Saturday, September 27, 2014

ചിരിയോ ചിരി :) :)

അയാളുടെ മൊബൈലിലേക്ക്
ഒരു മെസ്സേജ് വന്നു
അതും അയാളുടെ അയൽവാസിയുടെ ഫോണിൽ
നിന്നായിരുന്നു
മെസ്സേജ് ഇങ്ങനെ
"ക്ഷമിക്കണം സാർ . "
I am using Your Wife "
രാത്രിയും പകലുമെല്ലാം ഉപയോഗിക്കാറുണ്ട്
നിങ്ങൾ വീട്ടില് ഇല്ലാത്ത
സമയത്തും ഞാൻ
ഉപയോഗിക്കാറുണ്ട്.
ഒരു പക്ഷെ നിങ്ങളെക്കാൾ
കൂടുതൽ
ഞാനായിരിക്കും ഉപയോഗിക്കുന്നത്...!
എനിക്കിപ്പോൾ
പക്ഷാതാപം തോന്നുന്നു ...!!
ദയവു ചെയ്തു സാർ എന്നോട്
ക്ഷമിക്കണം .."
അയാള് മെസ്സേജ്
വായിച്ചതും അടക്കാനാവാത്ത
ദേശ്യത്തോടെ വീട്ടിലേക്കു
പാഞ്ഞു.....!!
വീട്ടിലെത്തി ഭാര്യയുമായി തല്ലും വക്കാണവും കൂടുന്നതിനിടയിൽ
അയാള്ക് അയൽവാസിയുടെ ഒരു
മെസ്സേജ് കൂടി വന്നു
സോറി സാർ ഒരു സ്പെല്ലിങ്ങ്
മിസ്റൈക് സംഭവിച്ചിരിക്കുന്നു . 

"wife എന്നല്ല "wifi "
എന്നാണു ഞാൻ
ഉദ്ദേശിച്ചത്.....!!
-----------------------------------------------------------
Copy paste from Whats app.
എന്നാലും പ്രിയ സുഹൃത്തെ ഇതു കുറച്ചു കടന്ന കൈ ആയിപ്പോയി..!!

Wednesday, September 24, 2014

ചെറുട്ടി..!

ചെറുട്ടി..! എന്‍റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കാണുന്ന സ്നേഹത്തിന്റെ മറ്റൊരു മുഖം..! എന്‍റെ ഗ്രാമത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട ചെറുട്ടി..! എല്ലാ ഓണക്കാലത്തും വാഴുക്കുലയുമായി വീട്ടിലെത്തുമായിരുന്നു..!! കഴിഞ്ഞ അവധിക്കാലത്ത് കണ്ടുമുട്ടിയപ്പോള്‍ മകള്‍ വിട്ടു പിരിഞ്ഞതുമൂലമുള്ള വിഷമം സംസാരത്തിലുടനീളം അനുഭവപെട്ടു...!! ഭാര്യ പേരകുട്ടികളുടെ അടുത്തും ഇവിടെയും മാറി മാറി നില്‍ക്കുകയാണെന്നും പറഞ്ഞു..!! നന്മയുടെ,സ്നേഹത്തിന്‍റെ വേരുകള്‍ എത്ര ആഴം വരെ ആണ്ടുപോകുമെന്നും എത്ര ദൂരത്തോളം പടര്‍ന്നു പോകുമെന്നും ഓര്‍ത്തുപോകാറുണ്ട്...!!!
------------------------------------------------------
എല്ലാവരും ഇളനീര്‍ കഴിച്ചിട്ട് പോയാല്‍ മതി...
ശുഭദിനം..!!


https://www.facebook.com/isakkisam
















Monday, September 22, 2014

ഗുണ്ട് കൊണ്ട് വന്ന പുലിവാല്‍.....!!


ഇതു കുടുംബത്തിലെ പുതിയാപ്ല.. “നഹാസ്” ദോഹയിലാണ് പുള്ളിക്കാരന്‍..!! അടുത്തു കല്യാണം കഴിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു എല്ലാ മൂന്നു മാസം കൂടുമ്പോഴും ഓരോ അസുഖങ്ങള്‍ പറഞ്ഞു നാട്ടില്‍ തന്നെ..!!


ഇപ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ പുള്ളിയുടെ പുതിയ ക്ലാര്‍ക്ക് ഷൂ നായ കടിച്ചു കൊണ്ട് പോയി..!
നാട്ടില്‍ കാര്യമായിപണിയോന്നുമില്ലെങ്കിലും രാവിലെ തന്നെ എണീറ്റ്‌ ബിസിയായി ഡ്രസ്സ്‌ മാറി കാറെടുത്ത് അഞ്ചു വിനോട് പറയും ഇന്നുച്ചയ്ക്ക് ചിലപ്പോഴെ എത്തുകയുള്ളൂ കുറച്ചു പണികള്‍ തീര്‍ക്കാനുണ്ട്...!!


ഗള്‍ഫുകാരുടെ ഓരോ നമ്പരുകള്‍...!!

ഒരു എക്സ്പോര്‍ട്ട് ലൈസന്‍സ് ശരിയാക്കാനുണ്ട് എന്നൊക്കെ..! ആ പാവം അതൊക്കെ വിശ്വസിക്കും...' പുതുക്കമല്ലേ...!! ഇന്ന് പണി പാളി..." ഷൂവില്‍ ഒന്ന് കാണാനില്ല..! പിന്നെ അവിടെയിരുന്നു ഈ നായ ശല്യം എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലായി..! ഉടനെ ഫോണെടുത്തു ശിങ്കിടികള്‍ക്കൊക്കെ വിളിയായി..!! അതിലൊരു വിരുതന്‍ പറഞ്ഞു നഹാസ് ഇതൊക്കെ ചെറിയ സംഗതി അല്ലെ..!! ഇതാ ഞാനിപ്പം ശരിയാക്കിത്തരാം....” ആ ചെറിയ സ്ക്രൂ ഡ്രൈവര്‍ ഇങ്ങെടുത്തോ...?

വെള്ളാനകളുടെ നാട് സിനിമ കാണാത്തത് കൊണ്ട് നഹാസിനു കാര്യം പിടിയും കിട്ടിയില്ല...!! ഇപ്പം വരാം എന്നു പറഞ്ഞ ആള്‍ വൈകുന്നേരം ആറു മണി വരെ ഇതു തന്നെ പറഞ്ഞു കൊണ്ടിരുന്നു...!! അവസാനം രാത്രി എട്ടു മണിക്ക് പുള്ളി എത്തി...!!
നീയെന്താ ഇത്ര വൈകിയേ... ?

അതു പിന്നെ ഈ കാര്യം രാത്രിയിലല്ലേ നടക്കൂ എന്നായി...!! കയ്യില്‍ രണ്ടു മൂന്നു തരം സ്ക്രൂ ഡ്രൈവര്‍ പിടിച്ചു നില്‍ക്കുന്ന നഹാസിനെ കണ്ടു പുള്ളി ജോസ് പ്രകാശിനെ പോലെ ഒന്ന് പൊട്ടി ചിരിച്ചു...!! അതു കേട്ട് അഞ്ചു ഒലക്കയുമായി ഓടി വന്നു..! ഇതു കണ്ടു പുള്ളി ചോദിച്ചു “മുതല കുട്ടികള്‍ക്ക് തീറ്റ കൊടുക്കാന്‍ ഉലക്കയോ” ഹ ഹ ഹ .... അടുത്ത വീട്ടിലെല്ലാം ലൈറ്റ് ഇട്ടപ്പോള്‍ പുള്ളിക്ക് പരസര ബോധം വന്നത്..!!

പിന്നെ തന്‍റെ കയ്യിലെ സൂട്ട് കെയ്സ് തുറന്നു ഓരോന്നായി കാണിച്ചു പറഞ്ഞു ഇതു മലപ്പുറം കത്തി, സരിത വാള്‍, മാമുക്കോയ പല്ല്.. സുധീരന്‍ അമ്പും വില്ലും, മുരളിയുടെ നനഞ്ഞ മുണ്ടും.. പിന്നെ ഗര്‍ഭം കലക്കി ഗുണ്ടും...!! ഓരോന്നും ഉപയോഗിക്കേണ്ട രീതികളും പറഞ്ഞു കൊടുത്തു..!! നഹാസിനു ഒന്നും അത്ര ബോധിച്ചില്ല ..! അവസാനം പറഞ്ഞ ഗുണ്ട് പരീക്ഷിക്കാന്‍ തീരുമാനിച്ചു...!! ഇന്നത്തോടെ നായ ശല്യം അവസാനിപ്പിക്കണം. അല്ല പിന്നെ..!!

ഉറക്ക മോഴിച്ചു കാത്തിരിപ്പായി.. രാത്രി ഒന്ന്, രണ്ട് മണി കഴിഞ്ഞു എവിടെ നായകള്‍...! ഒന്നും കാണുന്നില്ല...! അവസാനം നാല് മണിയായപ്പോള്‍ അതാ വരുന്നു എട്ടു പത്തു നായ്ക്കള്‍ ഒരുമിച്ചു...! മുരണ്ടു കുരച്ചു ഗേറ്റിനരികില്‍ എത്തി..! ഇതു തന്നെ പറ്റിയ സമയം എന്നു മനസ്സിലാക്കി അഞ്ചു വിനോട് തീപ്പട്ടി കത്തിക്കാന്‍ പറഞ്ഞു...! പാവം ഉറക്കച്ചുവടില്‍ എവിടെ കത്തുന്നു...! അവസാനം നഹാസ് തന്നെ ഗുണ്ടിന്‍റെ തിരിക്കു കത്തിച്ചു ഒരേറു..!! അതു മുറ്റത്തെ തെങ്ങില്‍ തട്ടി എറിഞ്ഞതിനേക്കാള്‍ സ്പീഡില്‍ തിരിച്ചു വന്നു നഹാസിന്റെ വയറിനു മുകളില്‍ എത്തിയതും പൊട്ടിയതും ഒരുമിച്ചു...!!

എന്റമ്മോ എന്നും പറഞ്ഞു നഹാസ് ഒരോട്ടമായിരുന്നു പുറത്തേക്ക്... ഈ സൌണ്ട് കേട്ടതും നായകള്‍ എല്ലാം ജീവനും കൊണ്ടോടി.... ഒരാള്‍ മുറ്റത്തു ജീവനും വേണ്ടി കരഞ്ഞു...!! ഇപ്പൊ സുഖമായി വരുന്നു...! തിരക്കുകള്‍ മാറ്റി വെച്ചു വീട്ടു തടങ്കലില്‍ വിശ്രമത്തിലാണ്....!
ഫോണ്‍ ചെയ്തപ്പോള്‍ ആണ് പറഞ്ഞത് മറ്റേ ഐറ്റം മതിയായിരുന്നു എന്ന്..... ഹ ഹ ഹ പണി കിട്ടി....!!
Mohammed Nahas
 
https://www.facebook.com/isakkisam
http://ishaquep.blogspot.in/














Friday, September 19, 2014

രഹസ്യം.

എല്ലാ രഹസ്യങ്ങളും
മനസ്സെന്ന അറയില്‍
പൂട്ടിവെച്ചു
താക്കോല്‍
വിദൂരതയിലേക്ക്
വലിച്ചെറിഞ്ഞു....!
കണ്ടുപിടിക്കല്ലേ കാലമേ..!!
വീണ്ടും കുന്നുകൂടിയ
രഹസ്യങ്ങള്‍ മറക്കാന്‍
കഴിയാതെ അവന്‍
ഭൂമി ദേവതയെ പുല്‍കി...!!!


Tuesday, September 16, 2014

പരിണാമ സിദ്ദാന്തം... :)

ബാച്ചിലര്‍ പ്രവാസികള്‍ക്ക് ഒരു റസീപി...!!  ഇന്നലെ കഴിച്ച മന്തി ചോറില്‍ ബാക്കി വന്നത് കുറച്ച്...! :)  ഫ്രിഡ്ജില്‍ നിന്നു അല്‍ബൈക്ക് ചിക്കന്‍ പീസ്‌ ചെറുതായി അറിഞ്ഞത്...:)  രണ്ടു കോഴിമുട്ട വറുത്തു ചെറുതായി നുറുക്കിയത്, ഉള്ളി ഇല നാല് അല്ലി..!!

ബീന്‍സ് കേരറ്റും ചെറുതായി അറിഞ്ഞത് ഫ്രൈ പാനില്‍ രണ്ടു സ്പൂണ്‍ ഓയിലോഴിച്ചു വറുത്തതിനു ശേഷം റൈസും,മുട്ട വറുത്തതും ചിക്കന്‍ നുറുക്കിയതും ചേര്‍ത്തു ഇളക്കി ഒള്ളി ഇല അരിഞ്ഞതും വൈറ്റ് പെപ്പര്‍ അര ടീസ്പൂണ്‍ ചേര്‍ത്തു ഒന്ന് വറുക്കുക...! നല്ല രുചികരമായ ഫ്രൈഡ് റൈസ് റെഡി...! എന്താ ല്ലേ..!!

ഭാര്യ ഉണ്ടായിരുന്നപ്പോള്‍ മീന്‍കറിയും മീന്‍ വറുത്തതും ഇല്ലാതെ ചോറു കഴിക്കില്ല എന്നു വാശി പിടിച്ചിരുന്ന ഞാന്‍ തക്കാളി കറിയിലേക്കും മോര് കാച്ചിയതിലേക്കുമുള്ള മാറ്റം വളെരെ പെട്ടന്നായിരുന്നു...! പരീക്ഷണങ്ങള്‍ തുടരുന്നു...!!! :) :)


https://www.facebook.com/isakkisam






Monday, September 15, 2014

കടല്‍.


കടാപ്പുറത്ത്
കാറ്റേറ്റിരുന്നു
കാതുകളില്‍
കടലിരമ്പം മാത്രം...

ഒന്നിനു പിറകെ
മറ്റൊന്നായി വരുന്ന
തിരമാലകളോട്
ആഴക്കടലിന്‍
വിശേഷങ്ങള്‍
ആരാഞ്ഞു....

ഞങ്ങള്‍ ശ്രമിക്കാറുണ്ട്
ആഴങ്ങളിലേക്ക്
ഇറങ്ങി ചെല്ലാന്‍..

പക്ഷേ വീണ്ടും വീണ്ടും
ഞങ്ങളെ തീരത്തേക്ക്
വലിച്ചെറിയപ്പെട്ടു
കൊണ്ടിരുന്നു.


https://www.facebook.com/isakkisam





Sunday, September 14, 2014

ഖബര്‍ എന്ന വീട്.


മരണമെന്ന മൂന്നക്ഷരം
നമ്മേ തേടി
വരുമൊരിക്കല്‍....

വെട്ടിയോരുക്കിയ
ഖബര്‍ മാടി വിളിക്കുന്നേരം
നിന്‍ സമ്മതം
ആര്‍ക്കുവേണം....

അടക്കം ചെയ്തു
പിരിഞ്ഞവര്‍
ചര്‍ച്ച ചെയ്യുന്നു
പുതിയ നായകന്‍
വിശേഷം...

മുന്‍പു നീ
കാണിച്ച വഴിയില്‍
വല്ലപ്പോഴും
വന്നിടും നിന്‍
സന്താനങ്ങള്‍
പ്രാര്‍ത്ഥനയുമായി...

ഓര്‍ക്കുക നീ
ഈ ജീവിത
യാത്രയില്‍
നാളെ നിനക്കു
സ്വന്തമായുള്ളത്
ഈ ആറടി മണ്ണ് മാത്രം...



https://www.facebook.com/isakkisam
http://ishaquep.blogspot.in/





Thursday, September 11, 2014

ഫേസ്ബുക്ക്‌.

ഫ്ലാഷ് ന്യൂസ്‌...!! കേരളത്തില്‍ നിന്നും ചില രാഷ്ട്രീയ ബിസിനസ് കിങ്കരന്മാര്‍ മുഖ പുസ്തക മുതലാളി സുക്കര്‍ബര്‍ഗിനെ കാണാന്‍ പോയി....!! കേരളത്തില്‍ പരിപൂര്‍ണ്ണ മദ്യനിരോധനം നിലവില്‍ വന്നാല്‍ കഞ്ഞി കുടി മുട്ടുമെന്നായപ്പോള്‍ അല്ലറ ചില്ലറ നിര്‍ദേശങ്ങളുംമായാണ് എത്തിയത്...! കേരളത്തിലെ മുഖപുസ്തക ഫ്രാഞ്ചസി വേണമെന്നാണ് ആവശ്യം....!! ഒരു സ്റ്റാറ്റസ് അപ് ലോഡ് ചെയ്യാന്‍ ഒരു രൂപ..!! ഫോട്ടോ ഒന്നിന് രണ്ടു രൂപ...!! ഗ്രൂപ്പ് തുടങ്ങാന്‍ അഞ്ചു രൂപ...!! പേജു, ഇന്‍വിറ്റെശന്‍, മറ്റു തുടങ്ങിയ എല്ലാ സര്‍വീസിനും പത്തു രൂപ വീതവും ചാര്‍ജു ഈടാക്കാനാണു നിര്‍ദേശം..!! പിന്നെ ഒരു പോസ്റ്റിനു നൂറു ലൈക്ക്,അമ്പതു കമെന്റു അമ്പതു ഷെയര്‍ ലഭിച്ചാല്‍ അഞ്ചു രൂപ വീതം പോസ്റ്റിനുടമ അടച്ചിരിക്കണം...!! നിര്‍ദേശങ്ങള്‍ കേട്ട ശേഷം അവരെ പിടിച്ചു പുറത്താക്കി എന്നാണു വിവരം...!!
ഐഡിയ പറഞ്ഞു കൊടുത്തു അവരിങ്ങു പോന്നു...!! ഇനിയിതെങ്ങാനും നടപ്പിലാക്കുമോ... ? സ്റ്റാറ്റസ്ന്‍റെ എണ്ണം കുറയുമോ... ? ചുമ്മാ ഒരു ചായ കുടിച്ചു എന്നു വല്ല പൈങ്കിളികളും സ്റ്റാറ്റസ് ഇട്ടാല്‍ അഞ്ഞൂറ് ലൈക്കാ...? അവരുടെയൊക്കെ സ്ഥിതി കട്ടപൊക....!! ഒരു കാര്യം ഇതു നടപ്പിലാക്കിയാല്‍ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ കുറച്ചൊക്കെ നീങ്ങുമെന്ന് ആശിക്കാം..! സ്മാര്‍ട്ട് ഫോണ്‍ കമ്പനിക്കാര്‍ സുക്കര്‍ബര്‍ഗിനെ കാണാന്‍ നെട്ടോട്ടമോടുകയാണ് പോലും...!!
..................................................
‪#‎സര്‬‍ക്കാര്‍ ഓഫീസില്‍ പോയപ്പോള്‍ പറയുന്നോതോന്നും കേട്ട് കേട്ടില്ല എന്ന മട്ടില്‍ സ്മാര്‍ട്ട് ഫോണില്‍ നോക്കിയിരുന്ന വിദ്വാനെ കണ്ടപ്പോള്‍ തോന്നിയതാ...! എന്താ ല്ലേ..!! പുരോഗതി..!!!

Tuesday, September 09, 2014

ഫ്രീക്ക്...

അങ്ങു ദൂരെ...
ഒരിക്കലും
കണ്ടുമുട്ടാത്ത
നിന്നെ സ്നേഹിക്കാന്‍
വളെരെ എളുപ്പമാണ്..!

കാണാതെ കേള്‍ക്കാതെ
നിങ്ങളെ കണ്ടുമുട്ടാത്ത
ഒരാളെ
പ്രണയിക്കാന്‍
അതിലും എളുപ്പമാണ്..!!
---------------------------------------

#‎
ഫ്രീക്ക്‬
.. ഫ്രീക്കന്മാര്‍ക്ക് ഒരു പ്രണയ സൂത്രവാക്യം... പ്ലിംഗ്...


https://www.facebook.com/isakkisam



Wednesday, September 03, 2014

കൗമാരം.

വീടിനടുത്തുള്ള  പാടത്തും തോട്ടിലും തെങ്ങിന്‍ തോപ്പിലും സഹോദരങ്ങളോട് ഒപ്പം അയല്‍പക്കത്തുള്ള കുട്ടികളുടെ കൂടെ കളിക്കുമ്പോള്‍ അവരുടെ സംഘത്തിലെ ഒരു പ്രധാനിയായിരുന്നു അവള്‍.  സംഘം ചേര്‍ന്നുള്ള കളികളിലെ വിശേഷങ്ങള്‍ സ്കൂളിലെ കൂട്ടുകാരോട് വാ തോരാതെ സംസാരിച്ചു ആവേശം കൊള്ളാറുണ്ടായിരുന്നു..." 

കൊതുക് വല കഷ്ണം കൊണ്ടു തോട്ടിലെ പരല്‍ മീനിനെ പിടിക്കുന്നതും , കളം വരച്ചു  കൊക്കിച്ചാടി കളിക്കുന്നതും, ചട്ടി പന്തു കളിയും, ചുള്ളിയും വടിയും കളിയുമെല്ലാം തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരോടുള്ള അടുപ്പവും ബന്ധവും എന്നും ദ്രിഡമായി ആസ്വദിച്ചിരുന്നു. പലപ്പോഴും കൂട്ടുകാരെല്ലാം ഫുട്ബാള്‍ കളിക്കുമ്പോള്‍ അവളായിരുന്നു ഗോള്‍ വല കാത്തിരുന്നത്.." 
മാവില്‍ കയറി മാങ്ങ അറുക്കാനും , പുളി മരത്തില്‍ കയറാനും അവള്‍ മിടുക്കി ആയിരുന്നു.

ഒരു വെള്ളിയാഴ്ച വളെരെ സന്തോഷത്തോടെയാണ് സ്കൂള്‍ വിട്ട് വീട്ടിലെത്തിയത്, കാരണം രണ്ടു ദിവസം അവധിയാണല്ലോ എന്നതായിരുന്നു.
എല്ലാ വൈകുന്നെരങ്ങളിലേയും പോലെ ഓടിപ്പോയി യൂണിഫോം അഴിച്ചുവെച്ചു ബനിയനും നിക്കറും ധരിച്ചു പാടത്തേക്കു ഓടും.

പന്ത്രണ്ടു വയസ്സുള്ള ഏതൊരു പെണ്‍കുട്ടിയേയും പോലെ ആരോഗ്യം തുളുമ്പുന്ന ഊര്‍ജ്ജസ്വലതയും സുന്ദരമായ ശരീരഘടനയുമായിരുന്നു  അവള്‍ക്ക്. സഹോദരന്മാരും അവളും ചേര്‍ന്നു കളിക്കാന്‍ കോപ്പുകൂട്ടി. ഒരാള്‍ മുന്‍പു സൂക്ഷിച്ചു വെച്ചിരുന്ന കല്ല്‌ കൊണ്ടു വന്നപ്പോള്‍, മൂത്തയാള്‍ ചുള്ളിയും വടിയും എടുത്തു വന്നു.." ഇടക്കിടെക്ക് ഫുട്ബോളും മറ്റു കളികളുമായി സന്ധ്യ വരെയും കളികള്‍ തുടര്‍ന്നു കൊണ്ടിരുന്നു...."

വൈകുന്നേരം ഉമ്മ വടിയുമായി വന്നു വിളിക്കുന്നത്‌ വരെ കളി നീണ്ടു പോയി..." മേലാകെ പൊടിയും അഴുക്കുമായി ക്ഷീണിതരായി അടുക്കളയിലേക്കു ഒരോട്ടമാണ്..." പിന്നെ കണ്ണില്‍ കണ്ടതൊക്കെ വാരി വലിച്ചു തീറ്റ തന്നെ..." വീണ്ടും ഉമ്മ വടിയായി ഓടി വന്നു പോയി മേല് കഴുകാന്‍ ഓടിക്കും.' പിന്നെ കിണറ്റിന്‍ കരയിലും ബഹളം തന്നെ...' വെള്ളം കോരി മടുക്കുന്ന വേലക്കാരിയും അവരുടെ കളിരസങ്ങളില്‍ കൂടും...'

എല്ലാവരും ആക്രോശങ്ങളോടെ വീടിന്‍റെ ഹാളിലേക്ക് വന്നു...' പതിവിനു വിപരീതമായി  ചാരുകസേരയില്‍ ബാപ്പ ഇരിക്കുന്നു.... ചിന്തയില്‍ മുഴുകി തല താഴ്‌ത്തി ഇരിക്കുകയാണ്.

പിന്നെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു . ആങ്ങളമാരെല്ലാം പഠന മുറിയിലേക്ക് പോയപ്പോള്‍ ഉമ്മ അവളെ ചേര്‍ത്തു പിടിച്ചു ഹാളിലേക്ക് നടന്നു..' ബാപ്പ എഴുന്നേറ്റുഒരു ബീഡിക്ക് തീകൊളുത്തി കോലായിലേക്ക് പോയി..'

ഉമ്മ സഹൃദ പൂര്‍വ്വം അവളോട്‌ ചോതിച്ചു.' " ഇന്ന് നിന്‍റെ കളിയൊക്കെ എങ്ങനെ ഉണ്ടായിരുന്നു"

ഞങ്ങളെല്ലാവരും നന്നായി കളിച്ചു , ഞങ്ങളുടെ ടീം തന്നെയായിരുന്നു ഇന്നും ജയിച്ചത്‌..'  ഇന്നു തോറ്റവര്‍ നാളെ  വെല്ലു വിളിച്ചിരിക്കുന്നു വീണ്ടും ഏറ്റുമുട്ടാന്‍...!  വിടില്ല അവരെ , വാശിയോടെ കളിച്ചു നാളേയും തോല്‍പ്പിക്കും ഞങ്ങളവരെ..' അവള്‍ ആവേശത്തോടെ മറുപടി പറഞ്ഞു.

"ശരി, ശരി" ഉമ്മ അവളെ ശാന്തമാക്കുവാന്‍ ശ്രമിച്ചു...'

എന്നിട്ട് മെല്ലെ.... തെല്ലു ഗൌരവത്തോടെ പറഞ്ഞു..' പച്ചക്കറി കടയിലെ ഗഫൂറും  ടേസ്റ്റി ഹോട്ടലിലെ മൊയിദീനും  ഇന്നു ബാപ്പയോട് ഒരു കാര്യം പറഞ്ഞിരുന്നു.

"അവര്‍ക്കെന്താണ്‌ വേണ്ടത്"
അവര്‍ പറഞ്ഞു നീ വളര്‍ന്നിട്ടുണ്ടെന്നും, പിന്നെ.... "ഉമ്മ നിശബ്ദമായിരുന്നു.

അതുകൊണ്ട് .... മകള്‍ ചോദിച്ചു,  പിന്നെ , എന്താണ് ? "
നിന്‍റെ മാറ് വലുതായിട്ടുണ്ട് , നിക്കറുമിട്ട് നീ കുട്ടികളുടെ കൂടെ പാടത്തും , പറമ്പിലും കളിച്ചു നടക്കുന്നത് ശരിയല്ല എന്ന് ''.

'എന്ത് ? ''

'സഫിയാ, ഇന്നു മുതല്‍ നീ പാടത്തും , പറമ്പിലും ഇറങ്ങി കളിക്കാന്‍ പാടില്ല .
അതാണ്‌ ബാപ്പ പറഞ്ഞത്, ഇന്നു മുതല്‍ നീ നിക്കറിടാനും പാടില്ല. വലിയ പാവാട തുന്നിക്കാന്‍ തയ്യല്‍ കടയില്‍ ഏല്‍പ്പിച്ചാണ് ബാപ്പ വന്നത്.

സങ്കടം വന്ന സഫിയ പ്രതിഷേധിക്കാന്‍ തുടങ്ങി...'
എന്നാലും ഉമ്മാ... എന്നെ കളിക്കാന്‍ വിടാതിരിക്കല്ലേ... എനിക്കിഷ്ട്ടമാണ് കളിക്കാന്‍..' എനിക്ക് നിക്കറിട്ടു നടക്കുന്നത് ഇഷ്ടമാ ഉമ്മാ...'

ഉമ്മ കര്‍ക്കശമായി പറഞ്ഞു.

പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു ... ഇനിയൊന്നും ഇങ്ങോട്ട് പറയണ്ട.. ബാപ്പയും ഉമ്മയും പറയുന്നത് അനുസരിക്കുക..' അതും പറഞ്ഞുകൊണ്ട് ഉമ്മ മുറിയില്‍ നിന്നും പോയി.

സഫിയ ആകെ വിഷമത്തോടെ തരിച്ചു നിന്നു പോയി... ഉടനെ അവള്‍ക്കു ഉള്‍കൊള്ളാന്‍ പറ്റിയില്ല ... പിന്നെ വേച്ചു വേച്ചു  ബാത്റൂമില്‍ കയറി കരഞ്ഞു കൊണ്ടു നിലത്തിരുന്നു.

അവളുടെ മുന്നില്‍ സര്‍വത്ര ശൂന്യതയായിരുന്നു...!  മനസ്സ് മരവിച്ചിരുന്നു...!! നാളെ മുതല്‍ എനിക്ക് കളിക്കാന്‍ പോകാനുള്ള സ്വാതന്ത്ര്യം നഷ്ടപെട്ടിരിക്കുന്നു .'  പെട്ടെന്ന് അവള്‍ എഴുന്നേറ്റു കുപ്പായം ഉയര്‍ത്തി കണ്ണാടിയില്‍ നോക്കി... നെഞ്ചിലൂടെ കൈ ഓടിച്ചപ്പോള്‍ വിരലുകളില്‍ രണ്ടു ചെറിയ പന്തുകള്‍ വളര്‍ന്നു  അവളുടെ  ശരീരത്തില്‍ നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നത് പോലെ തോന്നി .

കഴിഞ്ഞയാഴ്ച്ച  കളിക്കിടയില്‍ ബഷീര്‍ അതു തൊടുവാന്‍ എന്നെ പിടിച്ചു തിരിച്ചത് അവള്‍ ഓര്‍ത്തു...!!  അതില്‍ സ്പര്‍ശിച്ചപ്പോള്‍ മേലാകെ ഒരു കോരിത്തരിപ്പ് അനുഭവപെട്ടിരുന്നു . തനിക്കിനി പഴയപോലെ സുഹൃത്തുക്കളോടൊത്തു കളിക്കാന്‍ ഉമ്മ പറഞ്ഞയക്കില്ല എന്നോര്‍ത്തപ്പോള്‍ വികാരങ്ങള്‍ നിയന്ദ്രിക്കാന്‍ കഴിയാതെ കൈകള്‍ കൊണ്ടു മുഖം പൊത്തി അവള്‍ പൊട്ടിക്കരഞ്ഞു....!!  കണ്ണീര്‍ കൈകള്‍ക്കിടയിലൂടെ താഴോട്ട് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. 

https://www.facebook.com/isakkisam?ref_type=bookmark





  
















കല്യാണം... ?

എന്തിനാണ് കല്യാണം കഴിക്കുന്നത്‌?
പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നു എന്തിനാണ് എല്ലാരും കല്യാണം കഴിക്കുന്നതെന്ന്.
എത്ര ആലോചിച്ചിട്ടും പിടി കിട്ടീല. വീട്ടില്‍ ചോദിക്കാനും പറ്റില്ല. അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള നാട്ടിലെ കാദര്‍ക്കാനോട് ചോദിച്ചു. കാദര്‍ക്ക ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു. കഥ ഇതാണ്.

കുറെ ഉറുമ്പുകള്‍ ഒരു ദിവസം ഒരു പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു. അപ്പോള്‍ അവര്‍ ഒരു പ്ലാവില്‍ നല്ല പഴുത്ത ചക്ക കണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്ക തിന്നാന്‍. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു നിങ്ങളൊക്കെ ഇവിടെ നില്‍ക്ക് ഞാന്‍ പോയി നോക്കീട്ടു വരാം. ചക്ക നല്ലതാണെങ്കില്‍ ഞാന്‍ വന്നു പറയാം എന്ന്. ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു. അങ്ങിനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക പരിശോധിക്കാന്‍ പോയി. കുറെ കഴിഞ്ഞിട്ടും ആ ഉറുമ്പ് മടങ്ങി വന്നില്ല. അപ്പോള്‍ രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു "അവന്‍ നമുക്ക്‌ തരാതെ ചക്ക മുഴുവന്‍ തിന്നേണ്ട പരിപാടിയാ, ഞാന്‍ പോയി നോക്കീട്ടു വരാം" അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക പരിശോധിക്കാന്‍ പോയി. അതും തിരിച്ചു വന്നില്ല. രണ്ടു പേരും തങ്ങളെ പറ്റിച്ചു എന്ന് മനസ്സിലാക്കിയ ബാക്കി ഉറുമ്പുകള്‍ മൂന്നാമത്തെ ഉറുമ്പിനെ പറഞ്ഞയച്ചു. പോയവര്‍ ഒന്നും വന്നില്ല. പോയവര്‍ പോയവര്‍ ചക്ക തിന്നു തീര്‍ക്കുകയാണ് എന്ന് കരുതിയ ബാക്കി ഉറുമ്പുകളും ഓരോരുത്തരായി ചക്ക തിന്നാന്‍ പോയി. എന്നാല്‍ സത്യത്തില്‍ സംഭവിച്ചതെന്താ? ചക്ക തിന്നാന്‍ പോയ ആദ്യത്തെ ഉറുമ്പടക്കം എല്ലാരും ചക്കയില്‍ കയറിയ ഉടനെ ചക്കയുടെ ഉള്ളിലുള്ള വെളഞീറിനുള്ളില്‍ കുടുങ്ങി ഒട്ടിപ്പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ കഴിയാത്ത വിധം പിടക്കുകയായിരുന്നു. ഇന്നും ഉറുമ്പുകള്‍ ചക്ക തിന്നാന്‍ കയറുന്നു. വെളഞീറില്‍ പറ്റിപ്പിടിച്ചു പിടയുന്നു. പുറത്തുള്ള ഉറുമ്പുകള്‍ തെറ്റിദ്ധരിച്ചു ചക്ക തിന്നാന്‍ ഓടിക്കയറൂന്നു. കാദര്‍ക്ക കഥ പറഞ്ഞു നിര്‍ത്തി.


https://www.facebook.com/isakkisam?ref_type=bookmark