Wednesday, August 13, 2014

'അച്ഛന്‍' ഒരോര്‍മ്മ.


തുറന്നിട്ട ജനലിലൂടെ ഞാന്‍ അവരെ കണ്ടു....'

 സൂര്യനെ കടല്‍ വിഴിങ്ങിയിരിക്കുന്നു...! വാനം ചുവന്നു തുടുത്തു കോപിച്ചിരിക്കുന്നു...! 

"മൂന്ന് രൂപങ്ങള്‍" ഒരു സ്ത്രീയും രണ്ടു കുട്ടികളും...' രണ്ടു വശങ്ങളിലായി കുട്ടികള്‍ അമ്മയുടെ കൈ പിടിച്ചിരിക്കുന്നു...!

മകള്‍ മൂന്നിലും, മകന്‍ എല്‍,കെ,ജി യിലുമാണ്  ...! കുട്ടികളുടെ കൈയില്‍ രണ്ടു പൊതികളും ഉണ്ട്..., വീട്ടിലേക്കുള്ള യാത്രയിലാണവര്‍...! 

ആ കുഞ്ഞു പൊതിയില്‍ നിന്നും രണ്ടു ദേശീയ പതാകകള്‍ പുറത്തേക്കു തള്ളി നില്‍ക്കുന്നുണ്ടായിരുന്നു....' 

'ഓഗസ്റ്റ് 15' സ്വാതന്ത്ര്യ ദിനത്തില്‍ സ്കൂളില്‍ പോകുമ്പോള്‍ കയ്യില്‍ കരുതാനുള്ളത് തന്നെ...' 

രാവിലെ ഹെഡ് മാസ്റ്റര്‍ പതാക ഉയര്‍ത്തും....! 
അതില്‍ നിന്നു വര്‍ണ്ണപൂക്കള്‍ കാറ്റിന്റെ അകമ്പടിയായി അസംബ്ലിയില്‍ വരിയായി നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുകളിലേക്ക്...'

പിന്നെ പായസ വിതരണവും മിഠായിയും ഒക്കെ ഉണ്ടാകും...!! 

ഇതെല്ലാം കണ്ടു കൊണ്ട് തന്‍റെ അച്ഛന്‍ അങ്ങു ആകാശത്തു നിന്നു സന്തോഷത്തോടെ കൈ വീശി കാണിക്കും....! അമ്മ പറഞ്ഞു തന്നത് അവനോര്‍ത്തു....!!

അസംബ്ലിയില്‍ നിന്നത് മുതല്‍ അവന്‍റെ കണ്ണുകള്‍ ആകാശത്തു തന്നെയായിരുന്നു...! 

അതിര്‍ത്തിയില്‍ ഉള്ള ഒരു ഏറ്റു മുട്ടലിലായിരുന്നു അവനു അച്ഛനെ നഷ്ട്ടപെട്ടത്...! 

ഒരു പെട്ടി ദേശീയ പതാകയില്‍ പൊതിഞ്ഞു വീട്ടില്‍ കൊണ്ടു വന്നതവനോര്‍ത്തു......!!

അമ്മ കരഞ്ഞു കൊണ്ട് അതില്‍ കെട്ടിപ്പിടിച്ചു കിടക്കുന്നു..,

വീട്ടില്‍ ഒരുപാട് നേതാക്കന്മാര്‍ വര്‍ണ്ണ പൂക്കളാല്‍ നിര്‍മിച്ച റീത്ത് കൊണ്ട് വന്നു ആ പെട്ടിക്കു മുകളില്‍ വെച്ചത്...!! 

പിന്നെ അച്ഛനു ലഭിച്ച വീരചക്രം ഫോട്ടോക്ക് മുന്നില്‍ വെച്ചിരുന്നു...!! 

ഇപ്പോള്‍ ദേശീയ പതാക എവിടെ കണ്ടാലും അവനു അച്ഛനെ ഓര്‍ക്കും......! 

സ്കൂളില്‍ നിന്നും തിരിച്ചെത്തി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു ....' അമ്മേ ഞാന്‍ അച്ഛനെ കണ്ടില്ല....! 

വരുന്നത് വരെ ആകാശത്തു തന്നെ നോക്കിയിരിപ്പായിരുന്നു...!!! 

അമ്മ അവനെ മാറോടു ചേര്‍ത്തി പറഞ്ഞു..., മോനെ നിന്‍റെ കയ്യിലിരിക്കുന്ന ആ പതാകയില്‍ ഉണ്ട് നിന്‍റെ അച്ഛന്‍.  

ജയ്‌ ഹിന്ദ്.
***************

അതിര്‍ത്തിയില്‍ രാപകലില്ലാതെ രാജ്യത്തിന്‌ വേണ്ടി കാവല്‍ നില്‍ക്കുന്ന  ഭടന്മാര്‍ക്കും അവരുടെ കുടുംബത്തിനും സമര്‍പ്പിക്കട്ടെ സ്വാതന്ത്ര്യ ദിനാശംസകള്‍.

https://www.facebook.com/isakkisam?ref_type=bookmark



No comments: