Thursday, January 23, 2014

സ്പോര്‍ട്ടിംഗ് പാര്‍ട്ടി.

സ്പോര്‍ട്ടിംഗ് യുനൈറ്റടിന്റെ പതിനേഴു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സിഫ് ടൂര്‍ണമെന്റില്‍ ഫൈനലില്‍ എത്തിയപ്പോള്‍ ആ സന്തോഷം പങ്കുവെക്കാനായി ഞങ്ങള്‍ ജിദ്ദയിലെ പ്രശസ്തമായ സീ ഫുഡ്‌ റസ്റ്റാറന്റായ കബ്ബൂറ ഹോട്ടലില്‍ വെച്ച് ക്ലബ്ബിന്‍റെ കൊച്ചിനും മറ്റു ഒഫീഷ്യലുകള്‍ക്കും ഞാന്‍ കൊടുത്ത ഒരു ചെറിയ പാര്‍ട്ടി...  ഈ മഹത്തായ വിജയത്തിന് പ്രിയ കോച്ച് ശബീര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

മുനീര്‍,ഇസഹാക്ക്,ബഷീര്‍,ഇസ്മായില്‍,സാദിഖ്,മുസ്തഫ,റഷീദ്,ശബീര്‍,നാസിര്‍. 

അഷറഫ്,നാസിര്‍,ശബീര്‍.

ബഷീര്‍,ഇസ്മായില്‍.

സാദിഖ്,മുസ്തഫ,റഷീദ്.

മുനീര്‍,ബഷീര്‍,ഇസ്മായില്‍,സാദിഖ്,മുസ്തഫ,റഷീദ്,ശബീര്‍,നാസിര്‍,അഷ്‌റഫ്‌.

Tuesday, January 21, 2014

സീതികാക്ക.


സുബിഹി നമസ്കാരത്തിനു ശേഷമുള്ള ഒരു ചെറിയ മയക്കത്തിലായിരുന്നു മനിസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നു പോയിക്കൊണ്ടിരിന്നു....

ഫോണിന്‍റെ നിറുത്താതെയുള്ള ബെല്ലടി എന്‍റെ മയക്കത്തെ അലങ്കോലപ്പെടുത്തി......

ഹലോ... ഹലോ... ഇതു ഞാനാണ് , മുബാറക് സ്റ്റോറില്‍  നിന്നും മുസ്തഫയാണ്...


എന്താ മുസ്തഫാ....

പുറത്തു ഇക്കാന്റെ വണ്ടി നിറുത്തിയിടത്തു ഉള്ള ഗട്ടറിന്റെ മൂടി മാറ്റി പണിയാന്‍ പണിക്കാര്‍ വന്നിരിക്കുന്നു. [ജിദ്ദയുടെ ശാപം , ഗട്ടര്‍ വണ്ടികളും , അതില്‍ നിന്ന് നിര്‍ഗമിക്കുന്ന അതിരൂക്ഷമായ ദുര്‍ഗന്ധവും]

അതിനിപ്പെന്താ.......    അവരു പണിതോട്ടെ........

അതല്ല വണ്ടി ഒന്നു മാറ്റി കൊടുക്കാന്‍ പറഞ്ഞു.

ശരി ... ഞാന്‍ ഒരു പത്തു മിനിറ്റ് കൊണ്ടു വരാം എന്ന് പറഞ്ഞോളൂ..


ഓക്കേ.

ബ്ലോഗ്‌ എഴുത്ത് തുടങ്ങിയതിനു ശേഷം ചിന്തകള്‍ തന്നെ ചിന്ത ... എന്‍റെ ചിന്തകള്‍ക്ക് ഭംഗം വരുത്തിയ പണിക്കാരെ ശപിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല ... പാവം സൗദിയില്‍ ഈ പൊരിവെയിലത്ത് പണിയെടുക്കുന്ന അവര്‍ എന്ത് പിഴച്ചു....

നേരെ ബാത്ത്റൂമില്‍ കയറി പെട്ടന്ന് കാര്യങ്ങളൊക്കെ കഴിച്ചു പുറത്തിറങ്ങി....

സാദാരണ ബാത്ത്റൂം ആണ് എന്‍റെ ലൈബ്രറി.... പേപ്പറായാലും [മലയാളം ന്യൂസ്‌]  കവിതയായാലും , കഥയായാലും ഇപ്പോള്‍   സോഷ്യല്‍ മീഡിയയുടെ വരവോടെ  ഫോണും  ബാത്ത്റൂം  കൊണ്ടു  പോകല്‍ ശീലമായി.....

ഫേസ് ബുക്കും മെയില്‍ നോക്കലും ഒക്കെ ബാത്ത്റൂമില്‍ തന്നെ ....!

ഭാര്യ ഇടക്കൊന്നു ഒര്‍മപ്പെടുത്തും ഈ പോക്ക് പോയാല്‍ നിങ്ങള്‍ക്ക് മൂല ക്കുരു വരും മനുഷ്യാ എന്ന്....

ഈ   കമ്പ്യുട്ടറിലുള്ള  ഇരുത്തവും ബാത്ത്റൂം ഇരുത്തവും ഒന്നും അവള്‍ക്കു തീരെ പിടിക്കൂല. നമുക്കിഷ്ട്ടപ്പെട്ടത്‌ അവര്‍ക്ക് പറ്റില്ലല്ലോ.

വണ്ടി മാറ്റിയിട്ടു തിരിച്ചു പോരുമ്പോള്‍ അതാ നില്‍ക്കുന്നു സാക്ഷാല്‍ സീതി.....  എന്‍റെ കുടുംബക്കാരനും ജിദ്ദയിലെപ്രശസ്ത പാട്ടുകാരനും......

സുലൈമാന്‍റെ  സുലൈമാന്‍റെ
സുലൈമാന്‍റെ  സുലൈമാന്‍റെ
സുലൈമാന്‍റെ  സുലൈമാന്‍റെ

ഈ പാട്ടു ലോക പ്രശക്തമായത് സീതി സാഹിബിലൂടെയാണ് ..  നര്‍മ്മം കലര്‍ന്ന സംസാരവും എപ്പോഴും തമാശയിലൂടെ പ്രതികരിക്കുന്നതും മുഖമുദ്രയാക്കിയ സാക്ഷാല്‍ സീതി.  ഇപ്പോള്‍ സുഹൃത്തുക്കള്‍ സീതി ഹാജി എന്നും വിളിക്കാറുണ്ട്.

Samad Karadan താങ്കള് എഴുതിയ വരികള് പാടാന് കുടുംബക്കാരനായ സീതി ഹാജി സാഹിബിനെ വിളിക്കാമായിരുന്നു. Seethi Kolakkadan    

സ്പോര്‍ട്ടിംഗ് ഗാനം.
എന്‍റെ മുന്നില്‍ ഒരു ഇരയെ കിട്ടിയ സന്തോഷം പുറത്തു കാണിക്കാതെ തന്നെ അടുത്ത് ചെന്നു. എന്‍റെ ബ്ലോഗിനെ പറ്റിയൊക്കെ ഒന്നു പറയണം ,  പറ്റുമെങ്കില്‍ ഒരു മെമ്പര്‍ ആകാനും ആവശ്യപെടാം ''കുടുംബവുമാണല്ലോ''

സലാം പറഞ്ഞു. ''ആസ്സലാമുഅലൈക്കും''

''വ  അലൈക്കും സലാം''  എന്താ ബാബൂ രാവിലെതന്നെ ഇവിടെ ...  [ഫാമിലിയിലെല്ലാവരും എന്നെ വിളിക്കുന്നത്‌ ബാബൂ എന്നാണ്‌]

ഒന്നൂല്ല്യ , വണ്ടി ഒന്നു മാറ്റി ഇടാന്‍ വന്നതാണ്.

ഇന്നു പുറത്തൊന്നും പോയില്ലേ...

"പോണം"  സീതികാക്ക എന്താ ഇവിടെ ?

കുറച്ചു പേപ്പര്‍ ഫോട്ടോ കോപ്പി എടുക്കാനുണ്ട് ,  വീടിനടുത്തുള്ള ഒന്നും തുറന്നിട്ടില്ല...

ഒക്കെ ... ഞങ്ങള്‍ രണ്ടു പേരും നോബിള്‍ മക്തബയിലേക്ക് കയറി.

ഒരു ഹൈദ്രബാദി ആണ് ജോലിക്കാരന്‍. പേപ്പര്‍ കൊടുത്തു , സീതി പറഞ്ഞു ബില്‍ടിങ്ങിന്റെ ആധാരമാണ് ഒന്നുവലുപ്പം കുറച്ചെടുക്കണം .. പുള്ളി  ഒന്നു ഞങ്ങളുടെ മുഖത്തു നോക്കി ഒരു ബെയ്ത്തു പോലെ എന്തോ മൂളാനും തലയാട്ടാനും തുടങ്ങി .


പിന്നെ എന്ത് പറഞ്ഞിട്ടും അയാള്‍ നേരെ ചൊവ്വേ ഉത്തരമൊന്നും തരുന്നില്ല .. സീതിക്ക് ആകെ ഒരു അങ്കലാപ്പ്...  നല്ല എടാ മുടിക്കിലാണല്ലോ ചെന്നു പെട്ടത് എന്ന് പറഞ്ഞു ....  ഈ ഷോപ്പിന്‍റെ ഓണറുടെ  സ്ഥിതിയെ പറ്റിയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു...  ഒരിക്കല്‍ വന്നവന്‍ ഇനി ഈ വഴി വരില്ല എന്നുറപ്പാണ്.

കുറേ കോപി എടുക്കലും പേപ്പര്‍ വേസ്റ്റ്  ആകുന്നതും നോക്കി ഞങ്ങള്‍ നിന്നു...  ബൈത്തിന്റെ ശക്തി കൂടി വന്നു , പറഞ്ഞിട്ട് ഒന്നും കേള്‍ക്കുന്നുമില്ല.

ഉടനെ സീതി എന്നോട് പറഞ്ഞു...  ശൈത്താന്മാര്‍ ഒഴിഞ്ഞു പോകാനുള്ള ബൈത്തോ ,ഖുര്‍ആന്‍ ഓത്തോ മറ്റോ  ആണോ ഇയാള്‍ ചെല്ലുന്നത്... ?

സംസാരത്തിനിടയില്‍ ഞാന്‍ കാര്യം എടുത്തിട്ടു.. !

സീതികാക്കാ ഞാനൊരു  "ബ്ലോഗ്‌"  തുടങ്ങിയിട്ടുണ്ട് ...

ഇതു കേട്ടതും സീതി ചിരിച്ചു....  ചിരിയോടു ചിരി .... :) :)

പിന്നെ ഒരു മറുചോദ്യമായിരുന്നു ..  ?

'എന്നിട്ട് കച്ചോടൊക്കെ എങ്ങനെ ഉണ്ടെടാ...?'

'കച്ചോടോ?'   ഞാനൊന്നു ഞെട്ടി ..!!  സീതി പിന്നേയും ചിരി.. :) :)   പിന്നെ ഞാനും വിട്ടു കൊടുത്തില്ല.

ഒരു വിതമോക്കെ അങ്ങനെ പോകുന്നു .....

'അത് സാരല്ല്യ... ആദ്യൊക്കെ അങ്ങനെതന്നാ... കച്ചോടൊക്കെ ആയിക്കോളും, ബാബു പേടിക്കണ്ട. നീ ഒറ്റക്കാണോ തൊടങ്ങ്യത്?'

'ഒറ്റക്ക് തന്നാ കക്കാ.... '

'അത് തന്നാടാ നല്ലത്...  ഇപ്പളത്തെ കാലത്ത് ആരേം വിശ്വസിക്കാന്‍ പറ്റൂല'

'ഉം' ഞാന്‍ മൂളിക്കൊടുത്തു

'അന്‍റെ കഫീല് ആരാടാ... ?'

''ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി''

'ആ... ഓന്‍റെ  പേര് കേട്ടാലറിയാം... ഓന്‍ തറവാട്ടില്‍ പിറന്നോനാ..  പിന്നെ  കിട്ടുന്ന  പൈസൊക്കെ സൂക്ഷിച്ച് വെച്ചോ...  അന്‍റെ മോളെ   കല്ല്യാണൊക്കാ വരാന്‍ പോണത്....

'ശരി കക്കാ ...'   പിന്നേയും ചിരി...  :) :)

'എന്താടാ അന്‍റെ  കടക്ക് പേരിട്ടത്?'

'ഇസാക്കിസം... '

'എന്ത് പണിയാടാ ചെയ്തത്?   അന്‍റെ പേരിന്റോപ്പം  ഇരു   "സം"   അങ്ങോട്ട്‌ കൂട്ടി എന്നല്ലുള്ളൂ......     അന്‍റെ  തറവാട്ട് പേര് ഇട്ടൂടായിരുന്നോ..?'എന്താണ് ഫേസ് ബുക്കില്‍ ഒക്കെ കാണുന്ന ഒരു  പുഴ.....................

"പുഴക്കലകത്ത്.................    അതെന്നെ....     അതാവുംബം കുടുംബത്തിനൊരന്തസ്സാ.... അല്ലെ.... ?

ആദ്യം എന്നെ പറയിപ്പിക്കാം കാക്കാ .....  എന്നിട്ട് കുടുംബത്തിനെ പറയിപ്പിച്ചാല്‍ പോരെ ... ?

നിതാക്കാത്തിന്റെ സ്ഥിതിയൊക്കെ എന്താ... ??

പച്ചയോ , മഞ്ഞയോ , അതോ റെഡ് ആണോ  ??  Excellent  ആണെങ്കില്‍ പുതിയ വിസയും കിട്ടുമല്ലോ ?...

ഏതായാലും ''ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി'' യെ ഒന്നു കാണട്ടെ ...
എന്‍റെ ശമ്പളവും ഒന്നു കുറക്കണം...

അതെന്തിനാപ്പാ...... ?  വെറുതെ സ്റ്റാര്‍ കൂട്ടണ്ടാ എന്നു കരുതിയാണ്....

ക്രിസ്തുമസ്സ് ഒക്കെ കഴിഞ്ഞില്ലേ ... പിന്നെന്തിനാ സ്റ്റാര്‍ .... ഇനിയാരെങ്കിലും മുബാറക് സ്റ്റോറില്‍ സ്റ്റാര്‍ ചോദിച്ചു വരുമോ .. ?

ഇതാ സ്റ്റാര്‍ അല്ല  ആദില്‍ ഫക്കിഹ് ന്‍റെ   "സ്റ്റാര്‍"  ആണ്.... !

മൂന്നു സ്റ്റാറിന്റെ മുകളില്‍ വന്നാല്‍ പിന്നെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കാം.... ഹ ഹ ഹ മമ്മുട്ടി ഇങ്ങോട്ട് വരാത്തത് കൊണ്ടു നാട്ടില്‍ പോയി അഭിനയിക്കാം...

ഈ മുടിഞ്ഞ ഗ്ലാമറും കൊണ്ടു മരുഭൂമിയില്‍ സമയം കളയാതെ കിട്ടിയ സ്റ്റാറും കൊണ്ടു നാട്ടില്‍ പോകാന്‍ നോക്കൂ..... :) :)

ഒരു കൈ നോക്കണോ ... ഇപ്പൊ പ്രവാസികള്‍ക്ക് നമ്മുടെ പ്രവാസി കാര്യ മന്ത്രി പുതിയ ഒരു കുപ്പായം ഡിസൈന്‍ ചെയ്തു ഇന്ത്യന്‍ എംബസി മുഖേനെ വിതരണം ചെയ്യുന്നു ...

 വെള്ള കുപ്പായത്തില്‍ ചുവന്ന കളറില്‍ കുറേ സ്റ്റാര്‍ ......  ഈ സ്റ്റാര്‍ കുപ്പായം അണിഞ്ഞു തിരിച്ചെത്തുന്നവര്‍ക്ക് സ്റ്റാര്‍ന്‍റെ എണ്ണ മനുസരിച്ച് കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് പച്ച , മഞ്ഞ , ചുകപ്പു , കറുപ്പ് , വെള്ള എന്നീ വിഭാകങ്ങളില്‍ പെടുത്തി ... ലാലേട്ടന്‍ , മമ്മുട്ടി , ദിലീപ് , സുരേഷ് ഗോപി , മാമുക്കോയ തുടങ്ങിയ മെഗാ സ്റ്റാര്‍ നൊപ്പം അഭിനയിക്കാന്‍ അവസരമൊരുക്കുന്നു.....

 രെജിസ്റ്റര്‍ ചെയ്യാതെ മുങ്ങുന്നവരെ പിടിച്ചു കൊണ്ടുവന്നു മൂന്ന് കൊല്ലം നിര്‍ബന്ത സീരിയല്‍ അഭിനയം കര്‍ശനമാക്കി.... :) :)

മുപ്പതു വര്‍ഷമാകാറായില്ലേ  സീതികക്കാക്ക്  സ്റ്റാര്‍ന്‍റെ പെരുമ കണ്ടു ബോളിവുഡില്‍ നിന്നും  ക്ഷണം വരും .....  പിന്നെ ശാറൂക്കിനോപ്പം....  അടുത്ത വെകേഷന് വരുമ്പോള്‍ സീതികാക്കാനെ കാണാന്‍ മുംബൈ യിലോ ഡല്‍ഹിയിലോ വരേണ്ടി വരും.... :) :)

ഞങ്ങള്‍ രണ്ടു പേരും കുറേ ചിരിച്ചു.....

പിന്നെ ഞാന്‍ പറഞ്ഞു ...സീതി കക്കാ ... കച്ചോടൊക്കെ ഒന്നു ഉഷാറാവട്ടെ ... എന്നിട്ട് വേണമെങ്കില്‍ ബ്ലോഗിന്‍റെ  പേരു മാറ്റാം.

ഇപ്പൊ തന്നെ ഷോപ്പില്‍ ആരും കയറുന്നു മില്ല .... കമന്റൊന്നും പറയുന്നുമില്ല .....

ഈ മലയാളികളുടെ കച്ചോടം ഇങ്ങനെ ത്തന്നെയാണോ ആവോ....  ??  ഇതാദ്യം അറിയുകയാണെങ്കില്‍  ഈ കച്ചോടം തുടങ്ങില്ലായിരുന്നു...!

പെട്ടെന്ന് സീതികാക്ക ചോതിച്ചു .. ?

എന്നെ കണ്ടാല്‍ ഒരു ശൈത്താന്‍ ലുക്ക്‌ ഉണ്ടോ ??

പെട്ടന്നുള്ള ചോദ്യമാണ് .... ചോതിച്ചതോ കുടുംബത്തിലെ വേണ്ടപ്പെട്ട ആളും ജിദ്ദയിലെ കലാ സാംസ്കാരിക വേതികളില്‍ തിളങ്ങി നില്‍ക്കുന്ന വെക്തിത്വവും പുതിയ പാട്ടുകാരനും സോഷ്യല്‍ കമ്മ്യുണിറ്റികളിലെ  തിളങ്ങുന്ന പ്രതിപയും.

ഒരമ്പരപ്പോടെ മുഖത്തേക്ക് ഒന്നു നോക്കി ... !!

ഈ താടിയും മുടിയില്ലായ്മയും കണ്ണുകളിലെ ഭാവവും ഒക്കെ കണ്ടാല്‍ ഒരു ശൈത്താന്‍ ലുക്ക്‌ ഉണ്ടോ ??

സത്യം ഒരിക്കലും പറയാന്‍ പറ്റില്ല എന്ന യാദാര്‍ത്ഥ്യം എന്‍റെ ഉപബോധ മനസ്സു എന്നോടു മന്ദ്രിച്ചു.....

"സീതികാക്ക എപ്പോഴും ഒരു സ്മാര്‍ട്ട്‌ ലുക്ക്‌ അല്ലെ....

അല്ല അതെനിക്കറിയാഞ്ഞിട്ടല്ല  .....     ഈ ഫോട്ടോ കോപ്പി എടുക്കുന്ന  ഹൈദ്രബാദി യുടെ  ഇടക്കുള്ള  നോട്ടവും  ബൈത്തോ , ഖുര്‍ആന്‍ ചോല്ലുന്നതിനിടയിലെ തലയാട്ടം  കാണുംബളും  ഒരു ശങ്ക.... "ശൈത്താനെ ഓടിക്കുകയാണോ എന്ന്"   നമ്മുടെ മലയാളികള്‍ മുഖത്തു നോക്കി നല്ലത് പറയുംപോലല്ലല്ലോ  എന്നോര്‍ത്തതാണ്.

മനസ്സില്‍ ഒരു ശങ്കയും ബാക്കിയാക്കികൊണ്ട്  ഇന്നത്തെ പ്രഭാതത്തിന്റെ തുടക്കം .....  ഏയ്‌ ഇല്ലില്ല അങ്ങിനെ ഒരിക്കലും സംഭവിക്കില്ല. :) :)

എന്താ ?...  നിങ്ങള്‍ വിശ്വസിച്ചില്ലെന്നോ?...  സത്യായിട്ടും...  നമ്മുടെ സീതി ഹാജിയാണേ സത്യം.   :)  :)

ഓര്‍മയിലെ കുട്ടിക്കാലം.
മാസ്റ്ററും,മത്തിയും.
എന്‍റെ ഗ്രാമം. [ചെട്ടിപ്പടി]ഇസ്ഹാക്ക് പുഴക്കലകത്ത്.


Wednesday, January 15, 2014

മാസ്റ്ററും,മത്തിയും.


കടലുണ്ടി നഗരം , അറബിക്കടലും,കടലുണ്ടി പുഴയും ഒത്തു ചേരുന്ന മനോഹരതീരം........

പുഴയുടെ രണ്ടു തീരങ്ങള്‍ ബന്ധിപ്പിക്കാന്‍ പാലമോന്നും ഇല്ലാത്തകാലം ചാലിയത്തുനിന്നും ആനങ്ങാടി യില്‍ നിന്നു  വരുന്ന യാത്രക്കാര്‍ക്ക് സൈദാലിക്കയുടെ തോണി മാത്രം ആശ്രയം .... 


ചാലിയം കടപ്പുറത്ത് ചാകര ആയിരുന്നു.... മത്തി തന്നെയാണ് ചാകര ... പത്തു രൂപയ്ക്കു ഒരു കോട്ട മത്തി എന്ന തോതിലാണ് വിറ്റൊഴിവാക്കുന്നത്....


ബഷീര്‍ മാസ്റ്റര്‍ സ്കൂള്‍ കഴിഞ്ഞു കടപ്പുറത്തുകൂടി ഒന്നു പോയതാണ്....  ജബ്ബാറിന്റെ വാപ്പ സിദ്ധീക്ക്  ബഷീര്‍ മാസ്റ്റെരെ കണ്ടതും മാടി വിളിച്ചു...

ഇങ്ങള് ആ പെട്ടിക്കടയില്‍ പോയി  ഒരു കവര്‍ വാങ്ങി വരീന്നു എന്ന് പറഞ്ഞു...

 ജബ്ബാര്‍ തന്‍റെ ക്ലാസ്സിലെ അരുമയായ ശിഷ്യനും, പൊട്ടിത്തെറിച്ച ചെക്കനുമായിരുന്നു, ഉപ്പാനെ കണ്ടു മകന്‍റെ വികൃതി പറയണമെന്ന് കരുതിയിരുന്നതാണ്, മത്തിക്കുള്ള സല്‍ക്കാരം കണ്ടപ്പോള്‍ അതൊക്കെ മറന്നു. മത്തി കീസയില്‍ വാരി ഇടുന്നതിനിടയില്‍ സിദ്ധീക്ക് ചോദിച്ചു ...

ജബ്ബാറിന്റെ പഠിത്തമൊക്കെ എങ്ങനെയുണ്ട്.....!!

നല്ല തുടുത്ത പിടക്കുന്ന മത്തി കണ്ടപ്പോള്‍ പറയാന്‍ കരുതിയതൊക്കെ വിഴുങ്ങി ബഷീര്‍ മാസ്റ്റര്‍ പറഞ്ഞു... ഒന്നു നല്ലവണ്ണം ശ്രദ്ധിച്ചോളണം പരീക്ഷയൊക്കെ വരാന്‍ പോകുന്നത്....

തോണിയില്‍ഒരു മൂലയില്‍ എടുത്തു വച്ച ചുകന്ന മീന്‍ കണ്ടപ്പോള്‍ ബഷീര്‍ മാസ്റ്റര്‍ക്കൊരു പൂതി..... നോട്ടം കണ്ടപ്പോള്‍ തന്നെ സിദ്ധീക്ക് പറഞ്ഞു അതു പുതിയാപ്ല കോരയാണ്....നാലണ്ണം ഇടട്ടെ .... പൊരിച്ചാല്‍ ആള് കേമനാണ്.... ഉത്തരംഒരുചിരിയിലൊതുക്കി....  അതും കീശയിലായി.... :)


കയ്യില്‍ കനമുള്ള സഞ്ചിയുമായി ബഷീര്‍ മാസ്റ്റര്‍ നടത്തിത്തിനു വേഗത കൂട്ടി
സൈദാലിക്കയുടെ കടത്ത് തോണി അക്കരെ പോയാല്‍ പിന്നെ തിരിച്ചെത്താന്‍ ഒരു മണിക്കൂറാകും....
കടവിലെത്തിയപ്പോള്‍ തോണി പുഴയുടെ പകുതി ആയിരുന്നു... ഒന്നു കൂവി നോക്കി ... പിന്നെ നീട്ടി ഒരു വിളിയും ...... .

 സൈദാലിക്കാ .....  സൈദാലിക്കാ....


 സൈദാലിക്ക ഒന്നു തിരിഞ്ഞു നോക്കി ....
 ബഷീര്‍ മാസ്റ്റെരെ കണ്ടതും തോണി ഒന്നു സ്പീഡ് കൂട്ടി...
ഒരു കൂവല്‍ തിരിച്ചും കൂവി....

"കൂയ്............."

അവിടെ നിന്നോ അടുത്ത വരവിനു നോക്കാം എന്ന് മനസ്സില്‍ പറഞ്ഞു....

തന്‍റെ പെങ്ങളുടെ മകനെ എട്ടാം ക്ലാസ്സില്‍ തോല്‍പ്പിച്ച ഒരു ചെറിയ പുളിയുമുണ്ട് സൈദാലിക്കാക്ക്.

ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയ സൈദാലിക്ക..

അല്ല , ഇതാര്.... ബഷീര്‍ മാസ്റ്ററോ... ?

അക്കരക്കാണെങ്കില്‍ ബെക്കം കേരിക്കൊളി കെ,ട്ടി,എസ്സ് [ബസ്സ്] ഇപ്പം പോകും...... !

ഹും ... ! ബഷീര്‍ മാസ്റ്റര്‍ ഒന്നു മൂളി തോണിയിലേക്ക്‌ കയറി....  എന്നാ പിന്നെ തോണി എടുക്കുന്ന ഒരു മട്ടുമില്ല സൈദാലിക്കാക്ക്... "

ചൂണ്ടക്കാരന്‍ മമ്മദ്  വന്നു തോണിയില്‍ കയറി.... കടലുണ്ടി മൊത്തം "ചെമ്പല്ലി കാക്ക" എന്നറിയപ്പെടുന്ന "മമ്മദ്".

അറബിക്കടലും  പുഴയും ചേരുന്ന അഴിമുഖത്ത് പാറകള്‍ക്കിടയില്‍ ചൂണ്ടലിട്ടു ചെമ്പല്ലി എന്നറിയപ്പെടുന്ന ചുവന്ന മീന്‍.... "ഇവിടെ സൌദിയില്‍ ഫാരിസ് എന്ന പേരിലാണ് ഈ മത്സ്യം അറിയപ്പെടുന്നത്...."  ഈ മത്സ്യത്തെ പിടിക്കാനുള്ള പ്രത്യേക വൈഭവം കൊണ്ടാണ് മമ്മദിന് ഈ പേരു വന്നത്.... ഫറോക്കില്‍ നിന്നും, മഞ്ചേരി,വേങ്ങര,മലപ്പുറം,ചെമ്മാട്,രാമനാട്ടുകര  എന്നിവിടങ്ങളില്‍നിന്ന് ഹോട്ടലിലേക്ക് ഈ മത്സ്യം വാങ്ങാന്‍ ചെമ്പല്ലി  കാക്കാനെ തിരഞ്ഞെത്തുന്നു.

എന്താ മാസ്റ്റെ സുഖല്ലേ....... ?   ചെമ്പല്ലി കാക്ക ചോദിച്ചു.. ?

"ഉം...."   ബഷീര്‍ മാസ്റ്റര്‍ ഒരു മൂളലില്‍ ഒതുക്കി......

മാസ്റ്റര്‍ ചോദിച്ചു.... ?

അല്ല സൈദാലി ഇയ്യ് ഇപ്പം തോണി ഇടുക്കാനുള്ള പരിപാടി യുണ്ടോ ... ?

എന്‍റെ ബസ്സ്‌ പോയി എന്നാ തോന്നുന്നത്... !

ചെമ്പല്ലി കക്കാക്ക് നാട്ടില്‍ ഒരുഅടക്കം പറച്ചിലുണ്ട് ... "കരിനാക്കും , കരികണ്ണനും" ആണെന്ന്...  ആ പഹയെന്റെ നോട്ടത്തില്‍ നിന്നും , നാക്കില്‍ നിന്നും വല്ലതും വന്നാല്‍ പിന്നെ ഫലിച്ചതാണ്...... 

"എന്താ നിന്റെ കയ്യില്..?"
കയിലുള്ള സഞ്ചി ചെമ്പല്ലി കാക്കാനെ നോട്ടത്തില്‍നിന്നും മറച്ചുപിടിച്ചിട്ടും അങ്ങേരു അത് കണ്ടു...!

"ങാ, ഇത് കുറച്ചു മീന്‍ സിദ്ധീക്ക് തന്നതാ........."

ഉടനെ ചെമ്പല്ലി കാക്ക പറഞ്ഞു.... സൈദാലിക്കാന്‍റെ തോണീല്‍ പോയാല്‍ കെ ട്ടി എസ്സും , മര്‍ഹബയും കിട്ടൂല .... "കെ എസ്സ് ആര്‍ ടി സി"  കിട്ടിയാലായി.

പറഞ്ഞ പോലെ തന്നെ കരിനാക്ക് ഫലിച്ചു....  തോണിയില്‍ ആളാകാന്‍ കാത്തുനിന്നു നേരം വൈകി അക്കരെയെത്താന്‍....

അതാ നില്‍ക്കുന്നു  "കെ എസ്സ് ആര്‍ ടി സി"  കടലുണ്ടി വഴിക്കടവ് ബസ്സ്‌.ബഷീര്‍ മാസ്റ്റര്‍ സഞ്ചിയും തൂക്കി നടന്നു .... കണ്ടക്റ്റര്‍ മുന്നില്‍ നിന്നു ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂ....  ബഷീര്‍ മാസ്റ്റര്‍ ആരും കാണാതെ മീന്‍ സഞ്ചി ബേക്കിലെ ഡോറിനടുത്ത് സീറ്റിനടിയില്‍ വെച്ചു...  മെല്ലെ അതിനു തൊട്ടു മറ്റേ സൈഡില്‍ ഇരിപ്പുറപ്പിച്ചു....  നോക്കിയാല്‍ സഞ്ചി കാണാം.

ബസ്സ്‌ യാത്ര തുടങ്ങി..... കുറച്ചു മുന്നോട്ടു പോയപ്പോള്‍ കീസ് പൊട്ടി ഒരു മത്തി പുറത്തു ചാടി...  ഡ്രൈവറുടെ  ബ്രേക്കും കൂടി ആയപ്പോള്‍ മത്തി നേരെ മുന്നോട്ടു.....  ചെന്ന് തടഞ്ഞു നിന്നതോ കണ്ടെക്ടരുടെ കാലിലും.... !

ഇതു കണ്ടതും കണ്ടക്ടര്‍ ഉറക്കെ ചോതിച്ചു .... ?

ആരാ മീനുമായി വണ്ടിയില്‍ കയറിയത് ....  ?

ആരും മിണ്ടുന്നില്ല.... ഒരു വിരുതന്‍ വിളിച്ചു പറഞ്ഞു...  "പൂച്ച യാണെ ....."
ഇതു കേട്ടതും ബസ്സില്‍ കൂട്ട ചിരി ഉയര്‍ന്നു...   

ബസ്സ് പിന്നേയും മുന്നോട്ടു തന്നെ വള്ളിക്കുന്ന് കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഒരു പുതിയാപ്ല കോര നല്ല ചുവന്ന നിറത്തില്‍ തിളങ്ങുന്ന ജീവനുള്ള കോര.....

മറ്റൊരു യാത്രകാരനായ കുട്ടി കോര ഉയര്‍ത്തിക്കാട്ടി കണ്ടെക്ടരോട് പറഞ്ഞു "പിടക്കുന്ന കോര" യാത്രക്കാര്‍ വീണ്ടും ആര്‍ത്തു ചിരിച്ചു...


 ബസ്സില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം. കണ്ടക്റ്റര്‍ എല്ലാവരുടെ മുഖത്തേക്കും രൂക്ഷമായൊന്നു നോക്കി. ആ നോട്ടം കൂടുതല്‍ ചിരിക്കു വക നല്‍കി. അയാള്‍ എന്തോ പിറു പിറുത്തുകൊണ്ട് കാലുകൊണ്ട്‌ തട്ടിത്തട്ടി അതും പുറത്തേക്കിട്ടു. പിന്നില്‍ നിന്നും മുന്നില്‍ നിന്നും കമെന്റു വന്നു...

നല്ല കാല്‍ പന്ത് കളിക്കാരനാനല്ലോ ......

മറ്റൊരു വിരുതന്‍ വിളിച്ചു പറഞ്ഞുചൂണ്ടക്കാരന്‍ ചെമ്പല്ലി കാക്കാനെ കൊണ്ടു വന്നാല്‍ ഇനി ചെമ്പല്ലിയും കിട്ടും..

 ഇതു കേട്ടതും കണ്ടക്ടര്‍ക്കു കലി മൂത്തു ....  ഒന്നു രണ്ടു തെറിയോടൊപ്പം ബസ്സില്‍ മീന്‍ എവിടെയാണ് വെച്ചതെന്ന് തിരയാനും തുടങ്ങി.....

ഇതൊക്കെ കണ്ടും കേട്ടും ചിരിച്ചും ബഷീര്‍ മാസ്റ്ററും കണ്ടക്ടറുടെ കൂടെ കൂടി...... ഏതു നായിന്‍റെ മോനാണ് മീന്‍ ബസ്സില്‍ കയറ്റിയെന്ന അക്രോശവുമായി ബഷീര്‍ മാസ്റ്റര്‍ സീറ്റില്‍ നിന്നും എണീറ്റു....  അപ്പോള്‍ ബസ്സ്‌  മാദവാനന്ദ വിലാസം സ്കൂള്‍ അരിയല്ലൂര്‍ ബസ് സ്റ്റോപ്പ്  കഴിഞ്ഞിരുന്നു....മാസ്റ്റര്‍ ചെട്ടിപ്പടി ഹെല്‍ത്ത് സെന്‍റര്‍ എത്തുന്നതിന്‍റെ മുന്‍പായി മീന്‍ പൊതി കയ്യിലെടുത്തു പിന്നേയും കുറച്ചു തന്തക്കു വിളിച്ചു കണ്ടക്ടരോട് മീന്‍ കാണിച്ചു കൊടുത്തു പുറത്തേക്ക് ഒരേറ്....

ചെട്ടിപ്പടി ഹെല്‍ത്ത് സെന്‍റര്‍ല്‍ ബസ്സ്‌ നിറുത്തിയതും  "ഞാനൊന്നും അറിയില്ല രാമനാരായണ" എന്ന മട്ടില്‍ ബസ്സില്‍ നിന്ന് ഇറങ്ങി മുന്നോട്ടു നടന്നു.....

ബസ്സ്‌ മുന്നോട്ടു പോയി കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ തിരിഞ്ഞു ഒരു നടത്തം....

നടത്തിത്തിനിടയില്‍ മീന്‍ സഞ്ചി എറിഞ്ഞ സ്ഥലമൊന്നു
മനസ്സിലാക്കാന്‍  ബഷീര്‍ മാസ്റ്റര്‍ക്ക് പിന്നെയും സമയം വേണ്ടിവന്നു. പൊട്ടിയ സഞ്ചിയില്‍ നിന്നും ചിന്നി ചതറിയ മത്തി പെറുക്കിയെടുത്തു വീട്ടിലേക്കു നടക്കുമ്പോള്‍ ചെമ്പല്ലി കാക്കാന്റെ സഞ്ചിയിലേക്കുള്ള  നോട്ടത്തെ കുറിചോര്‍ത്തുപോയി. പിന്നെ കുറേനേരം ഒരു ദു:സ്വപ്നംപോലെ ആ കണ്ണുകള്‍ മാസ്റ്ററെ പിന്തുടര്‍ന്നു...!  


(ഇതൊരു സംഭവ കഥയാണ്‌, കഥാപാത്രങ്ങള്‍ക്ക് മാറ്റം വരുത്തിയെന്നുള്ളൂ...! ഈ സംഭവം എന്നോട് പറഞ്ഞുതന്ന എന്റെ സുഹൃത്ത് ഫൈസലിനു  കടപ്പാട് അറിയിക്കുന്നു.)

ഇസ്ഹാക്ക് പുഴക്കലകത്ത്.

പ്രണയ ലേഖനം.[ FB യില്‍ ഒരു മത്സരത്തിനു എഴുതിയത്.... :) :) ] ഫ്രെന്‍സിന്റെടുത്തു തെറികളും തമാശകളും ഒപ്പം ആസ്വതിച്ച ഒരു പോസ്റ്റ്‌.

എന്‍റെ പ്രിയേ നീ കാണുന്നോ ഈ എളിയവനെ...... എന്‍റെ മനസ്സ് അന്ന് നിനക്ക് പതിച്ചു തന്നതാണ്..... നീ അന്ന് നിറഞ്ഞ മനസ്സോടെ സ്വീകരിച്ചതുമാണ്....,  കാലങ്ങള്‍ മാറി,ഞാനും മാറി നീയും മാറി, നമ്മുടെ മനസ്സിലെ പ്രണയം മാറിയോ?? രണ്ടു പേര്‍ക്കും മക്കള്‍ മൂന്ന്,നീണ്ട 22 വര്‍ഷത്തെ പ്രവാസജീവിതത്തില്‍,ഞാന്‍ മനസ്സുകൊണ്ട് സന്തോഷിച്ചത്‌ നീ ഫേസ്ബുക്കില്‍ സജീവമായതോടുകൂടി...  എപ്പോഴും കാണാമറയിത്തിരുന്നു എന്നെ നീ കാണുന്നു എന്നു നീ എനിക്ക് മെസ്സേജു ഇട്ടപ്പോള്‍ നാം ഒരിക്കലും പിരിഞ്ഞിട്ടില്ലാ എന്നു തോന്നി... 

ഇപ്പോള്‍ ഇതാ ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പില്‍ പ്രണയ ലേഖന മത്സരം നടക്കുന്നു.... നമ്മുടെ ബ്ലേക്ക് & വൈറ്റ് പ്രണയം ഞാന്‍ ഒന്നെഴുതിയാലോ...?? പ്രണയ ലേഖനത്തിന്റെ കാര്യത്തില്‍ അന്നു നീയായിരന്നല്ലോ മിടുക്കി.... നീയാണ് പങ്കെടുക്കുന്നെതെങ്കില്‍ തീര്‍ച്ചയായും ഈ സമ്മാനം നിനക്കുതന്നെ കിട്ടുമായിരുന്നു എന്നു തോന്നിപോകുന്നു ....

മൊബൈലും ഇന്റര്‍നെറ്റും  , സോഷ്യല്‍ നെറ്റുവര്‍ക്കും ഇല്ലാത്ത കാലത്ത് നീ ഒരു എഴുത്ത് തരാനും അതു വാങ്ങാനും ഉണ്ടായ ബുദ്ദിമുട്ടുകള്‍ പുതിയ തലമുറയ്ക്ക് അന്യമാണ്....  നീ എനിക്കു തന്ന എല്ലാ എഴുത്തുകളും എന്‍റെ മന്നസ്സില്‍ കൊത്തിവച്ചപോലെയിരിക്കുന്നു.... 

 പ്രിയേ എന്തെങ്കിലും എഴുതാന്‍ തുടങ്ങിയത് തന്നെ നിനക്കുവേണ്ടിയയിരുന്നു.  മലയാളം പഠിക്കാത്ത ഞാന്‍ നിനക്കുവേണ്ടി വായനശാലയില്‍ മെമ്പറാകാന്‍ ചെന്നപ്പോള്‍ വേലായുദേട്ടന്‍ കളിയാക്കിയത് ഇപ്പോഴും ഓര്‍ക്കുന്നു .....   മാപ്പിള ചെക്കനും വായന തുടങ്ങിയോ     എന്ന്......  വായനയില്‍ നിന്നും ലഭിക്കുന്ന ആശയങ്ങള്‍ മനസ്സിലിട്ടു താലോലിച്ചു എന്‍റെ വാക്കുകളായി കടലാസില്‍ പകര്‍ത്തി നിനക്ക് തന്നു

  എല്ലാം എന്‍റെ മനസ്സിന്‍റെ സന്തോഷത്തിനു മാത്രം. എനി ഒരിക്കലും ഒരു പ്രണയ ലേഖനെമെഴുതാന്‍ എന്‍റെ പേനക്ക് ശക്തിയുണ്ടാവില്ല... അടുത്ത ജന്മത്തിലെങ്കിലും സഫലമാകുന്ന ഒരു പ്രണയമാകെട്ടെ എന്ന് ആശിക്കുന്നു.....  

എങ്കിലും നിനക്കു വേണ്ടി മനസ്സില്‍ കാത്തുസൂക്ഷിക്കുന്നത്.

ഉയര്‍ത്താന്‍ പോകുകയാണ്
അല്‍പ്പം കൂടി
നമ്മുടെ ബന്ധത്തിന്‍റെ അന്തസ്സ്
ആത്മധൈരത്തോടെ.
വര്‍ണമുത്തുകള്‍,
തൊങ്ങലുകള്‍
സ്വയം ചാര്‍ത്തിയ കിരീടം
ഒന്നും വീണുടയാതെ
ശ്രദ്ധിച്ചു,
ഉയര്‍ത്തിക്കിട്ടിയാല്‍ നേട്ടമുണ്ട് നമുക്ക്,
അന്തസ്സിന്റെ അന്തസ്സില്ലേ
അതു നേടാം.
പിന്നെ തുറന്നു പറയാന്‍ കഴിയാത്ത
പലതും.

ഒരു വടം വേണ്ടിവന്നേക്കാം
അല്ലെങ്കില്‍ ക്രെയിന്‍.
എന്തായാലും
ഉയര്‍ത്താന്‍ പോകുകയാണ്,

ഉയര്‍ന്നുവരുമ്പോള്‍
അന്തസ്സിനോപ്പം
സ്നേഹവും ഉയരുമോ?
പക
വെറുപ്പ്
എല്ലാം?
അതോ വീണുടയുമോ?
പക്ഷേ, ചോദിക്കരുത്
നമ്മള്‍ തമ്മില്‍
എന്തു ബന്ധമെന്ന്?
കാത്തു സൂക്ഷിക്കുന്ന
അന്തസ്സ്
എന്തെന്ന്?


ഇസ്ഹാക്ക് പുഴക്കലകത്ത്.

Friday, January 10, 2014

പാക്കിസ്ഥാനി ചിക്കന്‍ കറി.

ഞങ്ങളുടെ ഫാമിലിയിലേക്ക് വിരുന്നു വന്ന ഒരു ചിക്കന്‍ കറി........  എന്‍റെ കസിന്‍ ബ്രദര്‍ കല്യാണം കഴിച്ചത് ഒരു പാക്കിസ്ഥാനി പെണ്‍കുട്ടിയെ ആയിരുന്നു.....  അങ്ങനെയാണ് ഈ ചിക്കന്‍ കറി  ഞങ്ങളുടെ അടുക്കളയില്‍ എത്തുന്നത്,  ഹിന്ദി നല്ലവണ്ണം സംസാരിക്കാന്‍ അറിയില്ലെങ്കിലും എന്‍റെ പ്രിയംവദ ഒരുവിതം മനസ്സില്ലാക്കി എടുത്ത ഒരു ഡിഷ്‌ ആണ്...  ഉണ്ടാക്കി നോക്കിയപ്പോള്‍ ഒരു വെത്യസ്തമായ രുജി തോന്നി. നിങ്ങളും ഒന്നു പരീക്ഷിച്ചു അഭിപ്രായം പറയുമല്ലോ ??

കൂട്ട്.
====
ചിക്കന്‍ ഒരു കിലോ.
വലിയ ഉള്ളി രണ്ടെണ്ണം.
തക്കാളി വലുത് രണ്ട്.
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് രണ്ട് സ്പൂണ്‍.
തൈര് അര കപ്പ്‌.
മല്ലി ഇല ഒരു ബഞ്ച്.
മുളകുപൊടി രണ്ടു സ്പൂണ്‍.
മല്ലിപ്പൊടി  ഒരു സ്പൂണ്‍.
മഞ്ഞള്‍ അര സ്പൂണ്‍.
കുരുമുളക് പൊടി അര സ്പൂണ്‍.
ഗരം മസാല അര സ്പൂണ്‍.
ജീരക പ്പൊടി ഒന്നര സ്പൂണ്‍.

ഉണ്ടാക്കുന്ന രീതി.
================
ഈ ഡിഷ്‌ കുറച്ചു ഓയലി ആണ്. നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ അര കപ്പ്‌ ഓയില്‍ ഒഴിച്ച് ചൂടായി വരുമ്പോള്‍ ഉള്ളി അരിഞ്ഞു വെച്ചത് ഇട്ടു വാട്ടുക , നല്ല ബ്രൌണ്‍ കളറായതിനു ശേഷം  ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ് ചേര്‍ത്തു ഇളക്കുക. ഒരു മിനിട്ടിനു ശേഷം തക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേര്‍ത്തു ഇളക്കുക .. തക്കാളി ഒന്നുടഞ്ഞതിനു ശേഷം തൈര് ചേര്‍ത്തതിനുശേഷം ചിക്കന്‍ ഇട്ടു വേവിക്കുക... ഇനി മസാല പൊടികള്‍ ഓരോന്നായി ചേര്‍ത്തിളക്കി കൊണ്ടിരിക്കുക... ചെറുതായി അരിഞ്ഞു വെച്ച മല്ലി ഇലയും അര ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു ചെറു തീയില്‍ വേവിക്കുക... ഗ്രേവി കുറവുള്ള കറിയാണ് ഇത്.... ചിക്കന്‍ വെന്തു വരുമ്പോള്‍ അരകപ്പ് ഓയില്‍ കൂടി ചേര്‍ത്തു വേവിച്ചു  ബാക്കി എടുത്തു വെച്ച മല്ലിയില ചേര്‍ത്തിളക്കി തീ ഓഫാക്കുക.... നല്ല രുചിയുള്ള കുറുന്നനെയുള്ള ഈ ചിക്കന്‍ കറി ചപ്പാത്തി,പൊറാട്ട , വെള്ളപ്പം , റൊട്ടി എന്നിവയ്ക്ക് ചേര്‍ന്ന വിഭവമാണ്.  അബദ്ധ വശാല്‍ ഇതു ഇവിടെ വന്നു വായിച്ചു ആരെങ്കിലും ഉണ്ടാക്കി നോക്കുകയാണെങ്കില്‍ അഭിപ്പ്രായം പറയാന്‍ മറക്കരുതേ... :) :)  
 
കടപ്പാട് :- അന്‍സാറ ഇസ്ഹാക്ക്.

ഇസ്ഹാക്ക് പുഴക്കലകത്ത്.

Tuesday, January 07, 2014

ഫ്രൈഡ് റൈസ്.

ഫ്രൈഡ് റൈസ്.

വൈറ്റ് ബസുമതി അരി ഒരു കിലോ.
ചിക്കന്‍ കാല്‍കിലോ ബോണ്‍ലെസ്സ്.
ബീന്‍സ് 250 Gram.
കേരറ്റ് 250 Gram.
ഉള്ളി ഇല ഒരു കെട്ട്.
മുട്ട 5 എണ്ണം.
ഓയില്‍ 250 ML.
ഉപ്പ് പാകത്തിന്.
വൈറ്റ് പെപ്പര്‍ പൌഡര്‍.
സോയ സോസ്.
മാഗ്ഗി ക്യുബ് 2 എണ്ണം.

ഉണ്ടാക്കുന്ന വിതം.
=================

ബസുമതി അരി ഉള്ളരി പൊട്ടുന്ന രീതിയില്‍ വേവിച്ചു വെള്ളം വാര്‍ത്തു വെക്കുക.

ഫ്രൈ പാനില്‍ കുറച്ചു ഓയിലോഴിച്ചു ബീന്‍സും കേരറ്റും ഇട്ടു ഒന്നു വാട്ടി വെക്കുക.

മുട്ട വറുക്കുമ്പോള്‍ തന്നെ ചെറുതായി നുറുക്കി കോരി വെക്കുക.

ബോണ്‍ലെസ്സ്ചിക്കന്‍ ഉപ്പിട്ടു വേവിച്ചു ചെറുതായി നുറുക്കി വെക്കുക.

നോണ്‍സ്റ്റിക്ക് പാത്രത്തില്‍ ഒയിലോഴിച്ചു ചൂടാക്കി ചോറ് ഇട്ടു വറുക്കുക , ഇതിലേക്ക് ബീന്‍സ് കേരറ്റ് വറുത്തു വെച്ചത് മിക്സ്‌ ചെയ്തു ഒന്നു ചൂടാക്കിയശേഷം ചിക്കന്‍ നുറുക്കിയതും മുട്ട വറുത്തു നുറുക്കി വെച്ചതും ചേര്‍ത്തു   ഫ്രൈ ചെയ്യുക രണ്ടു മിനിട്ടിനു ശേഷം വൈറ്റ് പെപ്പര്‍ പൌഡര്‍ മാഗ്ഗി ക്യുബും രണ്ടു സ്പൂണ്‍ സോയ സോസും ചേര്‍ത്തു ഒന്നു വറുത്തു ഉള്ളിയില  മുകളില്‍ വിതറിഇളക്കിയ ശേഷം തീ ഓഫാക്കുക.
ഫ്രൈഡ് റൈസ് കഴിക്കുന്ന രീതി.... :) :)
ചേരുവകള്‍.
ശ്രദ്ദിച്ചു കട്ടു ചെയ്യണം കൈമുറിയാന്‍ ചാന്‍സുണ്ട് :) :)

Sunday, January 05, 2014

റഷ്യന്‍ സാലഡ്.

അലസമായ ഒരു സായാഹ്നമായിരുന്നു ഇന്ന്... ഉച്ചക്ക് കഴിച്ച മട്ടന്‍ മന്തി [റൈദാന്‍ , ജിദ്ദയിലെ ഫെയ്മസ് മന്തി]  യുടെ ഒരു മസ്ത് ഉണ്ടായിരുന്നു... രാതി ഭക്ഷണം വളരെ ലഘൂകരിക്കാന്‍ ഞാന്‍ ഭാര്യ യോടു പറഞ്ഞു...  എങ്കില്‍ ഒരു സാലഡില്‍ ഒതുക്കാമെന്ന് ധാരണയായി.

ഒന്നു പരീക്ഷിച്ചു നോക്കൂ....

റഷ്യന്‍ സാലഡ്.
================
റെഡ് ആപ്പിള്‍ മൂന്ന്.
കുക്കുംബര്‍ മൂന്ന്.
സ്വീറ്റ് കോണ്‍ ഒരു ടിന്ന്.
മക്രോണ ഒരു കപ്പ് ഉപ്പിട്ടു വേവിച്ചത്. [Small Size]
ഉറുമാംബഴം { അനാര്‍ } രണ്ടെണ്ണം.
ബ്ലാക്ക് ഒലീവ് പീസസ് കാല്‍ കപ്പ്‌.
തൈര് 400 ഗ്രാം.
മയോണീസ്‌ മൂന്ന് സ്പൂണ്‍.
ഫ്രഷ്‌ ക്രീം. മൂന്നു സ്പൂണ്‍.
പഞ്ചസാര രണ്ട് സ്പൂണ്‍.


തയ്യാറാക്കുന്ന വിതം.
====================

ഒരു വലിയ ബൌളില്‍ എല്ലാ ചേരുവകളും  മുകളില്‍ കാണിച്ച ഓര്‍ഡറില്‍    ഓരോന്നായി ചേര്‍ത്തു മിക്സ് ചെയ്യുക .... റഷ്യന്‍ സാലഡ് റെഡി. 

അസ്വതിച്ചു കഴിക്കുക.

കടപ്പാട് :- അന്‍സാറ ഇസ്ഹാക്ക്.
Friday, January 03, 2014

മീന്‍ പൊരി മസാല കൂട്ട്.

ചുമ്മാ ഭാര്യയോടു ചോതിച്ചു കുറിച്ചിട്ടത്‌.... ഈ വര്‍ഷം മക്കള്‍ നാട്ടിലേക്ക് പഠിത്തം മാറ്റാന്‍ ഉദ്ദേശിക്കുന്നു...   ഇനി കുറച്ചു കാലം ഒറ്റക്കുള്ള താമസം. വല്ലപ്പോഴും കിച്ചനില്‍ കയറാന്‍ ഈ കുറിപ്പ് പ്രേരിപ്പിചാലോ... !!


മീന്‍ ഫ്രൈ മസാല.
=================

മുളക് പൊടി രണ്ടു സ്പൂണ്‍.
മഞ്ഞപ്പൊടി അര സ്പൂണ്‍.
ജീരകപ്പൊടി അര സ്പൂണ്‍.
ഗാര്‍ലിക് ചോപ്പ് ചെയ്തത് അഞ്ചെണ്ണം.
ഉപ്പ്പാകത്തിന്.

എല്ലാ മസാലകളും ഒരു ബൌളില്‍ ഇട്ടു കുറച്ചു വെള്ളത്തില്‍ കുഴബ് രൂപത്തിലാക്കി മീനില്‍ മിക്സ് ചെയ്തു അര മണിക്കൂര്‍ വെക്കുക. ഇനി ഫ്രൈ പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു തിളച്ചു വരുമ്പോള്‍ മുക്കി പൊരിച്ചെടുക്കുക.
ഇസ്ഹാക്ക് പുഴക്കലകത്ത്.