Wednesday, January 15, 2014

പ്രണയ ലേഖനം.



[ FB യില്‍ ഒരു മത്സരത്തിനു എഴുതിയത്.... :) :) ] ഫ്രെന്‍സിന്റെടുത്തു തെറികളും തമാശകളും ഒപ്പം ആസ്വതിച്ച ഒരു പോസ്റ്റ്‌.

എന്‍റെ പ്രിയേ നീ കാണുന്നോ ഈ എളിയവനെ...... എന്‍റെ മനസ്സ് അന്ന് നിനക്ക് പതിച്ചു തന്നതാണ്..... നീ അന്ന് നിറഞ്ഞ മനസ്സോടെ സ്വീകരിച്ചതുമാണ്....,  കാലങ്ങള്‍ മാറി,ഞാനും മാറി നീയും മാറി, നമ്മുടെ മനസ്സിലെ പ്രണയം മാറിയോ?? രണ്ടു പേര്‍ക്കും മക്കള്‍ മൂന്ന്,നീണ്ട 22 വര്‍ഷത്തെ പ്രവാസജീവിതത്തില്‍,ഞാന്‍ മനസ്സുകൊണ്ട് സന്തോഷിച്ചത്‌ നീ ഫേസ്ബുക്കില്‍ സജീവമായതോടുകൂടി...  എപ്പോഴും കാണാമറയിത്തിരുന്നു എന്നെ നീ കാണുന്നു എന്നു നീ എനിക്ക് മെസ്സേജു ഇട്ടപ്പോള്‍ നാം ഒരിക്കലും പിരിഞ്ഞിട്ടില്ലാ എന്നു തോന്നി... 

ഇപ്പോള്‍ ഇതാ ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പില്‍ പ്രണയ ലേഖന മത്സരം നടക്കുന്നു.... നമ്മുടെ ബ്ലേക്ക് & വൈറ്റ് പ്രണയം ഞാന്‍ ഒന്നെഴുതിയാലോ...?? പ്രണയ ലേഖനത്തിന്റെ കാര്യത്തില്‍ അന്നു നീയായിരന്നല്ലോ മിടുക്കി.... നീയാണ് പങ്കെടുക്കുന്നെതെങ്കില്‍ തീര്‍ച്ചയായും ഈ സമ്മാനം നിനക്കുതന്നെ കിട്ടുമായിരുന്നു എന്നു തോന്നിപോകുന്നു ....

മൊബൈലും ഇന്റര്‍നെറ്റും  , സോഷ്യല്‍ നെറ്റുവര്‍ക്കും ഇല്ലാത്ത കാലത്ത് നീ ഒരു എഴുത്ത് തരാനും അതു വാങ്ങാനും ഉണ്ടായ ബുദ്ദിമുട്ടുകള്‍ പുതിയ തലമുറയ്ക്ക് അന്യമാണ്....  നീ എനിക്കു തന്ന എല്ലാ എഴുത്തുകളും എന്‍റെ മന്നസ്സില്‍ കൊത്തിവച്ചപോലെയിരിക്കുന്നു.... 

 പ്രിയേ എന്തെങ്കിലും എഴുതാന്‍ തുടങ്ങിയത് തന്നെ നിനക്കുവേണ്ടിയയിരുന്നു.  മലയാളം പഠിക്കാത്ത ഞാന്‍ നിനക്കുവേണ്ടി വായനശാലയില്‍ മെമ്പറാകാന്‍ ചെന്നപ്പോള്‍ വേലായുദേട്ടന്‍ കളിയാക്കിയത് ഇപ്പോഴും ഓര്‍ക്കുന്നു .....   മാപ്പിള ചെക്കനും വായന തുടങ്ങിയോ     എന്ന്......  വായനയില്‍ നിന്നും ലഭിക്കുന്ന ആശയങ്ങള്‍ മനസ്സിലിട്ടു താലോലിച്ചു എന്‍റെ വാക്കുകളായി കടലാസില്‍ പകര്‍ത്തി നിനക്ക് തന്നു

  എല്ലാം എന്‍റെ മനസ്സിന്‍റെ സന്തോഷത്തിനു മാത്രം. എനി ഒരിക്കലും ഒരു പ്രണയ ലേഖനെമെഴുതാന്‍ എന്‍റെ പേനക്ക് ശക്തിയുണ്ടാവില്ല... അടുത്ത ജന്മത്തിലെങ്കിലും സഫലമാകുന്ന ഒരു പ്രണയമാകെട്ടെ എന്ന് ആശിക്കുന്നു.....  

എങ്കിലും നിനക്കു വേണ്ടി മനസ്സില്‍ കാത്തുസൂക്ഷിക്കുന്നത്.

ഉയര്‍ത്താന്‍ പോകുകയാണ്
അല്‍പ്പം കൂടി
നമ്മുടെ ബന്ധത്തിന്‍റെ അന്തസ്സ്
ആത്മധൈരത്തോടെ.
വര്‍ണമുത്തുകള്‍,
തൊങ്ങലുകള്‍
സ്വയം ചാര്‍ത്തിയ കിരീടം
ഒന്നും വീണുടയാതെ
ശ്രദ്ധിച്ചു,
ഉയര്‍ത്തിക്കിട്ടിയാല്‍ നേട്ടമുണ്ട് നമുക്ക്,
അന്തസ്സിന്റെ അന്തസ്സില്ലേ
അതു നേടാം.
പിന്നെ തുറന്നു പറയാന്‍ കഴിയാത്ത
പലതും.

ഒരു വടം വേണ്ടിവന്നേക്കാം
അല്ലെങ്കില്‍ ക്രെയിന്‍.
എന്തായാലും
ഉയര്‍ത്താന്‍ പോകുകയാണ്,

ഉയര്‍ന്നുവരുമ്പോള്‍
അന്തസ്സിനോപ്പം
സ്നേഹവും ഉയരുമോ?
പക
വെറുപ്പ്
എല്ലാം?
അതോ വീണുടയുമോ?
പക്ഷേ, ചോദിക്കരുത്
നമ്മള്‍ തമ്മില്‍
എന്തു ബന്ധമെന്ന്?
കാത്തു സൂക്ഷിക്കുന്ന
അന്തസ്സ്
എന്തെന്ന്?


ഇസ്ഹാക്ക് പുഴക്കലകത്ത്.

No comments: