സ്പോര്‍ട്ടിംഗ് യുനൈറ്റട് ജീവനാടിയായ മുസ്തഫ ചാലില്‍ ഇന്നലെ നടന്ന പേരന്റ്സ് മത്സരത്തില്‍ തന്റെ ടീം ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം എട്ടടുത്തു രാജിക്കൊരുങ്ങി. രാവിലെ പ്രസിഡന്റിനെ പോയി കണ്ട മുസ്തഫാക്കന്റെ രാജി പ്രസിഡണ്ട് സ്വീകരിച്ചില്ല. മത്സരം വീക്ഷിക്കാന്‍ കഴിയാത്തതില്‍ സെക്രട്ടറി ഖേഥം പ്രകടിപ്പിച്ചു. പ്രസിടെന്റും സെക്രട്ടറിയും മുസ്തഫ ചാലിലിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി എന്ന് പിന്നീട് നടന്ന പത്ര സമ്മേളനത്തില്‍ അറിയിച്ചു.
സ്പോര്‍ട്ടിംഗ് യുനൈറ്റടിന്റെ ചരിത്രത്തിലാദ്യമായി പ്രിന്‍സ് മാജിദ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ വാശിയേറിയ മത്സരത്തില്‍ അഷറഫ് ഒമൈസാന്‍ നയിച്ച ടീമിനെ റഷീദ് മാളിയേക്കലിന്റെ ടീം 5 - 0 നു തോല്‍പ്പിച്ചതോടെ ആണ് സംഭവങ്ങളുടെ തുടക്കം, തന്റെ പതിമൂന്നാം വയസ്സില്‍ തുടങ്ങിയ പോര്‍വിളി ഇക്കാല മത്രയും വിജയിച്ച ചരിത്രമേ യുള്ളൂ എന്ന് വീമ്പു പറഞ്ഞ അഷറഫ് ഒമൈസാനെ സാദിക്ക് പാണ്ടിക്കാടും റഷീദ് മാളിയേക്കലും കൂടി ഭൂതത്തിന്റെ കുപ്പിയിലാക്കി ചെങ്കടലില്‍ താഴ്ത്തി. ഇനിയൊരു വീമ്പു പറച്ചിലും ഉണ്ടാകാതെ
5-0 തോറ്റതോടെയാണ് പുല്ലുള്ള ഗ്രൌണ്ടിലും പുല്ലില്ലാത്ത ഗ്രൌണ്ടിലും കളിച്ചു കഴിവ് തെളിയിച്ച മുസ്തഫ ചാലില്‍ രാജിക്കൊരുങ്ങിയത്.........
ആദ്യ പാദത്തില്‍ മുനീര്‍ നേടിയ രണ്ടു ഗോളും,റഷീദ് മാളിയേക്കല്‍ നേടിയ രണ്ടു ഗോളുമടക്കം നാലു ഗോളിന് പിന്നിട്ടു നിന്ന അഷറഫ് ഓമൈസാന്റെ ടീം രണ്ടാം പാദത്തില്‍ വിളറി പൂണ്ടു ഗ്രൌണ്ടിലുടനീളം ലക്ഷ്യമില്ലാത്ത ഓടിയും പരിക്കന്‍ കളി പുറത്തെടുത്തതും ഇസഹാക്ക് പുഴക്കലകത്ത് വീണു പരിക്കേറ്റത് കൊണ്ട് അഞ്ചു ഗോളില്‍ ഒതുങ്ങി വിജയം... രണ്ടാം പാദത്തിലെ അബ്ദുറഹിമാന് സാഹിബിന്റെ അഞ്ചാമത്തെ ഗോള്‍ അഷറഫ് ഓമൈസാന്റെ പെട്ടിയിലെ അവസാനത്തെ ആണിയായി........ ഗ്രൌണ്ടിനു പുറത്തേക്കു പോയ ബോള്‍ എടുത്തുവരാന്‍ ഉണ്ടായ താമസം ചില ചിന്തകള്‍ക്ക് തുടക്കമിട്ടു.... ടെന്നീസിലെ പോലെ ബോള്‍ പെറുക്കാന്‍ സുന്നരികളായ മിനി സ്കേര്‍ട്ടു ഇട്ട പെണ്‍കുട്ടികളെ നിറുത്തിയാലോ എന്നോരാലോജന..... പല വമ്പന്മാര്ക്കും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി........... സൗദി ആണെന്ന് ആലോചിച്ചപ്പോള്‍ ലഡ്ഡു പൊട്ടാതെ തന്നെ വിഴുങ്ങിയ വിദ്വാന്മാരും കൂട്ടത്തിലുണ്ട്...........
മത്സരത്തിനു ശേഷം ഗന്നം സ്റ്റൈലില്‍ ടാന്‍സ് കളിച്ച വിജയാഹ്ലാതം പ്രകടിപ്പിച്ചവരെ നിറ കണ്ണുകളോടെയാണ് മുസ്തഫാക്ക വീക്ഷിച്ചത്.... ടിഷൂ പേപ്പറുമായി ഓടി വന്ന് മാളുത്ത സ്വാന്തനിപ്പിക്കുന്നുണ്ടായ
ഇന്നു മുതല്‍ ഒരാഴ്ച്ചക്കാലം വിജയമാഘോഷിക്കാന്‍ നിങ്ങളും ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു.... സ്വന്തം നിങ്ങളുടെ ബാബുക്ക.
ഇസ്ഹാക്ക് പുഴക്കലകത്ത്.
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി.
SPORTING UNITED,JEDDAH.
SPORTING ACADEMY FOR INDIAN TEENS.
No comments:
Post a Comment