Thursday, February 20, 2014

"സിഫ് മുഠകള്‍"

"സിഫ് മുഠകള്‍"  എന്നു കേട്ടു ഞെട്ടണ്ട ....  കോഴിക്ക് പകരം വന്ന ജീവിയോന്നുമല്ല. ''SAUDI INDIAN FOOTBALL FORUM'' ഇതാണ് SIFF . രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ജിദ്ദയില്‍ നടക്കുന്ന ഫുട്ബാള്‍ മാമാങ്കം. ഈ വര്‍ഷംഞങ്ങളുടെ കുട്ടികളുടെ ക്ലെബ്ബായ " SPORTING UNITED JEDDAH ''  അണ്ടെര്‍ 17 ടീം ഫനലില്‍ എത്തി നില്‍ക്കുന്നു. വെള്ളിയാഴ്ചകളിലാണ് മത്സരം നടത്തി വരുന്നത്. ഇവിടുത്തെ ചില തമാശകള്‍ ഇവിടെ പങ്കു വെക്കാം.

Sporting United Jeddah , Under 17 Team


***********



കളിയുടെ ആവേശത്തിലുപരി  ഗാലറിയിലെ ആരവങ്ങളും കമെന്റും എന്നും സിഫിലെ  ഹരങ്ങള്‍ തന്നെ.... !
ടീമിലെ കളിക്കാരെല്ലാം തന്നെ ഇന്ത്യന്‍ പ്രവാസികള്‍.

 BRC & BLUESTAR തമ്മിലുള്ള വാശിയേറിയ മത്സരം നടന്നു കൊണ്ടിരിക്കുന്നു സിഫീന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ BRC യുടെ ഗോള്‍ പോസ്റ്റിനു പിന്നിലായി നിലയുറപ്പിച്ചിരിക്കുന്നു ... ഒറ്റ നോട്ടത്തില്‍ കളിക്കാര്‍ക്ക്‌ കാണാന്‍ പറ്റുകയില്ല ... ഗോളാകുന്ന സുന്നര നിമിഷം പകര്‍ത്തുകയാണ് ലക്ഷ്യം.
ബ്ലു സ്റ്റാര്‍ ടീമിലെ റഹ്മാന്‍ പന്തുമായി കുതിച്ചു വരികയാണ് പനാല്‍റ്റി പോസ്റ്റിനു മുന്‍പു ഗോളിലേക്ക് നിറയൊഴിക്കാന്‍ കാലുയര്‍ത്തിയതും പെട്ടെന്നു നിശ്ചലം ആയതും ഒരുമിച്ചു...   ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് വാച്ച് മൊത്തമായി കൊണ്ടു പോയി ഉപജീവനം നടത്തുന്ന ആളാണ് റഹ്മാന്‍. പന്തുമായി കുതിച്ചു വന്നപ്പോള്‍ പെട്ടന്ന് കേമറയുടെ ഫ്ലാഷ് കണ്ടു നിന്നു പോയതാണ് പാവം " ഫൈന്‍ 500 റിയാല്‍" ക്ലെബ്ബ് തരില്ലല്ലോ !! സൌദിയിലുള്ള പ്രവാസികള്‍ ഇപ്പോള്‍ "സാഹിര്‍"  [മല്ലൂസ് എലിപ്പെട്ടി എന്നും വിശേഷിപ്പിക്കുന്നു]  പേടിയിലാണ്.  ഒന്നു ശ്രദ്ധിച്ചില്ലെങ്കില്‍ ശമ്പളത്തിന്റെ നല്ലൊരു പങ്കു സാഹിര്‍ മുഖേനെ വരുന്ന ട്രാഫിക് ഫൈന്‍ അടക്കേണ്ടി വരും.




************

സിഫില്‍ കളി കാണാന്‍ പോകുന്നത് കൊണ്ടു പഴയ സുഹൃത്തുക്കളൊക്കെ കാണാനും പരിചയം പുതുക്കാനും പറ്റി. എന്‍റെ പഴയകാല സുഹൃത്തായ സുദീറിനെ കണ്ടു. കണ്ട പാടെ കുറേ കുശലം ചോദിച്ചു.... പിന്നെ പറഞ്ഞു , ആള്‍ ആകെ ഒന്നു മെലിഞ്ഞു സുന്നരനായിരിക്കുന്നല്ലോ, എങ്ങനെ തടിയൊക്കെ കുറച്ചു ,  ഞാന്‍ തെല്ല് അഹങ്കാരത്തോടെ തന്നെ പറഞ്ഞു ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം ഫുട്ബോള്‍ കളിക്കുന്നുണ്ട്, ഒരു നേരത്തെ ഫുഡ്ഡ് സ്കിപ്പ് ചെയ്തു എന്നൊക്കെ .

സത്യം പറഞ്ഞാല്‍ എന്‍റെ തടി കുറഞ്ഞതില്‍ മുഴുവന്‍ ക്രെഡിറ്റും  സാഹിര്‍    കമ്പനിക്കാണ്. ഈയടുത്തായി നാട്ടില്‍ നിന്നും ഫാമിലിയിലെ കുറച്ചു പേര്‍ വിസിറ്റിങ്ങിനു വന്നിരുന്നു ,  മക്കയും,മദീനയും,റിയാദും , തായിഫ്,അബഹ,ജിസാന്‍ ഒക്കെയായി ഒരുകറക്കം, നല്ലൊരു തുക സാഹിര്‍ ട്രാഫിക് ഫൈന്‍ അടക്കേണ്ടി വന്നു.... സ്പീഡ് 120 മുകളിലായാല്‍  300 ഉം 140 നു മുകളില്‍ 600 ഉം , 160 മുകളില്‍ 900 ആണെന്ന് അറിയിക്കട്ടെ... എല്ലാ ഫൈനും അടച്ചു വന്നപ്പോള്‍ ഒരുനേരത്തെ ഫുഡ്ഡ് വെട്ടിക്കുറക്കാന്‍ ഞാനും ബാധ്യസ്ഥനായി... :)  :)  :)  അതുകൊണ്ട് തടി കുറഞ്ഞുകിട്ടി...  ഇപ്പോള്‍ സ്പീഡ് വളെരെ കുറച്ചു  ...  ഇനി 140 ലും 160 ലും പോയാല്‍ ഞാന്‍ SIX PACK ആവും :) :)

*******************



No comments: