‍ കിടന്നു...!

ചേച്ചീ ... ചേച്ചീ... ഇവിടെ സാംസങ്ങ്  മൊബൈല്‍ ചാര്‍ജര്‍ ഉണ്ടോ... ?

എന്‍റെ ഫോണ്‍ ചാര്‍ജു കഴിഞ്ഞിരിക്കുന്നു ....! 

ഞാന്‍  "നോക്കിയ" ആണ് ഉപയോഗോക്കുന്നത് ...! 

ഇക്ക "ഐ ഫോണ്‍" ആണ് ഉയോഗിക്കുന്നത് .. 

സാംസങ്ങ് ചാര്‍ജര്‍ ഇല്ല...! 

ചേച്ചീ എനിക്ക് തീരെ വയ്യ എന്‍റെ വീട്ടിലെ  നമ്പറിലേക്ക് ഒന്നു വിളിക്കൂ........!

"ഓക്കെ ...

 എന്നു പറഞ്ഞു എമര്‍ജന്‍സി ലൈറ്റ് എടുത്തു ഫോണ്‍ എടുക്കാന്‍ തിരിഞ്ഞപ്പോള്‍ അതാ വീണ്ടും കൊളിഗ് ബെല്‍ അടിക്കുന്നു...!

പെട്ടന്നു ഓഫീസ് റൂമിന്‍റെ ഡോര്‍ പൂട്ടി താക്കോലെടുത്ത് കയ്യില്‍ പിടിച്ചു മെയിന്‍ ഡോര്‍ ലക്ഷ്യമാക്കി തിരിഞ്ഞതും അതാ തൊട്ടു മുന്നില്‍ ജേഷ്ട്ടത്തിയുടെ മകന്‍ കബീര്‍ നില്‍ക്കുന്നു...! 

ഈ താത്താക്ക് ഇന്നെന്തു പറ്റി കരന്റില്ല എന്നിട്ടും മുന്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു....

ഇന്നു കളി കാണാന്‍ പറ്റുമോ ആവോ എന്നു പറഞ്ഞു കൊണ്ടു കബീര്‍ ഹാളിലെ  ടിവി ക്കു മുന്നിലുള്ള കസേരയില്‍ ഇരുപ്പുറപ്പിച്ചു...!

റസിയ അടിമുടി ഒന്നു വിറച്ചു... രണ്ടു മൂന്നു നിമിഷത്തേക്ക് ഒന്നും ഉരിയാടാന്‍ പറ്റിയില്ല....!

പിന്നെ ഒരു വിതത്തില്‍ ചോദിച്ചു.., നീ ഭക്ഷണം കഴിച്ചിട്ടുണ്ടോ ?

ഇന്നു ഉമ്മ നല്ല ബീഫ് ഉണ്ടാക്കിയിരുന്നു ... അതു കഴിച്ചിട്ടാണ് ഞാന്‍ വരുന്നത്, എനിക്കൊന്നും വേണ്ട...!

ഇത്ത കിടന്നോളൂ.., കരന്റ് വരുമോ എന്നു നോക്കട്ടെ എന്നു പറഞ്ഞു തന്‍റെ സ്മാര്‍ട്ട്‌ ഫോണില്‍ ഫേസ്ബുക്ക് തുറന്നു ബിസിയായി.

ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ആകെ വിഷമത്തിലായി റസിയ ,

കബീറിനോട് നടന്നതൊക്കെ തുറന്നു പറഞ്ഞാലോ, അവെനെന്താണ് വിജാരിക്കുക , 

സത്യം വിശ്വസിക്കണമെന്നില്ല.....!

ഇക്ക ഇല്ലാത്ത നേരത്ത് തന്‍റെ കാമുകനെ വീട്ടില്‍ വരുത്തിയതാണെന്നു കരുതിയാലോ.. ?

ഗഫൂറിന്റെ സ്വഭാവം ആലോജിച്ചപ്പോള്‍ ഒന്നു കാളി..! 

പുള്ളിക്കാരന്‍ വെട്ടൊന്ന് കഷ്ണം രണ്ട് എന്ന സ്വഭാവക്കാരനാണ്....,

ഏതായാലും കുറച്ചു നേരം കാക്കാം ....! 

കരന്റ് വന്നില്ലങ്കില്‍ കബീര്‍ പുറത്തു പോകുമെന്ന് റസിയക്കറിയാം...!

ആ സമയത്ത് അയാളെ ഇറക്കി വിടാം എന്നു കരുതി, പാവം വല്ലാതെ വിറക്കുന്നുണ്ടായിരുന്നല്ലോ...?

ഇപ്പോള്‍ ഒന്നും അവനോടു പറയണ്ട എന്നു തീരുമാനിച്ചു,

ഒരു ഒന്‍പത് മണിയായപ്പോള്‍ പ്രതീക്ഷക്ക് വിപരീതമായി കരന്റും വന്നു...!

കബീര്‍ ഫൈനല്‍ കാണുന്ന തിരക്കിലും... 

ഓഫീസ് റൂം തുറക്കാന്‍ റസിയക്ക് ദൈര്യം വന്നില്ല... 

ഒരു കാര്യം ശ്രദ്ധിച്ചു, അയാള്‍ പുറത്തേക്ക് വരാന്‍ വാതിലില്‍ മുട്ടിയും ഇല്ല....!

ഇനി കളി കഴിയാതെ കബീര്‍ അവിടെ നിന്നും എണീക്കില്ല എന്നുറപ്പായി...!

മിനുട്ടുകള്‍ക്കു മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ടെന്നു തോന്നി  റസിയക്ക്...! 

കാത്തിരുന്നു ക്ഷീണിതയായി എപ്പോഴോ ഒന്നു മയങ്ങി... പെട്ടെന്ന് ഞെട്ടി എണീറ്റു വാച്ചില്‍ നോക്കിയപ്പോള്‍ സമയം രാത്രി രണ്ടു മണി...! 

ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു ഹാളിലെത്തി... കബീര്‍ കളി കഴിഞ്ഞു മുകളിലെ റൂമിലേക്ക്‌ ഉറങ്ങാന്‍ പോയിരിക്കുന്നു , സാവദാനത്തില്‍ ശബ്ദമുണ്ടാകാതെ ശ്രദ്ദിച്ചു ഓഫീസ് റൂം തുറന്നു... 

അതിശയം തോന്നാതിരുന്നില്ല ആ അക്ഞാത യുവാവ് താന്‍ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഉള്ള അതെ സ്ഥലത്തു തന്നെ ആ കാര്‍പെറ്റില്‍ കിടക്കുന്നു....

മെല്ലെ അരികില്‍ ചെന്നു വിളിച്ചു...!

ഹലോ ഹലോ .... അയാള്‍ അനങ്ങുന്നില്ല ...

വീണ്ടും കുറച്ചു ഉച്ചത്തില്‍ വിളിച്ചു അയാള്‍ ഒന്നും പ്രതികരിക്കുന്നില്ല ... 

അവളുടെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി..... 

പിന്നെ ഒന്നു തൊട്ടു കുലുക്കി വിളിച്ചു.....,

അയാള്‍ കണ്ണ് തുറക്കുന്നില്ല... 

ഉണരുന്നില്ല...  

തന്‍റെ സകല നാടികളിലും രക്തം കട്ടപിടിക്കുന്ന പോലെ തോന്നി..... 

അനങ്ങാന്‍ പറ്റുന്നില്ല... 

തൊണ്ടയിലൂടെ ശബ്ദം പുറത്തു വരാതെയായി... 

അങ്ങനെ ആ അപരിചിതന്റെ അടുത്ത് ജീവശ്ശവം പോലെ എത്ര നേരമിരുന്നെന്നറിയില്ല ...

സുബോധം  വന്നപ്പോള്‍ അയാളുടെ നെറ്റിയിലും , കൈകളിലും തൊട്ടു നോക്കി... നല്ല തണുപ്പനുബവപെട്ടു...

മൂക്കിനു നേരെ വിരല്‍ വെച്ചു നോക്കി... ശ്വാസം നിലച്ചിരുക്കുന്നു... അതെ ആ സത്യം റസിയയെ തളര്‍ത്തി... ആ അപരിചിതന്‍ മരണത്തിനു കീഴടങ്ങിയിരിക്കുന്നു... ആ സത്യം ഓര്‍ക്കും തോറും കൂടുതല്‍ കൂടുതല്‍ അവള്‍ തളരാന്‍ തുടങ്ങി.

ഇനിയെന്തു ചെയ്യും... ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ...!

ആരോട് പറയും, ആരും എന്‍റെ സത്യാവസ്ഥ മനസ്സിലാക്കില്ല... ഞാനൊരു വലിയ കുടുക്കിലാണ് ചെന്നു പെട്ടതെന്ന് ആലോചിക്കും തോറും ആദി കൂടി വന്നു, പക്വത എത്താത്ത കബീറിന് എന്നെ സഹായിക്കാന്‍ പറ്റില്ല..., ഇക്കാനോട് എന്തു പറഞ്ഞാലും സംശയത്തിന്‍റെ ഒരു നൂറു നൂറു ച്യോദ്യങ്ങള്‍ എങ്ങനെ നേരിടും എന്നാലോചിച്ചു ആകെ വിഷമത്തിലായി...!

ആത്മഹത്യ ചെയ്താലോ എന്നു പോലും ചിന്തിച്ചു... 

അപ്പോഴും ഞാന്‍ തെറ്റു കാരി തന്നെ... 

കുടുംബത്തിലും,സമൂഹത്തിലും എന്നെ പറ്റി പല കഥകള്‍ നാട്ടുകാര്‍ പറഞ്ഞുണ്ടാക്കും.. 

എന്‍റെ മകന്‍റെ ഭാവി...

ഇക്കാന്റെ ബാക്കിയുള്ള ജീവിതം... 

എന്നെ പോന്നു പോലെ നോക്കിയിരുന്ന ഇക്ക ഇനി എന്‍റെ പേരില്‍ നാളെ നാട്ടുകാരുടെയും കുടുംബത്തിലും തല കുനിച്ചു നടക്കേണ്ട അവസ്ഥ...

വയ്യ.... വയ്യ.... ആത്മഹത്യ ചെയ്യാന്‍ പാടില്ല, എങ്ങനെയെങ്കിലും ഈ  പ്രതിസന്ധി തരണം ചെയ്തേ മതിയാവൂ....!

പിന്നെ ചിന്ത മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു .... 

ബഷീര്‍ക്കക്ക് എന്നെ സഹായിക്കാന്‍ പറ്റുമോ... ?
  
തന്നോടപ്പം  മദ്രസ്സയിലും സ്കൂളിലും പത്താം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചിരുന്ന സുഹൃത്ത്... ഇപ്പോഴും നല്ല കുടുംബ സുഹൃത്ത്... ഇടക്കിടക്ക് വീട്ടില്‍ വരാറുണ്ട് ....  ഫോണ്‍ ചെയ്യാറുണ്ട് ... മകന്‍റെ പഠിത്തത്തിനെ പറ്റി അന്വഷിക്കാറുണ്ട് ....  നല്ല സ്നേഹത്തോടെയുള്ള പെരുമാറ്റം ...! അയാള്‍ എന്നെ സഹായിക്കുമോ ...? കുറേ നേരത്തെ ആലോജനക്ക് ശേഷം ഒന്നു മനസ്സില്‍ തീരുമാനിച്ചുറച്ചു...! 

ആരോടെങ്കിലും ഈ കാര്യം പറഞ്ഞേ തീരു....! 

സഹായിക്കാനുള്ള മനസ്സ് ബഷീര്‍ കാണിക്കുമെന്നു കരുതാം...!

പിന്നെ ഒരു ഊര്‍ജം സ്വയം കൈവരിച്ച പോലെ തോന്നി...! 

നേരം കിഴക്ക് വെള്ള കീറി തുടങ്ങിയിരിക്കുന്നു... അങ്ങു അകലെ അമ്പലത്തില്‍ നിന്നും പ്രഭാത ഗീതം കേള്‍ക്കുന്നുണ്ട്.... പള്ളിയില്‍ നിന്നും ബാങ്കു വിളി ഉയര്‍ന്നു.... കാവില്‍ നിന്നും കുറുക്കന്മാര്‍ ഓരിയിടുന്നു...

ഉടനെ ബെഡ് റൂമില്‍ പോയി അലമാര തുറന്നു ഒരു വലിയ ബെഡ് ഷീറ്റെടുത്ത് കൊണ്ടുവന്നു ... പിന്നെ ഒരു വിതത്തില്‍ ആ അപരിചതന്റെ ബോഡി വലിച്ചു സോഫക്കു പിറകു വശത്തെത്തിച്ചു ...! ആ വലിയ ബെഡ് ഷീറ്റ് സോഫയടക്കം ബോഡി കവര്‍ ചെയ്യുന്ന രീതിയില്‍ മൂടി ഇട്ടു...! ഉടനെ അയാള്‍ കിടന്നിരുന്ന കാര്‍പെറ്റ് ശരിയാക്കി,
ടീപ്പോയി നേരെ വച്ചു എല്ലാം പഴയ രീതിയില്‍ തന്നെയാക്കി...! 

ഒറ്റ നോട്ടത്തില്‍ ആരെങ്കിലും കണ്ടാല്‍ മഴയായതു കൊണ്ടു ഈറന്‍ ഉണങ്ങാന്‍ ഒരു ബെഡ് ഷീറ്റ് സോഫക്കു മുകളില്‍ വിരിച്ചിരിക്കുകായാണെന്നേ തോന്നുകയുള്ളൂ....

കളി കണ്ടു ലേറ്റായി കിടന്നതു കാരണം കബീര്‍ എണീക്കാന്‍ എട്ടു മണിയായി... ഇന്നു കോളേജില്‍ പോകാന്‍ നേരം വൈകി എന്നു പറഞ്ഞു പെട്ടെന്നു തന്നെ പോയി...! കുളിയും ചായയുമെല്ലാം ഞാന്‍ വീട്ടില്‍ നിന്നു ആയിക്കോളാം എന്നു പറഞ്ഞു.....  ഞാന്‍ അടുക്കളയിലേക്കു കയറിയിട്ട് പോലുമില്ലായിരുന്നു.

കബീര്‍ പോയ ഉടനെ ഫോണെടുത്തു ബഷീറിനെ വിളിച്ചു...!

ഹലോ... ഹലോ.. ബഷീര്‍ക്കയല്ലേ ...!
     
അതെ... ഇത് റസിയയാണ്.... 

എനിക്ക് മനസ്സിലായി... എന്തേ..?

ഒന്നു വീട് വരെ വരുമോ...?

എനിക്കൊരു കാര്യം പറയാനുണ്ട്...

പറഞ്ഞോളൂ..... 

അത് ഫോണില്‍ പറയാന്‍ പറ്റില്ല....!

ഒന്നിവിടെ വരെ വരൂ.... 

ഞാന്‍ അതി രാവിലെ ടൌണില്‍ വന്നതാണ് .... 

ഒരു സ്നേഹിതന്റെ മകളുടെ സ്കൂള്‍ അഡ്മിഷന്‍ കാര്യത്തിന് മൂന്ന് മണിയാകും നാട്ടിലെത്താന്‍.... 

എത്തിയാല്‍ ഉടനെ വരാം...

പിന്നെ ഒന്നും പറയാന്‍ പറ്റിയില്ല .... ഫോണ്‍ കട്ടു ചെയ്തു.

ഇന്നലെ വൈകുന്നേരത്തിനു ശേഷം ഒരു ജലപാനവും നടത്തിയിട്ടില്ലായിരുന്നു...

വിശപ്പ്‌ ഉണ്ടോ ഇല്ലയോ എന്നു അറിയാത്ത ഒരവസ്ഥ....! 

ഒരു ഗ്ലാസ് വെള്ളം കുടിച്ചു... നില്‍ക്കാനും ഇരിക്കാനും പറ്റാത്ത ഒരവസ്ഥ....!  

മൊബൈല്‍ ബെല്ലടിക്കുന്നു എടുത്തു നോക്കിയപ്പോള്‍ മകനാണ്..., ഇന്നു കോളേജില്‍ സമരമാണ്... പറ്റിയാല്‍ വരാം എന്നു പറഞ്ഞു... എല്ലാം ഒരു മരവിപ്പ് പോലെ തോന്നി.... മകന്‍റെ ഫോണ്‍ വന്നാല്‍ വാ തോരാതെ സംസാരിക്കുന്ന ആളാണ്.... ഉമ്മ ഒന്നും സംസാരിക്കാതായപ്പോള്‍ മകന്‍ ചോദിച്ചു...!

എന്തു പറ്റി ഉമ്മാക്ക്...?

ഒന്നുമില്ല രാവിലെ മുതല്‍ തലവേദന ... അതാണ്‌....

ഓക്കെ ... എങ്കില്‍ ഉമ്മ റസ്റ്റ്‌ എടുത്തോളൂ... ഞാന്‍ ഒരു ദിവസത്തിനായി വരുന്നില്ല... ഞാന്‍ വന്നാല്‍ ഭക്ഷണം ഉണ്ടാക്കലും ഒക്കെ ആയി ഉമ്മാക്ക് റസ്റ്റ്‌ കിട്ടില്ല....!

ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും കൂടി ചേര്‍ന്നു ഒരു സിനിമക്ക് പോകണമെന്ന് കരുതുന്നു... "ബേഗ്ലൂര്‍  ഡെയ്സ്" ഓക്കെ ഉമ്മാ ഞാന്‍ നാളെ വിളിക്കാം....!

ഒന്നും തലയില്‍ കയറുന്നുണ്ടായിരുന്നില്ല....!

ഒരു പന്ത്രണ്ടു മണിയായപ്പോള്‍ ഗഫൂര്‍ വിളിച്ചു...

ഞാന്‍ ബേഗ്ലൂരില്‍ നിന്നും പുറപെട്ടു, വൈകീട്ട് ഏഴ് മണിയാകുമ്പോള്‍ വീട്ടിലെത്തും എന്നറിയിച്ചു...

പിന്നേയും കാത്തിരിപ്പിന്‍റെ മണിക്കൂറുകള്‍... തന്‍റെ ഏക ആശ്രയം ബഷീര്‍ തന്നെ സഹായിക്കുമെന്ന് തന്നെയായിരുന്നു....! 

മൂന്നു മണിയായപ്പോള്‍ ബഷീര്‍ എത്തി, റസിയ  കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു... 

എന്നെ എങ്ങിനെയെങ്കിലും രക്ഷിക്കണം എന്നു കേണപേക്ഷിച്ചു...! ഈ കാര്യം ഞാനും നിങ്ങളും അല്ലാതെ വേറെ ആരും അറിഞ്ഞിട്ടില്ല എന്നും പറഞ്ഞു...!

ബഷീറിന്റെ മനസ്സിലെ ശൈത്താന്‍ സകുടഞ്ഞെണീറ്റു..

നീണ്ട മൌനത്തിനു ശേഷം അവന്‍  ഇങ്ങിനെ പറഞ്ഞു...

ഞാന്‍ സഹായിക്കാം....

പക്ഷേ.......  

കുട്ടിക്കാലം മുതലേയുള്ള എന്‍റെ ഒരാഗ്രഹമാണ്  റസിയയെ കുറച്ചു നേരത്തേക്കെങ്കിലും എന്റേതു മാത്രമായി തീരണമെന്നു....! 

പറയൂ റസിയാ .... നിന്നെ എനിക്ക് അത്രക്ക് ഇഷ്ട്ടമാണ്... 
എന്‍റെ ആഗ്രഹം നീ സാധിച്ചു തരില്ലേ...?

ഇതു കേട്ട റസിയ ആകെ സ്തംഭിച്ചു പോയി...!

എന്താണ് ബഷീര്‍ പറയുന്നത്... 

ഇത്ര കാലം ഞാന്‍ കാത്തു സൂക്ഷിച്ചിരുന്ന ജീവിത ശുദ്ധി ഈ പിശാചിന്റെ മുന്നില്‍ അടിയറ വെക്കുകയോ...!

പിന്നെന്തിനു ഞാന്‍ ജീവിച്ചിരിക്കണം...
ഇത്രത്തോളം പൈശാചിക ചിന്തയും മാംസ കൊതിയനും ആയിരുന്നോ ഞാന്‍ ഇത് വരെ എന്‍റെ ആത്മസുഹൃത്തായി കണ്ടിരുന്നത്‌..! 

ഓരോ സമയാ സമയങ്ങള്‍ വരുമ്പോഴാണ് മനുഷ്യന്‍റെ തനി സ്വഭാവം പുറത്തു വരുന്നത്...!

"യാ അല്ലാഹ്" ഇതെല്ലാം നിന്‍റെ സൃഷ്ട്ടികള്‍ തന്നെയല്ലയോ... ?

റസിയ ഒന്നും പറയാതെ തലയില്‍ കൈയ്യും വെച്ചു ഒരിരുപ്പായി....!

ബഷീറിനു പ്രദീക്ഷ കൂടി വന്നു....!

തൊട്ടടുത്തെത്തി അവളുടെ കൈ പിടിച്ചു....! 

പെട്ടന്നു സര്‍വ ശക്തിയും സംഭരിച്ചു കുതറി ഒരാക്രോശവുമായി അവനെ തള്ളി നിലത്തിട്ടു....!

നിനെക്കെങ്ങനെ ഇത്ര ക്രൂരനാവാന്‍ പറ്റി...!

മനസ്സിലിരുപ്പ് കൊള്ളാം , ഇത്രയും കാലം നീ എന്നെ ഈ കണ്ണു കൊണ്ടാണ് കണ്ടിരുന്നത്‌ അല്ലെ.. ?

പിശാചാണ് നീ ... പോ എന്‍റെ മുന്നില്‍ നിന്ന്... എനി ഒരിക്കലും എന്‍റെ മുന്നില്‍ വന്നു പോകരുത്... എന്നെ ഒരു കൊലപാതകി ആക്കരുത്... പോ..... പോ ...... എന്നാക്രോശിച്ചു ആട്ടി വിട്ടു .......! 

ബഷീര്‍ ഞാനെല്ലാം ഗഫൂറിനോട് പറയും എന്നു ഭീഷണി മുഴക്കിയാണ് പോയത്.

ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു നേരം പോയതറിഞ്ഞില്ല...!

നിറുത്താതെയുള്ള  കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്‌...

സമയം രാത്രി ആയിരിക്കുന്നു....

വാതില്‍ തുറന്നതും കൈയ്യില്‍ കുറേ പൊതികളുമായി ഗഫൂര്‍ മുന്നില്‍...  

ഞാന്‍ കരുതി കരന്റില്ലാ എന്ന്.... ഉമ്മറത്ത് ലൈറ്റിട്ടില്ല... ഗേറ്റ് ലൈറ്റും ഇട്ടിട്ടില്ല.... നിനക്കിതെന്തു പറ്റി...!

തല താഴ്ത്തി കൊണ്ടു അവള്‍ പറഞ്ഞു , നല്ല തല വേദന ഒന്നു മയങ്ങി പ്പോയി....!

ഈ നേരത്ത് നീ കിടക്കാത്തതാണല്ലോ.... 

സ്നേഹത്തോടെ ഒന്നു ആലിംഗനം ചെയ്തു നെറുകയില്‍ ഒരുമ്മ കൊടുത്തു കൊണ്ടു പറഞ്ഞു....

നീ ഭക്ഷണം എടുത്തു വെക്ക്... ഞാനൊന്ന് ഫ്രഷ്‌ ആയി വരാം.....!

ഇന്നലെ രാത്രി ഉണ്ടാക്കിയ ചപ്പാത്തിയും കറിയും ചൂടാക്കി കൊടുത്തു....!

**************************

"ഞാനാരേയും കൊന്നിട്ടില്ലേ........"

"ഞാന്‍ നിരപരാതിയാണ്‌......." 

"ഞാന്‍ നിരപരാതിയാണ്‌ .....

"എന്നെ രക്ഷിക്കൂ...... എന്നെ രക്ഷിക്കൂ.........."


നിറുത്താതെ യുള്ള നിലവിളി  കേട്ടു കൊണ്ടാണ്  ഗഫൂര്‍ ഉറക്കത്തില്‍ നിന്നും എണീറ്റത്.....!

"റസിയാ.......  "റസിയാ....... "റസിയാ.......
 
എന്നു കുലുക്കി വിളിച്ചു കൊണ്ടു പറഞ്ഞു, നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള  "ദുആ"  [പ്രാര്‍ത്ഥന] ചൊല്ലി  കിടക്കണമെന്ന്....

ഇത് പാതിരാത്രിക്ക്‌ പിച്ചും പേയും പറഞ്ഞ് മനുഷ്യനെ  പേടിപ്പിക്കാന്‍ ....!

ഒരു നിമിഷം റസിയ സ്തംഭിച്ചു പോയി... ചാടി എണീറ്റു കട്ടിലില്‍ നിന്നിറങ്ങി ഓഫീസ് റൂമിലേക്കോടി... 

അവിടെ ആരുമില്ല ...  ആ അപരിചിതന്റെ  ബോഡിയുമില്ല ...

ഞാന്‍ ഒരു നീണ്ട സ്വപ്നത്തിലായിരുന്നു എന്നു തിരിച്ചറിയാന്‍ വീണ്ടും നിമിഷങ്ങള്‍ എടുത്തു....! 

തിരിഞ്ഞു നോക്കിയപ്പോള്‍ തന്‍റെ പ്രിയപ്പെട്ടവന്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്നു...!

നിനക്കിതെന്തു പറ്റി... ?

പിന്നെ ആ മാറിലേക്ക്‌ തല ചായ്ച്ചു ഒരു തേങ്ങലായിരുന്നു.





Sunday, June 08, 2014

"ഖാദറും ബലാത്സംഗവും"

സുബിഹി നമസ്കാര ശേഷം ഖാദര്‍  തന്‍റെ അഞ്ചേക്കര്‍ പറമ്പില്‍ ഒരു കറക്കം പതിവാണ്...!

തന്‍റെ പുരയിടം നില്‍ക്കുന്നതിന്‍റെ പിന്നിലായി നോക്കെത്താ ദൂരത്തു കൂടി ഒരു അരുവി കടന്നു പോകുന്നു....!

 നല്ല തെളി നീരുള്ള വെള്ളമാണ് അതിലെപ്പോഴും ...!

കഴിഞ്ഞ തവണ ചന്തയില്‍ നിന്നും വാങ്ങിയ തേക്കിന്‍ തൈകള്‍ നട്ടത് ഒരു കിളിര്‍ തൂമ്പ് വന്നിരിക്കുന്നു... അതു ഒന്നു തലോടി അങ്ങു അരുവിക്കരികിലേക്ക് നടക്കുകയായിരുന്ന ഖാദര്‍ ...!

അപ്പോഴതാ തനിക്കഭിമുഖമായി കുറേ എക്സൈസ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയായ അരുവിക്കരികില്‍  നിന്നും കുറേ ചാരായം വാറ്റുന്ന ഉപകരണങ്ങളുമായി തന്‍റെ വീട് ലക്ഷ്യമാക്കി വരുന്നു...!

ഖാദറിനെ കണ്ടതും എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു,,,,  "യു ആര്‍ അണ്ടര്‍ അറസ്റ്റ്....'

ആദ്യം ഒന്നു പരുങ്ങിയ ഖാദര്‍ പിന്നെ ഉദ്യോഗസ്ഥരോട് ചോദിച്ചു .... ?

നമ്മള് എന്തു തെറ്റ് ചെയ്തിട്ടാ അറസ്റ്റ് ചെയ്യുന്നത്... ങ്ങള് പറീന്ന്‍....!

ഹാജിയാരെ നിങ്ങളുടെ ഈ വീട് നില്‍ക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ നിന്നാണ് വാറ്റു ചാരായം ഉണ്ടാക്കി വില്‍ക്കുന്ന സാമഗ്രികള്‍ കിട്ടിയത്...!

വാറ്റു ചാരായം ഉണ്ടാക്കി വിറ്റു എന്നാണു കേസ്...!

ഞമ്മള് ആ സാദനം കുടിക്കാറുമില്ല .... പിന്നല്ലേ ഉണ്ടാക്കുന്നത്‌...!
ഞമ്മക്കത് "ഹറാമാണ്‌" പച്ച കള്ളം...! ഇത് ഞമ്മക്ക് ആരോ പണി തന്നതാണ്
ഇന്‍സ്പെക്ടര്‍ ഏമാന്‍ ഇതൊന്നും വിശ്വസിക്കരുത്...!

ഇന്‍സ്പെക്ടര്‍ പറഞ്ഞു , ഇതൊന്നും ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ല ... ഹാജിയാരുടെ വളപ്പില്‍ നിന്നും വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു..... അതു കൊണ്ടു അറസ്റ്റു ചെയ്യാതെ പറ്റില്ല...!

ഇതുകണ്ടുകൊണ്ട് ഖാദറിന്റെ ഭാര്യ ജമീല ഓടി വന്നു നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങി.... !
ഇജ്ജ് ഒന്നടങ്ങ്‌ ജമീല ഇത് ഞമ്മക്കിട്ടു ആരോ പണിതതാ...!
വഴി ഉണ്ടാക്കാം,

ന്നാ പിന്നെ ഇന്‍സ്പെക്ടര്‍ ഏമാന്‍ ഒരു കേസ് കൂടി ചാര്‍ജു ചെയ്തോളൂ...!

ഒരു ബലാത്സംഗത്തിനു കൂടി എന്നെ അറസ്റ്റ് ചെയ്തോളൂ.

എക്സൈസ് ഇസ്പെക്ടര്‍ അതെന്തിനാ ഹാജിയാരെ ... താങ്കള്‍ അതിനു ബലാല്‍സംഗം ഒന്നും ചെയ്തില്ലല്ലോ....!

ഖാദര്‍ അതിനു ഇങ്ങനെ മറുപടി കൊടുത്തു,

ബലാല്‍സംഗം ഒന്നും ഞമ്മള് ചെയ്തിട്ടില്ല  "പക്ഷേ അതിന്‍റെ ഉപകരണം എന്‍റെ കയ്യിലുണ്ടല്ലോ .....!




Wednesday, June 04, 2014

ഇതാണ് മലയാളി ... :) :)

ദുബൈ വിശേഷങ്ങള്‍ ..... !

മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്ന് പേരെ ദുബൈയ് പോലീസ് അറസ്റ്റ് ചെയ്തു, ഒരു ജര്‍മനിക്കാരനും പാക്കിസ്ഥാനിയും കൂടെ ഒരു മലയാളിയും ....!

അവിടെ ശിക്ഷ വിചിത്രം......!

മുതുകത്തു ഇരുപതു അടി ,,അതും ഒന്നാംതരം ചാട്ടക്ക് .....!

ശിക്ഷ നടപ്പാക്കുന്ന ദിവസം മൂന്നു പേരും ഹാജര്‍ ആയി....!


ശിക്ഷ ഏറ്റു വാങ്ങുന്നതിനായി മൂന്നു പേരും നിന്നു .....  
ശിക്ഷ നടപ്പാക്കുന്ന കാട്ടറബി എത്തി .....!

ഇന്ന് ഷൈക് അറബി വളരെ സന്തോഷവാനാണ് ...

അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരുവളുടെ പിറന്നാള്‍ ആണ് ഇന്ന്....!

അവളുടെ ഒരാഗ്രഹം ....!  

ഇന്ന് തല്ലു കൊടുക്കുന്നതിനു മുന്‍പ് ശിക്ഷ ഏറ്റു വാങ്ങുന്നവര്‍ക്ക് ഒരു ആഗ്രഹം ചോദിക്കാം ... ? 

അതിനു ശേഷം തല്ലും ......!

ആദ്യം ജര്‍മന്‍ കാരനെ വിളിച്ചു.....!
കാഞ്ഞ ബുദ്ധി. അവന്‍ അവന്‍റെ ആഗ്രഹം പറഞ്ഞു..

തല്ലുന്നതിനു മുന്പ് മുതുകത്തു ഒരു തലയണ വെച്ച് കെട്ടണം ....!

തലയണ വന്നു , കെട്ടി തല്ലു തുടങ്ങി..... പത്താം തല്ലിന് തലയണ തവിടുപൊടി..... അടുത്ത പത്തു തല്ലു കൊണ്ട് ജര്‍മന്‍ കാരന്‍റെ പരിപ്പിളകി ........!

ലൈനില്‍  രണ്ടാമത് പാക്കിസ്ഥാനി .....!

അവന് ഒന്ന് കണക്കുകൂട്ടി....!  പത്തിന് ഒരു തലയണ...! അപ്പോള് ഇരുപതിന് രണ്ട്...!
ആഗ്രഹം അവന് പറഞ്ഞു...! രണ്ടു തലയണ വെച്ച് കെട്ടണം ......!

കെട്ടി , അടി തുടങ്ങി , പതിനഞ്ചാം തല്ലിന് തലയണ പീസ് പീസ് .... ബാക്കി അടി മുതുകത്തു.......!

അടുത്തത് നമ്മുടെ മലയാളി ....!

അറബി പറഞ്ഞു...  ഓ നീ കേരളത്തില്‍ നിന്നാണല്ലേ....!

ദൈവത്തിന്റെ സ്വന്തം നാട്.... നിനക്ക് രണ്ടു ആഗ്രഹം ചോദിക്കാം......!

മലയാളി അറബിയെ ഒന്ന് തൊഴുതു.....!  മലയാളി ആഗ്രഹം പറഞ്ഞു,

ആഗ്രഹം ഒന്ന് :- അര്‍ബാബ്......  തെറ്റ് പറ്റിപോയി.......! ശിക്ഷ കടുത്തത് തന്നെ വേണം...!  ഇരുപതല്ല എനിക്ക് അന്‍പതടി.....!  ഇനി  ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ചാട്ടയടി എനിക്കൊരു പാഠമാകട്ടെ ....!

ഇതു കേട്ട ജര്‍മന്‍കാരനും  പാക്കിസ്ഥാന്‍കാരനും  അറബിയും അമ്പരന്നു പോയി........!

രണ്ടാം ആഗ്രഹം പറയു.......!  അറബി ചൊദിച്ചു ....?

"യാ അര്‍ബാബ്''  ....ആ പാക്കിസ്ഥാന്‍കാരനെ എന്റെ മുതുകത്തു വെച്ച് കെട്ടണം...!  :) :) 

കടപ്പാട്:- വാട്ട്സ് അപ്പ്.