Friday, August 14, 2015

ആശംസാസന്ദേശം.

പുറത്ത് ശക്തമായ മഴപെയ്യുന്നുണ്ടായിരുന്നു. ക്ലാസ്സില്‍
മുഖ്യമന്ത്രിക്ക് സ്വാതന്ത്രദിന ആശംസാസന്ദേശം എഴുതുവാന്‍ വികൃതിയായ ഖാദറിനോട് പറഞ്ഞു ക്ലാസ് ടീച്ചര്‍ സ്റ്റാഫ് റൂം വരെ പോയി. ശരിക്ക് എഴുതാനൊന്നും അറിയില്ലങ്കിലും അതൊന്നും തുറന്നു പറയാതെ ഖാദര്‍ എഴുതി തുടങ്ങി.

കുറച്ചു കഴിഞ്ഞു തിരിച്ചെത്തിയ സര്‍ ഖാദറിനോട് എഴുതിയത് വായിക്കാന്‍ പറഞ്ഞു. ഓര്‍ക്കാപ്പുറത്തുള്ള ആജ്ഞ കേട്ട് ഖാദര്‍ ഒന്നു ഞെട്ടി. ജാള്യത പുറത്ത് കാട്ടാതെ ഖാദര്‍ വായന തുടങ്ങിയെങ്കിലും നിറയെ വരകളും കുത്തുകളും ആയതിനാല്‍ മുന്നോട്ട് വായിക്കാനായില്ല. ക്ലാസ്സിലെ സഹപാഠികള്‍ എല്ലാം ഖാഥറിനെ നോക്കി ചിരിക്കാന്‍ തുടങ്ങി.
സര്‍ ചോദിച്ചു. “ഖാദര്‍ എഴുതിയത് ഖാദറിനു തന്നെ വായിക്കാന്‍ കഴിയുന്നില്ലെന്നോ” വാചകക്കസര്‍ത്തില്‍ മിടുക്കനായിരുന്ന ഖാദര്‍ എല്ലാവരോടും നിശബ്ദമായിരിക്കാന്‍ ആഗ്യം കാണിച്ചതിന് ശേഷം സംസാരിക്കാന്‍ തുടങ്ങി.

ഖാദറിന്റെ വാചകമടിയില്‍ പരിസരം മറന്നിരുന്ന സാറും മറ്റു സഹപാഠികളും കേള്‍ക്കേ അത്യുച്ചത്തില്‍ തന്‍റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പറഞ്ഞു. ഇത് എനിക്കുള്ള കത്തല്ല എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ... പിന്നെ എനിക്കിത് വായിക്കാന്‍ കഴിയേണ്ട ആവശ്യമില്ലല്ലോ. മുഖ്യമന്ത്രി വായിക്കേണ്ട കത്ത് എനിക്ക് വായിക്കാന്‍ കഴിയണം എന്നു പറയാന്‍ മാത്രം വിഡ്ഢികളാണ് എന്റെ് സഹപാഠികളും സാറും എന്ന് വിശ്വസിക്കണമെന്നാണോ നിങ്ങള്‍ എല്ലാവരും പറയുന്നത്.
ആലോചിക്കാന്‍ സാവകാശം കൊടുക്കാതെയുള്ള ഖാദറിന്റെ വാചകക്കസര്‍ത്തില്‍ വീണുപോയ സാര്‍ ഉടന്‍ വിധികല്‍പ്പിച്ചു. “ശരിയാണ് മുഖ്യമന്ത്രിക്കുള്ള കത്ത് ഖാദറിന് വായിക്കാന്‍ കഴിയണമെന്ന് പറയുന്നതില്‍ യാതൊരു ന്യായവുമില്ലല്ലോ !!!”
--------------------------------------------------------------
നാളെ നാടിനെ നയിക്കാനുള്ള ഭരണാധികാരി ആവാന്‍ തയ്യാറെടുക്കുകയായിരുന്നു ഖാദര്‍. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്വാതന്ത്രദിനാശംസകള്‍..!! വന്ദേമാതരം..!! വന്ദേമാതരം..!!

https://www.facebook.com/isakkisam







Tuesday, August 11, 2015

അടയാളം.

പുറത്തെ
അടയാളം മറുകാണെന്ന്
ഉമ്മയാണാദ്യം പറഞ്ഞത്.

വലതു കണ്ണിനോടു ചേര്‍ന്ന്
നീളത്തില്‍ നില്‍ക്കുന്ന
വരഅടയാളം കുഞ്ഞുനാളില്‍
ബ്ലേഡ് കയ്യില്‍വെച്ചു ഉറങ്ങിയതാണത്രേ.

മേഘങ്ങള്‍ ആകാശത്ത്‌
സൂര്യരശ്മികളെ മറച്ചത്
മഴയുടെ അടയാളങ്ങള്‍തന്നെ.

നിലാവില്ലാത്ത രാത്രിയില്‍
കുത്തിചൂളാന്‍ കരയുന്നത്
മരണത്തിന്‍റെ അടയാളമാണ്പോലും.

അടയാളങ്ങള്‍ എല്ലാം
പരിജയം ഭാവിച്ച്
ഓരോന്നോരോന്ന്
പിന്തുടരുന്നുണ്ട്.

https://www.facebook.com/isakkisam





Saturday, August 01, 2015

വന്നിട്ടില്ല.

കല്യാണമണ്ഡപത്തിലെ സ്റ്റേജില്‍
ആലിംഗന മുക്തരായി രണ്ട്
പേര്‍ പിന്നോട്ട് നിന്നു..,
ഷെയ്ക്ക് ഹാന്‍ഡ്
വിടുതല്‍ വാങ്ങുന്നു..,
മഹര്‍ തിരിച്ച് വാങ്ങി
മേശന്മേല്‍ വെക്കുന്നു..,
സോഫയില്‍ ഉപവിഷ്ട്ടരായി
മുന്നോട്ടു കുനിഞ്ഞു
കൈ പിടിക്കുന്നു..,
നിക്കാഹഹാ.. മിന്‍ക.. കബില്ത്തു..
തലയില്‍ നിന്നും റുമാലെടുത്തു
പാന്റിന്റെ പോകറ്റില്‍ തിരുകി..,
വായയില്‍ നിന്നു ഗ്ലാസ്സിലേക്ക്‌
മില്‍ക്ക്ഷെയ്ക്ക് വരുന്നു..,
ഗ്ലാസ് തിരിച്ചു ട്രേയിലേക്ക് വെക്കുന്നു..,
ഓരോരുത്തരായി സ്റ്റേജില്‍ നിന്നും
പിന്നോട്ട് നടന്നു തുടങ്ങിയപ്പോള്‍
"കരന്റ് പോയി "
സിഡി റീവൈന്‍ഡ്.
https://www.facebook.com/isakkisam