Sunday, February 21, 2016

വാതിലുകള്‍...

രാവിലെ പതിനൊന്ന് മണി. സൂര്യന്‍ നെറുകയിലേക്ക് കുതിക്കുന്നു. നിഴലുകള്‍ക്ക് നീളം കുറഞ്ഞു വരുന്നു. റോഡില്‍ വാഹനങ്ങള്‍ ഒഴികികൊണ്ടിരുന്നു... ബാക്ക് വ്യൂ മിററില്‍ തൂക്കിയിട്ട ഖുര്‍ആന്‍ ‍വചനങ്ങള്‍ എഴുതിയ സില്‍വര്‍ പ്ലേറ്റില്‍ സൂര്യകിരണങ്ങള്‍ തട്ടി വെളിച്ചത്തിന്‍റെ മിന്നലടിക്കുന്നു.

എന്താണ് എന്‍റെ മനസ്സില്‍ വന്നു നിറയുന്നത്.? അങ്ങുദൂരെ തേയില തോട്ടത്തില്‍ നിന്നൊഴുകിയെത്തിയ തെന്നലോ... മൊബൈല്‍ ഫോണിലൂടെ ചെവിലെത്തിയ വിലാപമോ.. ?

കരച്ചിലോടെ അവള്‍ തുടര്‍ന്നു.. മഴ പെയ്താല്‍ വീട് ചോര്‍ന്നൊലിക്കുന്നു... രണ്ടു വാതിലുകള്‍ വേണം.. ഒന്നു മുന്‍ബാകത്തും മറ്റൊന്ന് അടുക്കളവാതിലും. മക്കള്‍ സ്കൂളിലേക്കും ഞാന്‍ തോട്ടത്തില്‍ പണിക്കും പോയാല്‍ പിന്നെ വീട്ടിലെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും പാത്രങ്ങളും കുരങ്ങന്മാര്‍ കൊണ്ടു പോകുകയാണ്... അതു പറഞ്ഞു വീണ്ടും തേങ്ങി.. മക്കളുടെ അച്ഛന്‍ എല്ലാം എന്‍റെ ചുമലില്‍ തന്നു ദൈവത്തിന്‍റെ അടുത്തുപോയിട്ട് വര്‍ഷം അഞ്ചായി... മരിക്കാന്‍ എനിക്ക് ഭയമാണ്... മക്കളെ ‍ ഒറ്റക്കാക്കിയിട്ട്‌ പോകാന്‍ എനിക്ക് ഭയമാണ്.

ആകാശ നീലിമയില്‍ നിന്നും ദൈവ വചനങ്ങള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു... ഞാന്‍ നിനക്കു തന്നതില്‍ നിന്നും ഒരു പങ്ക് ഇല്ലാത്തവര്‍ക്ക് കൊടുക്കാന്‍ വിമുഖത കാണിക്കരുത്.. അതു നിന്‍റെ സമ്പത്തിനെ ശുദ്ധീകരിക്കും.
-----------------------------------------------------------
അനുഭവത്തിലൂടെ.. വയനാട് തേയില തോട്ടത്തിലെ ഒരു രോദനമാണ്... എന്‍റെ പ്രിയ സുഹൃത്തുക്കള്‍ക്കും ഇവരെ ഒന്നു സഹായിക്കാം..!!

Baby perumthatta.
Canara Bank
A/c No: 0746101016887
IFSC Code: CNRB0000746
Chundela. po, Waynad.