Sunday, February 17, 2013

എഴുത്ത്.



എപ്പോഴോ
എങ്ങിനെയോ
എവിടെയോ
എഴുതാനൊരു മോഹം.
എന്തെഴുതണം
എങ്ങനെയെഴുതണം
എന്നാലോചിച്ചു
ഏതോ ചിന്തയുമായി
എഴുത്തു മുറിയിലേക്ക്
എത്തി നോക്കിയപ്പോള്‍
എങ്ങോ നിന്നും
ഏന്തി വലിഞ്ഞെത്തിയ
എലി...........

ഇസ്ഹാക്ക് പുഴക്കലകത്ത്.

Friday, February 15, 2013

ഉപ്പേരി, പപ്പടം.


ഉച്ചക്കുള്ള ഊണിനു വളെരെ പെട്ടന്ന് ഉണ്ടാക്കാന്‍ പറ്റിയ ഉപ്പേരി... ഇതു ഉരുളക്കിഴങ്ങ് , കറുമൂസ , വെണ്ടക്ക , പയര്‍ , പടവലം , ബീന്‍സ് തുടങ്ങിയവ ഉപയോഗിച്ചു ചെയ്യാം.  നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ കടുക് വറുത്തു , പച്ചമുളക് അഞ്ചെണ്ണം നെടുകേ ചേതിച്ചത് , കറിവേപ്പില ഇട്ടു ഒന്നിളക്കിയ  ശേഷം ഉപ്പേരിക്കുദ്ധേഷിച്ച  ഉരുളക്കിഴങ്ങ് ചേര്‍ത്തു കുറച്ചു വെള്ളം ഒഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്തു  പാത്രം മൂടി വെക്കുക. ഇടക്കൊന്നിളക്കുക വെള്ളം വറ്റി വരുമ്പോള്‍ നല്ല രുചിയുള്ള ഉപ്പേരി റെഡി ആയിരിക്കും.


പപ്പടം പൊരിക്കുന്നത് എങ്ങിനെയെന്ന് ഭാര്യ പറഞ്ഞു തന്നിരുന്നു  മറന്നു പോയി....  എനിയോരിക്കെലെഴുതാം ....  :) :)




ഇസ്ഹാക്ക് പുഴക്കലകത്ത്.










സുനാമി.

ഞാനിങ്ങനെയാണ്‌
ഇന്നിതു മതി,നാളെ എന്നത്
ഒരു ചോദ്യ ചിഹ്നമായി
നില്‍ക്കുന്നു.

ബാര്‍ എന്ന മൂന്നക്ഷരം
എന്നെ ആകര്‍ശിച്ചെതെന്തിനാണ്
ചിന്തകള്‍ എന്‍റെ മനസ്സില്‍
തിരമാലകളായി വന്നു
കൊണ്ടിരുന്നു.

റോഡുവക്കിലെ
ബദാം മരത്തിനോട്
ചേര്‍ന്നു മൂത്രമൊഴിക്കുമ്പോള്‍
ഞാനറിയാതെ മരം
എന്നെ നോക്കി ചിരിച്ചുവോ !!

ചിന്തകള്‍ കാട് കയറി
എല്ലാ കാര്യങ്ങള്‍ക്കും
ഒറ്റ രാത്രി കൊണ്ടു
ഉത്തരം കാണേണ്ടതില്ലല്ലോ ....
എന്നു സമാധാനിച്ചു.

തൊട്ടടുത്തു പരസ്യ ബോര്‍ഡില്‍
പുഞ്ചിരിച്ചു നില്‍ക്കുന്ന
പെണ്‍കുട്ടി എന്നെ
ഒളികണ്ണിട്ടു നോക്കിയോ !!

അതെ ഞെട്ടിക്കുന്ന സത്യം
എന്നെ ആരോ പിന്തുടരുന്നു
ഒരു കൂട്ടം ജനങ്ങള്‍
എന്‍ പിറകില്‍ അട്ടഹസിച്ചു
ആക്രോശിച്ചു വരുന്നു
വിടരുതവനെ ....
"എന്ടമ്മോ"

ഇനിയെന്ത്,എങ്ങോട്ട്
അലോസരപ്പെടുത്തുന്ന
ചിന്തകളുമായി ഞാനോടി.

ചെന്നെത്തിയതോ
എണ്ണിയാല്‍ തീരാത്ത
തിരമാലകള്‍ക്ക് മുന്നില്‍
അതു ശക്ത്തമായി
ഒരു സുനാമി ആയി
എന്നെ വിഴുങ്ങി.



ഇസ്ഹാക്ക് പുഴക്കലകത്ത്.

Monday, February 11, 2013

മഴ.


മഴ.... മഴ.... മഴ
പെരുമഴക്കാലം വരവായി
തിമിര്‍ത്തു ആറാടി പെയ്യുന്ന
പെരുമഴ.

കുത്തി ഒലിച്ചു വരുന്ന
മലവെള്ളപാച്ചിലില്‍
നഷ്ടപെട്ട എന്‍റെ
കണ്ണീരിന്‍റെ വിത്തുകള്‍
ഇനി മുളക്കുകയില്ല.

വെള്ളം... വെള്ളം... വെള്ളം
എങ്ങും നിറഞ്ഞൊഴുകുന്ന
പുഴകള്‍,തോടുകള്‍,അരുവികള്‍....

കുടയില്ലാതെ,മഴക്കോട്ടില്ലാതെ
പെരുമഴയത്ത് ഞാനൊരു
ഒറ്റലുമായി എന്‍റെ
മുളക്കാത്ത വിത്തുകള്‍
തേടിയിറങ്ങി.

അവസാനം നരകത്തിലേക്ക്
ഒലിച്ചു പോകുന്ന അവയെ
സസൂക്ഷ്മം പിഴുതു കളഞ്ഞു.

ഇസ്ഹാക്ക് പുഴക്കലകത്ത്.