Monday, July 21, 2014

"പ്രിയപ്പെട്ട ജമാല്‍"

ആനപ്പടി റെയില്‍വേ ഗേറ്റില്‍ വണ്ടി  നിര്‍ത്തുമ്പോള്‍ കണ്ണുകള്‍ യാന്ദ്രികമായി പോകുന്നത് ആ പഴയ  ബില്‍ഡിങ്ങിന്‍റെ മുകളിലെ മൂലയിലുള്ള ഇടുങ്ങിയ റൂമിനെ ലക്ഷ്യമാക്കി തന്നെ...!!

എന്‍റെ മനസ്സും ശരീരവും 25 വര്‍ഷം പിന്നിലോട്ടു പോയി...'


പ്രിയ ജമാല്‍ നമ്മുടെ പഴയ പാലസ് ക്ലബ്...!!

ഇന്നവിടെ വായനശാല എന്ന ബോര്‍ഡ് സ്ഥാനം പിടിച്ചിരിക്കുന്നു..!!

ഓര്‍മകളില്‍ എന്നും നീ എന്‍റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു...'


തിളങ്ങുന്ന കണ്ണുകളും, വശ്യമായ പുഞ്ചിരിയും മുഖ മുദ്രയായ നിനക്കു എല്ലാ പ്രശ്നങ്ങളും നിസ്സാരമായിരുന്നു....'

നമ്മുടെ നാടിന്‍റെ ഒരു കലാകാരനായിരുന്നല്ലോ നീ...'


വൈകുന്നേരങ്ങളിലുള്ള ഒത്തു ചേരലും കേരംസു കളിയും ബെറ്റും ഒക്കെ ആയി ആഘോഷമാക്കിയിരുന്ന സായാഹ്നങ്ങള്‍...!  

അന്നത്തെ ആ കൂട്ടായ്മയുടെ അമരക്കാരനും നീ തന്നെയായിരുന്നു...' 

നാമൊന്നിച്ചു  നെടുവ വായനശാലയിലേക്കു റെയില്‍ വഴിയുള്ള നടത്തവും, സൈക്കിള്‍ സവാരിയും  ഇന്നും എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന കുട്ടിക്കാല ഓര്‍മ്മകള്‍ തന്നെ....!

ഇലക്ഷനായാല്‍ പിന്നെ നിന്നിലുള്ള കലാകാരന്‍ സകുടഞ്ഞെഴുന്നേല്‍ക്കുകയായി...!! 

ചുമരെഴുത്തും, ബോര്‍ഡ് എഴുത്തും പാര്‍ട്ടി ഓഫീസ് എല്ലാം നമ്മുടെ പാലസ് ക്ലെബ്ബില്‍ തന്നെ..."

എത്രയോ രാതികള്‍ ചുമെരേഴുതാനും, റോഡില്‍  സ്ഥാനാര്‍ത്തികളുടെ പേരെഴുതാനും ചിഹ്നം വരക്കാനും ഒക്കെയായി നാം ഒരുമിച്ചു ചിലവഴിച്ചിരിക്കുന്നു..."

ഒരു പഞ്ചായത്ത് ഇലക്ഷനുചിഹ്നമായ കൈക്കോട്ടു കയ്യിലേന്തി ചെട്ടിപ്പടിയിലൂടെ ഓടി നാട്ടുകാരുടെ ശ്രദ്ദ നേടിയതിന്‍റെ സൂത്രധാരനും നീയായിരുന്നല്ലോ..!


നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടു വര്‍ഷങ്ങളായി..'

ഇപ്പോള്‍ നിനക്കവിടെ സുഖം തന്നെയാണോ..."

മുകളില്‍ ഇരുന്നു നീ നമ്മുടെ നാടിനെയും നാട്ടുകാരെയും നിന്‍റെ സുഹൃത്തുക്കളെയും കാണുന്നില്ലേ..."

നിന്‍റെ അടുത്തേക്ക്‌ വരാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ഞാനും...'

ഈ ദുനിയാവില്‍ നിന്നു ഒന്നും കൊണ്ടുപോകാനില്ല...!  പ്രിയപെട്ടതൊക്കെ ഇവിടെ ഉപേക്ഷിച്ചു ഞാന്‍ ചെയ്ത പുണ്യ പ്രവര്‍ത്തികള്‍ മാത്രം എന്‍റെ കൂടെ സാക്ഷി പറയാന്‍ ഉണ്ടാകും...'

"ആലോചിക്കും തോറും എന്തൊരു വിചിത്രമാണ്  ഈ ലോകത്തെ ജീവിതം.."

'ഈ ദുനിയാവ് കെട്ടിപ്പിടിച്ചു കൊണ്ടുള്ള അഹങ്കാരത്തിന്റെ നടത്തം...'

മനുഷ്യന്‍ ഒന്നും ചിന്തിക്കുന്നില്ല, അവന്‍ ചെയ്തു കൂട്ടുന്ന പാപങ്ങള്‍ അവന്‍ തിരിച്ചറിയുന്നില്ല...!!

ഒരു നൂറു വര്‍ഷം മുന്‍പു ജീവിച്ചിരുന്ന ഒരാള്‍ പോലും ഇപ്പോള്‍ ഈ ഭൂമിയില്‍ ജീവിക്കുന്നില്ല ...!

കൊന്നും ചതിച്ചും കുതികാല്‍ വെട്ടിയും  നേടിയതൊന്നും ആരും കൊണ്ടു പോയില്ല..."

'എത്ര വിചിത്രമാണ് ഈ ലോകം ...'

ലോകത്ത് ഏറ്റവും പ്രകാശമുള്ള ടോര്‍ച്ചു കക്ഷത്ത്‌ വെച്ചു ഇരുട്ടത്ത് തപ്പിത്തടഞ്ഞു നടക്കുന്ന ഒരുകൂട്ടം ജനങ്ങള്‍...'

ലോകത്തുള്ള എല്ലാ വിവരങ്ങളും....' അതു നടന്നു കഴിഞ്ഞതായാലും ഇനി നടക്കാന്‍ പോകുന്ന കാര്യമായാലും എല്ലാം  വളെരെ വെക്തമായി രേഖപ്പെടുത്തിയിരിക്കുന്ന പ്രകാശമുള്ള ടോര്‍ച്ച്....' "ഖുര്‍ആന്‍" 

അതു ഒന്നു എടുത്തു വായിക്കുവാനും അതിന്‍റെ പൊരുള്‍ മനസ്സിലാക്കുവാനും അതനസുരിച്ചു ജീവിക്കുവാനും നാം മുതിരുന്നില്ല...!!

'എല്ലാം യാന്ത്രികം...'

രാത്രി കിടുന്നുറങ്ങിയതാണല്ലോ നീ....' അന്ത്യയാമങ്ങളില്‍ അല്ലാഹുവിന്‍റെ വിളി കേട്ടു നീയങ്ങു പോയി...'

നാളെ ഞാനും അവിടേക്ക് തന്നെ...'

'പരമ കാരുണ്യവാനും കരുണാനിധിയുമായ നാഥാ നീ ഞങ്ങളുടെ തെറ്റു കുറ്റങ്ങള്‍ പൊറുത്തു തരേണമേ...'

എന്‍റെ പ്രിയ സുഹൃത്തിന് പരലോക വിജയത്തിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം   പ്രിയ സുഹൃത്തുക്കളുടെ  പ്രാർത്ഥനയും തേടുന്നു....'  

"അല്ലാഹു മഹ്ഫിറത്തും മര്‍ഹ്മത്തും പ്രധാനം ചെയ്യുമാറാകട്ടെ ..." "ആമീന്‍" 

 ഈ പരിശുദ്ധ റമദാനില്‍ ഞങ്ങള്‍ നോല്‍ക്കുന്ന നോമ്പു നീ സ്വീകരിക്കേണമേ.....'

അവസാനത്തെ പത്തു നോമ്പുകള്‍ പാപ    മോചനത്തിന്‍റേതു    തന്നെ....'  നീ പാപ  മോചിതരാക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെ  ഉള്‍പെടുത്തേണമേ   നാഥാ........' 

https://www.facebook.com/isakkisam?ref_type=bookmark

http://ishaquep.blogspot.in/
Sunday, July 20, 2014

"യാചകരുടെ കുഞ്ഞുങ്ങള്‍"

യാചകരുടെ കയ്യിലെ കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് എപ്പോഴും ഉറങ്ങുന്നു...!!
എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ഒരു ദിവസം രാവിലെ നഗര മധ്യത്തിലെ പാലത്തിനടിയില്‍ നല്ല തിരക്കുള്ള സ്ഥലത്ത് ഉറങ്ങുന്നൊരു കുഞ്ഞിനേയും മടിയില്‍ കിടത്തി ഒരു സ്ത്രീ നിസ്സങ്കയായി ഇരിക്കുന്നു. അടുത്തു വെച്ച പാത്രത്തില്‍ ആളുകള്‍ തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് നടന്നു പോവുന്നു.
ഇതൊരു സാധാരണ കാഴ്ച്ച മാത്രം.

