Thursday, October 30, 2014

“കിസ് ഓഫ് ലവ്”

ചുംബനം കുറ്റമല്ല, ഒരു സ്വകാര്യത ആവശ്യമാണുതാനും...! 

പബ്ലിക്കായി ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു കുട്ടികളെ വഴിതെറ്റിക്കുന്ന ഒരു സംസ്കാരം നമുക്കാവശ്യമുണ്ടോ..? 

കാമുകീ കാമുകന്മാരുടെ ചുംബനങ്ങള്‍ക്കും സ്വകാര്യത വേണം..! മൂന്നാമതൊരാള്‍ ഇടപെടാതിരിക്കാന്‍ അവര്‍ തന്നെയാണ് കരുതലെടുക്കേണ്ടത്..! പബ്ലിക്കായി പൊതു സ്ഥലങ്ങളില്‍ വെച്ചുള്ള ഇത്തരം പ്രവണതകള്‍  ഒരിക്കലും നമ്മുടെ സംസ്കാരത്തിന് യോജിച്ച രീതിയല്ല..! 

പോലീസിനെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുത്ത് സദാചാര  പോലീസായി ഒരു ഹോട്ടല്‍ തന്നെ അടിച്ചു പൊളിച്ചത് ശുദ്ദ അനാവശ്യമായിരുന്നു.

നവംബര്‍ 2 നു മറൈന്‍ ഡ്രൈവില്‍ വൈകിട്ട് 5 മണിക്ക് ഫെയ്സ്ബൂക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന “കിസ് ഓഫ് ലവ്” പരസ്യ ചുംബന പ്രതിഷേധം പാശ്ച്യാത്യ സംസ്കാരം അനുകരിക്കുന്ന രീതിയാണ്..’ അതിനോട് യോചിക്കാന്‍ നമ്മുടെ സംസ്കാരം അനുവതിക്കില്ല..!

ഇത്തരം വിഷയങ്ങള്‍ക്ക്‌ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം വീടുകളില്‍ നിന്ന് രക്ഷിതാക്കള്‍ നല്‍കട്ടെ...!!!

 “വളര്ത്തുഗുണം പത്തുഗുണം” അതേന്ന്....!!!  

https://www.facebook.com/isakkisam?ref_type=bookmark




Monday, October 27, 2014

വയലാര്‍ രാമവര്‍മ.

സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും.


മാനിക്കയില്ല ഞാന്‍
മാനവമൂല്യങ്ങള്‍
മാനിച്ചിടാത്തൊരു
നീതിശാസ്ത്രത്തെയും.
-----------------------------------------
വയലാര്‍ രാമവര്‍മ വിട പറഞ്ഞിട്ട് 39 വര്‍ഷമായി..' ഇന്നും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ ജീവിക്കുന്ന പ്രിയ കവി. 


വയലാറിന് മരണമില്ല വയലാര്‍ സാഹിത്യത്തിനും.
"ഈ മനോഹര തീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി...'


https://www.facebook.com/isakkisam?ref_type=bookmark




Friday, October 24, 2014

മനസ്സ്.

ആമ്പല്‍ കുളത്തിലെ
നീര്‍ക്കോലിയെ പോലെ
സഞ്ചരിക്കാന്‍
എനിക്ക് കഴിയുന്നു.

നീ നീന്തി തുടിക്കുന്ന ഇടങ്ങളിലെല്ലാം.


നിന്‍ മേനിയിലെ
സ്വര്‍ണ്ണ രോമങ്ങള്‍
ഉയര്‍ന്നു നിന്നത് എന്‍
സ്പര്‍ശനം കൊതിച്ചല്ലയോ..?



സ്വപ്‌നങ്ങള്‍ കാണുവാനും
മോഹങ്ങള്‍ തലോലിക്കുവാനും
മനസ്സിനെ പാകപ്പെടുത്തി
നിന്നെ പിന്‍തുടരുന്നു. 



https://www.facebook.com/isakkisam?ref_type=bookmark




Tuesday, October 21, 2014

ദീപാവലി.

ദീപങ്ങള്‍ സംസാരിക്കുമോ ?
വാചാലമായി
നിഷ്കളങ്കതയോടെ
ആത്മാര്‍ത്ഥമായി.



ദീപങ്ങള്‍ പ്രണയിക്കുമോ ?
സൂര്യന്‍ ഭൂമിയിലെ
പുല്‍ക്കൊടിയെ
എന്നപോലെ.
നിലാവ് മഞ്ഞിനോട്
എന്നപോലെ.



ദീപങ്ങള്‍ കരയുമോ ?
കാറ്റുവന്നു നീയണഞ്ഞപ്പോള്‍
പുകയായി ഉയര്‍ന്നത്
നിന്‍ കണ്ണുനീരോ. 



വര്‍ഷംതോറും
പ്രകാശമായി വാചാലമായി
പ്രണയമായി സ്നേഹമായി
സ്വാന്തനമായി വന്നുപോകുന്നു നീ...!!
----------------------------------------------------------
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ദീപാവലി ആശംസകള്‍. 


https://www.facebook.com/isakkisam?ref_type=bookmark













Monday, October 20, 2014

ജന്മദിനം.

ഉമ്മകിട്ടുമ്പോള്‍ മനസ്സിനുള്ളില്‍
വികാരങ്ങള്‍ മാറിമറിയും....!
മൂന്നു നക്ഷത്രങ്ങള്‍ ഉമ്മകള്‍ തന്നു
മൂന്നു വഴിക്കു പായി...!
മനുഷ്യനുള്ളില്‍ ഒരാത്മാവുണ്ട്..
നന്മയുടെ സ്നേഹത്തിന്‍റെ
കാരുണ്യത്തിന്‍റെ സഹോദര്യത്തിന്‍റെ
കത്തിനില്‍ക്കുന്ന ജീവിതത്തിന്‍റെ..!!
കണക്കെടുക്കാറില്ല തിരിഞ്ഞു നോക്കാറില്ല
വിനയത്തോടെ നടന്നു താണ്ടിയ
വഴികള്‍ മനസ്സില്‍ താലോലിച്ചു
മുന്നോട്ട്..... മുന്നോട്ട്.....!!!
--------------------------------------------------------------
നേരിട്ടും ഫോണിലും ഇന്‍ബോക്സിലും ജന്മദിനാശംസകള്‍ അറിയിച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹത്തോടെ ഒരാലിഗനം..!!! 


Friday, October 17, 2014

കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ച്ച..! അതു സ്വന്തം വീട്ടില്‍ നിന്നു തന്നെയാകുമ്പോള്‍ മനസ്സു നിറയെ സന്തോഷവും...!! "ഇത്രയും കാലം എന്നെ നോക്കിയില്ലേ ഇനി ഒന്നും തന്നില്ല എന്നെ പരാതി പറയരുത്" നിറയെ സപോട്ടയുമായി എന്നെ നോക്കി തെന്നെലേറ്റു ഇളകിയാടി തല ഉയര്‍ത്തി അഭിമാനത്തോടെയുള്ള ആ നില്‍പ്പ് എനിക്കിഷ്ടായി..!! കൂട്ടുകാരെ വരൂ നല്ല മധുരമുള്ള സപോട്ട കഴിക്കാം. :)  :)

https://www.facebook.com/isakkisam?ref_type=bookmark





Monday, October 13, 2014

അഹങ്കാരി.

ചുവന്ന ഗാന്ധി തെളിഞ്ഞു കാണാം
ഖദര്‍ ഷര്‍ട്ടിനുള്ളില്‍...!


വിപ്ലവം കൊതിക്കുന്ന മനസ്സും
വികാരത്താല്‍ കൈത്തലം
തിരുമ്മുന്ന യുവത്വവും..!


ഗാന്ധിയിലാണവന്‍റെഹങ്കാരം,
അവന്‍റെ അഭിസാരം ,
അവനിലടങ്ങാത്ത
നശ്വര ചിന്താഭാരം..!


നാലു കാശുകൊണ്ടാരു വന്നാലും
കാലുകള്‍ക്കിടയിലെ ചാരിത്ര്യം
ലഭിക്കുമെന്നാണവന്‍ അഹങ്കാരം..!


ആയിരം കൊടുത്തേറ്റു
വാങ്ങിയ സുഖഭോഗ
ദേഹത്തിലെന്തും
ചെയ്യാമെന്ന അഹങ്കാരം..!


പണമുണ്ടെങ്കില്‍ പട്ടുമെത്തയില്‍
നിയമത്തെ പണയപ്പെടുത്തിക്കൊണ്ട്
ഉറക്കാമെന്ന അഹങ്കാരം..!


പുണരാന്‍ വാരിക്കോരി
നുകരാന്‍ അല്‍പ്പാല്‍പ്പമായി
ആസ്വദിക്കാന്‍ ആഗ്രഹം തുടിക്കുമ്പോള്‍...!


കടലിന്നങ്ങേപ്പുറമെത്തിയാല്‍
ഡോളറില്‍ വാങ്ങാന്‍ ലഭിക്കുന്ന
തളിര്‍മേനിയാണെന്നും സ്വപ്നം..!


അഹങ്കാരമെന്ന വാക്കിനു
കണ്ണും,മൂക്കും,കാഥും
കൈയ്യും കാലും വെച്ചാല്‍
പൂര്‍ണ്ണമായവന്‍ രൂപം..!! 


https://www.facebook.com/isakkisam?ref_type=bookmark



Thursday, October 09, 2014

ചിന്ത.


ചിന്തകള്‍
വെറുതെ
കാടുകയറി..!

പെട്ടന്ന് അത്
ആകാശത്തില്‍
മേഘങ്ങളില്‍
മുട്ടിനിന്നു...!!

സാവധാനം
ഒരു കാറ്റായി
വീശി തുടങ്ങി..!

മേഘങ്ങളെ 
തഴുകി
ഇക്കിളിപ്പെടുത്തി
അവ മഴയായി
പെയ്തിറങ്ങി..
!


ആ പേമാരിയില്‍
നനഞു കുതിര്‍ന്ന
എന്‍ ചിന്തകള്‍
ഒലിച്ചുപോയി..!!!


https://www.facebook.com/isakkisam?ref_type=bookmark





Wednesday, October 08, 2014

മലനാട്.

വയനാടിന്റെ കൈക്കുമ്പിളില്‍
വിത്തുകളാണ്,
പൊട്ടിത്തെറിക്കുന്ന
വെണ്ടകള്‍ കാണാം,
കാള പെറ്റ് കയറോടി,
പാവക്കയുടെ

മുതലക്കുഞ്ഞുങ്ങള്‍
ഇളകിയാടുന്നു..!
റബ്ബറിന്റെ
മുലകളില്‍ നിന്നു
ഇറ്റ് വീഴുന്ന
പാലുറവ..!!
തേക്കിന്‍ കാടുകളില്‍
ചിക്കിപ്പെറുക്കുന്ന
ചീരക്കാലുകള്‍
തഴുകി മല കയറി
കുളിരേറ്റു വാങ്ങി
വയനാടന്‍
മലകള്‍ക്കിടയിലൂടെ
ഒരു യാത്ര....!!!



https://www.facebook.com/isakkisam






ബലിപെരുന്നാള്‍.


ഇബ്രാഹിം നബിക്ക് സ്വപ്നത്തിലൂടെ തന്‍റെ പ്രിയപ്പെട്ട പൊന്നോമനയായ ഇസ്മായിലിനെ കഴുത്തു അറുക്കാന്‍ അള്ളാഹു കല്‍പ്പിച്ചു. വിഷമത്തോടെ ഇബ്രാഹിം നബി തന്‍റെ മകനോട്‌ അല്ലാഹുവിന്‍റെ ഈ കല്‍പ്പന അറിയിച്ചു..! ഇതു കേട്ടു
മകന്‍ ഇസ്മായില്‍ ഇങ്ങനെ പറഞ്ഞു...! “ബാപ്പാ ഞാന്‍ ക്ഷമിക്കുന്നവരുടെ കൂട്ടത്തിലാണ്, വിഷമമൊന്നുമില്ല..! അല്ലാഹുവിന്‍റെ കല്‍പ്പന നിറവേറ്റാന്‍ തയ്യാറാകുക..! അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് മകന്‍ ഇസ്മായിലിനേയും കൂട്ടി മലമുകളിലേക്ക് പോയി..! ആ യാത്രക്കിടയില്‍ മൂന്നു പ്രാവശ്യം ഇബിലീസ് വന്നു ഇബ്രാഹിം നബിയേയും മകന്‍ ഇസ്മായിലിനെയും പലതും പറഞ്ഞു പിന്തിരിപ്പിക്കാന്‍ നോക്കി...! മൂന്നു പ്രാവശ്യവും ഇബ്രാഹിം നബിയും മകന്‍ ഇസ്മായിലും ഇബിലീസിനെ കല്ലെറിഞ്ഞു ഓടിച്ചു..! ഹജ്ജു ചെയ്യുന്നവര്‍ പ്രധാന കര്‍മങ്ങളില്‍ ഒന്നായി മിനായില്‍ ജംറയില്‍ ഇബിലീസിനെ കല്ലെറിയുന്നു...!! അവസാനം മലമുകളില്‍ എത്തിയ ഇബ്രാഹിം നബി തന്‍റെ പൊന്നോമനയുടെ പുഞ്ചിരിക്കുന്ന മുഖം കാണാന്‍ അശക്തനായി മകന്‍ ഇസ്മായിലിനെ കമിഴ്ത്തി കിടത്തി താന്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തി പുറത്തെടുത്തു...!! വിഷമത്തോടെ വിങ്ങിപോട്ടുന്ന ഹൃദയവുമായി അല്ലാഹുവിന്‍റെ കല്‍പ്പന നിറവേറ്റാന്‍ മകന്‍ ഇസ്മായിലിന്‍റെ കഴുത്തു അറുക്കാന്‍ ലക്ഷ്യമാക്കി കത്തി വെച്ചപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പ്പന വന്നു..!! “അറുക്കരുത്..” അല്ലാഹുവിന്‍റെ കല്‍പ്പന അനുസരിക്കാന്‍ സ്വന്തം മകനെ കഴുത്തു അറുത്തു വധിക്കാന്‍ തയ്യാറായി അല്ലാഹുവിലുള്ള വിശ്വാസം ദൃടമാക്കിയ ഇബ്രാഹിം നബിയോട് മകന്‍ ഇസ്മായിലിന് പകരമായി ഒരാടിനെ അറുക്കാന്‍ അല്ലാഹു ഉത്തരവിട്ടു...!! ലോകത്തുള്ള എല്ലാ മുസ്ലിങ്ങളും തന്‍റെ സാമ്പത്തിക ശേഷി അനുവദിക്കുകയാണെങ്കില്‍ അറഫാ ദിനത്തിന്‍റെ അടുത്ത ദിവസം പെരുന്നാള്‍ നമസ്കാരത്തിനു ശേഷം ബലി അറുത്തു ആ മാംസം തന്‍റെ നാട്ടിലുള്ള ജനങ്ങള്‍ക്ക്‌ വിതരണം ചെയ്തു അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.

എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും എന്‍റേയും കുടുംബത്തിന്‍റെയും ബലിപെരുന്നാള്‍ ആശംസകള്‍...!!!


https://www.facebook.com/isakkisam?ref_type=bookmark


















Wednesday, October 01, 2014

മൊഹ്സിന്‍ അബ്ബാസി.

അഫ്ഗാനിസ്ഥാനില്‍ മൊഹ്സിന്‍ അബ്ബാസി എന്ന പാവപ്പെട്ട ഒരു റൊട്ടി കടക്കാരനുണ്ടായിരുന്നു, യുദ്ദത്തില്‍ ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട ഒരു പാവം മനുഷ്യന്‍..!  ആ ഗ്രാമത്തില്‍ ആരും പട്ടിണി കിടക്കാറുണ്ടായിരുന്നില്ല. അതിന്‍റെ പ്രധാനി അയാളായിരുന്നു...!  തന്‍റെ റൊട്ടിക്കട അസറിനു ശേഷം തുറക്കുകയും രാത്രി വൈകി ആട്ട തീരുന്നത് വരെ റൊട്ടി ഉണ്ടാക്കുകയും ചെയ്തു കൊണ്ടിരുന്നു...! മൊഹ്സിന്‍ അബ്ബാസിയെ അറിയുന്ന ആ ഗ്രാമത്തിലുള്ള എല്ലാവരും ആ കടയില്‍ നിന്നായിരുന്നു റൊട്ടി വാങ്ങിയിരുന്നത്...!! കാശുള്ളവരെല്ലാം കാശ് കൊടുത്തു വാങ്ങുകയും, പാവപെട്ടവര്‍ക്കും കലാപത്തില്‍ സകലതും നഷ്ട്ടപെട്ടവര്‍ക്കും  കാശ് ഇല്ലാതെ തന്നെ റൊട്ടി ഫ്രീ ആയി നല്‍കി പോന്നു ഈ നല്ല മനുഷ്യന്‍...! ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ അയാളുടെ റൊട്ടിക്കട നല്ല രീതിയില്‍ മുന്നോട്ടു പൊയ്കൊണ്ടിരുന്നു.

ഒരു ദിവസം ഒരു വിശുദ്ധ സന്ന്യാസി അദ്ദേഹത്തിന്‍റെ ഗുഹ വിട്ടു മലയിറങ്ങി  റോട്ടിക്കടയില്‍ വന്നു  ഇങ്ങനെ പറഞ്ഞു..! അല്ലയോ മൊഹ്സിന്‍ എനിക്ക് ദൈവത്തിന്‍റെ മലാഖയില്‍ നിന്നു ദര്‍ശനം ഉണ്ടായി...! എല്ലാറ്റിന്‍റെയും നാഥനായ ദൈവം നിന്‍റെ കാരുണ്യ പ്രവര്‍ത്തികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചിരിക്കുന്നു.


പാരിതോഷികമെന്ന നിലക്ക് ദൈവം പാപവും ദുഖവും നിറഞ്ഞ ഈ കലാപ ഭൂമിയില്‍ നിന്നും മാറ്റി വര്‍ഷാവസാനത്തോടെ സ്വര്‍ഗത്തില്‍ ഒരു മനോഹരമായ വീട് നിനക്ക് പണിതു മാറ്റി താമസിപ്പിക്കാന്‍ പോവുകയാണെന്ന് അറിയിച്ചിരിക്കുന്നു.

ഈ വാര്‍ത്ത കേട്ടയുടനെ ആ പാവം റോട്ടിക്കാരന്‍ ദൈവത്തെ വളരെ നന്ദിയോടെ സ്മരിച്ചു. അന്നു മുതല്‍ അയാള്‍ അടുത്തുള്ള ഗ്രാമത്തിലുള്ള   ദുരിതമനുഭവിക്കുന്നവര്‍ക്കും  പട്ടിണി കിടക്കുന്നവര്‍ക്കായി റൊട്ടി കൊണ്ടുപോയി പോയി കൊടുക്കുവാന്‍ ഏര്‍പ്പാട് ചെയ്തു.

തന്‍റെ മരണ ശേഷം ഈ റോട്ടിക്കടയും മിച്ചം വന്ന കാശും , ആട്ടയും എല്ലാം ഇതേ രീതിയില്‍ ആരെങ്കിലും ഏറ്റെടുത്തു മുന്നോട്ടു നടത്തണമെന്നും ഈ പുണ്യ പ്രവര്‍ത്തി തുടരുവാനും അദ്ദേഹം ഒസ്യത്തെഴുതി. ഇതു തന്‍റെ അവസാന വര്‍ഷമാണെന്ന് കരുതി എല്ലാം വളെരെ ഭംഗിയായി നിര്‍വഹിച്ചു കൊണ്ടിരുന്നു.

അത്ഭുതമെന്നു പറയട്ടെ, ആ വര്‍ഷം അവസാനിച്ചെങ്കിലും അയാള്‍ മരിച്ചില്ലെന്ന് മാത്രമല്ല, ഏതാനും വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി.

സന്ന്യാസിയാകട്ടെ റോട്ടിക്കാരന്‍ മരിച്ചില്ലെന്നും സുഖമായിരിക്കുന്നുമുള്ള വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയത് മുതല്‍ അസ്വസ്ഥനാവുകയും ദേഷ്യം പിടിക്കുകയും ചെയ്തു...! തന്‍റെ  പ്രവചനങ്ങള്‍ ഫലിച്ചില്ലല്ലോ എന്നു വേവലാതി പൂണ്ടു.

സന്ന്യാസിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടു തുടങ്ങിയതോടെ അയാളെ കാണാനും ഉപദേശം ആരായാനും ജനങ്ങള്‍ വരുന്നത് ക്രെമേണ നിറുത്തി. ഇതു കൂടി ആയപ്പോള്‍ സന്ന്യാസി കൂടുതല്‍ അസ്വസ്ഥനായി ...! വീണ്ടും മലമുകളില്‍ കയറി കഠിനമായ പ്രാര്‍ത്ഥനയില്‍ മുഴുകി...! ദൈവത്തിന്‍റെ മാലാഖ വീണ്ടും വരുന്നതുവരെ.

"ദൈവത്തിന്‍റെ മാലാഖ ഇങ്ങനെ പറഞ്ഞു..."

"ഉപവസിക്കുകയും , പ്രാര്‍ത്ഥിക്കുകയും , ഉറക്കമില്ലാതെ രാത്രികള്‍ സ്വര്‍ഗം കാംക്ഷിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന  സന്ന്യാസിമാര്‍ എത്രയോ പേരുണ്ട്..!  നിങ്ങളെപോലെ..! എങ്കിലും മറ്റു സഹോദരങ്ങളുടെ കൂടെ ജീവിക്കുന്നവരും , സ്വന്തം നേട്ടങ്ങള്‍ വേണ്ടാ എന്നു വെക്കുന്നവരും , കഷ്ട്ടപ്പെടുന്നവരെയും പട്ടിണി കിടക്കുന്നവരെയും സഹായിക്കാന്‍ വേണ്ടതൊക്കെ ചെയ്യുന്നവരും അവരുടെ ഇടയില്‍ വളെരെ കുറച്ചേ ഉള്ളൂ....! അങ്ങനെയുള്ള ഒരു പാവം മനുഷ്യനാണ് ആ റോട്ടിക്കാരന്‍..! അതുകൊണ്ട് ഈ കഷ്ടകാലത്തു അവനെ സേവനം ചെയ്യുന്നതില്‍ നിന്നു വിളിച്ചു കൊണ്ടുപോകുവാന്‍ ദൈവത്തിനു താല്‍പര്യമില്ല."

"നിങ്ങള്‍ ആ സന്ദേശം മറ്റാര്‍ക്കെങ്കിലും ആയിരുന്നു കൊടുത്തത് എങ്കില്‍, തന്‍റെ സേവനം ഉപേക്ഷിച്ചു ബാക്കിയുള്ള കുറച്ചു കാലം തനിക്കു മാത്രം സന്തോഷം തരുന്ന കാര്യങ്ങള്‍ മാത്രം ചെയ്തു ജീവിക്കുമായിരുന്നു. എന്നാല്‍ റോട്ടിക്കാരന്‍ ഒരിക്കലും തന്നെക്കുറിച്ച് ചിന്തിച്ചില്ല. ഓരോ ദിവസവും തന്‍റെ അവസാന ദിനമാണെന്ന് കരുതി അയാള്‍ ജീവിച്ചു...! മറ്റുള്ളവരുടെ പട്ടിണി മാറ്റാനും നല്ലതിനും വേണ്ടി അയാള്‍ സമയം ചെലവഴിച്ചു."

"താങ്കള്‍ ഈ സന്ന്യാസം ഉപേക്ഷിച്ചു റോട്ടിക്കാരന്റെ അടുത്തു പോയി ശമ്പളമില്ലാത്ത ഒരു ജോലിക്കാരനായി ജോലി ചെയ്യാന്‍ തന്നെ അനുവദിക്കണമെന്ന് യാചിക്കാന്‍ നിന്നോട് പറയാനാണ് ദൈവം എന്നെ ഇപ്പോള്‍ ഇങ്ങോട്ട് പറഞ്ഞയച്ചത്.." 

സന്ന്യാസി തന്‍റെ പാപം പരസ്യമായി ഏറ്റുപറഞ്ഞു ജീവിതാവസാനം വരെ വിശ്വസ്തനായ ഒരു സഹായിയായി റോട്ടിക്കാരന്റെ കൂടെ എല്ലാവിധ മര്യാദയോടുകൂടിയും ജനങ്ങളെ സേവിക്കുകയും പട്ടിണി മാറ്റാന്‍ സഹായിക്കുകയും ചെയ്തു കൊണ്ടിരുന്നു.

https://www.facebook.com/isakkisam