Wednesday, September 03, 2014

കൗമാരം.

വീടിനടുത്തുള്ള  പാടത്തും തോട്ടിലും തെങ്ങിന്‍ തോപ്പിലും സഹോദരങ്ങളോട് ഒപ്പം അയല്‍പക്കത്തുള്ള കുട്ടികളുടെ കൂടെ കളിക്കുമ്പോള്‍ അവരുടെ സംഘത്തിലെ ഒരു പ്രധാനിയായിരുന്നു അവള്‍.  സംഘം ചേര്‍ന്നുള്ള കളികളിലെ വിശേഷങ്ങള്‍ സ്കൂളിലെ കൂട്ടുകാരോട് വാ തോരാതെ സംസാരിച്ചു ആവേശം കൊള്ളാറുണ്ടായിരുന്നു..." 

കൊതുക് വല കഷ്ണം കൊണ്ടു തോട്ടിലെ പരല്‍ മീനിനെ പിടിക്കുന്നതും , കളം വരച്ചു  കൊക്കിച്ചാടി കളിക്കുന്നതും, ചട്ടി പന്തു കളിയും, ചുള്ളിയും വടിയും കളിയുമെല്ലാം തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരോടുള്ള അടുപ്പവും ബന്ധവും എന്നും ദ്രിഡമായി ആസ്വദിച്ചിരുന്നു. പലപ്പോഴും കൂട്ടുകാരെല്ലാം ഫുട്ബാള്‍ കളിക്കുമ്പോള്‍ അവളായിരുന്നു ഗോള്‍ വല കാത്തിരുന്നത്.." 
മാവില്‍ കയറി മാങ്ങ അറുക്കാനും , പുളി മരത്തില്‍ കയറാനും അവള്‍ മിടുക്കി ആയിരുന്നു.

ഒരു വെള്ളിയാഴ്ച വളെരെ സന്തോഷത്തോടെയാണ് സ്കൂള്‍ വിട്ട് വീട്ടിലെത്തിയത്, കാരണം രണ്ടു ദിവസം അവധിയാണല്ലോ എന്നതായിരുന്നു.
എല്ലാ വൈകുന്നെരങ്ങളിലേയും പോലെ ഓടിപ്പോയി യൂണിഫോം അഴിച്ചുവെച്ചു ബനിയനും നിക്കറും ധരിച്ചു പാടത്തേക്കു ഓടും.

പന്ത്രണ്ടു വയസ്സുള്ള ഏതൊരു പെണ്‍കുട്ടിയേയും പോലെ ആരോഗ്യം തുളുമ്പുന്ന ഊര്‍ജ്ജസ്വലതയും സുന്ദരമായ ശരീരഘടനയുമായിരുന്നു  അവള്‍ക്ക്. സഹോദരന്മാരും അവളും ചേര്‍ന്നു കളിക്കാന്‍ കോപ്പുകൂട്ടി. ഒരാള്‍ മുന്‍പു സൂക്ഷിച്ചു വെച്ചിരുന്ന കല്ല്‌ കൊണ്ടു വന്നപ്പോള്‍, മൂത്തയാള്‍ ചുള്ളിയും വടിയും എടുത്തു വന്നു.." ഇടക്കിടെക്ക് ഫുട്ബോളും മറ്റു കളികളുമായി സന്ധ്യ വരെയും കളികള്‍ തുടര്‍ന്നു കൊണ്ടിരുന്നു...."

വൈകുന്നേരം ഉമ്മ വടിയുമായി വന്നു വിളിക്കുന്നത്‌ വരെ കളി നീണ്ടു പോയി..." മേലാകെ പൊടിയും അഴുക്കുമായി ക്ഷീണിതരായി അടുക്കളയിലേക്കു ഒരോട്ടമാണ്..." പിന്നെ കണ്ണില്‍ കണ്ടതൊക്കെ വാരി വലിച്ചു തീറ്റ തന്നെ..." വീണ്ടും ഉമ്മ വടിയായി ഓടി വന്നു പോയി മേല് കഴുകാന്‍ ഓടിക്കും.' പിന്നെ കിണറ്റിന്‍ കരയിലും ബഹളം തന്നെ...' വെള്ളം കോരി മടുക്കുന്ന വേലക്കാരിയും അവരുടെ കളിരസങ്ങളില്‍ കൂടും...'

എല്ലാവരും ആക്രോശങ്ങളോടെ വീടിന്‍റെ ഹാളിലേക്ക് വന്നു...' പതിവിനു വിപരീതമായി  ചാരുകസേരയില്‍ ബാപ്പ ഇരിക്കുന്നു.... ചിന്തയില്‍ മുഴുകി തല താഴ്‌ത്തി ഇരിക്കുകയാണ്.

പിന്നെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു . ആങ്ങളമാരെല്ലാം പഠന മുറിയിലേക്ക് പോയപ്പോള്‍ ഉമ്മ അവളെ ചേര്‍ത്തു പിടിച്ചു ഹാളിലേക്ക് നടന്നു..' ബാപ്പ എഴുന്നേറ്റുഒരു ബീഡിക്ക് തീകൊളുത്തി കോലായിലേക്ക് പോയി..'

ഉമ്മ സഹൃദ പൂര്‍വ്വം അവളോട്‌ ചോതിച്ചു.' " ഇന്ന് നിന്‍റെ കളിയൊക്കെ എങ്ങനെ ഉണ്ടായിരുന്നു"

ഞങ്ങളെല്ലാവരും നന്നായി കളിച്ചു , ഞങ്ങളുടെ ടീം തന്നെയായിരുന്നു ഇന്നും ജയിച്ചത്‌..'  ഇന്നു തോറ്റവര്‍ നാളെ  വെല്ലു വിളിച്ചിരിക്കുന്നു വീണ്ടും ഏറ്റുമുട്ടാന്‍...!  വിടില്ല അവരെ , വാശിയോടെ കളിച്ചു നാളേയും തോല്‍പ്പിക്കും ഞങ്ങളവരെ..' അവള്‍ ആവേശത്തോടെ മറുപടി പറഞ്ഞു.

"ശരി, ശരി" ഉമ്മ അവളെ ശാന്തമാക്കുവാന്‍ ശ്രമിച്ചു...'

എന്നിട്ട് മെല്ലെ.... തെല്ലു ഗൌരവത്തോടെ പറഞ്ഞു..' പച്ചക്കറി കടയിലെ ഗഫൂറും  ടേസ്റ്റി ഹോട്ടലിലെ മൊയിദീനും  ഇന്നു ബാപ്പയോട് ഒരു കാര്യം പറഞ്ഞിരുന്നു.

"അവര്‍ക്കെന്താണ്‌ വേണ്ടത്"
അവര്‍ പറഞ്ഞു നീ വളര്‍ന്നിട്ടുണ്ടെന്നും, പിന്നെ.... "ഉമ്മ നിശബ്ദമായിരുന്നു.

അതുകൊണ്ട് .... മകള്‍ ചോദിച്ചു,  പിന്നെ , എന്താണ് ? "
നിന്‍റെ മാറ് വലുതായിട്ടുണ്ട് , നിക്കറുമിട്ട് നീ കുട്ടികളുടെ കൂടെ പാടത്തും , പറമ്പിലും കളിച്ചു നടക്കുന്നത് ശരിയല്ല എന്ന് ''.

'എന്ത് ? ''

'സഫിയാ, ഇന്നു മുതല്‍ നീ പാടത്തും , പറമ്പിലും ഇറങ്ങി കളിക്കാന്‍ പാടില്ല .
അതാണ്‌ ബാപ്പ പറഞ്ഞത്, ഇന്നു മുതല്‍ നീ നിക്കറിടാനും പാടില്ല. വലിയ പാവാട തുന്നിക്കാന്‍ തയ്യല്‍ കടയില്‍ ഏല്‍പ്പിച്ചാണ് ബാപ്പ വന്നത്.

സങ്കടം വന്ന സഫിയ പ്രതിഷേധിക്കാന്‍ തുടങ്ങി...'
എന്നാലും ഉമ്മാ... എന്നെ കളിക്കാന്‍ വിടാതിരിക്കല്ലേ... എനിക്കിഷ്ട്ടമാണ് കളിക്കാന്‍..' എനിക്ക് നിക്കറിട്ടു നടക്കുന്നത് ഇഷ്ടമാ ഉമ്മാ...'

ഉമ്മ കര്‍ക്കശമായി പറഞ്ഞു.

പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു ... ഇനിയൊന്നും ഇങ്ങോട്ട് പറയണ്ട.. ബാപ്പയും ഉമ്മയും പറയുന്നത് അനുസരിക്കുക..' അതും പറഞ്ഞുകൊണ്ട് ഉമ്മ മുറിയില്‍ നിന്നും പോയി.

സഫിയ ആകെ വിഷമത്തോടെ തരിച്ചു നിന്നു പോയി... ഉടനെ അവള്‍ക്കു ഉള്‍കൊള്ളാന്‍ പറ്റിയില്ല ... പിന്നെ വേച്ചു വേച്ചു  ബാത്റൂമില്‍ കയറി കരഞ്ഞു കൊണ്ടു നിലത്തിരുന്നു.

അവളുടെ മുന്നില്‍ സര്‍വത്ര ശൂന്യതയായിരുന്നു...!  മനസ്സ് മരവിച്ചിരുന്നു...!! നാളെ മുതല്‍ എനിക്ക് കളിക്കാന്‍ പോകാനുള്ള സ്വാതന്ത്ര്യം നഷ്ടപെട്ടിരിക്കുന്നു .'  പെട്ടെന്ന് അവള്‍ എഴുന്നേറ്റു കുപ്പായം ഉയര്‍ത്തി കണ്ണാടിയില്‍ നോക്കി... നെഞ്ചിലൂടെ കൈ ഓടിച്ചപ്പോള്‍ വിരലുകളില്‍ രണ്ടു ചെറിയ പന്തുകള്‍ വളര്‍ന്നു  അവളുടെ  ശരീരത്തില്‍ നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നത് പോലെ തോന്നി .

കഴിഞ്ഞയാഴ്ച്ച  കളിക്കിടയില്‍ ബഷീര്‍ അതു തൊടുവാന്‍ എന്നെ പിടിച്ചു തിരിച്ചത് അവള്‍ ഓര്‍ത്തു...!!  അതില്‍ സ്പര്‍ശിച്ചപ്പോള്‍ മേലാകെ ഒരു കോരിത്തരിപ്പ് അനുഭവപെട്ടിരുന്നു . തനിക്കിനി പഴയപോലെ സുഹൃത്തുക്കളോടൊത്തു കളിക്കാന്‍ ഉമ്മ പറഞ്ഞയക്കില്ല എന്നോര്‍ത്തപ്പോള്‍ വികാരങ്ങള്‍ നിയന്ദ്രിക്കാന്‍ കഴിയാതെ കൈകള്‍ കൊണ്ടു മുഖം പൊത്തി അവള്‍ പൊട്ടിക്കരഞ്ഞു....!!  കണ്ണീര്‍ കൈകള്‍ക്കിടയിലൂടെ താഴോട്ട് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. 

https://www.facebook.com/isakkisam?ref_type=bookmark





  
















No comments: