Tuesday, March 29, 2011

ഓര്‍മയിലെ കുട്ടിക്കാലം.



എന്നും എനിക്ക് പ്രിയപ്പെട്ട ഗ്രാമം തിരൂരങ്ങാടി , ഇന്നുമതെ !!

സ്കൂളും , കോളേജും, യതീമ്ഖാനയും, പുഴയും,  തോടും, പാടത്തിനു നടുവിലൂടെയുള്ള നടവഴിയും, ഇന്നുമെന്നെ കൊതിപ്പിക്കുന്നു. അതൊരു പക്ഷെ മറ്റേതൊരു മലപ്പുറം   ഗ്രാമത്തെയും പോലെ അതിന്‍റെ ശുദ്ധതയാണോ എന്നെനിക്കറിയില്ല..


ഒഴിവുദിവസങ്ങളില്‍ ഉമ്മയുടെ വീടുള്ള ഇവിടെയെത്തിയാല്‍ പിന്നെ എനിക്ക് മറ്റൊന്നും മതിയാവില്ല ഇതിനു പകരം വെക്കാന്‍...
തേങ്ങ ഇടാന്‍ തറവാട്ടില്‍ വരുന്ന ഏറ്റുകാരന്‍ ആണ്ടികുട്ടി ഇടുന്ന എളനീരിനായി കാത്തുനില്‍ക്കുന്നതും അതിവേഗത്തില്‍ മുഖം മിനുക്കി ദ്വാരം ഇട്ടുതരുന്ന ഇളനീര്‍ വെള്ളം മോന്തികുടിക്കുന്നത്  ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു .......  പശുവിനെ നോക്കാനും വല്ലിമക്ക് അങ്ങാടിയില്‍ പോയി സാദനങ്ങള്‍ വാങ്ങാനുമായി നിന്നിരുന്ന കൊമുവിന്റെ കൂടെ കറങ്ങി നടക്കലും വല്ലിമ്മ അറിയാതെ പുഴയില്‍ പോയി കുളിക്കുന്നതുമെല്ലാം രസമുള്ള ഓര്‍മകളാണ് .........

വല്ലിപ്പ മദ്രാസില്‍ നിന്ന് കൊണ്ടുവന്ന അമ്പാസടര്‍ മാര്‍ക്ക്‌ ത്രി കാറിലാണ് ഞാന്‍ ആദ്യമായി ഡ്രൈവിംഗ് പഠിക്കുന്നത് ......... വല്ലിപ്പാന്റെടുത്ത്  നിന്ന് ഒരുപാടു അടികിട്ടി ഡ്രൈവിംഗ് പഠിക്കാന്‍..
എന്‍റെ ഓര്മ വച്ച കാലം മുതല്‍ ഞാന്‍ വല്ലിമാനെ കണ്ടിരുന്നദ്‌ തൂ വെള്ള വസ്ത്രത്തിലായിരുന്നു..


 പ്രൌഡിയും അഭിമാനവും  ആ സംസാരത്തില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. തറവാട്ടിലെ പടിഞ്ഞാറെ മുറിയിലെ പത്തായത്തില്‍ നിറയെ വല്ലിപ്പ മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന കൂജയും പത്രങ്ങളുംആയിരുന്നു.ആ  കൂജകളിലായിരുന്നു വല്ലിമ്മ കാശ് സൂക്ഷിച്ചിരുന്നത്. പത്തായത്തിന്റെ താക്കോല്‍ അടിച്ചു മാറ്റി ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കിയതും,  കാശ് അടിച്ചുമാറ്റി ടൂര്‍ പോകുന്നതും വിനോദമാക്കിയ രണ്ടാമത്തെ അമ്മാവന്റെ വീര കഥകള്‍ ഉമ്മ പറഞു കേട്ടിട്ടുണ്ട്,  ടൂര്‍ കഴിഞ്ഞു തിരിച്ചെത്തുന്ന അമ്മാവന്റെ കയ്യിലെ പലഹാരപോതിയില്‍ വീണുപോകുന്ന പാവം വല്ലിമ്മ..
തറവാടിന്റെ മുറ്റത്ത്‌ മാവും വതോളി നാരങ്ങയുടെ മരവും എന്നും തണല്‍ വിരിച്ചു നിന്നിരുന്നു .  നിറയെ നാരങ്ങ കായ്ച്ചു നില്‍ക്കുന്ന ആ മരം എന്നും കണ്ണുകള്‍ക്ക്‌ കുളിരാണ്, ഉപ്പു  കൂട്ടിയാണ് ഞങ്ങള്‍ നാരങ്ങ കഴിച്ചിരുന്നത്,  കോലായില്‍ ഇരുന്നു നോക്കിയാല്‍ വളംബതെ വീടിന്റെ വേലി അരികിലായി  ഒരു തേക്ക്‌ മരം പ്രൌടിയാടെ തല ഉയര്‍ത്തി നില്‍ക്കുന്നത് എന്നും കൌതുകത്തോടെയാണ്  കണ്ടിരുന്നത്‌.

തറവാട്ടു വീടിനൊരു ഭീഷണിയാണെന്ന് തോന്നിയ മാവിന് ഒരിക്കലും തലയുയര്‍ത്താന്‍ അവകാശമുണ്ടായിരുന്നില്ല. കൊമ്പ് വെട്ടാതിരുന്നാല്‍ മാത്രം മാങ്ങ തന്നിരുന്ന മാവ് പുളിയുറുമ്പ് സ്വന്തമാക്കിയിരുന്നെങ്കിലും, അണ്ണാനും പക്ഷികളും ബാക്കി വെച്ച് കിട്ടുന്ന മാമ്പഴത്തിന് സ്വാദ് കൂട്ടിയിരുന്നത് മാവിന്‍ പ്രതികാരമാണോ അതോ അത് പകുത്തു നല്‍കിയിരുന്ന വല്ലിമ്മയുടെ കയ്യാണോ, അതോഅടുക്കളയിലെ  പെട്ടിയിലെ ആര്‍ക്കും തൊടാന്‍ അവകാശമില്ലാത്ത മലേഷ്യന്‍  കത്തിക്കാണോ?


രാജമൂച്ചിയെന്നു വല്ലിപ്പ ഓമനിച്ചു വിളിച്ച  മാവിനെന്നും വല്ലിപ്പാനോട്  ബഹുമാനമുണ്ടായിരുന്നു. അതോ സ്നേഹക്കൂടുതനാണോ... അവസാന കാലം വരെ രണ്ടുപേരും മെലിഞ്ഞിട്ടായിരുന്നു. തടിക്കാന്‍ വേണ്ട എല്ലാ സൌകര്യമുണ്ടായിട്ടും അവള്‍ക്കതിനാവില്ലായിന്നു. എല്ലാ വര്‍ഷവും മാവുനിറയെ  മാങ്ങ തരും. ആ മാങ്ങയാണെങ്കില്‍, നിറയെ  ആരുനിറഞ്ഞ കോമാങ്ങയയിരുന്നു.വല്ലുപ്പ നമ്മെളെ വിട്ടുപിരിഞ്ഞതോടുകൂടി മുറ്റത്തെ മാവും അന്യമായി .
 

പ്ലാവുള്ളത് ബാക്കില്‍ അടുക്കള മുറ്റത്ത്‌ ഒരു തറയിലായിരുന്നു.പറമ്പിനു മൂലയിലായി ബീരന്കുട്ട്യാക്കാന്റെ വീടിനടുത്ത്. നാലഞ്ചു കൈതകളും പ്ലാവും  ഉണ്ടായിരുന്നു.
ബീരാന്‍ കാക്കയുടെ വീട് പടിഞ്ഞാര്‍ ഭാഗത്തായിരുന്നു, തെക്ക് ബാകത്ത് മൊഇലെകാക്കാന്ടെ വീടാണ്, വടക്ക് ഭാഗത്തായി നായന്മാരുടെ  വീടും, കിഴക്ക് ഭാഗത്തായി വളംബത്തെ കാക്കാന്റെ  വീടായിരുന്നു, മറ്റൊരു ഭാഗത്ത് നായന്മാരുടെ ഇടവഴിക്ക് അപ്പുറത്ത്, അവരുടെ തൊടി ഇത്തിരി ഉയരത്തിലാണ്. മഴ പെയ്താല്‍ ഇടവഴിയിലോട്ട് പൊട്ടി വീഴുമാ ഭാഗം.

നിറയെ മുരിങ്ങ മരങ്ങള്‍, കായ്ച്ചു തൂങ്ങി നില്‍ക്കുമായിരുന്നു. കുളിപ്പുരക്ക് പിറകിലും അരികിലുമായി പപ്പായ മരങ്ങള്‍.. എപ്പോഴും പഴുത്ത പപ്പായ നല്‍കുമായിരുന്നു ആ മരങ്ങള്‍ ...

എന്‍റെ പ്രിയപ്പെട്ട ആ തൊടി മുഴുവന്‍ ചെരിപ്പില്ലാതെ നടക്കുമായിരുന്നു ഞാന്‍. അതിനെന്നെ വല്ലിമ്മയും അമ്മാവന്‍മാരും വഴക്ക് പറയുമായിരുന്നു. ആ തൊടിയിലെ മരങ്ങള്‍ക്ക് മാത്രമല്ല അവിടത്തെ ഓരോ വ്യക്തികള്‍ക്കുമെന്നെ പ്രിയമായിരുന്നു. അയ്മുട്ട്യക്കന്റെ മുട്ടായി  പീടികയിലും, മായിന്റെ ബാര്‍ബര്‍ ഷാപ്പിലും, മൊയ്ദീന്‍ കാക്കാന്റെ ചായപീടികയിലും കുഞ്ഞാച്ചുത്താന്റെ  പേരക്കുട്ടി എന്ന നിലയില്‍ എല്ലാവര്ക്കും   ഞാന്‍ പരിചിതനായിരുന്നു.
തറവാട്ടില്‍ മൊത്തം പതിനൊന്നു പേരാണ് ..   നാല്  അമ്മാവന്മാരില്‍ മൂന്നു പേരും ഗള്‍ഫിലാണ്. നാട്ടിലുള്ള അമ്മാവനും കുടുംബവും  ഇപ്പോഴവിടെയുണ്ട്. പെണ്മക്കളില്‍ മൂത്തത് എന്‍റെ ഉമ്മയാണ്‌ , ആറു എളാമമാരില്‍ ഒരാള്‍ മാത്രം ഗവണ്‍മെന്റ് ഹൈസ്കൂള്‍ ടീച്ചറാണ്.......
ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന എന്‍റെ ഇമ്മാന്റെ  അമ്മാവന്‍ പൂച്ചിക്കാക്ക..  എന്നും സ്നേഹത്തോടെ ബാബു എന്നു വിളിച്ചിരുന്ന മൂചെട്ടിയിലെ അമ്മായി…  , ഇവര്‍ രണ്ടാളും ഇപ്പോഴും അതെ പ്രസരിപ്പോടെ അവിടെയുണ്ട്.
പൂച്ചി കാക്കയും , ഞാനും . 1 . 2 . 2014


ഇപ്പോഴും സ്നേഹം മാത്രമുള്ള, എന്നാല്‍ ഗൌരവം നടിക്കുന്ന പ്രായാധിക്യമുള്ള എന്‍റെ ഉപ്പാന്റെ വലിയ സ്നേഹിതന്‍ കൂടിയായ ചെറികാക്ക എല്ലാവരുമുണ്ട്‌ ..... ഉപ്പ മാത്രം എന്നെ പിരിഞ്ഞു നേരത്തെ യാത്രയായി ........
പക്ഷെ...
ആ പഴയ  തറവാടുണ്ട് ……..
മാവുകളില്ല... പ്ലാവില്ല ... പ്ലാതറയില്ല  തോഴുത്തില്ല ... പശുക്കളുമില്ല...
പഴയ ഞാനുമില്ല……………


ഇസ്ഹാക്ക് പുഴക്കലകത്ത്.


7 comments:

Unknown said...
This comment has been removed by the author.
Anonymous said...

നന്നായി എഴുതി.... തുടരൂ. :)

Unknown said...

Thanks ..

Anonymous said...

(Y)

Unknown said...

thanks :)

Unknown said...

ഇഷ്ഹാക്ക്, ബ്ലോഗ്‌ എങ്ങനെ തുടങ്ങണം എന്ന് എന്നോട് ചോദിച്ചിരുന്നൂ നീ...പക്ഷെ അന്നത്തെ അവസ്ഥയില്‍ ഞാന്‍ നിസ്സഹായനായിരുന്നു. ക്ഷമിക്കണം.

നിന്റെ ബ്ലോഗ്‌ ഞാന്‍ കണ്ടിരുന്നു, പക്ഷെ സമയമെടുത്ത്‌ വായിച്ച് അഭിപ്രായം പറയാമെന്നു കരുതി വൈകി...

ബാബൂ....(അങ്ങനെ വിളിക്കാനാണ് തോന്നുന്നത്).. പൊങ്ങച്ചത്തിന്റെ മേലാവരണമില്ലാത്ത എഴുത്തിനു നന്ദി...തുടക്കം കൊള്ളാം...തുടരൂ...

Unknown said...

നന്ദി രാജ്..... നിന്‍റെ ബ്ലോഗ്‌ കണ്ടാണ്‌ എനിക്കും അങ്ങനെ ഒരാശയം തോന്നിയത് .... ഗൂഗിളിന്‍റെ സഹായത്തോടെ ഒന്നു തുടങ്ങി.... :) ഫ് ബി യിലെ രാജിന്‍റെ ഒരു കമെന്‍റ് ഞാന്‍ എന്‍റെ മറ്റൊരു ഫാമിലി എഴുത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.... നോക്കുമല്ലോ " ഉപ്പയും,ഉമ്മയും പിന്നെ ഞാനും. " എല്ലാ സപ്പോര്‍ട്ടിനും ഒരിക്കല്‍ കൂടി നന്ദി പറയെട്ടെ.... :)