ഇളനീര്‍ പുഡിങ്ങ്.
ഹയമോള്‍ രണ്ടു ദിവസമായി
പറയുന്നുണ്ട് കഴിഞ്ഞ ലീവില്‍ നാട്ടില്‍ പോയപ്പോള്‍ ഉണ്ടാക്കിയ COCONUT
PUDDING ഉണ്ടാക്കണം ഉമ്മാ എന്ന്..... ഞാനും പറഞ്ഞു എന്നാല്‍ അതു തന്നെ
ഉണ്ടാക്കാം, ഞാന്‍ മനസ്സില്‍ പറഞ്ഞു “അല്ലെങ്കിലും നിനക്ക് ഇപ്പോള്‍ പഴയ
മാതിരി എന്നോട് ഒരു സ്നേഹവുമില്ലാത്തത് കൊണ്ടല്ലേ ഈ മധുരമുള്ള വിഭവം തന്നെ
തിരഞ്ഞെടുത്തത്” എന്ന്...... . ഷുഗറിന്റെ ശല്യം പിടികൂടിയിട്ടു വര്‍ഷം
അഞ്ചായി. ഇന്‍സുലിനാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തന്നെ. വീട്ടില്‍
ഭാര്യക്കും മക്കള്‍ക്കും മധുരത്തിനോട് പ്രത്യേക താല്പ്പര്യവുമാണ്....
എന്റെ് അസുഖം അവരുടെ സന്തോഷത്തിനു തടസ്സമാകരുത് എന്നു എനിക്ക്
നിര്‍ബന്ധമായിരുന്നു.
രാവിലെ കമ്പനിയില്‍ പോകുമ്പോള്‍ ഭാര്യ
പറഞ്ഞു വരുമ്പോള്‍ ഒരു പത്തു ഇളനീര്‍ വാങ്ങി വരണം എന്ന്, അപ്പോഴാണ്
ഞാനാലോചിച്ചത് ഈ മരുഭൂമിയില്‍ എവിടെനിന്നാണ് ഇളനീര്‍ കിട്ടുക റബ്ബേ....
പോകുന്ന വഴിയില്‍ സുഹൃത്തുക്കള്‍ക്ക് വിളിച്ചു ചോദിച്ചു, അതികപേരും കൈ
മലര്‍ത്തി .... രാജ്കുമാര്‍ പറഞ്ഞു കോര്‍ണിഷില്‍ മുന്‍പൊരിക്കല്‍
കണ്ടിട്ടുണ്ട് ഇളനീര്‍ എന്ന്.
ഇന്ന് നേരത്തേ തന്നെ കമ്പനി യില്‍
നിന്നും ഇറങ്ങി .... രണ്ടു മണിക്ക് സ്കൂളില്‍ നിന്ന് മകളെയെടുത്തു
വീട്ടിലേക്ക് പോകുന്ന വഴി തന്നെ എന്‍റെ കെട്ട്യോള്‍ക്ക് ഫോണ്‍ ചെയ്തു
പറഞ്ഞു നീ ഡ്രസ്സ് മാറി റെഡി ആയി നിന്നോ. ലെഞ്ച് ചെന്നൈ ദര്‍ബാറില്‍
നിന്നും ആകാം.... ഒരു വെജിറ്റേരിയന്‍ ഊണ് [താലി] കഴിച്ചിട്ട് കുറച്ചായി
എന്നോര്ത്തു ...
ഇന്നലെ തയ്യാറാക്കിയ ഊണും കറികളെല്ലാം വീണ്ടും
ഫ്രിഡ്ജില്‍ കയറി നാളെ പുതിയ രൂപത്തില്‍ തീന്‍ മേശയിലെത്തുന്നത്
ആലോചിച്ചപ്പോള്‍ ചിരി വന്നു.... ഇത് ഗള്‍ഫ് ജീവിതത്തിലെ സ്ഥിരം
കാഴ്ചകളിലൊന്ന്... :)
റെസ്റ്റോറന്റില്‍ എത്തി എനിക്കൊരു
താലിയും[വെജിറ്റേരിയന്‍ ഊണ്] ഭാര്യക്കും മക്കള്‍ക്കും ഫ്രൈഡ് റൈസും
ചിക്കന്‍ ഫ്രൈയും പറഞ്ഞു........ പിന്നൊരു കാര്യം കൂടി ഇക്കൂട്ടത്തില്‍
പറഞ്ഞോട്ടെ ...... പട്ടിണി കിടന്നാലും, ചിക്കനോ,മട്ടനോ,മീനോ,ഇല്ലാതെ
എന്‍റെ ഭാര്യയും മക്കളും ഒന്നും കഴിക്കില്ല..... യാത്രകളില്‍ ഉരുപാട്
ബുദ്ധിമുട്ടുകള്‍ ഇതുകൊണ്ട് നേരിടേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാന്‍...
ഭക്ഷണ ശേഷം ഭാര്യയോടു കാര്യം പറഞ്ഞു.... കോര്‍ണിഷിലൂടെ ഒരു കറക്കം ഇളനീര്‍
വാങ്ങലാണ് ഉദ്ദേശം എന്നു പറഞ്ഞു... നേരത്തേ പറഞ്ഞിരുന്നാല്‍ അവള്‍
വരില്ലായിരുന്നു.... ലോകത്ത് യാത്ര പോകാന്‍ മടിയുള്ള ഭാര്യമാരുണ്ടെങ്കില്‍
അതിലൊന്ന് എന്റെത ഭാര്യയാണ്....
ഫലസ്തീന്‍ റോഡിലൂടെ റുവൈസ് വഴി
കോര്‍ണിഷിലേക്ക് എന്‍റെ പ്രാഡോ കാര്‍ ഓടാന്‍ തുടങ്ങി..... ജിദ്ദ
കോര്‍ണിഷ് ബലത് മുതല്‍ നോര്‍ത്ത് അബുഹൂര്‍ ദൂറത്തുല്‍ അറൂസു വരെ അമ്പതു
കിലോമീറ്ററിലതികം നീണ്ടു കിടക്കുന്നു ........ ഇവിടുത്തെ മറ്റൊരു
പ്രത്യേകത കൃത്രിമമായി വെള്ളം ഉയരത്തില്‍ പമ്പ് ചെയ്തു ഉണ്ടാക്കുന്ന ഒരു
“WATER FOUNTAIN “ ഇത് ഉയരത്തില്‍ ലോകത്തില്‍ ഒന്നാമനാണ്. “KING FAHAD
FOUNTAIN” എന്ന നാമത്തില്‍ അറിയ പ്പെടുന്ന ഇത് ചെങ്കടലിനു കുറുകേയായി 1024
അടി [312 m] ഉയരത്തില്‍ മണിക്കൂറില്‍ 375 Km വേഗത്തില്‍ വെള്ളം പമ്പ്
ചെയ്യുന്നു. 1985 ല്‍ സ്ഥാപിതമായ ഇത് ചില്ലറ REPAIR നല്ലാതെ ഇത് വരെ
നിറുത്തിയിട്ടില്ലാ എന്നതും ഇതിന്‍റെ സവിശേഷകളില്‍ ഒന്നാണ്... ഇതിനു
ചുറ്റുമായി 500 സ്പോട്ട് ലൈറ്റ് കൊണ്ട് രാത്രിയില്‍ കണ്ണുകള്‍ക്ക്
ദ്രിശ്യവിരുന്നൊരുക്കുന്നു, ജിദ്ദയില്‍ ഉയരമുള്ള സ്ഥലത്തോ.... ഉയരമുള്ള
ബില്‍ടിങ്ങിനു മുകളില്‍ നിന്ന് നോക്കിയാല്‍ ഈ വിസ്മയം കാണാം. ജിദ്ദയില്‍
വിമാന മിറങ്ങുന്ന എല്ലാവര്ക്കും ഈ കാഴ്ച്ച എന്നും ഓര്‍മയില്‍ മായാതെ
നില്ക്കുന്ന അത്ഭുതങ്ങളില്‍ ഒന്ന് തന്നെ.
ഇളനീര്‍
തേടിയുള്ള യാത്ര കോര്‍ണിഷ് മുഴുവന്‍ കറങ്ങിയിട്ടും ഫലം കണ്ടില്ല......
വല്ലപ്പോഴും യമനില്‍ നിന്ന് വരുന്ന ഇളനീര്‍ ഉണ്ടാവാറുണ്ടെന്നു വഴിയോര
കച്ചവടക്കാരനായ കുണ്ടോട്ടി അഷറഫ് പറഞ്ഞു, യാത്ര നേരേ തായിലന്ടു
മാര്‍ക്കറ്റിലേക്ക് തിരിച്ചു വിട്ടു... ടിന്നില്‍ വരുന്ന നാളികേരവും വാങ്ങി
നേരെ വീട്ടിലേക്ക്. എനിയും ഒരുപാട് ജിദ്ദ വിശേഷങ്ങളുമായി പിന്നീട് വരാം.
ഇളനീര്‍ PUDDING ഉണ്ടാക്കുവാനായി കിച്ചനിലേക്ക്..............
ഇളനീര്‍ PUDDING.
=================
ചേരുവകള്‍.
1 – ഇളനീര്‍ 8 എണ്ണം.
2 - പഞ്ചസാര രണ്ടു കപ്പ്.
3 – ചൈനാ ഗ്രാസ് 5 ഗ്രാം.
4 – പാല്‍ 2 ലിറ്റര്‍.
5 – കണ്ടെന്‍സെട് മില്‍ക്ക് 250 ഗ്രാം.
6 – കശുവണ്ടി 50 ഗ്രാം ചെറുതായി നുറുക്കിയത്.
തയ്യാറാക്കുന്ന വിധം.
------------------------------
1 - രണ്ടു ഇളനീരിന്റെ വെള്ളവും ആറു ഇളനീരിന്റെ കാമ്പും ചേര്‍ത്തു മിക്സിയില്‍ ജൂസ്സാക്കി അടിച്ചു മാറ്റി വെക്കുക.
2 – രണ്ട് ഇളനീരിന്റെ കാമ്പ് എടുത്തു ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വെക്കുക.
3 – ഒരു പാത്രത്തില്‍ ചൈനാഗ്രാസ് ഇട്ടു അതിനൊപ്പം കുറച്ചു വെള്ള മോഴിച്ചു തിളപ്പിച്ച് മിശ്രിതമാക്കി വെക്കുക.
ഒരു പാത്രത്തില്‍ പാല്‍ അടുപ്പത്ത് വച്ച് തിളപ്പിക്കുക. തിളച്ചു
വരുമ്പോള്‍ തീ കുറച്ചു കണ്ടെന്‍സെട് മില്ക്കും പഞ്ചസാരയും ചേര്ത്തു
നല്ലവണ്ണം ഇളക്കി കൊണ്ടിരിക്കുക. തിളച്ചതിനു ശേഷം തീ അണക്കുക. ഈ ചൂടുള്ള
പാലിലേക്കു ജൂസടിച്ചു വെച്ച ഇളനീര്‍ മിക്സും,ചൈനാഗ്രാസ് ലായനിയും ചേര്ത്തു
നളവണ്ണം ഇളക്കി ചൂടാറാന്‍ വെക്കുക. പത്തു മിനിട്ടിനു ശേഷം ചുടാറി
വരുമ്പോള്‍ ഇളനീര്‍ കഷണങ്ങളാക്കിയത് വിതറിയിടുക. നല്ല വണ്ണം ചൂടാറിയതിനു
ശേഷം ഫ്രിഡ്ജിന്റെ താഴെ ഭാഗത്ത് വെക്കുക. രണ്ടു മണിക്കൂറിനു ശേഷം
പുറത്തെടുത്തു കശുവണ്ടി നുറുക്കിയത് വിതറി മുകളില്‍ അലങ്കരിക്കുക. ഇളനീര്‍
PUDDING തയ്യാറായി. ഇഷ്ട്ടമുള്ള ആകൃതിയില്‍ മുറിച്ചു വിളമ്പാം. [ 25
പേര്ക്ക് വിളമ്പാം.]
ഇസ്ഹാക്ക് പുഴക്കലകത്ത്.
കടപ്പാട് :- അന്‍സറ ഇസ്ഹാക്ക്.
No comments:
Post a Comment