Wednesday, March 21, 2012

ഒരു മകന്‍ പറഞ്ഞ കഥ .



അവനു അവന്റെ അമ്മയെ വെറുപ്പായിരുന്നു . കാരണം അവര്‍ ഒറ്റ കണ്ണി ആയിരുന്നു . സുഹൃത്തുക്കളുടെ മുന്നിലും മറ്റും അമ്മയെ കാണിക്കുന്നത് അവനു നാണക്കേടായിരുന്നു . അവന്‍ അവരുടെ ഒറ്റ കണ്ണിനെ പറ്റി കളിയാക്കുമ്പോഴും അവര്‍ ഒന്നും പറഞ്ഞിരുന്നില്ല . ഒരു ചെറിയ കട നടത്തി പാതി ദാരിദ്ര്യത്തില്‍ ആണ് അമ്മ അവനെ വളര്ത്തിയിരുന്നത് .
അമ്മയുടെ തുണ കൂടാതെ രക്ഷപ്പെടാന്‍ വേണ്ടി അവന്‍ നന്നായി പഠിച്ചു . വലിയ നിലയില്‍ എത്താന്‍ വേണ്ടി കഠിന പ്രയത്നം നടത്തി . അങ്ങനെ അവന്‍ നന്നായി പതിച്ചു ബിരുദം നേടി കല്യാണവും കഴിച്ചു രണ്ടു കുട്ടികളുമായി ജീവിക്കുകയായിരുന്നു .. അവന്‍ അമ്മയെ ഒഴിവാക്കി പോന്നിരുന്നു .

ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി അമ്മ അവന്റെ വീടിനു മുന്നില്‍ വന്നു . അവന്‍ അമ്മയെ തിരിച്ചറിയാതതായി ഭാവിച്ചു കടന്നു പോകാന്‍ ആവശ്യപ്പെട്ടു . അമ്മ പോയി .
കുറച്ചു ദിവസങ്ങള്‍ക്കകം അവന്‍ പഠിച്ചിരുന്ന സ്കൂളില്‍ നിന്നും പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനുള്ള ഒരു ക്ഷണം വന്നു .അവന്‍ ചെന്നു . തിരിച്ചു പോരുന്ന വഴി തന്റെ ആ പഴയ കൂര ഒന്ന് കാണാന്‍ ചെന്നപ്പോള്‍ അമ്മ അവിടെ തളര്‍ന്നു കിടപ്പായിരുന്നു . അമ്മയുടെ കയ്യില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു .. ആ കുറിപ്പ്‌ ഇപ്രകാരം ആയിരുന്നു
"മോനെ ഞാന്‍ വേണ്ടതിലേറെ ജീവിച്ചു .ഇനി നിന്നെ തേടി വരില്ല .ഞാന്‍ നിന്റെ അഭിമാനത്തിന് ചേരില്ല .നീ കുഞ്ഞായിരുന്നപ്പോള്‍ അപകടത്തില്‍ പെട്ട് നിന്റെ ഒരു കണ്ണ് പോയി .ഒറ്റ കണ്ണായി നിന്നെ കാണാന്‍ ഇഷ്ടമില്ലാത്തതിനാല്‍ എന്റെ ഒരു കണ്ണ് ഞാന്‍ നിനക്ക് തന്നു . രണ്ടു കണ്ണും ഉള്ള നിന്റെ ഈ സുന്ദര രൂപത്തില്‍ ഞാന്‍ ഇന്ന് സന്തോഷിക്കുന്നു ."




No comments: