Wednesday, October 01, 2014

മൊഹ്സിന്‍ അബ്ബാസി.

അഫ്ഗാനിസ്ഥാനില്‍ മൊഹ്സിന്‍ അബ്ബാസി എന്ന പാവപ്പെട്ട ഒരു റൊട്ടി കടക്കാരനുണ്ടായിരുന്നു, യുദ്ദത്തില്‍ ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട ഒരു പാവം മനുഷ്യന്‍..!  ആ ഗ്രാമത്തില്‍ ആരും പട്ടിണി കിടക്കാറുണ്ടായിരുന്നില്ല. അതിന്‍റെ പ്രധാനി അയാളായിരുന്നു...!  തന്‍റെ റൊട്ടിക്കട അസറിനു ശേഷം തുറക്കുകയും രാത്രി വൈകി ആട്ട തീരുന്നത് വരെ റൊട്ടി ഉണ്ടാക്കുകയും ചെയ്തു കൊണ്ടിരുന്നു...! മൊഹ്സിന്‍ അബ്ബാസിയെ അറിയുന്ന ആ ഗ്രാമത്തിലുള്ള എല്ലാവരും ആ കടയില്‍ നിന്നായിരുന്നു റൊട്ടി വാങ്ങിയിരുന്നത്...!! കാശുള്ളവരെല്ലാം കാശ് കൊടുത്തു വാങ്ങുകയും, പാവപെട്ടവര്‍ക്കും കലാപത്തില്‍ സകലതും നഷ്ട്ടപെട്ടവര്‍ക്കും  കാശ് ഇല്ലാതെ തന്നെ റൊട്ടി ഫ്രീ ആയി നല്‍കി പോന്നു ഈ നല്ല മനുഷ്യന്‍...! ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ അയാളുടെ റൊട്ടിക്കട നല്ല രീതിയില്‍ മുന്നോട്ടു പൊയ്കൊണ്ടിരുന്നു.

ഒരു ദിവസം ഒരു വിശുദ്ധ സന്ന്യാസി അദ്ദേഹത്തിന്‍റെ ഗുഹ വിട്ടു മലയിറങ്ങി  റോട്ടിക്കടയില്‍ വന്നു  ഇങ്ങനെ പറഞ്ഞു..! അല്ലയോ മൊഹ്സിന്‍ എനിക്ക് ദൈവത്തിന്‍റെ മലാഖയില്‍ നിന്നു ദര്‍ശനം ഉണ്ടായി...! എല്ലാറ്റിന്‍റെയും നാഥനായ ദൈവം നിന്‍റെ കാരുണ്യ പ്രവര്‍ത്തികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചിരിക്കുന്നു.


പാരിതോഷികമെന്ന നിലക്ക് ദൈവം പാപവും ദുഖവും നിറഞ്ഞ ഈ കലാപ ഭൂമിയില്‍ നിന്നും മാറ്റി വര്‍ഷാവസാനത്തോടെ സ്വര്‍ഗത്തില്‍ ഒരു മനോഹരമായ വീട് നിനക്ക് പണിതു മാറ്റി താമസിപ്പിക്കാന്‍ പോവുകയാണെന്ന് അറിയിച്ചിരിക്കുന്നു.

ഈ വാര്‍ത്ത കേട്ടയുടനെ ആ പാവം റോട്ടിക്കാരന്‍ ദൈവത്തെ വളരെ നന്ദിയോടെ സ്മരിച്ചു. അന്നു മുതല്‍ അയാള്‍ അടുത്തുള്ള ഗ്രാമത്തിലുള്ള   ദുരിതമനുഭവിക്കുന്നവര്‍ക്കും  പട്ടിണി കിടക്കുന്നവര്‍ക്കായി റൊട്ടി കൊണ്ടുപോയി പോയി കൊടുക്കുവാന്‍ ഏര്‍പ്പാട് ചെയ്തു.

തന്‍റെ മരണ ശേഷം ഈ റോട്ടിക്കടയും മിച്ചം വന്ന കാശും , ആട്ടയും എല്ലാം ഇതേ രീതിയില്‍ ആരെങ്കിലും ഏറ്റെടുത്തു മുന്നോട്ടു നടത്തണമെന്നും ഈ പുണ്യ പ്രവര്‍ത്തി തുടരുവാനും അദ്ദേഹം ഒസ്യത്തെഴുതി. ഇതു തന്‍റെ അവസാന വര്‍ഷമാണെന്ന് കരുതി എല്ലാം വളെരെ ഭംഗിയായി നിര്‍വഹിച്ചു കൊണ്ടിരുന്നു.

അത്ഭുതമെന്നു പറയട്ടെ, ആ വര്‍ഷം അവസാനിച്ചെങ്കിലും അയാള്‍ മരിച്ചില്ലെന്ന് മാത്രമല്ല, ഏതാനും വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി.

സന്ന്യാസിയാകട്ടെ റോട്ടിക്കാരന്‍ മരിച്ചില്ലെന്നും സുഖമായിരിക്കുന്നുമുള്ള വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയത് മുതല്‍ അസ്വസ്ഥനാവുകയും ദേഷ്യം പിടിക്കുകയും ചെയ്തു...! തന്‍റെ  പ്രവചനങ്ങള്‍ ഫലിച്ചില്ലല്ലോ എന്നു വേവലാതി പൂണ്ടു.

സന്ന്യാസിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടു തുടങ്ങിയതോടെ അയാളെ കാണാനും ഉപദേശം ആരായാനും ജനങ്ങള്‍ വരുന്നത് ക്രെമേണ നിറുത്തി. ഇതു കൂടി ആയപ്പോള്‍ സന്ന്യാസി കൂടുതല്‍ അസ്വസ്ഥനായി ...! വീണ്ടും മലമുകളില്‍ കയറി കഠിനമായ പ്രാര്‍ത്ഥനയില്‍ മുഴുകി...! ദൈവത്തിന്‍റെ മാലാഖ വീണ്ടും വരുന്നതുവരെ.

"ദൈവത്തിന്‍റെ മാലാഖ ഇങ്ങനെ പറഞ്ഞു..."

"ഉപവസിക്കുകയും , പ്രാര്‍ത്ഥിക്കുകയും , ഉറക്കമില്ലാതെ രാത്രികള്‍ സ്വര്‍ഗം കാംക്ഷിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന  സന്ന്യാസിമാര്‍ എത്രയോ പേരുണ്ട്..!  നിങ്ങളെപോലെ..! എങ്കിലും മറ്റു സഹോദരങ്ങളുടെ കൂടെ ജീവിക്കുന്നവരും , സ്വന്തം നേട്ടങ്ങള്‍ വേണ്ടാ എന്നു വെക്കുന്നവരും , കഷ്ട്ടപ്പെടുന്നവരെയും പട്ടിണി കിടക്കുന്നവരെയും സഹായിക്കാന്‍ വേണ്ടതൊക്കെ ചെയ്യുന്നവരും അവരുടെ ഇടയില്‍ വളെരെ കുറച്ചേ ഉള്ളൂ....! അങ്ങനെയുള്ള ഒരു പാവം മനുഷ്യനാണ് ആ റോട്ടിക്കാരന്‍..! അതുകൊണ്ട് ഈ കഷ്ടകാലത്തു അവനെ സേവനം ചെയ്യുന്നതില്‍ നിന്നു വിളിച്ചു കൊണ്ടുപോകുവാന്‍ ദൈവത്തിനു താല്‍പര്യമില്ല."

"നിങ്ങള്‍ ആ സന്ദേശം മറ്റാര്‍ക്കെങ്കിലും ആയിരുന്നു കൊടുത്തത് എങ്കില്‍, തന്‍റെ സേവനം ഉപേക്ഷിച്ചു ബാക്കിയുള്ള കുറച്ചു കാലം തനിക്കു മാത്രം സന്തോഷം തരുന്ന കാര്യങ്ങള്‍ മാത്രം ചെയ്തു ജീവിക്കുമായിരുന്നു. എന്നാല്‍ റോട്ടിക്കാരന്‍ ഒരിക്കലും തന്നെക്കുറിച്ച് ചിന്തിച്ചില്ല. ഓരോ ദിവസവും തന്‍റെ അവസാന ദിനമാണെന്ന് കരുതി അയാള്‍ ജീവിച്ചു...! മറ്റുള്ളവരുടെ പട്ടിണി മാറ്റാനും നല്ലതിനും വേണ്ടി അയാള്‍ സമയം ചെലവഴിച്ചു."

"താങ്കള്‍ ഈ സന്ന്യാസം ഉപേക്ഷിച്ചു റോട്ടിക്കാരന്റെ അടുത്തു പോയി ശമ്പളമില്ലാത്ത ഒരു ജോലിക്കാരനായി ജോലി ചെയ്യാന്‍ തന്നെ അനുവദിക്കണമെന്ന് യാചിക്കാന്‍ നിന്നോട് പറയാനാണ് ദൈവം എന്നെ ഇപ്പോള്‍ ഇങ്ങോട്ട് പറഞ്ഞയച്ചത്.." 

സന്ന്യാസി തന്‍റെ പാപം പരസ്യമായി ഏറ്റുപറഞ്ഞു ജീവിതാവസാനം വരെ വിശ്വസ്തനായ ഒരു സഹായിയായി റോട്ടിക്കാരന്റെ കൂടെ എല്ലാവിധ മര്യാദയോടുകൂടിയും ജനങ്ങളെ സേവിക്കുകയും പട്ടിണി മാറ്റാന്‍ സഹായിക്കുകയും ചെയ്തു കൊണ്ടിരുന്നു.

https://www.facebook.com/isakkisam








No comments: