Friday, October 25, 2013

ആമ.

ഹലോ,ഹലോ, ഒന്നു നില്‍ക്കീന്നു.... ഇങ്ങളെന്താ ഞമ്മളെ കളിയാക്കി ഓടണേ ... ഒന്നു നില്‍ക്കീന്നു ... കാര്യം പറയട്ടെ , ഇതു നിങ്ങള്‍ കരുതിയ ആ ആമ അല്ല കെട്ടോ !!

 ഞങ്ങളുടെ ഫാമിലിയിലെ എല്ലാവര്‍ക്കും പ്രിയങ്കരിയായ എന്‍റെ പ്രിയ ഹലീമ എളാമ , ഞങ്ങള്‍ ആമാ എന്ന് വിളിക്കുന്നു.....   മൂന്ന് മക്കള്‍. ഹസില്‍,തനീം,സംബുല്‍[ടിറ്റി]

ഫാറൂക്ക് കോളേജില്‍ നിന്നും ഡിഗ്രിയും ബി,എഡും കരസ്ഥമാക്കിയ ഉടനെ തന്നെ അധ്യാപന രംഗത്ത് ലക്ഷ കണക്കിന് കുട്ടികള്‍ക്ക്  വിദ്യ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്ന ജിദ്ദക്കാരുടെയും,തിരൂരങ്ങാടി ക്കാരുടെയും പ്രിയപ്പെട്ട ഹലീമ ടീച്ചര്‍.ഞങ്ങളുടെ പ്രിയപ്പെട്ട ആമ, ഈ പേരിന്‍റെ ഉറവിടം ഇപ്പോഴും അതീവ രഹസ്യം തന്നെ... ഈ ചോദ്യത്തിന്  മനോഹരമായ പുഞ്ചിരിയാണ് മറുപടി. 

നീണ്ട ഇരുപത്തേഴു വര്‍ഷമായി ഇന്ത്യന്‍ എംബസ്സി സ്കൂളില്‍ ടീച്ചറാണ്...
നാട്ടില്‍ തിരൂരങ്ങാടി ഒറിയന്റല്‍ സ്കൂളിലെ സേവനത്തിനു ശേഷമാണ് ജിദ്ദയിലേക്ക് കുടിയേറിയത്....

എന്‍റെ കുട്ടിക്കാലത്ത് കുറച്ചു കാലം എന്‍റെ തറവാടിനടുത്ത് ആമ താമസിച്ചിരുന്നു, അന്നു മകന്‍ ഹസില്‍ വളെരെ ചെറിയ കുട്ടിയായിരുന്നു, ഒരു ഞായറാഴ്ച്ച യാണെന്ന് തോന്നുന്നു സ്കൂളിളില്ലാത്ത ദിവസം തൊട്ടടുത്ത വീട്ടിലെ സ്ത്രീ കിണറ്റിന്‍ കരയില്‍ നിന്ന് ഓടിവരൂ....,ഓടിവരൂ......  എന്ന ആക്രോശം കേട്ടാണ് ഞാനും അങ്ങോട്ട്‌ ഓടിപ്പോയി നോക്കിയത്,  അപ്പോള്‍ കണ്ട കാഴ്ച്ച നടുക്കുന്നതായിരുന്നു, വെള്ളം നിറഞ്ഞു നില്‍ക്കുന്ന കിണറ്റില്‍ ആമയുണ്ട് ഒരു കയ്യില്‍ മകന്‍ ഹസിലും, മറ്റേ കൈ ചവിട്ടു കല്ലിലും പിടിച്ചു നില്‍ക്കുന്ന കാഴ്ച്ച, കുട്ടിയായിരുന്ന ഞാന്‍ ജീവിത യാധാര്‍ത്യങ്ങളില്‍ ഇന്നും ഒരു നടുക്കത്തോടെ ഓര്‍ക്കുന്ന ഒന്ന്, ഉടനെ അടുത്ത വീട്ടിലെ മുതിര്‍ന്നവര്‍ വന്നു കയറില്‍ കൊട്ട കെട്ടി ആദ്യം മകന്‍ ഹസിലിനെയും പിന്നെ ആ കയറില്‍ പിടിച്ചു ആമ കയറി വന്നത് എന്‍റെ മനസ്സിലേക്ക് ഒരു ധീര വനിതയായിട്ടാണ്. എന്‍റെ മനസ്സിലെ മതര്‍ തെരേസ, അന്നു പ്രസിഡന്റിന്റെ ധീര വനിതക്കുള്ള അവാര്‍ഡു ഉണ്ടോ എന്നനിക്കറിയില്ല.........  ഉണ്ടെങ്കില്‍ അതു ശുപാര്‍ശ ചെയ്യാന്‍ ആരുമുണ്ടായില്ല !!! 

അഭിമാനത്തില്‍ ഫാമിലിയിലെ നമ്പര്‍ വണ്‍..... തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നത് കൊണ്ടു പല പ്രയാസങ്ങളിലൂടെയും കടന്നു പോകേണ്ടി വന്നിട്ടുണ്ട്... സ്നേഹിച്ചു കൊല്ലുന്ന പ്രകൃതം.. അഭിമാനം ഒരു അഹങ്കാരമായി കൊണ്ടുനടക്കുന്നു എന്നെനിക്കു ഒരു ചെറിയ സംശയം ഇല്ലാതില്ല .... :) :) :) ഹ ഹ ഹ ചുമ്മാ പറഞ്ഞതാണ് കെട്ടോ. ഇനി എന്നെങ്കിലും ഈ കുരുത്തം കെട്ടവന്റെ ബ്ലോഗ്‌ വായിച്ചു ഒരു മനപ്രയാസം ഉണ്ടായാല്‍ അതെനിക്ക് സഹിക്കാന്‍ പറ്റില്ല.... എന്‍റെ പ്രിയപ്പെട്ടവരില്‍ മുന്‍ നിരയിലാണ് എന്നും ആമ.

പ്രതിസന്ധികളുടെ ഒരു പ്രളയത്തിലൂടെയാണ് ആമാന്‍റെ സഞ്ചാരമെന്നു  ഞാന്‍ പറയാതെ തന്നെ ഫാമിലിയിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, പക്ഷേ എന്നെ അതിശയിപ്പിച്ച ഒരു കാര്യം ഏതു പ്രധിസന്ധിയേയും വളെരെ ലാഘവത്തോടെ പുഞ്ചിരിച്ച മുഖവുമായി തികച്ചും അഭിമാനത്തില്‍ കേമിയായി തരണം ചെയ്യുന്നതാണ്. മാഷാ അല്ലാഹ് .... എന്നും എന്‍റെ കുടുംബവും,ഞങ്ങളുടെ പ്രാര്‍ഥനയും കുടെയുണ്ട്.

          സീതികാക്ക.

ഇസ്ഹാക്ക് പുഴക്കലകത്ത്.
ആമയും[ഹലീമ],ഞാനും.

No comments: