Thursday, November 19, 2015

പ്രണയം.

കടലിന്‍റെ നിശബ്ദാരവവും
തിരകളിലെ മര്‍മരവും
കാറ്റിന്‍റെ സീല്‍ക്കാരവും
കാതില്‍ ഏറ്റു വാങ്ങി.

സ്വര്‍ണ്ണ മല്‍സ്യമേ
നിനക്ക് പിമ്പേ
നീന്തിയെത്തുവാന്‍
ശക്തിയേകിയാലും.

ഓരോ കുതിപ്പിലും
പ്രണയദാഹം ജീവിതത്തെയും
പ്രകാശത്തെയും ക്ഷണിച്ചു.

ആത്മാവിന് ഉണര്‍വും
സ്നേഹവും നല്‍കി.

അവസാനം
നിന്നടുത്തെത്തിയപ്പോള്‍
വാക്കുകള്‍ക്ക്
സ്ഥാനമില്ലെന്ന
വിവേകത്തില്‍
ഉരുകിയൊലിച്ചു:

മൗനത്തിനു
സംസാരശേഷി
വീണ്ടെടുക്കാനായില്ല.

https://www.facebook.com/isakkisam


Sunday, November 15, 2015

ക്രൈം ഫയല്‍. (പ്രേതങ്ങളുടെ താഴ്വര)

ക്രൈം ഫയല്‍. (പ്രേതങ്ങളുടെ താഴ്വര) എന്ന എന്‍റെ കഥ FB യില്‍ നിന്നും മലയാളം ന്യൂസ്‌ [15.11.2015] പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. “സര്‍ഗവീഥി” പേജില്‍ കാണാം. പ്രവാസികളായ പ്രിയ സുഹൃത്തുക്കള്‍ നോക്കുമല്ലോ.

ക്രൈം ഫയല്‍.
=============
അപകട മരണമെന്ന് നമ്മള്‍ പറഞ്ഞു തള്ളുന്ന പല അപകട മരണങ്ങള്‍ക്കും പിന്നില്‍ മോക്ഷം കിട്ടാതെ അലയുന്ന ആത്മാക്കളുടെ അദൃശ്യ കരങ്ങളുണ്ടോ ?
അപകടങ്ങളില്‍ മരണപ്പെടുന്ന പല ആത്മാക്കളും രക്തദാഹികളായി റോഡില്‍ അലയുന്നു. നാളെ നിങ്ങളുടെ വാഹനത്തിലായിരിക്കും അവന്‍റെ കണ്ണ്. സൂക്ഷിക്കുക.
കടവ് റിസോര്‍ട്ടില്‍ നിന്നും വണ്ടിയെടുക്കുമ്പോള്‍ മദ്യം അയാളുടെ സിരകളില്‍ ലഹരി പടര്‍ത്തിയിരുന്നു. രാത്രിയുടെ നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ട് കാര്‍ ചെമ്മാട് ലക്ഷ്യം വെച്ചുകൊണ്ട് നീങ്ങി കൊണ്ടിരുന്നു. റോഡിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ വഴിയോരത്ത് തട്ടുകടകള്‍ കാണാം. ചരക്കു കയറ്റി വരുന്ന പാണ്ടി ലോറികളുടെ ഇടത്താവളം ഇതു തന്നെ. ഓംലറ്റ് ഓര്‍ഡര്‍ ചെയ്തു വണ്ടിക്കു സൈഡില്‍ മാറി നിന്ന് മദ്യം കഴിക്കുന്ന ഡ്രൈവര്‍മാര്‍ സ്ഥിരം കാഴ്ച.
ലഹരിയിലാണെങ്കിലും അനായാസം കാറോടിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നുണ്ട്. യൂണിവേഴ്സിറ്റി കഴിഞ്ഞു വണ്ടി കോഹിനൂര്‍ എത്തിയതും വണ്ടിയുടെ ടയര്‍ പഞ്ചറായി. ഈ അസമയത്ത് ആരാണ് ഒന്ന് സഹായിക്കാന്‍ കിട്ടുക. സ്റ്റെപ്പിനി ടയറില്‍ കാറ്റുമില്ല. വണ്ടി ഇവിടെ സൈഡാക്കി വല്ല വാഹനത്തിലും കയറി നാടു പിടിക്കാമെന്ന് കരുതി.
കാര്‍ നില്‍ക്കുന്നത് ചര്‍ച്ചിന്‍റെ മുന്നിലാണ്. റോഡിലൂടെ വാഹനങ്ങള്‍ ചീറി പാഞ്ഞുകൊണ്ടിരുന്നു. ഒരു മഴയുടെ ലക്ഷണം സൂചിപ്പിച്ചു കൊണ്ടാണ് കാറ്റ് വീശിയത്, തണുപ്പ് അനുഭവപെട്ടു.
മഞ്ഞു പെയ്യുന്ന തണുത്ത കാറ്റില്‍ നിന്നും രക്ഷ തേടി തന്‍റെ ജീന്‍സ് പോകറ്റില്‍ നിന്നും ഗോള്‍ഡ്‌ ഫ്ലേക്ക് കിങ്ങ്സ് ലൈറ്റ് എടുത്തു കൊളുത്തി ആഞ്ഞു വലിച്ചു. സിഗരറ്റ് ഒള്ളില്‍ കിടക്കുന്ന മദ്യത്തിന്റെ വീര്യം ഒന്നുകൂടി കൂട്ടി. ആ തണുത്ത കാറ്റ് ശരിക്കും ആസ്വദിച്ചു.
കാതില്‍ ഒരു പരുക്കന്‍ ശബ്ദം മുഴങ്ങി.
-വണ്ടി പഞ്ചറായി അല്ലെ..?
തിരിഞ്ഞു അപരിചിതനെ നോക്കി.
അതു വഴി വന്ന വാഹനത്തിന്‍റെ വെളിച്ചത്തില്‍ ഒരു മിന്നായം പോലെ അയാളെ കണ്ടു, ഞെട്ടിപ്പോയി.
ഉറക്കെ നിലവിളിച്ചു പോയോ..? ശബ്ദം പുറത്തേക്ക് വന്നില്ല. സെമിത്തേരിയില്‍ നിന്നും ഒരാള്‍ എഴുന്നേറ്റു വന്നു നില്‍ക്കുന്ന പോലെ യാണ് തോന്നിയത്. മുഷിഞ്ഞ വേഷം. ജീര്‍ണത മുറ്റിയ ഒരു മനുഷ്യ ശരീരം.
അയാള്‍ തുടര്‍ന്നു: മുന്നോട്ടുള്ള ഇറക്കവും വളവും കഴിഞ്ഞാല്‍ ഒരു മുസ്ലിം പള്ളി കാണാം അതിന്‍റെ സൈഡിലൂടെ ഉള്ള റോഡില്‍ പള്ളിക്ക് പുറകുവശത്തെ രണ്ടാമത്തെ വീട് പാണമ്പ്രയില്‍ പഞ്ചര്‍ കട നടത്തുന്ന ആളുടേതാണ്.
‘പരിഭ്രമിക്കേണ്ട.. ഒന്നു പോയി നോക്കൂ..'
ഈ രാത്രിയില്‍ അയാള്‍ വരുമോ ?
ഏതു പാതിരാത്രിയിലും വിളിച്ചാല്‍ വരും, ‘പരോപകാരിയാണ്..’
"പിന്നൊരു കാര്യം, വഴി തെറ്റി താങ്കള്‍ക്കു സംഭവിക്കുന്ന അപകടങ്ങള്‍ക്ക് വ്യക്തിപരമായി ഞാന്‍ ഉത്തരവാദിയല്ല.”
അതു പറഞ്ഞു അയാള്‍ ചിരിച്ചപ്പോള്‍ രണ്ടു കൂര്‍ത്ത പല്ലുകള്‍ തെളിഞ്ഞു വരുന്നതുപോലെ, പെട്ടന്ന് അയാള്‍ ചര്‍ച്ചിന്‍റെ ഗേറ്റ് തുറന്നു ഇരുട്ടില്‍ മറഞ്ഞു.
നല്ല ഇരുട്ടാണ്‌, കയ്യില്‍ ടോര്‍ച്ചുമില്ല. ഇടയ്ക്കിടയ്ക്ക് വരുന്ന വാഹനത്തിന്‍റെ വെളിച്ചവും മിന്നലും മാത്രം. താഴോട്ട് ഇറങ്ങുന്ന റോഡ്‌ വ്യക്തമായി കാണുന്നുണ്ട്, എന്തു ചെയ്യണം എന്നാലോചിച്ചു കുറച്ചു നേരം നിന്നു.' പിന്നെ അതു വഴി ചെമ്മാട് ദിശയിലേക്കു പോകുന്ന നാലഞ്ചു വണ്ടികള്‍ക്ക് കൈ കാണിച്ചു നോക്കി, ആരും സഹായത്തിനു വന്നില്ല, വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തി.
മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. മുന്നില്‍ ഒരുപാട് അപകടങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ പാണമ്പ്ര വളവു തന്നെ. ഇപ്പോള്‍ റോഡ്‌ രണ്ടായി തിരിച്ചു ഡിവൈഡറും ഹമ്പും ഒക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ വാഹനാപകടങ്ങള്‍ സാധാരണം.
"കഴിഞ്ഞ വര്‍ഷം കേരളത്തിന്‍റെ പ്രിയ നടന്‍ ജഗതിക്ക് അപകടം പറ്റിയതും വളവില്‍ തന്നെ...."
അതെ നികൂടതകളുടെ വളവ്.
ഓരോന്ന് ആലോചിച്ചു മുന്നോട്ടു നടന്നു, നല്ല ഇരുട്ടാണ്‌. വാഹനമോന്നും വരുന്നില്ല. സാവധാനം മുന്നോട്ട് നടന്നു തുടങ്ങി, തന്‍റെ ഇടതു വശത്ത്‌ ഇടതൂര്‍ന്ന ചെടികള്‍ക്കിടയിലൂടെ കുറച്ചു മുന്നിലായി എന്തോ അനങ്ങുന്നതായി തോന്നി. രണ്ടടി മുന്നോട്ടു നടന്നതും ഒരു കൂറ്റന്‍ ചെന്നായ മുന്നിലേക്ക്‌ ചാടി.
നാവു പുറത്തേക്കിട്ട് കിതച്ചുതുടങ്ങിയ അതിന്‍റെ കണ്ണുകള്‍ തീക്കനല്‍ പോലെ തിളങ്ങി. ഒരു ബലപരീക്ഷണത്തിന് മുതിരുന്നതു സാഹസമാണെന്ന് മനസ്സിലാക്കി പിന്മാറി.
ഒരു നിമിഷം മുഖാമുഖം നോക്കി നിന്നു, പിന്നീട് അല്‍പ്പം ധൈര്യം സംഭരിച്ച് ആ കൂറ്റന്‍ ചെന്നായയുടെ മുന്നിലേക്ക്‌ രണ്ടടി വെച്ചു. ധൈര്യത്തിലുള്ള കടന്നു കയറ്റം ചെന്നായക്ക്‌ അമ്പരപ്പുണ്ടാക്കിയത് ആത്മ വിശ്വാസം വര്‍ധിപ്പിച്ചു. അത് ഒന്നു വന്യമായി മുരണ്ടു, ഒരു ചെറിയ ചാട്ടത്തിനു ആ ചെന്നായക്ക്‌ തന്‍റെ കഴുത്ത് ഒടിക്കാമെന്ന് അറിയാമായിരുന്നു. പക്ഷേ, തിരിഞ്ഞോടുന്നത് സ്വയം ആപത്തു വിലക്കു വാങ്ങുന്നതിന് തുല്യമാവും. തന്‍റെ കയ്യില്‍ ഉള്ള ഏക ആയുധം കാറിന്‍റെ കീ മാത്രമാണ്, സാവധാനം ആ കൂറ്റന്‍ ചെന്നായ തന്‍റെ നേരേയടുത്തു. ‘ചെന്നായ കടിച്ചു കീറിയ തന്‍റെ ശരീരം പല ഭാഗങ്ങളായി റോഡില്‍ ചിതറി കിടക്കുന്നത് ഓര്‍ത്തപ്പോള്‍ ഭയം അരിച്ചുകയറി.
പച്ച മനുഷ്യന്‍റെ ഗന്ധം പിടിച്ചെടുത്ത ചെന്നായ ചുറ്റിപറ്റി ഒന്നു കറങ്ങി, ചെന്നായക്ക്‌ തന്നെ ആക്രമിക്കാന്‍ ഉദ്ദേശമില്ലെന്നു മനസ്സിലാരോ മന്ത്രിച്ചു. പിന്നെ മെല്ലെ കൈ ഉയര്‍ത്തി അതിനെ ഓടിക്കാന്‍ ശ്രമിച്ചു. മുന്നിലുള്ള തന്‍റെ ഇര ശക്തനാണെന്നു തോന്നിയതുകൊണ്ടാവാം ചെന്നായ ഇരുളിലേക്ക് ഓടി മറഞ്ഞു.
മുന്നിലേക്ക്‌ വച്ച കാല്‍ ഇനി പിന്നോട്ടില്ല. താഴോട്ട് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. ആ നടത്തത്തിനിടയില്‍ പിറകുവശത്തു നിന്നു വന്ന വാഹനത്തിന്‍റെ വെളിച്ചത്തിലാണ് ആ കാഴ്ച്ച കണ്ടത്, റോഡിന്‍റെ അരികില്‍ വളര്‍ന്നു നില്‍ക്കുന്ന വലിയ പാലമരത്തിന്‍റെ മുകളില്‍ ഒരാള്‍ കയറി ഇരിക്കുന്നു. ഈ മനുഷ്യനെന്തു പറ്റി? ഈ അസമയത്ത് പാലമരത്തിന്‍റെ മുകളില്‍ എന്താണ് പണി. പാലമരക്കൊമ്പ് ആടിയുലയുന്നുണ്ട് ഏതു നിമിഷവും അതു പൊട്ടി താഴെ വീഴാം.
റോഡിലൂടെ പാഞ്ഞു പോകുന്ന ഏതെങ്കിലും വാഹനത്തിന്‍റെ അടിയില്‍ അയാളുടെ ശരീരം ചതഞ്ഞു പോകും. സ്വന്തം ജീവനുമായി അങ്കത്തിനു തയ്യാറായി ഇരിക്കുന്ന ആ മനുഷ്യന്‍റെ സാഹസികത ഓര്‍ത്തപ്പോള്‍ തലചുറ്റി. ഇനി അയാളും തന്നെ പോലെ ലഹരിയിലാകുമോ? അയാള്‍ റോഡിലൂടെ പോകുന്ന വാഹനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു പന്തികേടു തോന്നി. ഈ അസമയത്ത് പാലമരത്തില്‍ കയറി ഇരിക്കേണ്ട ആവശ്യമെന്ത്? ഇടക്ക് കാറ്റില്‍ ആടിയുലയുന്ന പാലമരകൊമ്പില്‍ ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ് വഴക്കത്തോടെ അയാള്‍ ശരീരം ചലിപ്പിച്ചു കൊണ്ടിരുന്നു.
പെട്ടന്നാണ് അതു സംഭവിച്ചത്.
അതിവേഗത്തില്‍ പാഞ്ഞു വന്ന ഒരു ജീപ്പ് റോഡില്‍ നിന്നും തെന്നി സൈഡിലെ കല്ലില്‍ ഇടിച്ചുകയറി തല കീഴായി കരണം മറിഞ്ഞു. നിമിഷങ്ങള്‍ക്കകം അതു കത്താന്‍ തുടങ്ങി. ആദ്യം ഒന്നു ഞെട്ടിത്തരിച്ചു. പിന്നെ ഓടി ആ ജീപ്പിന്‍റെയടുത്ത് എത്തിയതില്‍ ആദ്യം ഞാന്‍ തന്നെയായിരുന്നു. അപ്പോഴാണ്‌ അതു ശ്രദ്ദയില്‍ പെട്ടത്, കത്തുന്ന ജീപ്പിന്‍റെ സമീപത്തുനിന്നും ഒരാള്‍ സാവധാനം തെന്നിമാറുന്നു. വീണ്ടും അയാളെ സൂക്ഷിച്ചു നോക്കിയപ്പോള്‍ തല ചുറ്റുന്നത്‌ പോലെ അനുഭവപ്പെട്ടു.
പാലമരത്തിലിരുന്നതും ജീപ്പിനടുത്ത് ഒരാള്‍ തന്നെ. നിമിഷ നേരം കൊണ്ട് ആ പാലമരത്തില്‍ ഇരുന്ന മനുഷ്യന്‍ എങ്ങനെ ജീപ്പിനു സമീപെത്തെത്തി.
തിരിഞ്ഞു പാലമരത്തില്‍ നോക്കിയപ്പോള്‍ അവിടെ ശൂന്യം..'
അപ്പോഴേക്കും അതു വഴി വന്ന വണ്ടിയിലുള്ളവര്‍ കൂട്ടം കൂടിയിരുന്നു. അതില്‍ ഒരാള്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
ഒരാഴ്ച്ചക്കുള്ളില്‍ ഇവിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.
ആദ്യത്തേതില്‍ രണ്ടാള്‍ മരിച്ചു. ഇനി നാളെത്തെ ന്യൂസ്പേപ്പറില്‍ കാണാം മരണസംഖ്യ.
അപകടസ്ഥലത്ത് നിറുത്തിയ വണ്ടികളില്‍ ഒന്നില്‍ കയറിക്കൂടി വീട്ടിലേക്കു തിരിച്ചു..'
നേരം പുലര്‍ന്ന് ന്യൂസ്‌പേപ്പര്‍ നോക്കിയപ്പോഴാണ് ഇന്നലെ ഞാന്‍ സഞ്ചരിച്ചത് ഒരു സ്വപ്നത്തിലൂടെയല്ല എന്ന തിരിച്ചറിവുണ്ടായത്.
പാണമ്പ്ര വളവിലെ ജീപ്പപകടത്തില്‍ മരണം മൂന്ന്.
കുറേ നേരം ആ ഇരുപ്പു തുടര്‍ന്നു. ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. ഇന്നെലെ ഉണ്ടായ അനുഭവം ആരോടെങ്കിലും ഒന്നു പറയണം. 'മനസ്സ് മന്ദ്രിച്ചുകൊണ്ടിരുന്നു. ആരോടു പറഞ്ഞാലും ചിരിക്കും, വട്ടാണെന്ന്പറയും.
ദീപയോടു പറഞ്ഞാലോ ? ഞാനാണ് അവള്‍ക്കു കടവ് റിസോര്‍ട്ടില്‍ ജോലി ശരിയാക്കി കൊടുത്തത്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നവള്‍.
ഒരു ആരാധനയോടാണ് അവള്‍ എന്നെ കണ്ടിരുന്നത്‌.
ഞാനോ...?
പതിവു പോലെ വൈകിട്ട് അഞ്ചു മണിക്ക് തന്നെ കടവിലെത്തി. റിസപ്ഷന് മുന്നിലുള്ള സോഫയില്‍ അലസമായി അവളെ കാത്തിരുന്നു, ഇന്നു ജോലിക്കു വന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അര മണിക്കൂര്‍ കാത്തിരിപ്പിനൊടുവില്‍ ഒരു സായിപ്പിന്‍റെ കൂടെ കടന്നു വന്നു അവള്‍. എന്നെ കണ്ടതും അടുത്തേക്ക്‌ വന്നു.
ഇന്നെന്താ പതിവിനു വിപരീതമായി ഇവിടെ ?
‘ബാര്‍ തുറന്നുട്ടുണ്ടല്ലോ.’
‘ചുമ്മാ തന്നെ കാത്തിരുന്നതാ.’
‘ഒരു കൂട്ടം പറയാനുണ്ട്.'
‘എപ്പോഴാ ഒന്നു ഫ്രീ ആവുക.'
‘പതിവു തെറ്റിക്കണ്ട.'
ഞാന്‍ ഫ്രീ ആയാല്‍ ബാറില്‍ വന്നു വിളിക്കാം, തുടങ്ങിക്കോളൂ.
ഞങ്ങളുടെ ശമ്പളത്തിന്റെ ഒരു പങ്കു സാറാണല്ലോ തരുന്നത്.
കളിയാക്കി ചിരിച്ചുകൊണ്ട് സായിപ്പിന്‍റെ കൂടെ നിതംബം കുലുക്കികൊണ്ട്‌ കൊണ്ടു മുന്നോട്ടു നടന്നു.
ആ ചന്തം ഒരു നിമിഷം നോക്കികൊണ്ടു നേരെ ബാറിലോട്ടു നടന്നു, മനസ്സു നിറയെ അവള്‍ ആയിരുന്നു.
മാനത്തു പ്രത്യക്ഷപ്പെട്ട മഴവില്ലും താഴെ പുഴയും തുരുത്തും ചാറല്‍ മഴയില്‍ പതിവിലേറെ ഭങ്ങിയായി അയാള്‍ക്ക്‌ തോന്നി.
ബേറര്‍ വിനയപൂര്‍വ്വം വന്നു കൈക്കൂപ്പി.
എന്താണ് സര്‍ വേണ്ടത്, സാദാരണ കഴിക്കുന്നതു തന്നെയല്ലേ.
ഇന്നു ബോബി വന്നിട്ടുണ്ടോ ?
ഉണ്ട് സര്‍,
എങ്കില്‍ അവനെ വിളിക്കൂ..'
അല്പസമയത്തിനകം ബോബി വന്നു.
‘എന്താ സര്‍ വിശേഷം... സുഖം തന്നെയല്ലേ...'
‘ആ അങ്ങിനെ പോകുന്നു...'
‘താന്‍ മുന്‍പൊരിക്കല്‍ സെര്‍വ് ചെയ്ത ആ കൊക്ടയില്‍ വിസ്കി ഇല്ലേ... അതു തരൂ ഇന്ന്...’
‘വല്ലാതെ പ്രക്ഷുബ്ദമായിരിക്കുന്നു മനസ്സ്, ഒന്നു തണുക്കട്ടെ..'
‘ഒരു മണിക്കൂറിനുള്ളില്‍ നാലെണ്ണം അകത്താക്കി...'
സര്‍ ഫോമിലായോ ? പതിവിലേറെ ഉത്സാഹവതിയായി അവളെ കാണപ്പെട്ടു.
എന്താ പറയാനുണ്ടെന്ന് പറഞ്ഞല്ലോ ?
‘ദീപ ഇരിക്കൂ.'
‘സോറി സര്‍..' ഇവിടെ താങ്കളുടെ കൂടെ ഇരിക്കാന്‍ അനുവാദം ഇല്ല. പെട്ടെന്ന് പറയാമെങ്കില്‍ പറയൂ.
"കുറച്ചു സാവകാശം വേണം."
എന്‍റെ ജോലി കഴിഞ്ഞു. ഈ യൂനിഫോം മാറി വരാം.
‘ഞാന്‍ പുറത്തു ഗാര്‍ഡനില്‍ ഉണ്ടാവും ഉടനെ വരണേ.'
എന്‍റെ ലാസ്റ്റ് ബസ്സ്‌ ഏഴര മണിക്കാണ്, ദീപ ഓര്‍മിപ്പിച്ചു.
ഗ്ലാസിലെ അവസാന തുള്ളി മദ്യവും വലിച്ച ശേഷം തന്‍റെ ക്രഡിറ്റ് കാര്‍ഡ്‌ മേശ പ്പുറത്ത് വച്ചു പുറത്തേക്കിറങ്ങി.'
തനിക്കു അകമ്പടിയായി വന്ന തണുത്ത കാറ്റ് ആസ്വദിച്ചുകൊണ്ട്‌ ഒരു സിഗരറ്റിനു തീ കൊളുത്തി ഗാര്‍ഡനിലേക്ക് നടന്നു.
ബാറില്‍ നിന്നും രണ്ടു മൂന്നു പേര്‍ പുറത്തിറങ്ങി ആടി കുഴഞ്ഞു കാര്‍ പാര്‍ക്കിലേക്ക് പോകുന്നത് ശ്രദ്ദിച്ചു.
വണ്ടിയുടെ ചാവി ഡോറില്‍ കയറ്റാന്‍ അയാള്‍ പാട് പെടുന്നുണ്ടായിരുന്നു.."
"ശരിയായ അളവില്‍ ആല്‍ക്കഹോള്‍ ചെന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പതിന്മടങ്ങ്‌ വര്‍ദ്ധിക്കും!"
“മലയാളികള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നില്‍ക്കുന്നത് വരെയാണ് കുടിക്കുന്നത്."
ലഹരിയെ പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്ന മനോഹരമായ പുഞ്ചിരിയോടെ ദീപ കടന്നു വന്നു.."
‘എന്താണ് സര്‍...’
‘താന്‍ ഈ സര്‍ വിളി ഒന്നു നിറുത്തൂ’ ഇവിടെ അതിന്‍റെ ആവശ്യമില്ല.
അവള്‍ മനോഹരമായി പുഞ്ചിരിച്ചു.
-ഇന്നലെ രാത്രി നടന്ന ഒരു സംഭവം പറയാന്‍ വേണ്ടി ആണ് തന്നെ കാണണമെന്ന് പറഞ്ഞത്. താനത് കേട്ട് എന്നെ പരിഹസിക്കരുത്.
ഇന്നു ഒവറല്ലല്ലോ? എന്തായാലും പറയൂ.
നടന്ന കാര്യങ്ങള്‍ എല്ലാം വിശദമായി ഒരു കഥ പറയും പോലെ വിവരിച്ചു.
ഏതാണ്ട് ഒറ്റ ശ്വാസത്തിലാണ് പറഞ്ഞു നിര്‍ത്തിയത്.."
‘ഒരു പൊട്ടിചിരിയോടെ അവള്‍ പറഞ്ഞു...'
“ഇതിപ്പോ കടമുറ്റത്തു കത്തനാരു സീരിയല്‍ കണ്ടപോലെയാണല്ലോ.?"
തുടക്കത്തില്‍ തന്നെ നല്ല ഒരു സൈക്യാട്രിസറ്റിന്‍റെ ചികിത്സ ലഭിച്ചാല്‍ ഇത്തരം ഭ്രാന്ത് ഭേദമാകും.
വീണ്ടും ചിരി.
‘തന്നോട് ഇക്കാര്യം പറഞ്ഞ ഞാനാണ് വിഡ്ഢി,
‘ദീപ ഒരു കാര്യം ചെയ്യൂ. വീട്ടിലേക്കു വിളിച്ചു പറയൂ.'
‘ഇന്നു രാത്രി ഡ്യൂട്ടിക്ക് വരുന്ന കുട്ടി ലീവാണ്, അതു കൊണ്ടു നാളെ രാവിലെ വീട്ടില്‍ എത്തുകയുള്ളൂ എന്ന്..’
നമുക്ക് ഇന്നു രാത്രി അവിടം വരെ ഒന്നിച്ചു പോകാം.
തനിക്കു നേരിട്ടു കണ്ടു ബോധ്യപ്പെടാമല്ലോ.
‘ഓക്കെ..’ അതു കഴിഞ്ഞു എന്നെ എന്തു ചെയ്യാനാണ് പരിപാടി, പാതിരാത്രിക്ക്‌ എന്നെ സാറിന്‍റെ വീട്ടില്‍ കൊണ്ടുപോകുമോ..?
‘എങ്കില്‍ ഞാന്‍ റെഡി.'
വീട്ടിലുള്ളവരുടെ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍ ഒരു വളിഞ്ഞ ചിരി താനേ മുഖത്തു പ്രത്യക്ഷമായി..'
സമയം പോണു എന്നെ പെട്ടന്നു ബസ്‌ സ്റ്റോപ്പില്‍ ആക്കൂ... ലാസ്റ്റ് ബസ്‌ പോയാല്‍ പിന്നെ പതിനഞ്ചു കിലോമീറ്റര്‍ വണ്ടി ഓടിക്കാന്‍ പറ്റുമോ ഇയാള്‍ക്ക്..?
ഉടനെ അടുത്ത ബസ്‌ സ്റ്റോപ്പില്‍ ദീപയെ ഇറക്കി..."
ഇനിയെന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചു വണ്ടി അലക്ഷ്യമായി ഓടിക്കൊണ്ടിരുന്നു.
വീണ്ടും യാന്ദ്രികമായി തന്‍റെ കാര്‍ കടവ് റിസോര്‍ട്ടിലെത്തി.'
ബാറിലേക്ക് കയറിയതും തന്‍റെ ക്രെഡിറ്റ് കാര്‍ഡുമായി ബോബി വന്നു.
സാര്‍ കാര്‍ഡ് വാങ്ങാന്‍ മറന്നു അല്ലെ ?
‘ഇതിലൊന്ന് സൈന്‍ ചെയ്യൂ.. ബില്‍ നീട്ടി കൊണ്ടു പറഞ്ഞു...'
‘ക്രഡിറ്റ് കാര്‍ഡ്‌ എടുത്തു പേഴ്സിലേക്ക് വെച്ചുകൊണ്ട് സോഫയില്‍ ഇരുന്നു..'
“ബോബി ഒരു ലാര്‍ജ്... റിപീറ്റ്.."
മനോഹരമായ ആ സ്ഫടിക ഗ്ലാസ്സിലേക്ക്‌ രണ്ടു ഐസ് ഇട്ട ശേഷം അതലിയുന്നതും നോക്കി ഓരോ ചിന്തയില്‍ മുഴുകി..!"
“ബോബി തോളില്‍ തട്ടി വിളിച്ചപ്പോള്‍ ആണ് ആ മയക്കത്തില്‍ നിന്നുണര്‍ന്നത്‌."
‘സമയം പതിനൊന്ന് ആയി സാര്‍.... ബാര്‍ ക്ലോസ് ചെയ്യുന്നു....’
എനിയെന്തെകിലും ആവശ്യമുണ്ടോ..?
“ഒന്നുകൂടി റിപീറ്റ് ചെയ്യൂ.. ദാറ്റ്സ് ആള്‍"
‘ഓക്കെ സര്‍...’
രാതി എന്തായാലും അതുവരെ പോകണം.
‘ആ നികൂടത തിരിച്ചറിയണം...’
കാര്‍ തുറന്നു തന്‍റെ കറുത്ത ഓവര്‍ കോട്ട് ധരിച്ചു യാത്രതിരിച്ചു.
റോഡില്‍ ഇപ്പോഴും വാഹനങ്ങള്‍ ഒഴികികൊണ്ടിരിക്കുന്നു.
കോഹിനൂര്‍ കഴിഞ്ഞു ചര്‍ച്ചിന് മുന്‍പില്‍ തന്‍റെ വാഹനം പാര്‍ക്ക് ചെയ്തു പുറത്തിറങ്ങി സാവധാനം മുന്നോട്ടു നടന്നു.
‘റോഡു വിജനമാണ്... ഇടക്കിടെ ഓരോ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്‌. തന്നെ ആരും ശ്രദ്ദിക്കുന്നില്ല എന്നു ഉറപ്പു വരുത്തി.
തണുത്തു വീശിയടിച്ച കാറ്റില്‍ വന്ന മഴത്തുള്ളികള്‍ മുഖത്തു നിന്നും തുടച്ചു മാറ്റി. മഴക്കുള്ള ലക്ഷണം കാണുന്നുണ്ട്. ഇപ്പോള്‍ അല്‍പ്പം അകലെയായി വളവില്‍ സ്ഥിതിചെയ്യുന്ന പാലമരവും അപകടം നടന്ന സ്ഥലവും വ്യക്തമായി കാണുന്ന സ്ഥലത്തെത്തി.
ഇടതു വശത്തു തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കാട്ടു ചെടികള്‍ക്കുള്ളില്‍ പതുങ്ങി നിന്നു. താന്‍ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നു ഒരു നിമിഷം ഓര്‍ക്കാതിരുന്നില്ല. തണുത്ത കാറ്റില്‍നിന്നു ഒരു പരുതിവരെ തന്‍റെ ഓവര്‍ കോട്ട് സംരക്ഷണം തന്നു കൊണ്ടിരുന്നു. പോകറ്റില്‍ കരുതിയിരുന്ന കറുത്ത ഉറുമാല്‍ കൊണ്ടു തലയില്‍ കെട്ടി. മഴ ഇടയ്ക്കു കാറ്റിനു തുണയായി ചിന്നം പിന്നം ചാറികൊണ്ടിരുന്നു.
അപ്പോഴാണ്‌ അതു ശ്രദ്ദിച്ചത്‌.
പാലമരകൊമ്പ് ആടിയുലയുന്നു, പെട്ടന്ന് ആ രൂപം കണ്‍മുന്നില്‍. താന്‍ ആദ്യം കണ്ട അതേ രൂപം തന്നെ.
സാധാരണ മനുഷ്യര്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ ആ രൂപത്തിനുണ്ടെന്നു തോന്നി.
ഒരു ചെന്നായ അണക്കുന്നതുപോലെ നാവു പുറത്തേക്കിട്ടു ചെറിയ ശബ്ദത്തില്‍ കിതക്കുന്നുണ്ടായിരുന്നു, രക്തം പറ്റിപിടിച്ചത് പോലെ ചുവന്ന നിറത്തിലുള്ള അയാളുടെ നാവ് പേടിപ്പെടുത്തുന്നതായിരുന്നു.
നായ്ക്കളെ പോലെ കിതച്ചു തലയാട്ടിയുള്ള ആ ഇരുത്തം അധികനേരം നോക്കിയിരിക്കാന്‍ പറ്റില്ലായിരുന്നു. സാധാരണ മനുഷ്യരേക്കാള്‍ കൈവിരലുകള്‍ക്ക് വളെരെ നീളം കൂടുതലായിരുന്നു.
കൂര്‍ത്ത നഖങ്ങള്‍ കുത്തുളി പോലെ മുന്നോട്ടു തള്ളി നില്‍ക്കുന്നു. ഇടക്കിടക്ക് അതു വഴി കടന്നു പോകുന്ന വാഹനങ്ങളിലാണ് ശ്രദ്ദ.
രാത്രി സഞ്ചാരിയായ ഒരു മൂങ്ങയെ പോലെ ആ കണ്ണുകള്‍ തിളങ്ങി കൊണ്ടിരുന്നു. ഇടക്കിടക്ക് അപ്രത്യക്ഷമാകുന്നുണ്ടായിരുന്നു ആരൂപം. വവ്വാല്‍ പറന്നു വന്നു ഇരിക്കുന്ന ലാഘവത്തോടെ ചില്ലകള്‍ ഇളക്കി പിന്നേയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇലകള്‍ അനങ്ങുന്ന ശബ്ദങ്ങള്‍ എന്‍റെ മനസ്സിനെ അലോസരപ്പെടുത്തി.
വല്ല മൂര്‍ഖനും ജീവന്‍ അപായപ്പെടുത്തുമോ എന്ന ആശങ്കയിലാണ് നില്‍പ്പ്.
രാത്രി രണ്ടു മണി. ദൂരെ നിന്നും ഒരു സ്കോര്‍പിയോ അതിവേഗത്തില്‍ വരുന്നു, ആ വരവ് കണ്ടു കൊണ്ടാണ് ആ രൂപത്തിനു ചില രൂപമാറ്റങ്ങള്‍ സംഭവിച്ചത്. പാലമരത്തില്‍നിന്നും അപ്രത്യക്ഷമായ അയാള്‍ എങ്ങെനെയാണ് സ്കോര്‍പ്പിയോവില്‍ കയറിയെതെന്നു മനസ്സിലായില്ല, വാഹനത്തിന് ദിശ തെറ്റിത്തുടങ്ങി. തന്‍റെ കണ്‍മുന്നില്‍ വീണ്ടും ഒരു അപകടം സംഭവിക്കാന്‍ പോകുന്നു. സകല ഇന്ദ്രിയങ്ങളും ഉണര്‍ന്നു. ആ സ്കോര്‍പ്പിയയുടെ പിന്നാലെ സര്‍വ്വശക്തിയും ഉപയോകിച്ചു ഓടി. പക്ഷേ അതിനകത്തെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വളവില്‍ റോഡില്‍ നിന്നു തെന്നി ഡിവൈഡര്‍ മറികടന്നു മൂന്നു നാലു പ്രാവിശ്യം ആ വണ്ടി മലക്കം മറിഞ്ഞു പാറയില്‍ തല കീഴായി മറിഞ്ഞു. ആ സ്കോര്‍പ്പിയോക്കുള്ളില്‍ നിന്നും പ്രാണനു വേണ്ടി പിടയുന്ന മനുഷ്യരുടെ നിലവിളി കേള്‍ക്കാമായിരുന്നു. തലച്ചോറിനുള്ളില്‍ ഒരു വെടിയുണ്ട കയറിയ പോലെ തനിക്കു തോന്നി.
“അമിതയാമായ ലഹരിയാണ് അപകടത്തിനു കാരണമെന്ന് പോലീസ് കണ്ടെത്തല്‍.."
പിറ്റേന്നത്തെ പത്രത്തില്‍ അപകട വാര്‍ത്ത പടം സഹിതം. മരണം രണ്ട്.
ഈ അനുഭവം എങ്ങെനെ പുറത്തറിയിക്കും. പോലീസില്‍ പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുമോ ?
*******************************************************
ബാത്ത്റൂമിന്‍റെ വാതില്‍ തുറന്നു വിപിന്‍ ബെഡ് റൂമിലേക്ക്‌ കയറി.
തന്‍റെ ഡയറി വായിച്ചിരിക്കുന്ന ജോസിനെ കണ്ട് ഒന്നമ്പരന്നു.
താനെപ്പോള്‍ ഇവിടെ കയറിക്കൂടി ?
ഞാന്‍ വന്നിട്ടു ഇരുപതു മിനിറ്റിലതികമായി. അമ്മ പറഞ്ഞു താന്‍ മുകളില്‍ ബെഡ് റൂമില്‍ ഉണ്ടെന്ന്.
ഇവിടെ വന്നപ്പോള്‍ തന്നെ കാണുന്നില്ല. ബാത്ത്‌റൂമില്‍ ആണെന്നു മനസ്സിലായി. പിന്നെ ഈ ഡയറി വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.
താനെന്താ ഹോളിവൂഡ്‌ സിനിമക്കു വേണ്ടി യക്ഷിക്കഥ എഴുതുകയാണോ ?
സംഭവം കിടിലന്‍ തന്നെ.
ഹ ഹ ഹ ഹ.......... പൈശാചികമായി ചിരിച്ചു വിപിന്‍. അന്നേരം പാല പൂത്ത മണം അവിടെയാകെ പരന്നു.
****************************************************
https://www.facebook.com/isakkisam?ref_type=bookmark


Friday, November 13, 2015

ദൈവത്തിന്‍റെ വികൃതികള്‍.

മഴത്തുള്ളികള്‍ ഭൂമിയുടെ മാറിനെ ആര്‍ത്തിയോടെ ചുംബിക്കുമ്പോള്‍ വരുന്ന മണ്ണിന്‍റെ മണമായിരുന്നു എനിക്കമ്മ. മഴയുടെ രോദനങ്ങള്‍ക്കും മുകളിലായിരുന്നു എന്‍റെ കരച്ചിലെന്നു പള്ളീലച്ചന്‍ പറയുമായിരുന്നു. ഉപേക്ഷിക്കപ്പെട്ട കൈകുഞ്ഞില്‍ നിന്നും ഉദ്യോഗസ്ഥനായി പത്രമോഫീസില്‍ എത്തിനില്‍ക്കുന്ന കൗമാരം. ജോസച്ചന്‍ തന്നെയാണ് ജോലിശരിയാക്കിയത്. പത്രമോഫീസിന്‍റെ പിന്നാമ്പുറത്തുള്ള സ്റ്റോര്‍ റൂമിലാണ് താമസം. മാസത്തിലൊരിക്കല്‍ അച്ഛന്‍ വരികയോ ഞാവിടെ പോയി കാണുകയോ ചെയ്യും.

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളില്ലായിരുന്നു. ഞാന്‍ സ്നേഹിച്ച എന്‍റെ പ്രിയപ്പെട്ടവളോ..? കര്‍ക്കശക്കാരനായ അച്ഛന്‍റെ മിലിട്ടറി തോക്ക് എന്നും അവള്‍ക്ക് ഭയമായിരുന്നു. അച്ഛന്‍ കണ്ടെത്തിയ വരനുമുന്നില്‍ തലകുനിക്കുമ്പോള്‍ ഹൃദയം എന്‍റെ കൈക്കുള്ളില്‍ പിടയുകയായിരുന്നു. അവളേയും കൊണ്ട് ഒളിച്ചോടാന്‍ എന്‍റെ മുന്നിലും വഴികളില്ലായിരുന്നു. നീണ്ട പതിനഞ്ചു വര്‍ഷം കടന്നുപോയിരിക്കുന്നു. താടിയില്‍ അങ്ങിങ്ങായി വെള്ളിരോമങ്ങള്‍ പ്രേത്യക്ഷപ്പെത് കാലത്തിനെ കയ്യൊപ്പ്.


“അനാമിക” സ്നേഹത്തിന്‍റെ മാലാഖയായി എന്‍റെ മനസ്സിലേക്ക് ചേക്കേറിയവള്‍. ഓഫീസിന്‍റെ തൊട്ടു പിറകിലായിരുന്നു വീട്. അമ്മയും ഏക മകളും. അച്ഛന്‍ മിലിട്ടറിയിലായിരുന്നു. ദിവസവും രാവിലെ കോളേജിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ കണ്ണുകള്‍ കൂട്ടി മുട്ടിയിരുന്നു. കുഞ്ഞു കുഞ്ഞു കുശലാന്വേഷണങ്ങളും സഹായങ്ങളും ആണ്‍കുട്ടികളില്ലാത്ത ആ കുടുംബത്തില്‍ ഞാനോരംഗമായി മാറി.

പിന്നീടെപ്പോഴോ അത് പ്രണയത്തിലേക്ക് വഴിമാറി. ഒരു ദിവസം അനാമിക എന്നോട് പറഞ്ഞു. ഇന്ന് ഞാന്‍ നിന്നെ സ്വപ്നം കണ്ടു. അത് പറയുമ്പോള്‍ അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു. ചുണ്ടുകളില്‍ നനുത്ത പുഞ്ചിരിയുണ്ടായിരുന്നു. എന്‍റെ ജാലകത്തിലൂടെ ഒരു മഞ്ഞു തുള്ളിയായി ആണ് നീ വന്നത്. ഞാനിതുവരെ കണ്ടതില്‍ വച്ചേറ്റവും മനോഹരമായ സ്വപ്നമായിരുന്നു. എന്‍റെ തോളില്‍ മുഖമമര്‍ത്തി കാതില്‍ മൊഴിഞ്ഞു. സ്വപ്നത്തില്‍ ഞാനും നീയും നഗ്നമായിരുന്നു. അപ്പോള്‍ അവളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി ഒരു ചുംബനത്തിലൂടെ ഞാന്‍ ഒപ്പിയെടുത്തു.

കടല്‍ കാണുമ്പോഴൊക്കെ അവളെന്‍റെ മനസ്സിലേക്ക് വരാറുണ്ട്.
പ്രണയകാലത്ത് എന്‍റെ സ്വന്തമെന്നു പറഞ്ഞ് ആലിംഗനം ചെയ്ത് ചുംബിക്കാറുണ്ടായിരുന്നു. പാര്‍ക്കിലും കാറ്റാടി മരത്തണലിലും കടല്‍ തീരത്തും കല്ലുകള്‍ പതിച്ച നടപ്പാതയിലും മഞ്ഞു പെയ്യുന്ന സായാഹ്നങ്ങളില്‍ എന്നെ കാത്തുനില്‍ക്കാറുണ്ടായിരുന്നു. ഞാന്‍ വരുമ്പോള്‍ അവളുടെ കണ്ണുകളില്‍ സഹിശേഷമായ ഒരു തിളക്കം പ്രത്യക്ഷപ്പെടാറുണ്ട്. കവിളുകളില്‍ സന്ധ്യയുടെ ചുവപ്പും. നനുത്ത മൃദുലമായ കൈവിരലുകളില്‍ എന്‍റെ കൈ കോര്‍ത്തു ചേര്‍ന്ന് നടക്കുമായിരുന്നു. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന രാവുകളില്‍ ചുംബനങ്ങള്‍ കൊണ്ട് അവളെന്‍റെ സിരകളില്‍ അഗ്നിപ്പടര്‍ത്തുമായിരുന്നു. അവസാനിക്കാത്ത തിരകള്‍ നോക്കി നനഞ്ഞ മണല്‍തരികള്‍ എന്‍റെ കൈകള്‍ക്ക് മുകളില്‍ വിതറിക്കൊണ്ട് എന്‍റെ കാതില്‍ നനുത്ത ചുണ്ടുകള്‍ മുട്ടിച്ചു പറയാറുണ്ടായിരുന്നു നിന്നെ ഞാന്‍ ഈ കടലോളം സ്നേഹിക്കുന്നുവെന്ന്.

ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ ജോസച്ചനെ ദൈവം വിളിച്ചപ്പോള്‍ വീണ്ടും ഞാനനാഥനായി. ജോസച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ ശക്തമായ മഴവന്നുവെങ്കിലും ആ അമ്മമണം എനിക്കന്യമായിരുന്നു.

എല്ലാം എന്നെ വിട്ടുപോയിരിക്കുന്നു. ദൈവത്തിന്‍റെ ഓരോ വികൃതികള്‍. എല്ലാം തലകീഴായി മറിഞ്ഞിരിക്കുന്നു. പാതയോരങ്ങളിലെ കെട്ടിടങ്ങളെല്ലാം നിലം പോത്തിയിരിക്കുന്നു. റോഡ്‌ പലയിടങ്ങളിലും വിണ്ടു കീറിയിരിക്കുന്നു. ചിലയിടങ്ങളില്‍ അഗാതമായ ഗര്‍ത്തങ്ങള്‍. അന്തരീക്ഷത്തിലാകെ പൊടി പടലങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഭൂകമ്പം അതി ഭീകരമായി നകരെത്തെ വിഴുങ്ങിയിരിക്കുന്നു. റോഡിലെങ്ങും ശൂന്യത. ഒരാളെ പോലും കാണാനില്ല. മുന്നിലൊരു വലിയ ഗര്‍ത്തം രൂപപ്പെട്ട് റോഡ്‌ രണ്ടായി പകുത്തിരിക്കുന്നു. ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. പോകറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത് തീ പകര്‍ന്ന്‌ അലക്ഷ്യമായി കടല്‍തീരത്തേക്ക് നടന്നു. പൊടി പടലങ്ങള്‍ എന്നെ ചുംബിച്ചുകൊണ്ട് ഭൂകമ്പത്തിന്‍റെ ഭീകരത വിളിച്ചോതി അട്ടഹസിച്ചു.

“നില്‍ക്കണേ.” പെട്ടന്ന്‌ ഒരു ആര്‍ത്ത സ്വരം പിന്നില്‍ നിന്ന് കേള്‍ക്കാനായി. ഞാന്‍ നടുങ്ങി നിന്നു.

കടല്‍ക്കരയിലെ നിലം പൊത്തിയ ഫ്ലാറ്റിനു പിന്നില്‍ നിന്നും മേലാസകലം പൊടി പുരണ്ട സ്ത്രീയും കൈക്കുഞ്ഞും എന്‍റെ നേര്‍ക്ക്‌ നടന്നു വരുന്നു. കീറിപ്പറിഞ്ഞ സാരിയാണ് വേഷം. ഒട്ടിയ വയര്‍ വിശപ്പിനെ വിളിച്ചോതുന്നുണ്ടായിരുന്നു. വേച്ചു വേച്ചു മുന്നോട്ടു വന്നു, കരഞ്ഞു കലങ്ങിയ കണ്ണുകള്‍. കണ്ണീരും പൊടിപടലങ്ങളും മുഖത്ത് ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. കുഞ്ഞ് തോളില്‍ മയങ്ങി കിടക്കുന്നുണ്ട്.

“നിങ്ങളാരാ..?” അവളും കുഞ്ഞും എന്‍റെ അരികിലേക്ക് വന്നുകൊണ്ട്‌ ചോതിച്ചു.

കണ്ണുകള്‍ തിരുമ്മി ആകാംക്ഷയോടെ വീണ്ടും നോക്കി.
ഞാനും അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. അതെ അതവള്‍ തന്നെ. “അനാമിക”

“ഞാന്‍ പ്രാര്‍ത്ഥനയിലായിരുന്നു ഇതുവരെ.” എന്‍റെ മനസ്സ് എന്നോട് മന്ദ്രിച്ചുകൊണ്ടിരുന്നു ഒരു ദൈവദൂതന്‍ വന്ന് എന്നെ സംരക്ഷിക്കുമെന്ന്. ഇത് വല്ലാത്ത ഒരു പരീക്ഷണമായല്ലോ? ഈ ദുരന്തത്തില്‍ ഭര്‍ത്താവും മറ്റു രണ്ടു കുഞ്ഞുങ്ങളും എനിക്ക് നഷ്ടമായി. ദൈവദൂതനല്ല ദൈവം തന്നെയാണ് എന്‍റെ മുന്നില്‍ നില്‍ക്കുന്നത്. ഞാന്‍ ഇത്രയും നാള്‍ സഹിച്ചതൊക്കെ കണ്ടു വന്നതാണോ ? അവള്‍ കുനിഞ്ഞിരുന്നു കാലില്‍ മുഖമമര്‍ത്തി തേങ്ങിക്കരഞ്ഞു. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ അങ്ങേയറ്റം തളര്‍ന്നുപോയി. വീശിയടിച്ച പൊടിക്കാറ്റില്‍ എന്‍റെ ശരീരമാകെ ആടിയുലഞ്ഞു.

അവള്‍ മുഖമുയര്‍ത്തി പ്രദീക്ഷയോടെ എന്നെ നോക്കി. കണ്ണുകളിലൂടെ കണ്ണുനീര്‍ ധാരയായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഞാനവയിലേക്ക് മാറിമാറി നോക്കി. ആ കണ്ണുകളുടെ ആഴങ്ങള്‍ ദയയാചിക്കുന്നുണ്ടായിരുന്നു.
“എനിക്കാരുമില്ല. എന്നേയും കുഞ്ഞിനേയും കൂടെ കൂട്ടുമോ?” അവള്‍ മുട്ടുകാലില്‍ നിന്ന് കൈകൂപ്പി ദയാവായ്പ്പോടെ ചോദിച്ചു. ഞാന്‍ കുഞ്ഞിന്‍റെ ചുരുണ്ടമുടിയില്‍ തലോടി. മനസ്സ് നഷ്ടപ്പെട്ടത് ഞാനറിഞ്ഞില്ല. ഒന്നും ഒരിയാടാതെ തിരിഞ്ഞു നടന്നു. അവളും കുഞ്ഞും ഒരു നിഴല്‍ പോലെ എന്നെ പിന്തുടര്‍ന്നു.

https://www.facebook.com/isakkisam
Tuesday, November 03, 2015

കൊട്ടിക്കലാശം,

നാലും കൂടിയ കവല, ജനങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു.. പള്ളിയില്‍ നിന്നും ബാങ്കുവിളി.. അമ്പലത്തില്‍നിന്നും ശഘുനാദം.. ചര്‍ച്ചില്‍ നിന്നും മണിയടി... ദൂരെ നിന്നും പോത്തുകള്‍ അമറുന്ന ശബ്ദം... ദളിദരുടെ ചോരയുടെ മണം... മാനം മുട്ടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍... താമരയില്‍ വിരിഞ്ഞ മൊല്ലാക്ക... കോണിയില്‍ കയറി നില്‍ക്കുന്ന രാഘവന്‍.. കൈപത്തിയില്‍ പിടിച്ചുതൂങ്ങുന്ന മാണിമാര്‍.. അരിവാളില്‍ ഒഴുകുന്ന കണ്ണുനീര്‍.. വീട് തേടി ചെല്ലുന്ന കവറുകള്‍.... കൊഴുപ്പുകൂട്ടുന്ന കുപ്പികള്‍... രാത്രിയുടെ അന്ധ്യയാമങ്ങളില്‍ മുല്ലപ്പൂ ചൂടി കവലയില്‍ എത്തുന്ന സുന്ദരികള്‍..!

പ്രവാസികള്‍ കറവ പശുക്കള്‍... ഇലക്ഷന്‍, കല്യാണം, ചാരിറ്റി, ഫോണുകള്‍... മറുതലക്കല്‍ പ്രമുഖര്‍... ബ്രിട്ടീഷുകാര്‍ നാട്ടുപോയ ചെടി വേരോടെ പിഴുതെറിയാതെ ഓമനിക്കുന്ന പൗരന്മാര്‍... മരിച്ചുപോയ അച്ഛനെ തേടി പോളിംഗ് ബൂത്തിലേക്ക് ഓടിക്കയറിയ കുഞ്ഞുങ്ങള്‍... മാറ്റിയെഴുതി അനുകരണ അലാപനവുമായി വാട്സ് അപ്പും, ഫേസ്ബുക്കും തകര്‍ക്കുന്ന ഗാനങ്ങള്‍..!

എല്ലാം നോക്കികാണുന്ന ഗാന്ധിജിയുടെ പ്രതിമ കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു... ഉമ്മാ എങ്ങിനെയാണ് കരയുക.. അതു മാത്രം എന്നെ അറിയിച്ചില്ലല്ലോ..!!


https://www.facebook.com/isakkisam