Friday, October 25, 2013

ആമ.

ഹലോ,ഹലോ, ഒന്നു നില്‍ക്കീന്നു.... ഇങ്ങളെന്താ ഞമ്മളെ കളിയാക്കി ഓടണേ ... ഒന്നു നില്‍ക്കീന്നു ... കാര്യം പറയട്ടെ , ഇതു നിങ്ങള്‍ കരുതിയ ആ ആമ അല്ല കെട്ടോ !!

 ഞങ്ങളുടെ ഫാമിലിയിലെ എല്ലാവര്‍ക്കും പ്രിയങ്കരിയായ എന്‍റെ പ്രിയ ഹലീമ എളാമ , ഞങ്ങള്‍ ആമാ എന്ന് വിളിക്കുന്നു.....   മൂന്ന് മക്കള്‍. ഹസില്‍,തനീം,സംബുല്‍[ടിറ്റി]

ഫാറൂക്ക് കോളേജില്‍ നിന്നും ഡിഗ്രിയും ബി,എഡും കരസ്ഥമാക്കിയ ഉടനെ തന്നെ അധ്യാപന രംഗത്ത് ലക്ഷ കണക്കിന് കുട്ടികള്‍ക്ക്  വിദ്യ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്ന ജിദ്ദക്കാരുടെയും,തിരൂരങ്ങാടി ക്കാരുടെയും പ്രിയപ്പെട്ട ഹലീമ ടീച്ചര്‍.ഞങ്ങളുടെ പ്രിയപ്പെട്ട ആമ, ഈ പേരിന്‍റെ ഉറവിടം ഇപ്പോഴും അതീവ രഹസ്യം തന്നെ... ഈ ചോദ്യത്തിന്  മനോഹരമായ പുഞ്ചിരിയാണ് മറുപടി. 

നീണ്ട ഇരുപത്തേഴു വര്‍ഷമായി ഇന്ത്യന്‍ എംബസ്സി സ്കൂളില്‍ ടീച്ചറാണ്...
നാട്ടില്‍ തിരൂരങ്ങാടി ഒറിയന്റല്‍ സ്കൂളിലെ സേവനത്തിനു ശേഷമാണ് ജിദ്ദയിലേക്ക് കുടിയേറിയത്....

എന്‍റെ കുട്ടിക്കാലത്ത് കുറച്ചു കാലം എന്‍റെ തറവാടിനടുത്ത് ആമ താമസിച്ചിരുന്നു, അന്നു മകന്‍ ഹസില്‍ വളെരെ ചെറിയ കുട്ടിയായിരുന്നു, ഒരു ഞായറാഴ്ച്ച യാണെന്ന് തോന്നുന്നു സ്കൂളിളില്ലാത്ത ദിവസം തൊട്ടടുത്ത വീട്ടിലെ സ്ത്രീ കിണറ്റിന്‍ കരയില്‍ നിന്ന് ഓടിവരൂ....,ഓടിവരൂ......  എന്ന ആക്രോശം കേട്ടാണ് ഞാനും അങ്ങോട്ട്‌ ഓടിപ്പോയി നോക്കിയത്,  അപ്പോള്‍ കണ്ട കാഴ്ച്ച നടുക്കുന്നതായിരുന്നു, വെള്ളം നിറഞ്ഞു നില്‍ക്കുന്ന കിണറ്റില്‍ ആമയുണ്ട് ഒരു കയ്യില്‍ മകന്‍ ഹസിലും, മറ്റേ കൈ ചവിട്ടു കല്ലിലും പിടിച്ചു നില്‍ക്കുന്ന കാഴ്ച്ച, കുട്ടിയായിരുന്ന ഞാന്‍ ജീവിത യാധാര്‍ത്യങ്ങളില്‍ ഇന്നും ഒരു നടുക്കത്തോടെ ഓര്‍ക്കുന്ന ഒന്ന്, ഉടനെ അടുത്ത വീട്ടിലെ മുതിര്‍ന്നവര്‍ വന്നു കയറില്‍ കൊട്ട കെട്ടി ആദ്യം മകന്‍ ഹസിലിനെയും പിന്നെ ആ കയറില്‍ പിടിച്ചു ആമ കയറി വന്നത് എന്‍റെ മനസ്സിലേക്ക് ഒരു ധീര വനിതയായിട്ടാണ്. എന്‍റെ മനസ്സിലെ മതര്‍ തെരേസ, അന്നു പ്രസിഡന്റിന്റെ ധീര വനിതക്കുള്ള അവാര്‍ഡു ഉണ്ടോ എന്നനിക്കറിയില്ല.........  ഉണ്ടെങ്കില്‍ അതു ശുപാര്‍ശ ചെയ്യാന്‍ ആരുമുണ്ടായില്ല !!! 

അഭിമാനത്തില്‍ ഫാമിലിയിലെ നമ്പര്‍ വണ്‍..... തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നത് കൊണ്ടു പല പ്രയാസങ്ങളിലൂടെയും കടന്നു പോകേണ്ടി വന്നിട്ടുണ്ട്... സ്നേഹിച്ചു കൊല്ലുന്ന പ്രകൃതം.. അഭിമാനം ഒരു അഹങ്കാരമായി കൊണ്ടുനടക്കുന്നു എന്നെനിക്കു ഒരു ചെറിയ സംശയം ഇല്ലാതില്ല .... :) :) :) ഹ ഹ ഹ ചുമ്മാ പറഞ്ഞതാണ് കെട്ടോ. ഇനി എന്നെങ്കിലും ഈ കുരുത്തം കെട്ടവന്റെ ബ്ലോഗ്‌ വായിച്ചു ഒരു മനപ്രയാസം ഉണ്ടായാല്‍ അതെനിക്ക് സഹിക്കാന്‍ പറ്റില്ല.... എന്‍റെ പ്രിയപ്പെട്ടവരില്‍ മുന്‍ നിരയിലാണ് എന്നും ആമ.

പ്രതിസന്ധികളുടെ ഒരു പ്രളയത്തിലൂടെയാണ് ആമാന്‍റെ സഞ്ചാരമെന്നു  ഞാന്‍ പറയാതെ തന്നെ ഫാമിലിയിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, പക്ഷേ എന്നെ അതിശയിപ്പിച്ച ഒരു കാര്യം ഏതു പ്രധിസന്ധിയേയും വളെരെ ലാഘവത്തോടെ പുഞ്ചിരിച്ച മുഖവുമായി തികച്ചും അഭിമാനത്തില്‍ കേമിയായി തരണം ചെയ്യുന്നതാണ്. മാഷാ അല്ലാഹ് .... എന്നും എന്‍റെ കുടുംബവും,ഞങ്ങളുടെ പ്രാര്‍ഥനയും കുടെയുണ്ട്.

          സീതികാക്ക.

ഇസ്ഹാക്ക് പുഴക്കലകത്ത്.
ആമയും[ഹലീമ],ഞാനും.

അബ്ദുള്ളാക്ക. [ഫെസ്റ്റിവല്‍]


ഹ ഹ ഹ എന്നാലും അബ്ദുള്ളാക്ക ഈ അക്കിടി ഒരു തക്കിടി ആക്കി മാറ്റാന്‍ പറ്റൂല കെട്ടോ !! രണ്ടു അനിയന്മാരെയും പത്തു പതിനഞ്ചു പേരന്‍സിനെയും മുള്‍മുനയില്‍ നിറുത്തിയ 35 മിനുറ്റ് !!! പ്രിന്‍സ് മാജിദ് പാര്‍ക്ക് "അബ്ദുള്ളാക്ക അബ്ദുള്ളാക്ക" എന്ന മറ്റൊലിയില്‍ തരിച്ചു നിന്നോ അതോ ചിരിച്ചു തള്ളിയോ ആവോ എല്ലാ കണ്ണുകളിലും ഭീതിയുടെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്‌ ഉച്ചത്തിലുള്ള ആക്രോശത്തിനു മറുപടിയേന്നോണം മെയിന്‍ റോഡില്‍ നിന്നും ചില മറു മൊഴികള്‍ കേട്ടതും കൌതുകമായി മെയിന്‍ റോഡിലിറങ്ങി നോക്കിയപ്പോള്‍ രണ്ടു സോമാലിയക്കാര്‍ നിന്ന് ചര്‍ച്ച ചെയ്യുകയാണ് കാര്യം ഇതു തന്നെ “അബ്ദുള്ളാക്ക അബ്ദുള്ളാക്ക” ഇതു ഹിന്ദി ഹുനൂദ്‌ മലബാരികളുടെ ഫെസ്റ്റിവലാണെന്ന് തോന്നുന്നു എന്നാണ് അവര്‍ അറബിയില്‍ സംസാരിക്കുന്നത് ... ഗ്രൌണ്ടിലെങ്ങും സംസാരവിഷയം ഇതു തന്നെ അബ്ദുള്ലാക്കാനെ കാണാനില്ല ...... ചര്‍ച്ചകള്‍ പൊടി പൊടിക്കുന്നു ബോളെടുക്കാന്‍ പുറത്തു പോയതല്ല ആത്മാവിനു പുകയിക്കാന്‍ പോയതാണെന്ന് ഒരു പക്ഷം, കാടുപിടിച്ചു കിടക്കുന്ന പാര്‍ക്കില്‍ മരുഭൂമിയില്‍ കാണപ്പെടുന്ന ഉഗ്ര വിഷമുള്ള ശിണ്ട എന്നറിയപ്പെടുന്ന പാബ് എങ്ങാനും കൊത്തിയോ ?? ശിണ്ടയുടെ സ്പര്‍ഷനമേറ്റാല്‍ നിമിഷങ്ങള്‍ക്കകം ബോതരഹിതനാകുമെന്നു പറഞ്ഞത് ഏവരിലും പരിഭ്രാന്തി പരത്തി..... പൂട്ടിക്കിടക്കുന്ന പാര്‍ക്കില്‍ ബംഗാളി പുലിയെ വളര്‍ത്തുന്നുണ്ടെന്ന് പറഞ്ഞ് മറ്റൊരു വിരുതന്‍ രങ്ങത്തെത്തി എതായാലും “OCT 25” “അബ്ദുള്ളാക്ക അബ്ദുള്ളാക്ക” എന്ന പുതിയ ഫെസ്റ്റിവലിന് തുടക്കമാകുകയാണോ ?? ഗ്രൌണ്ടിലെങ്ങും പ്രതിദ്വനിച്ചുകൊണ്ടിരുക്കുന്ന ഈ ശബ്ദം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടുത്ത കാലത്ത് വമ്പന്‍ ഫോമിലായിരുന്ന അബ്ദുള്ള മാളിയേക്കല്‍ OCT 24 നു നടന്ന മത്സരം വലിയ മാര്‍ജനില്‍ ജയിച്ച ആഹ്ലാതത്തിലായിരുന്നു 25 നു നടക്കുന്ന മത്സരത്തിനിടയിലാണ് സംഭവങ്ങളുടെ തുടക്കം, 2-1 നു ലീഡില്‍ ആയിരുന്ന ടീം പരാജയ പ്പെടുമോ എന്ന ഭയന്നു നേരത്തേ SCOOT ചെയ്തതാണെന്ന് അഭിപ്രായവും ശക്തമായിരുന്നു,ഇനി വല്ല എമര്‍ജന്‍സി മീറ്റിങ്ങിനും പങ്കെടുക്കാന്‍ പോയതാവുമോ എന്ന സംശയവുമായി വന്ന ഒരു വിരുതനെ കളിക്കിടയില്‍ എന്തു “പങ്കെടുപ്പെടോ” എന്നു ചിരിച്ചു തള്ളിയ പ്രസിഡന്റിന്റെ മറു ചോദ്യത്തിനു മുന്നില്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്ന വമ്പന്‍ സ്രാവുകളും ഉണ്ടായിരുന്നു കൂട്ടത്തില്‍


പൂട്ടിയിട്ട പാര്‍ക്കിലേക്ക് ബോളെടുക്കാന്‍ പോയ അബ്ദുള്ളാക്ക കൂറ , കൂറ , കൂറ എന്നു പുലമ്പിക്കൊണ്ട് ഒടുവില്‍ ചെന്ന് പെട്ടത് മാജിദ് പാര്‍ക്കിലെ വടക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന ബലദിയ ഓഫീസിലേക്കാണ്.... രാത്രിയായത്‌ കൊണ്ടു മറ്റു അറബി വംശജരില്ലാത്തതും പുതിയ വിസയില്‍ ക്ലീനിങ്ങിനു നാട്ടില്‍ നിന്നെത്തിയ കുണ്ടോട്ടിക്കാരന്‍ അയമുവിന്റെ മുന്നിലേക്കാണ്‌ കൂറ , കൂറ , കൂറ എന്ന് പറഞ്ഞു അബ്ദുള്ളാക്ക എത്തിയത്... ഉടനെ അയമു ഓടിപ്പോയി കിച്ചണില്‍ നിന്ന് പിഫ് പാഫ് എടുത്തു കൊണ്ടുകൊടുത്തതും അബ്ദുള്ളാക്കാനെ ക്ഷുബിതനാക്കി....... ഒന്നും പറയാതെ വീണ്ടും കൂറ , കൂറ , കൂറ എന്ന് പറഞ്ഞു കൊണ്ട് ഓഫീസില്‍ നിന്നിറങ്ങിയ അബ്ദുള്ളാക്കാനെ തുറിച്ചു നോക്കി “പന്തം കണ്ട പെരുച്ചാഴിയെ പോലെ” നിന്നു അയമു.........
വഴി തെറ്റി അലഞ്ഞു തിരിഞ്ഞ അബ്ദുള്ളാക്ക പിന്നെ ഭാര്യയുടെയും മക്കളുടെയും പ്രാര്ത്ഥ ന യുടെ തുണയില്‍ ചെന്നെത്തിയത് മാജിദ് പാര്‍ക്കിലെ മെയിന്‍ ഗയിറ്റില്‍ . അവിടെ നിന്നും ബംഗാളി പയ്യന്‍ പറഞ്ഞു കൊടുത്ത വഴിയെ പിന്നെ ഗ്രൌണ്ടിലെത്തി. 35 മിനുട്ട് എല്ലാവരെയും മുള്‍മുനയില്‍ നിറുത്തി തനിക്കു പറ്റിയ അമളി സൈക്കളില്‍ നിന്നും വീണ ഒരു ചിരിയിലൊതുക്കി....... പ്രസിഡന്റിന്റെ റെഡ് കാര്‍ഡ് മറികടക്കാന്‍ എനി ഗ്രൌണ്ടിനു പുറത്തേക്ക് ബോളടിച്ചാല്‍ അതിന്റെ് പൂര്‍ണ്ണ ഉത്തരവതിത്വം ഞങ്ങള്‍ ഏറ്റെടുത്തോളാമെന്നു പറഞ്ഞു 2 അനിയന്മാര്‍ കൊടുത്ത സത്യവാങ്ങ്മൂലത്തിന്റെ ഉറപ്പിന്മേല്‍ ഗ്രൌണ്ടിലേക്ക് പ്രവേശിച്ച അബ്ദുള്ളാക്കയെ തേടി അറബ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ കാത്തിരിപ്പുണ്ടായിരുന്നു..... എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് പുതിയ ഇന്ത്യന്‍ ഫെസ്റ്റിവലിനെ കുറിച്ചായിരുന്നു ..... അറബിയിലുള്ള ചോദ്യ ശരങ്ങള്‍ക്ക് മുന്നില്‍ പതറാതെ അറബിയറിയാത്ത അബ്ദുള്ളാക്ക "സൈന്‍" , "തോയ്യിബ്" , "ഖോയിസ്" , എന്ന മൂന്നു വാജകങ്ങള്‍ തിലങ്ങും വിലങ്ങും പറഞ്ഞു നെഞ്ച് വിരിച്ചു നില്ക്കു ന്നത് കൌതുക കരമായ കാഴ്ച തന്നെയായിരുന്നു.
 
ഇസ്ഹാക്ക് പുഴക്കലകത്ത്.
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Sunday, October 20, 2013

മലബാര്‍ പഴം പൊരി.

നേന്ദ്രപ്പഴം ഒരു കിലോ.
മൈദ അര കപ്പ്‌.
അരിപ്പൊടി അരകപ്പ്.
ഉപ്പ് പാകത്തിന്.
രണ്ടു കോഴിമുട്ട.
വെള്ളം ഒരു ഗ്ലാസ്‌.


മൈദയും അരിപ്പൊടിയും സമാസമം മിക്സ് ചെയ്തു ഉപ്പ് പാകത്തിന് ചേര്‍ത്തു കോഴിമുട്ട രണ്ടെണ്ണം പൊട്ടിച്ചൊഴിച്ചു മിക്സ് ചെയ്തെടുക്കുക .. കുഴമ്പ് രൂപത്തില്‍ ആകുന്നതു വരെ കുറച്ചു വെള്ളം ചേര്‍ത്തു കൊണ്ടിരിക്കുക. നേന്ദ്രപ്പഴം സലൈസ് ആയി കട്ട് ചെയ്തു ഈ മിക്സില്‍ മുക്കി എടുത്തു തിളച്ച വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.



ഇസ്ഹാക്ക് പുഴക്കലകത്ത്.