Wednesday, April 23, 2014

ചേളാരി ചന്തയും ഖാദറും.

താഴേ ചേളാരി
ഇന്നു ചൊവ്വ , ഖാദര്‍ ചേളാരി ചന്തക്കു പോകുന്ന ദിവസം, രാവിലെ തന്നെ  കുളിയും , കാപ്പികുടിയും കഴിഞ്ഞു വളഞ്ഞ കാലുള്ള നീളന്‍ കുടയുമെടുത്ത് ഇറങ്ങാന്‍ ഒരുങ്ങി.

 പിന്നില്‍ നിന്നും തൊണ്ട അനക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി...

ഭാര്യ ജമീല ഒന്നും പറയാതെ താഴെ  തറയില്‍ തള്ള വിരല്‍ കൊണ്ട്  ചിത്രം വരക്കുന്നത് കണ്ടു ഖാദര്‍ ചോദിച്ചു...

ഇയ്യ്‌ കാര്യം പറയുന്നുണ്ടെങ്കില്‍ ബെക്കം പറി ... ഞമ്മുക്ക് പോകാന്‍ നേരായി...  ചന്തയില്‍ നേരം വൈകി ചെന്നാല്‍ ഒന്നും കിട്ടൂല...

നല്ല നാലഞ്ചു തേക്കിന്‍ തൈ വാങ്ങി വടക്കേ മൂലയില്‍ വെക്കണമെന്ന് കരുതിയിട്ടു നാളേറെയായി ... 

അല്ല മനുഷ്യാ തേക്കൊക്കെ വാങ്ങി വെച്ചിട്ട് എന്താ കാര്യം ..  അനുഭവിക്കാന്‍ ആള് വേണ്ടേ ?  ഞമ്മള് രണ്ടാളും വടിയായാല്‍ ഈ കണ്ട  സ്വാത്തോക്കെ  നിങ്ങളുടെ അനുജന്‍റെ മക്കള്‍ക്കല്ലേ .... ?

കൊല്ലം ഇരുപതായി ഈ കാത്തിരുപ്പ്...  ഇനി ഒരു കുഞ്ഞിക്കാലു കാണുമെന്ന പ്രദീക്ഷയുമില്ല...

കുട്ടികളുടെ കാര്യം എടുത്തിട്ടാല്‍ ഖാദര്‍ ഒന്നു മയത്തിലാകുമെന്നു ജമീലക്കറിയാം...  

ഖാദര്‍ ഒരു നെടുവീര്‍പ്പോടെ കോലായിലേക്ക് ഇറങ്ങി..  ഉടനേ ജമീലയുടെ ചോദ്യം.. ഇന്നു ഞാനും വരട്ടേ ചന്തക്ക്... വരണ്ടാ എന്ന് പറഞ്ഞാല്‍ ജമീല കലി കയറി വല്ലതുമൊക്കെ പറയുമെന്നറിയാവുന്നത് കൊണ്ട്  ഖാദര്‍ സമ്മതം മൂളി...


ചേളാരി ചന്ത ....   നല്ലതിരക്കാണ് , വിവത തരം കച്ചവടക്കാര്‍,

 മാല , വള, നാടന്‍ തൈകള്‍, ചെടികള്‍... മണ്ണുത്തിയില്‍ നിന്നും വരുന്ന പല ഫല വൃക്ഷങ്ങളുടെ തൈകള്‍, ആട്,മാട്,കോഴി,താറാവ്, എന്ന് വേണ്ട വീട്ടിലേക്കു ആവശ്യമുള്ള സാധനങ്ങള്‍ റോഡിന്‍റെ രണ്ടു സൈഡിലും നിരയായി ഇടം പിടിച്ചിരിക്കുന്നു... മുറിവൈദ്യന്മാരുടെ മരുന്നു കച്ചവടം  പൊടി പൊടിക്കുന്നു.....

 മീന്‍  തട്ടില്‍ ചന്ത ദിവസം എല്ലാ തരം മീനും എത്തും. പിന്നെ ചെറു കൊട്ടയില്‍ തോട്ടിലെയും , കുളത്തിലെയും , മീനുകലലായ വരാലും കടുവും മുഴുവും പരലുമോക്കെയായി പലവക വില്‍ക്കുന്ന വരേയും കാണാം.

പട്ടാമ്പിയില്‍ നിന്നും പന നൊങ്കുമായി വരുന്ന വേലു ഖാദറിന്റെ സ്ഥിരം കസ്റ്റമര്‍ ആണ്, ഖാദറിനെ കണ്ടതും ഒരു കീസെടുത്തു ഒരു ഡസന്‍ പനനൊങ്ക് അതിലിട്ടു കൊടുത്തു, കാശു വാങ്ങുന്നതിനിടയില്‍ ചില കുശലങ്ങളും പറയുന്നുണ്ടായിരുന്നു....

ഖാദറും ജമീലയും പിന്നെ തേക്കിന്‍ തയ്യും വാങ്ങി കന്നു കാലി ചന്തക്കു മുന്നിലൂടെ നടന്നപ്പോഴാണ് ജമീല ആ ബോര്‍ഡു കണ്ടത്... "മേല്‍ത്തരം വിത്ത്‌ കാള" , ഇവിടെ ഇണ ചേര്‍ക്കുന്നു, ആവശ്യക്കാര്‍ ഉടനെ പേര്‍ രജിസ്റ്റര്‍ ചെയ്യുക, ഈ സേവനം അടുത്ത ചന്ത ദിവസം വരെ.... [ഏഴു ദിവസം]

ഇങ്ങളു ബരീന്നു ഞമ്മാളൊന്നു നോക്കാ.... എന്താപ്പോ അവിടുത്തെ സ്പെഷ്യല്‍ വിശേഷങ്ങള്‍ എന്ന് പറഞ്ഞു കാദറിന്റെ കയ്യും പിടിച്ചു ജമീല മൃഗ സംരക്ഷണ വകുപ്പിന്‍റെ സ്പെഷ്യല്‍ സ്റ്റാളിലേക്കു കയറി,

അവിടെ മുളകൊണ്ടു കെട്ടി മറച്ച ഓരോ കൂട്ടില്‍ കൂറ്റന്‍ വിത്തുകാളയെ കെട്ടിയിട്ടിരിക്കുന്നു , ആദ്യത്തെ കൂടിന്‍റെ മുന്‍പില്‍ ഒരു ബോര്‍ഡ് തൂക്കിയിട്ടിരിക്കുന്നു . "ഈ കാള കഴിഞ്ഞ വര്‍ഷം 60 തവണ ഇണ ചേര്‍ന്നിട്ടുണ്ട്"
ബോര്‍ഡ് കണ്ട് ജമീല ഖാദറിനെ നോക്കി ഒരു കുസൃതി ചിരി പാസാക്കി.

അടുത്ത കൂട്ടില്‍ നല്ല കറുത്ത തടിമിടുക്കുള്ള മറ്റൊരു കൂറ്റന്‍ വിത്ത്‌ കാളയെ കെട്ടിയിട്ടിരിക്കുന്നു , ഈ കൂടിന്‍റെ മുന്‍പിലും ഉണ്ടായിരുന്നു ബോര്‍ഡ്. "ഇവന്‍ കഴിഞ്ഞ വര്‍ഷം 120 പതില്‍ കൂടുതല്‍ തവണ ഇണ ചേര്‍ന്നിട്ടുണ്ട്"
 ബോര്‍ഡ് വായിച്ചു ജമീല പിറുപിറുത്തു. "ആഴ്ചയില്‍ രണ്ടില്‍ കൂടുതല്‍ തവണ" കാദറിനെ നോക്കി കൈ കൊണ്ട് അന്ഗ്യം കാണിച്ചു ... "കണ്ടു പഠിക്കൂ മനുഷ്യാ" എന്നാ അര്‍ത്ഥത്തില്‍.

മൂന്നാമത്തെ കൂട്ടിലെ ബോര്‍ഡ് നേരത്തേ വായിച്ച  ഖാദര്‍ അടുത്ത കൂട്ടിലേക്ക് പോകുന്നതിനു മുന്‍പ് തന്നെ ജമീലാനെ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം നടത്തി .... പക്ഷേ വിജയിച്ചില്ല ....  :)

അടുത്ത കൂട്ടില്‍ വെള്ള നിറത്തിലുള്ള ഉരുക്കു മുഷ്ട്ടിയുള്ള നല്ലതടിച്ചു കൊഴുത്ത ഒരു കിടിലന്‍ വിത്തുകാളയാണ് ഉണ്ടായിരുന്നത്. കൂടിന്‍റെ മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു,

"ഇവന്‍ കഴിഞ്ഞ വര്‍ഷം 360 പതില്‍ കൂടുതല്‍ തവണ ഇണ ചേര്‍ന്നിട്ടുണ്ട്" ബോര്‍ഡ് വായിച്ച ജമീല കാദറിന്റെ മുതുകില്‍ തോണ്ടിയിട്ട് മെല്ലെ പറഞ്ഞു,

"നോക്കു മനുഷ്യാ...!  അതായത് ദിവസേന !! " ങ്ങള് ഇതൊക്കെ ഒന്നു കണ്ടു പഠിക്കി മനുഷ്യാ..... !!

അവസാനം കാദറിന്റെ ക്ഷമ നശിച്ചിട്ടു ജമീലാനോട് പറഞ്ഞു....

അതിനു ഞാന്‍ ഒരു പെണ്ണല്ലേ കെട്ടിയിട്ടുള്ളൂ......

ന്നാ ഇയ്യോന്നു പോയി ചോദിച്ചു നോക്കൂ എന്നും ഒരേ പശു തന്നെയായിരുന്നോ എന്ന് ??

ഇതു കേട്ടതും ജമീല കാദറിനേയും കൂട്ടി പെട്ടന്ന് ചന്തയില്‍ നിന്നും വീട്ടിലേക്കു പോയി.... :) :) :)




ഈ അവധിക്കാലത്ത് ചേളാരി ചന്തയിലൂടെ..........
==============================================


വരാലുമായി