Sunday, January 24, 1993

കല്യാണ വിശേഷങ്ങള്‍.


പ്രിയ സുഹൃത്തുക്കളെ....  ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ എന്‍റെ  കല്യാണത്തെ പറ്റി ഒന്നെഴുതണമെന്ന് തോന്നി ..... ആ മഹാ സംഭവം നടന്നത് ജനുവരി 24 നു ഞായര്‍ 1993 ലായിരുന്നു... :)  ചെട്ടിപ്പടിയിലെ എന്‍റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു വിവാഹം.

പെണ്ണ് കാണല്‍ [രണ്ടാം വരവ്]  പോസ്റ്റ്‌ നോക്കുമല്ലോ .... ആ ഭാഗ്യവതി തന്നെയാണ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്..

ഞാന്‍ പ്രേമിച്ചവരൊക്കെ കല്യാണം കഴിഞ്ഞു പോയി... 

രണ്ടു കൊല്ലത്തെ ഗള്‍ഫ് ജീവിതം കഴിഞ്ഞു ... 

കല്യാണം കഴിക്കാനുള്ള പാസ്സ്പ്പോര്‍ട്ടും കിട്ടി .... ഒന്നു ഗള്‍ഫില്‍ പോയി വന്നാല്‍ പിന്നെ പണി,കൂലി,ഒന്നും നോക്കാതെ പെണ്ണ് കിട്ടിയിരുന്ന കാലം....

 പെണ്ണു തരുവാന്‍ ഒരു വീട്ടുകാരും സമ്മതം മൂളി .... 

 പിന്നെ ഒന്നും ആലോചിച്ചില്ല.... കെട്ടുക തന്നെ... :) 

ഞാന്‍  പ്രേമിച്ചവരൊക്കെ താടി നീട്ടി  വളര്‍ത്തി നടക്കുന്നത് കാണാമെന്ന മോഹം കാറ്റില്‍ പറത്തി  വിവാഹ പന്തലിലേക്ക്..!

ഞങ്ങളുടെ ക്ലബ്ബിലെ [മോണാലിസ,തിരൂരങ്ങാടി] പല ചങ്ങാതി മാരും പെണ്ണുകെട്ടാന്‍ പൂതി വെച്ച് നടക്കുന്ന കാലം.... :)

"അവിടെ ആദ്യ നറുക്ക് എനിക്കു തന്നെ....  ചിലരുടെ അസൂയ പൂണ്ട ചിരി  എനിക്കോര്‍മയുണ്ട്...  :)

കല്യാണത്തിനു എനിക്കു പണി തരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ആലോചിച്ചില്ല .... 

കല്യാണ തലേന്ന് തന്നെ ക്ലബ്ബിലെ എല്ലാ സുഹൃത്തുക്കളും വന്നിരുന്നു, 

ഗാനമേളയും, ഒപ്പനയും ഒന്നും ഇല്ലാത്തതിനാല്‍ മൂക്കറ്റം നെയ്ച്ചോറും ബീഫും പായസവും അടിച്ചു സ്ഥലം വിട്ടു.... 

"അന്നു എന്‍റെ റൂം കാണണമെന്ന് പറഞ്ഞു വന്നിരുന്നു...

 അവിടെ പെങ്ങളുടെ മക്കള്‍ ഉറങ്ങുന്നത് കൊണ്ടു നാളെയാവാം എന്ന് പറഞ്ഞു.

എനിക്കു പണി തരാനാണെന്നു ഞാനാലോചിക്കുന്നില്ലല്ലോ ... :)


പണി തന്നവരില്‍ ചിലര്‍ ഇതില്‍ കാണാം.

കല്യാണ ദിവസവും എല്ലാവരും നേരത്തേ എത്തി ...

ഞാന്‍ ഡ്രസ്സ്‌ മാറാന്‍ റൂമിലേക്ക്‌ പോകുന്നതിന്‍റെ കൂടെ എല്ലാവരും വന്നു...

സാദാരണ എനിക്ക് എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ ഉണ്ടാവുന്നതാണ്... ആദ്യത്തെ കല്യാണമായാത് കൊണ്ടു EXPERIENCE ഇല്ലല്ലോ.. 

TOILET ല്‍ പോയി മുഖമൊക്കെ കഴുകി ഒന്നു ഫ്രഷ്‌ ആയി, ഡ്രസ്സ്‌ മാറ്റാന്‍ അലമാര തുറന്നു കൊട്ട് എടുത്തു... 

BEAUTY PARLOR നടത്തുന്ന എന്‍റെ സുഹൃത്ത് കുമാര്‍ ഉണ്ടായിരുന്നു.. അവന്‍ മുടി ഒന്നു സെറ്റ് ചെയ്തു തന്നു, ഡ്രസ്സ്‌ മാറി, .... 

ജിദ്ദ യില്‍ നിന്ന് കൊണ്ടു വന്ന ഹ്യുഗോ ബോസ്സ് സ്പ്രേ ഒക്കെ അടിച്ചു ഒന്നു കുട്ടപ്പനായി ഇറങ്ങി...  

നിക്കാഹു ഒക്കെ കഴിഞ്ഞു തിരിച്ചു പെണ്ണിനെ കൊണ്ടു വീട്ടിലെത്തി ഒന്നു ഫ്രഷ്‌ ആകാന്‍ വീണ്ടും എന്‍റെ മണിയറയില്‍ കയറിയപ്പോള്‍ അലമാര തുറന്നു തന്നെ കിടക്കുന്നു ... 

അതിനുള്ളിലേക്ക്‌ നോക്കിയപ്പോള്‍ തലയില്‍ ഒരു കൊള്ളിയാന്‍ മിന്നി....  പണി കിട്ടി മനേ ..... പണി കിട്ടി ... :)

മണവാട്ടിക്കു കൊണ്ടുവന്ന എല്ലാ മേക്കപ്പ് സാധനങ്ങളും, എന്‍റെ മണവാട്ടിക്കുള്ള മറ്റു ചില സ്പെഷ്യല്‍ സാധനങ്ങളും ഒക്കെ അലമാരയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു..... 

ബോഡി സ്പ്രേ, എന്‍റെ മുന്തിയ രണ്ടു മൂന്ന് സ്പ്രേ കളും , യാര്‍ഡിലി പൌഡര്‍,

രാത്രി കിടക്കുമ്പോള്‍ ഇടാമെന്ന് കരുതി വാങ്ങിയ നൈറ്റി. [ സിനിമയില്‍ നസീര്‍ ധരിക്കുന്ന അരയില്‍ ഷീല കൊണ്ടു കെട്ടുന്ന ബെല്‍റ്റ്‌ ഒക്കെയുള്ള നൈറ്റി] ഒന്നും കാണാനില്ല....  പുതു പെണ്ണിന്‍റെ മുന്നില്‍ ഒന്നു പത്രാസു കാട്ടാന്‍ ബലതില്‍ നിന്ന് 150 റിയാല്‍ കൊടുത്തു വാങ്ങിയത്.....  

സാദാ ലുങ്കി അല്ലാതെ ജീവിതത്തില്‍ ഇന്നേ വരെ രാത്രി നൈറ്റി എന്നു പറഞ്ഞ ഈ സാധനം ഉപയോഗിച്ചിട്ടില്ല , അങ്ങനെ ആ പൂതിയും പൊട്ടിപ്പോയി.... :) 

എന്തിനു പറയുന്നു കല്യാണ മൊക്കെയല്ലേ എന്ന് കരുതി ഞാന്‍ പത്ത് പുതിയ വി ഐ പി ഫ്രെഞ്ച് ഷെഡി വാങ്ങിയിരുന്നു അതും അടിച്ചു പോയി ....  അലമാരയില്‍ നിന്നും സുഷിരങ്ങളുള്ള എന്‍റെ പഴയ ഷെഡി എന്നെ നോക്കി ചിരിക്കുന്നു.... :) :) 

"വിളവന്മാര്‍ക്ക് അരി അങ്ങാടിയില്‍" എന്നു വെല്ലിമ്മ പറഞ്ഞത് ഓര്‍മ്മ  വന്നു... 

പിറ്റേന്ന് രാവിലെ തന്നെ അത്യാവശ്യമായി ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞു കോഴിക്കോട് ഗള്‍ഫ് ബസാറിലേക്ക് വിട്ടു എന്‍റെ വണ്ടി.... :)  

അത്യാവിശ്യമുള്ള ചില്ലറ സാധനങ്ങളൊക്കെ വാങ്ങി.

അങ്ങനെ എന്‍റെ പഴയ കല്യാണ വിശേഷങ്ങള്‍ ഇവിടെ വന്നു വല്ലവരും വായിച്ചാല്‍ ഒന്നു അനുഗ്രഹിക്കണേ .... ഇപ്പോള്‍ മക്കള്‍ മൂന്നായി.... ഹന്ന,മുഹമ്മദ്‌,ഹയ. ഈ സന്തോഷം മരണം വരെ നിലനില്‍ക്കട്ടെ എന്നു പടച്ച തമ്പുരാനോട്‌ പ്രാര്‍ഥിക്കാം.

മണവാട്ടിയോടൊപ്പം മണിയറയില്‍.....ഹലോ,ഹലോ..... ഇനി എല്ലാവരും വണ്ടി വിട്ടോളി.... മണപ്പിച്ച്  നില്‍ക്കണ്ട.... ഇനി ഇവിടുന്നു ഒന്നും കിട്ടാനില്ല. :) :)

ഇസ്ഹാക്ക് പുഴക്കലകത്ത്.