വൈകീട്ട് തിരിച്ചു വരുമ്പോഴും അതെ കാഴ്ച്ച. ഒരു മാറ്റവുമില്ല. ഉറങ്ങുന്ന കുഞ്ഞും അമ്മയും അതെ ഇരുപ്പ് തന്നെ.

എല്ലാ ദിവസവും ഈ കാഴ്ച്ച ഒരു മാറ്റവുമില്ലാതെ തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നു എനിക്ക് തോന്നി.

കുഞ്ഞുങ്ങളുടെ പ്രകൃതം എനിക്കറിയാം. ഒരു മണിക്കൂര്‍ പോലും തുടര്‍ച്ചയായി അവര്‍ ഉറങ്ങില്ല. ബഹളം നിറഞ്ഞ നഗര മധ്യത്തില്‍ പ്രത്യേകിച്ചും. അതെ സമയം ഈ കുഞ്ഞു ഒരിക്കലും ഉണര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

അങ്ങിനെ ഒരിക്കല്‍ ഞാന്‍ ആ യാചക സ്ത്രീയുടെ അടുത്തു ചെന്ന്. മെല്ലെ ചോദിച്ചു: കുഞ്ഞു എന്ത് കൊണ്ടാണ് എല്ലാ സമയത്തും ഉറങ്ങുന്നത്?

മറുപടിക്ക് പകരം അവര്‍ തല തിരിച്ചു കളഞ്ഞു. എന്റെ ചോദ്യം ഉച്ചത്തില്‍ ആയപ്പോഴും അവര്‍ പ്രതികരിച്ചില്ല.

ചോദ്യം തുടരുമ്പോള്‍ പിന്നില്‍ നിന്ന് എന്റെ ചുമലില്‍ ഒരു കൈ മെല്ലെ സ്പര്‍ശിച്ചു. ഒരു മധ്യവയസ്കനാണ്. 'നിങ്ങള്‍ക്ക് ഈ യാചക സ്ത്രീയില്‍ നിന്ന് എന്താണ് വേണ്ടത്? എന്തിനാണ് പാവങ്ങളെ ഉപദ്രവിക്കുന്നത്?' അയാള്‍ ചോദിച്ചു. എന്നിട്ട് ചുമലിലെ കൈ മെല്ലെ മാറ്റി ഒരു നാണയ തുട്ട് ആ പാത്രത്തിലിട്ട്സ്വാഭാവികമായി അയാള്‍ നടന്നു പോയി.

പിറ്റേ ദിവസം തൊട്ടടുത്തൊരു കെട്ടിടത്തില്‍ എന്റെ ഒരു സുഹൃത്തിന്റെ മുറിയില്‍ നിന്നും ഞാന്‍ രംഗം വീക്ഷിക്കാന്‍ തീരുമാനിച്ചു.

രംഗം പഴയ പോലെ തന്നെ. ഒരു മാറ്റവുമില്ല. വീണ്ടും കാര്യം അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ചോദ്യം പല തവണ ഉച്ചത്തില്‍ ചോദിക്കേണ്ടി വന്നപ്പോള്‍ ആള് കൂടി.
എന്റെ ഉദ്ദേശം എന്തെന്ന് കേള്‍ക്കാനോ , എന്തെങ്കിലും പറയാനോ എനിക്ക് അവസരം കിട്ടിയില്ല. അതിനു മുമ്പ് ആളുകള്‍ ശകാരിച്ചു കൊണ്ട് ബലമായി പിടിച്ച് എന്നെ ദൂരേ കൊണ്ട് പോയി തള്ളി.

പോലീസിനെ വിവരം അറിയിക്കേണ്ടി വരുന്ന അവസ്ഥയായി. പോലീസിനു ഫോണ്‍ ചെയ്തപ്പോഴേക്കും സ്ത്രീയും കുഞ്ഞും അപ്രത്യക്ഷമായി.

സ്ഥലത്തെ കൂട്ടുകാരനുമായി വിഷയം സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.

കുഞ്ഞുങ്ങള്‍ വാടകയ്ക്ക് കൊടുക്കപ്പെടുകയോ മോഷ്ടിച്ച് കൊണ്ട് വരപ്പെടുകയോ ആണ്.

സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപയോഗിച്ച് യാചന ഒരു ബിസിനസായി നടത്തുന്ന റാക്കെറ്റിന്റെ ഒരു കണ്ണി മാത്രമാണ് ഞാന്‍ കണ്ടത്.

കുഞ്ഞിനു വയറു നിറയെ ചാരായമോ കഞ്ചാവോ നല്‍കുകയാണ്.
ഒരു പകല്‍ മുഴുവന്‍ ഉറങ്ങുന്നതിനിടയില്‍ തന്നെ കുഞ്ഞുങ്ങള്‍ പലപ്പോഴും മരണപ്പെട്ടു പോവുന്നു. അങ്ങനെ മരണം നടന്നാലും, വൈകും വരെയുള്ള അന്നത്തെ യാചന ആ ശവശരീരം വെച്ച് കൊണ്ട് തന്നെ നടക്കും.

പിറ്റേ ദിവസത്തേക്ക് വേറെ കുഞ്ഞു വരും.

ഉറങ്ങുന്ന കുഞ്ഞിന്റെ ദൈന്യതയിലേക്ക്‌നമ്മള്‍ എറിഞ്ഞു കൊടുക്കുന്ന തുട്ടുകള്‍ ആണ് ഭീകരമായ ഈ ബിസിനസ് നിലനിര്‍ത്തുന്നത്.

നമ്മള്‍ എറിയുന്ന തുട്ടുകള്‍ കുഞ്ഞുങ്ങളുടെ ജീവന്‍ എടുക്കുകയാണ്. അവരെ സംരക്ഷിക്കുകയല്ല.

അതിനാല്‍ ഇതുപോലുള്ള യാചകരെ കാണുമ്പോള്‍ ദയാ വായ്പ്പോടെ പോക്കെറ്റില്‍ കയ്യിടാന്‍ വരട്ടെ. ഒന്ന് ചിന്തിക്കുക. നിങ്ങളറിയാതെ ഈ ബിസിനസ്സുകാരെ നിലനിര്‍ത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.

കടപ്പാട് : വാട്ട്സ് അപ്പ്.

https://www.facebook.com/isakkisam?ref_type=bookmark

http://ishaquep.blogspot.in/Monday, July 14, 2014

പുകയുന്ന ഗാസ.


അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ സേന ഗാസയില്‍ വ്യാമാക്രമണം തുടരുന്നു, ലോക രാജ്യങ്ങളുടെ മൌനം തുടരുന്നു... ഈ റംസാന്‍ മാസത്തിലും സാധാരണക്കാരായ ജനങ്ങളും പിഞ്ചു കുഞ്ഞുങ്ങളും മരിച്ചു വീഴുന്നു, കഴിഞ്ഞ ആറു ദിവസത്തിനിടെ 200 റോളം പലസ്തീന്‍കാര്‍ കൊല്ലപെട്ടു.. അതില്‍ അന്‍പതോളം കുട്ടികളും, ആയിരത്തിലതികം ആളുകള്‍ക്ക് പരിക്കേറ്റു, ഇസ്രാഈല്‍ സേന ബോംബു വര്‍ഷം തുടരുന്നു... 

പ്രതിരോധിക്കാന്‍ പോലും സാധിക്കാത്ത നിസ്സഹായാവസ്ഥയിലാണ് ഫലസ്തീനികള്‍. ഇസ്രാഈലിനെ ലക്ഷ്യമാക്കി ഇടക്കിടെ റോക്കറ്റുകള്‍ തൊടുത്തുവിടുന്നതല്ലാതെ മറ്റൊന്നും ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. നിരപരാധികളായ ഫലസ്തീനികള്‍ കൊല്ലപ്പെടുന്ന വാര്‍ത്തയെക്കാള്‍ ഗസ്സയില്‍നിന്നുള്ള റോക്കറ്റാക്രമണത്തിനാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രാമുഖ്യം നല്‍കുന്നത്.

വാള്‍ തലയിലൂടെയാണ് ഫലസ്തീന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ജൂതന്മാര്‍ പലസ്തീന്‍ ജനതയുടെ സമ്പൂര്‍ണ നാശമാണ് ഉദ്ദേശിക്കുന്നത്.  സ്ഥിതിഗതികള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. 

"ഭൂമിയിലെ 90% ജൂതന്മാരെയും ഞാന്‍ കൊന്നുകഴിഞ്ഞു. 10% ജൂതന്മാരെ ഞാന്‍ ജീവനോടെ വിടുന്നു. വരും തലമുറ മനസ്സിലാക്കാന്‍ ഞാന്‍ എന്തിന് ഇവരെ കൊന്നുവെന്ന്."    അഡോള്‍ഫ്‌ ഹിറ്റ്ലര്‍.
 
മനുഷ്യത്ത്വം മരവിച്ചിട്ടില്ലാത്ത രാഷ്ട്രത്തലവന്‍മാരും അറബ് ലോകവും , അന്താരാഷ്ട്രജനസമൂഹവും ഉത്തമ സംസ്കാരത്തിന്റെ വീമ്പ് പറയാതെ  കാടന്മാരായ ഇസ്രായേല്‍ ഭരണാധികാരികളുടെ  ഈ ക്രൂരനരഹത്യക്കെതിരെ ഉണരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

പിഞ്ചു കുഞ്ഞുങ്ങളുടെ തേങ്ങലുകള്‍ക്ക് നേരെ കണ്ണടക്കുന്ന ലോക സമാധാനത്തിന്റെയും സാമൂഹിക സമത്വതിന്റെയും പ്രസ്ഥാനമായ ഐക്യരാഷ്ട്ര സഭക്കും പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നില്ല. ഇവരൊക്കെ ആരെയാണ് ഭയക്കുന്നത്.

പലസ്തീനില്‍ ജൂത-മുസ്ലീം വർഗീയ കലാപം അല്ല നടക്കുന്നതു,
സ്വന്തം രാജ്യത്ത് അഭയാർത്ഥികൾ ആകേണ്ടി വന്ന ഒരു ജനതയുടെ അതിജീവന പോരാട്ടം ആണ്.


പ്രധിഷേതിക്കുന്നതിനോട് കൂടെ ഈ കേരളക്കരയില്‍ നിന്നും നമുക്ക് ചെയ്യാന്‍ കഴിയുന്നത് വെറും പ്രാര്‍ത്ഥനയാണ്, ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുക, വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം പ്രാര്‍ത്ഥനയാണ്. 
യാ അല്ലാഹ്..!! പൂമ്പാറ്റ കളെ പോലെ പാറി നടക്കുന്ന എത്ര എത്ര കുട്ടികളാണ് മരണം വരിക്കുന്നത് ... നീ കാണുന്നില്ലേ നാദാ... ക്രൂരന്മാരായ ജൂതന്മാരെ നീ നശിപ്പിക്കേണമേ...
ബോംബും മിസൈലും വന്നു ജീവന്‍ അപഹരിച്ചു കൊണ്ടിരിക്കുകയാണ്, മരണം മുന്നില്‍ കണ്ടു ജീവിക്കുന്ന ഒരു സമൂഹമാണ് അവിടെ ... നാദാ...
നീയെല്ലാം കാണുന്നവനാണ്...  അറിയുന്നവനാണ്...
കാരുണ്യവാനായ അല്ലാഹ്... ഈ പാവങ്ങളുടെ കണ്ണുനീരിനു അറുതിവരുത്തണേ അല്ലാഹ്.. സമാധാനം നല്‍കണമേ..... 'ആമീന്‍..'

പ്രിയ സുഹൃത്തുക്കളെ ,  എല്ലാ അക്രമങ്ങള്‍ക്കും അതു ഇറാഖിലായാലും, സിറിയയില്‍ ആയാലും, അഫ്ഗാനില്‍ ആയാലും, കാഷ്മീരിലായാലും , ലോകത്തിന്‍റെ ഏതു കോണിലായാലും ജാതി മത  ഭേതമന്യേ നിരപരാതികളെ കൊന്നൊടുക്കുന്ന കാടന്‍ ഭരണാധികാരികളെയും, തീവ്രവാതികെളെയും ഒറ്റപ്പെടുത്തുകയും അവരുടെ നാശത്തിനായി നിങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കുക. ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കുക. 

https://www.facebook.com/isakkisam?ref_type=bookmark

http://ishaquep.blogspot.in/ 
  

Tuesday, July 08, 2014

"പുണ്യ റംസാന്‍."പരിശുദ്ധ റംസാന്‍ മാസത്തിലെ ആദ്യത്തെ പത്തു നോമ്പിനു വിരാമമായി ,

വിലമതിക്കാന്‍ ആവാത്ത അത്ര അനുഗ്രഹങ്ങള്‍ വാരിചൊരിയുന്ന ഒരു മാസമാണ് റംസാന്‍ മാസം. പാപങ്ങള്‍ പൊറുത്തു തരുന്ന മാസം. വരും നാളുകളിലെ നോമ്പ് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന  പ്രാര്‍ത്ഥനയുടെ നാളുകള്‍ തന്നെ,

മാസപിറവി കണ്ടതു മുതല്‍ വൃതാനുഷ്ട്ടാനത്തിന്റെ നാളുകള്‍ക്കു തുടക്കമായി...'  ഒരു മാസക്കാലം പരിശുദ്ധ നോമ്പിന്‍റെ കാലം, ഉദയം മുതല്‍ അസ്തമയം വരെ
ജലപാനമില്ലാതെ മനസും ശരീരവും വ്രത ശുദ്ധിയോടെ കാത്ത് പരമ കാരുണ്യവാനായ അല്ലാഹുവിനായി സ്വയം സമര്‍പ്പിക്കുന്ന മാസം, വിശപ്പിന്റെ വിളി എന്താണെന്ന് പാവപെട്ടവനെ പോലെ തന്നെ പണക്കാരനും മനസ്സിലാക്കുന്നത്‌ ഈ ഒരു വ്രതമാസക്കാലത്താണ്. 


അല്ലാഹുവിനോടുള്ള പൂര്‍ണ 
വിധേയത്വവും അനുസരണവുമാണ്  നോമ്പിന്‍റെ ആത്മാവ്, എല്ലാ സുഖാസ്വാദനങ്ങള്‍ ഉപേക്ഷിക്കുക വഴി ചെയ്തുപോയ പാപങ്ങള്‍ക്ക്‌ തൌബ ചെയ്യലുമാണ് നോമ്പിലൂടെ നാം നിര്‍വഹിക്കുന്നത്. സ്വന്തം ശരീരത്തെയും ഇച്ഛകളെയും മെരുക്കിയെടുക്കാന്‍ ഇത്ര സവിശേഷമായ മറ്റൊരു മുറയും ലോകത്തുണ്ടാവില്ല. ഇത് വഴി പൈശാചിക ചിന്തകളില്‍ നിന്നും നാം മോചിതരാകുന്നു.


പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത് റംസാന്‍ മാസത്തിലാണ് എന്നത് ഈ മാസത്തിനു അല്ലാഹു നല്‍കിയ മഹത്വത്തെ വെളിവാക്കുന്നു.

നോമ്പുകാരന്‍ തന്‍റെ ശരീരത്തെയും , നാവിനെയും കണ്ണിനെയും നിയന്ദ്രിക്കുക വഴിയാണ്  ഒരാള്‍ യഥാര്‍ത്ഥ നോമ്പുകാരനാകുന്നത് . 

നോമ്പ് തുറക്കുന്നതോടൊപ്പം തന്നെ പാവപെട്ടവരായ അയല്‍വാസികളെ കൂടെ നോമ്പ് തുറക്കാന്‍ സഹായിക്കുക ,നമ്മള്‍ കഴിക്കുന്നത്തില്‍ നിന്നും ഒരു പങ്കു അവര്‍ക്കും നല്‍കി പുണ്യം നേടാന്‍ ശ്രമിക്കുക.

റംസാന്‍ മാസത്തിലെ പുണ്യ പ്രവര്‍ത്തികള്‍ അല്ലാഹു സ്വീകരിക്കുകയും പാപ മോചിതരാക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളേയും എന്നേയും ഉള്‍പെടുത്തട്ടെ ... നിങ്ങളുടെ പ്രാര്‍ത്ഥനയിലും എന്നേയും കുടുംബത്തേയും ഉള്‍പെടുത്തുക. ഈ പുണ്യ മാസ ക്കാലത്ത് വ്രതമെടുത്ത് നേടിയെടുക്കുന്ന ഊര്‍ജവും തേജസ്സും വരും മാസങ്ങളിലും നിലനിര്‍ത്താന്‍ പരമ കാരുണ്യവാനായ അല്ലാഹു നാമെല്ലാവരെയും അനുഗ്രഹിക്കട്ടെ  (ആമീന്‍)