Wednesday, June 29, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 2 ]

ഭാഗം.. [ 2 ]

‘യൂസുഫിനെ കിണറില്‍ ഉപേക്ഷിച്ചു സഹോദരന്മാര്‍ പോയി.’

‘അതികം വൈകാതെ തന്നെ അതുവഴി ഒരു യാത്രാസംഘം വന്നു.’

കിണറിനടുത്തെത്തിയപ്പോള്‍ ദാഹമകറ്റാനായി അവര്‍ നിന്നു. വെള്ളം കോരുവനായി തൊട്ടി കിണറ്റിലേക്ക്‌ അയച്ചു. തൊട്ടി വലിച്ചുകയറ്റിയപ്പോള്‍ ആ കാഴ്ച കണ്ട് അത്ഭുതത്തോടെ
അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ‘ഒരു ഭംഗിയുള്ള കുട്ടി ഇതാ കിണറില്‍ നിന്നും കിട്ടിയിരിക്കുന്നു.’


“സംഘത്തലവന്‍ യൂസുഫിനെ പരിശോധിച്ചു. ഇവന് കുഴപ്പമൊന്നുമില്ല. ആരെങ്കിലും ഉപേക്ഷിച്ചതായിരിക്കാം..! നാട്ടില്‍ കൊണ്ട് പോയി വില്‍ക്കാം എന്നുപറഞ്ഞ് അയാള്‍ ഒട്ടകപ്പുറത്ത് യൂസുഫിനെ ഒളിപ്പിച്ചു വെച്ചു.”

ഈജിപ്തിലുള്ള യാത്രാസംഘം ആയിരുന്നു അത്, അവര്‍ കുഞ്ഞിനെ കുറഞ്ഞ വിലക്ക് വിറ്റു. യൂസുഫിനെ വാങ്ങിയത് ഈജിപ്ത്തിലെ “ഖജാന്‍ജി” രാജാവ് കഴിഞ്ഞാല്‍ പിന്നെ ഉന്നത സ്ഥാനം വഹിക്കുന്ന മന്ത്രിയായ പ്രഭു അസീസ്‌ ആയിരുന്നു.

പ്രഭു അസീസ്‌ തന്‍റെ പത്നിയോട് പറഞ്ഞു: “നല്ല ഭംഗിയുള്ള കുട്ടി, നമുക്കിവനെ നല്ല നിലയില്‍ മകനായി വളര്‍ത്താം, ഭാവിയില്‍ നമുക്കിവനെ ഉപകരിച്ചേക്കാം. പ്രഭു അസീസ്‌ ഒരു ഷണ്ഡനായിരുന്നു.. പത്നി അതീവ സുന്ദരിയും വളരെ ചെറിയ പ്രായവും കന്യാകത്വം നഷ്ടപ്പെടാത്തവളുമായിരുന്നു. പ്രഭുവിന്‍റെ പത്നി എന്ന നിലയില്‍ അവളെ എല്ലാവരും ബഹുമാനിക്കുകയും സ്ത്രീകളുടെ ഇടയില്‍ അധികാരവും ഉന്നത സ്ഥാനത്തിന് ഉടമയായിരുന്നു.

യൂസുഫ് ആ വീട്ടിലെ അംഗമായി വളര്‍ന്ന് യുവാവായി. പ്രഭു അസീസിന് യൂസിഫിനോട് അതിയായ സ്നേഹമായിരുന്നു... സ്വന്തം മകനെ പോലെ അവനെ വളര്‍ത്തി.

'യൂസുഫിന് അല്ലാഹു ഈ ലോകത്തിന്‍റെ മൊത്തം സൗന്ദര്യത്തിന്റെ പകുതി നല്‍കിയിരുന്നു. ആരും നോക്കി നിന്നുപോകുന്ന സൗന്ദര്യത്തിനു ഉടമയായിരുന്നു.'

'യൂസുഫ് കാര്യങ്ങള്‍ പെട്ടന്ന് ഗ്രഹിക്കുന്നവനും തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവും അറിവും അല്ലാഹു നല്‍കി.'

“യൂസുഫിന് അതികഠിനമായ ഒരു പരീക്ഷണത്തിന്റെ സമയം വന്നെത്തി.!”

‘യുവാവായ യൂസുഫിന്‍റെ സൗന്ദര്യം പ്രഭു അസീസിന്‍റെ ഭാര്യയില്‍ വല്ലാതെ മോഹമുതിച്ചു: അവനുമായി ശയിക്കുന്നത്‌ അവള്‍ സ്വപ്നം കാണാന്‍ തുടങ്ങി.'

ഒരിക്കല്‍ പ്രഭു വീട്ടില്‍ ഇല്ലാത്ത സമയം നോക്കി യൂസുഫിനെ വശീകരിക്കാന്‍ ശ്രമിച്ചു. റൂമിലേക്ക്‌ വിളിച്ചു വരുത്തി വാതിലുകളടച്ചു അവളുടെ ഇഗീതം പറഞ്ഞു. ഞാന്‍ നിന്നെ ആഗ്രഹിക്കുന്നു യൂസുഫ്, നീയെനിക്ക് കീഴ്പ്പെടുക. നിന്‍റെ സൗന്ദര്യം എന്നെ മത്തുപിടിപ്പിക്കുന്നു. എന്നെ പുണരൂ..!

യൂസുഫ് പറഞ്ഞു; “ഇല്ല സഹോദരി, എന്‍റെ യെജമാനനെ വഞ്ചിക്കാന്‍ എനിക്കാവില്ല.. അല്ലാഹുവാണ് എന്‍റെ നാഥന്‍, അവനിഷ്ടമില്ലാത്ത ഒരു പ്രവര്‍ത്തിയും നീയെന്നില്‍ നിന്ന് പ്രദീക്ഷിക്കരുത്.”

അവള്‍ വീണ്ടും വികാര പരവശയായി യൂസുഫിനെ കടന്നു പിടിച്ചു. അവന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. “നാശം വിതക്കുന്ന പ്രവര്‍ത്തിയില്‍ നിന്നും നീയെന്നെ സംരക്ഷിച്ചാലും”

യൂസുഫ് അവളുടെ പിടിയില്‍ നിന്നും ഒഴിഞ്ഞുമാറി വാതിലനടുത്തെക്ക് തിടുക്കത്തില്‍ ഓടി.! വികാരപരവശയായ അവള്‍ പിറകില്‍ നിന്നും കുപ്പായത്തില്‍ പിടിച്ചു... കുപ്പായം കീറി.. അവന്‍ വാതില്‍ തുറന്നപ്പോള്‍ അവരുടെ ഭര്‍ത്താവ് പ്രഭു അസീസ്‌ മുന്നില്‍ നില്‍ക്കുന്നു.

ഉടനെ അവള്‍ കരഞ്ഞുകൊണ്ട്‌ ഭര്‍ത്താവിനോട് പറഞ്ഞു: “ഇത് കണ്ടില്ലേ നിങ്ങളുടെ ഭാര്യയുടെ നേരെ അരുതായ്മ ആഗ്രഹിച്ച ഇയാള്‍ക്കുള്ള ശിക്ഷയെന്താണ്” “കഠിനമായ ചാട്ടവാറടി നല്‍കുകയോ തടവറയില്‍ ഇടുകയോ വേണം”

യൂസുഫ് പറഞ്ഞു: “അവളാണ് എന്നെ റൂമില്‍ വിളിച്ചു വരുത്തി വശീകരിക്കാന്‍ ശ്രമിച്ചത്” 'പിശാചിന്‍റെ പിടിയിലാണവള്‍. ഞാനവളില്‍ നിന്ന് ഓടി വരികയാണ്.. താങ്കളോടുള്ള ഭഹുമാനവും അല്ലാഹുവിനോടുള്ള ഭയവുമാണ് എന്നെ പിന്തിരിപ്പിച്ചത്.'

ആ സമയത്ത് മറ്റൊരു അടിമയായ കുഞ്ഞു ബാലന്‍ സാക്ഷിയായി വന്നു പ്രഭു അസീസിനോട് പറഞ്ഞു,

“യൂസിഫിന്‍റെ കുപ്പായം മുന്‍ വശത്താണ് കീറിയിരുന്നെങ്കില്‍ അവള്‍ പറഞ്ഞത് സത്യവും. അവന്‍ പറഞ്ഞത് കള്ളവും. പക്ഷേ യൂസുഫിന്‍റെ കുപ്പായം പിന്‍ വശത്താണ് കീറിയിരിക്കുന്നത്. അപ്പോള്‍ അവന്‍ പിന്തിരിഞ്ഞ് ഓടിയപ്പോള്‍ അവള്‍ പിടിച്ചുവലിച്ചാണ് ഇത് സംഭവിച്ചത്, അവള്‍ പറഞ്ഞത് കള്ളവും, അവന്‍ പറഞ്ഞത് സത്യവും ആണ്.”


“അല്ലാഹുവിന്‍റെ അദ്ഭുതകരമായ ഇടപെടല്‍ ആയിരുന്നു ഇത്.”


പ്രഭുവിന് സത്യം മനസ്സിലായി, യൂസുഫിനോട് പറഞ്ഞു; “നീയിത് അവഗണിച്ചേക്കുക” എന്നേയും എന്‍റെ കുടുബത്തെയും അപമാനിക്കാതിരിക്കുക.”

പത്നിയോട് പറഞ്ഞു: “തീര്‍ച്ചയായും നീയാണ് തെറ്റുകാരി, പിശാചിന്റെ പിടിയില്‍നിന്നു പുറത്തുവരൂ.. പശ്ചാത്തപിക്കുക, നീ നിന്‍റെ തെറ്റിന് മാപ്പിരക്കുക” ഇതിവിടെ അവസാനിക്കട്ടെ.”

‘യൂസുഫ് പുറത്താരോടും ഈ കാര്യങ്ങള്‍ പറഞ്ഞില്ല. സാധാരണ പോലെ അവിടുത്തെ ജോലികളില്‍ മുഴുകി...’

പ്രഭു അസീസിന്‍റെ കൊട്ടാരത്തില്‍ ഒരുപാട് ജോലിക്കാര്‍ ഉണ്ടായിരുന്നു. അവിടെ സംഭവിച്ചതൊക്കെ അവരില്‍ ചിലരിലൂടെ പുറത്തറിഞ്ഞു. അടുത്ത കുടുംബങ്ങളിലും മറ്റു മന്ത്രിമാരുടെ ഭാര്യമാരും, നാട്ടിലെ പണക്കാരുടെ വീട്ടിലും പെണ്ണുങ്ങള്‍ പറഞ്ഞു..!


“പ്രഭുവിന്‍റെ പത്നി വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുകയാണ്. കാമം അവളുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു. ചീത്ത വഴിയിലാണ് പ്രഭുപത്നിയുടെ സഞ്ചാരം.”

‘നാട്ടിലെ പെണ്ണുങ്ങളുടെ സംസാരം പ്രഭുപത്നിയുടെ ചെവിയിലെത്തി.

എന്നിലെന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവരറിയണം.’
ഒരു ദിവസം പ്രഭു അസീസിന്‍റെ ഭാര്യ മറ്റു പ്രഭുപത്നിമാരെയും, അടുത്ത സുഹൃത്തുക്കളെയും വീട്ടില്‍ വിരുന്നിനു വിളിച്ചു. മജിലിസില്‍ ഇരുത്തി. അവര്‍ക്ക് മുന്നില്‍ തളികയില്‍ ഫ്രൂട്സ് ഉണ്ടായിരുന്നു. ഫ്രൂട്സ് മുറിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ കത്തിയും വെച്ചിരുന്നു.

‘പ്രഭു പത്നി മനസ്സില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. അവള്‍ യൂസുഫിന് ധരിക്കാന്‍ പുതിയ വസ്ത്രങ്ങള്‍ നല്‍കി.’ അവളുടെ ഗൂഡ തന്ത്രങ്ങള്‍ യൂസുഫിന് മനസ്സിലായില്ല.

തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും പഴങ്ങള്‍ കത്തി ഉപയോഗിച്ചു തൊലി കളഞ്ഞ് കഴിക്കുന്നുണ്ടായിരുന്നു വിരുന്നുകാര്‍... ഇത് തന്നെയാണ് പറ്റിയ സമയം എന്ന് കരുതി പഭു പത്നി യൂസുഫിനെ അവരുടെ ഇടയിലേക്ക് കടന്നു വരുവാന്‍ ആവിശ്യപ്പെട്ടു.


യൂസുഫ് അവരുടെ മുന്നിലേക്ക്‌ വന്നപ്പോള്‍ ആ സൗന്ദര്യം കണ്ട് വിസ്മയഭരിതരാവുകയും പഴങ്ങള്‍ മുറിച്ചിരുന്ന കത്തി അവരറിയാതെ കൈയ്യില്‍ കൊള്ളുകയും കൈ മുറിയുകയുമുണ്ടായി..!

അവരെല്ലാവരും യൂസുഫിന്‍റെ സൗന്ദര്യം കണ്ടു ഒരേ സ്വരത്തില്‍ പറഞു: “വ്വാവ്....” “ഇത്ര ഭംഗിയുള്ള മനുഷ്യനെ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇത് അല്ലാഹു അയച്ച മലക്കല്ലാതാരുമല്ല.” “അല്ലാഹു എത്ര മഹാന്‍”

പ്രഭുപത്നി പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ നോക്കൂ, “അവനെത്ര സുന്ദരനാണ്... യൂസുഫിനെ കണ്ടപ്പോള്‍ നിങ്ങളുടെ കൈ മുറിഞ്ഞത് തന്നെ ഇതിനു സാക്ഷി..! ഇദ്ദേഹത്തിന്റെ കാര്യത്തിലാണ് നിങ്ങളെന്നെ അക്ഷേഭിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഞാനിദ്ദേഹത്തെ വശപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് വഴങ്ങിയില്ല, ഞാന്‍ കല്‍പ്പിക്കും വിധം ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞാനിവനെ ജയിലിലടക്കും. അങ്ങനെ ഇവന്‍ നിന്ദ്യനായിത്തീരും.”

{തുടരും...}

https://www.facebook.com/isakkisam

No comments: