Friday, October 25, 2013

ആമ.

ഹലോ,ഹലോ, ഒന്നു നില്‍ക്കീന്നു.... ഇങ്ങളെന്താ ഞമ്മളെ കളിയാക്കി ഓടണേ ... ഒന്നു നില്‍ക്കീന്നു ... കാര്യം പറയട്ടെ , ഇതു നിങ്ങള്‍ കരുതിയ ആ ആമ അല്ല കെട്ടോ !!

 ഞങ്ങളുടെ ഫാമിലിയിലെ എല്ലാവര്‍ക്കും പ്രിയങ്കരിയായ എന്‍റെ പ്രിയ ഹലീമ എളാമ , ഞങ്ങള്‍ ആമാ എന്ന് വിളിക്കുന്നു.....   മൂന്ന് മക്കള്‍. ഹസില്‍,തനീം,സംബുല്‍[ടിറ്റി]

ഫാറൂക്ക് കോളേജില്‍ നിന്നും ഡിഗ്രിയും ബി,എഡും കരസ്ഥമാക്കിയ ഉടനെ തന്നെ അധ്യാപന രംഗത്ത് ലക്ഷ കണക്കിന് കുട്ടികള്‍ക്ക്  വിദ്യ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്ന ജിദ്ദക്കാരുടെയും,തിരൂരങ്ങാടി ക്കാരുടെയും പ്രിയപ്പെട്ട ഹലീമ ടീച്ചര്‍.ഞങ്ങളുടെ പ്രിയപ്പെട്ട ആമ, ഈ പേരിന്‍റെ ഉറവിടം ഇപ്പോഴും അതീവ രഹസ്യം തന്നെ... ഈ ചോദ്യത്തിന്  മനോഹരമായ പുഞ്ചിരിയാണ് മറുപടി. 

നീണ്ട ഇരുപത്തേഴു വര്‍ഷമായി ഇന്ത്യന്‍ എംബസ്സി സ്കൂളില്‍ ടീച്ചറാണ്...
നാട്ടില്‍ തിരൂരങ്ങാടി ഒറിയന്റല്‍ സ്കൂളിലെ സേവനത്തിനു ശേഷമാണ് ജിദ്ദയിലേക്ക് കുടിയേറിയത്....

എന്‍റെ കുട്ടിക്കാലത്ത് കുറച്ചു കാലം എന്‍റെ തറവാടിനടുത്ത് ആമ താമസിച്ചിരുന്നു, അന്നു മകന്‍ ഹസില്‍ വളെരെ ചെറിയ കുട്ടിയായിരുന്നു, ഒരു ഞായറാഴ്ച്ച യാണെന്ന് തോന്നുന്നു സ്കൂളിളില്ലാത്ത ദിവസം തൊട്ടടുത്ത വീട്ടിലെ സ്ത്രീ കിണറ്റിന്‍ കരയില്‍ നിന്ന് ഓടിവരൂ....,ഓടിവരൂ......  എന്ന ആക്രോശം കേട്ടാണ് ഞാനും അങ്ങോട്ട്‌ ഓടിപ്പോയി നോക്കിയത്,  അപ്പോള്‍ കണ്ട കാഴ്ച്ച നടുക്കുന്നതായിരുന്നു, വെള്ളം നിറഞ്ഞു നില്‍ക്കുന്ന കിണറ്റില്‍ ആമയുണ്ട് ഒരു കയ്യില്‍ മകന്‍ ഹസിലും, മറ്റേ കൈ ചവിട്ടു കല്ലിലും പിടിച്ചു നില്‍ക്കുന്ന കാഴ്ച്ച, കുട്ടിയായിരുന്ന ഞാന്‍ ജീവിത യാധാര്‍ത്യങ്ങളില്‍ ഇന്നും ഒരു നടുക്കത്തോടെ ഓര്‍ക്കുന്ന ഒന്ന്, ഉടനെ അടുത്ത വീട്ടിലെ മുതിര്‍ന്നവര്‍ വന്നു കയറില്‍ കൊട്ട കെട്ടി ആദ്യം മകന്‍ ഹസിലിനെയും പിന്നെ ആ കയറില്‍ പിടിച്ചു ആമ കയറി വന്നത് എന്‍റെ മനസ്സിലേക്ക് ഒരു ധീര വനിതയായിട്ടാണ്. എന്‍റെ മനസ്സിലെ മതര്‍ തെരേസ, അന്നു പ്രസിഡന്റിന്റെ ധീര വനിതക്കുള്ള അവാര്‍ഡു ഉണ്ടോ എന്നനിക്കറിയില്ല.........  ഉണ്ടെങ്കില്‍ അതു ശുപാര്‍ശ ചെയ്യാന്‍ ആരുമുണ്ടായില്ല !!! 

അഭിമാനത്തില്‍ ഫാമിലിയിലെ നമ്പര്‍ വണ്‍..... തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നത് കൊണ്ടു പല പ്രയാസങ്ങളിലൂടെയും കടന്നു പോകേണ്ടി വന്നിട്ടുണ്ട്... സ്നേഹിച്ചു കൊല്ലുന്ന പ്രകൃതം.. അഭിമാനം ഒരു അഹങ്കാരമായി കൊണ്ടുനടക്കുന്നു എന്നെനിക്കു ഒരു ചെറിയ സംശയം ഇല്ലാതില്ല .... :) :) :) ഹ ഹ ഹ ചുമ്മാ പറഞ്ഞതാണ് കെട്ടോ. ഇനി എന്നെങ്കിലും ഈ കുരുത്തം കെട്ടവന്റെ ബ്ലോഗ്‌ വായിച്ചു ഒരു മനപ്രയാസം ഉണ്ടായാല്‍ അതെനിക്ക് സഹിക്കാന്‍ പറ്റില്ല.... എന്‍റെ പ്രിയപ്പെട്ടവരില്‍ മുന്‍ നിരയിലാണ് എന്നും ആമ.

പ്രതിസന്ധികളുടെ ഒരു പ്രളയത്തിലൂടെയാണ് ആമാന്‍റെ സഞ്ചാരമെന്നു  ഞാന്‍ പറയാതെ തന്നെ ഫാമിലിയിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, പക്ഷേ എന്നെ അതിശയിപ്പിച്ച ഒരു കാര്യം ഏതു പ്രധിസന്ധിയേയും വളെരെ ലാഘവത്തോടെ പുഞ്ചിരിച്ച മുഖവുമായി തികച്ചും അഭിമാനത്തില്‍ കേമിയായി തരണം ചെയ്യുന്നതാണ്. മാഷാ അല്ലാഹ് .... എന്നും എന്‍റെ കുടുംബവും,ഞങ്ങളുടെ പ്രാര്‍ഥനയും കുടെയുണ്ട്.

          സീതികാക്ക.

ഇസ്ഹാക്ക് പുഴക്കലകത്ത്.
ആമയും[ഹലീമ],ഞാനും.

അബ്ദുള്ളാക്ക. [ഫെസ്റ്റിവല്‍]


ഹ ഹ ഹ എന്നാലും അബ്ദുള്ളാക്ക ഈ അക്കിടി ഒരു തക്കിടി ആക്കി മാറ്റാന്‍ പറ്റൂല കെട്ടോ !! രണ്ടു അനിയന്മാരെയും പത്തു പതിനഞ്ചു പേരന്‍സിനെയും മുള്‍മുനയില്‍ നിറുത്തിയ 35 മിനുറ്റ് !!! പ്രിന്‍സ് മാജിദ് പാര്‍ക്ക് "അബ്ദുള്ളാക്ക അബ്ദുള്ളാക്ക" എന്ന മറ്റൊലിയില്‍ തരിച്ചു നിന്നോ അതോ ചിരിച്ചു തള്ളിയോ ആവോ എല്ലാ കണ്ണുകളിലും ഭീതിയുടെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്‌ ഉച്ചത്തിലുള്ള ആക്രോശത്തിനു മറുപടിയേന്നോണം മെയിന്‍ റോഡില്‍ നിന്നും ചില മറു മൊഴികള്‍ കേട്ടതും കൌതുകമായി മെയിന്‍ റോഡിലിറങ്ങി നോക്കിയപ്പോള്‍ രണ്ടു സോമാലിയക്കാര്‍ നിന്ന് ചര്‍ച്ച ചെയ്യുകയാണ് കാര്യം ഇതു തന്നെ “അബ്ദുള്ളാക്ക അബ്ദുള്ളാക്ക” ഇതു ഹിന്ദി ഹുനൂദ്‌ മലബാരികളുടെ ഫെസ്റ്റിവലാണെന്ന് തോന്നുന്നു എന്നാണ് അവര്‍ അറബിയില്‍ സംസാരിക്കുന്നത് ... ഗ്രൌണ്ടിലെങ്ങും സംസാരവിഷയം ഇതു തന്നെ അബ്ദുള്ലാക്കാനെ കാണാനില്ല ...... ചര്‍ച്ചകള്‍ പൊടി പൊടിക്കുന്നു ബോളെടുക്കാന്‍ പുറത്തു പോയതല്ല ആത്മാവിനു പുകയിക്കാന്‍ പോയതാണെന്ന് ഒരു പക്ഷം, കാടുപിടിച്ചു കിടക്കുന്ന പാര്‍ക്കില്‍ മരുഭൂമിയില്‍ കാണപ്പെടുന്ന ഉഗ്ര വിഷമുള്ള ശിണ്ട എന്നറിയപ്പെടുന്ന പാബ് എങ്ങാനും കൊത്തിയോ ?? ശിണ്ടയുടെ സ്പര്‍ഷനമേറ്റാല്‍ നിമിഷങ്ങള്‍ക്കകം ബോതരഹിതനാകുമെന്നു പറഞ്ഞത് ഏവരിലും പരിഭ്രാന്തി പരത്തി..... പൂട്ടിക്കിടക്കുന്ന പാര്‍ക്കില്‍ ബംഗാളി പുലിയെ വളര്‍ത്തുന്നുണ്ടെന്ന് പറഞ്ഞ് മറ്റൊരു വിരുതന്‍ രങ്ങത്തെത്തി എതായാലും “OCT 25” “അബ്ദുള്ളാക്ക അബ്ദുള്ളാക്ക” എന്ന പുതിയ ഫെസ്റ്റിവലിന് തുടക്കമാകുകയാണോ ?? ഗ്രൌണ്ടിലെങ്ങും പ്രതിദ്വനിച്ചുകൊണ്ടിരുക്കുന്ന ഈ ശബ്ദം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടുത്ത കാലത്ത് വമ്പന്‍ ഫോമിലായിരുന്ന അബ്ദുള്ള മാളിയേക്കല്‍ OCT 24 നു നടന്ന മത്സരം വലിയ മാര്‍ജനില്‍ ജയിച്ച ആഹ്ലാതത്തിലായിരുന്നു 25 നു നടക്കുന്ന മത്സരത്തിനിടയിലാണ് സംഭവങ്ങളുടെ തുടക്കം, 2-1 നു ലീഡില്‍ ആയിരുന്ന ടീം പരാജയ പ്പെടുമോ എന്ന ഭയന്നു നേരത്തേ SCOOT ചെയ്തതാണെന്ന് അഭിപ്രായവും ശക്തമായിരുന്നു,ഇനി വല്ല എമര്‍ജന്‍സി മീറ്റിങ്ങിനും പങ്കെടുക്കാന്‍ പോയതാവുമോ എന്ന സംശയവുമായി വന്ന ഒരു വിരുതനെ കളിക്കിടയില്‍ എന്തു “പങ്കെടുപ്പെടോ” എന്നു ചിരിച്ചു തള്ളിയ പ്രസിഡന്റിന്റെ മറു ചോദ്യത്തിനു മുന്നില്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്ന വമ്പന്‍ സ്രാവുകളും ഉണ്ടായിരുന്നു കൂട്ടത്തില്‍


പൂട്ടിയിട്ട പാര്‍ക്കിലേക്ക് ബോളെടുക്കാന്‍ പോയ അബ്ദുള്ളാക്ക കൂറ , കൂറ , കൂറ എന്നു പുലമ്പിക്കൊണ്ട് ഒടുവില്‍ ചെന്ന് പെട്ടത് മാജിദ് പാര്‍ക്കിലെ വടക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന ബലദിയ ഓഫീസിലേക്കാണ്.... രാത്രിയായത്‌ കൊണ്ടു മറ്റു അറബി വംശജരില്ലാത്തതും പുതിയ വിസയില്‍ ക്ലീനിങ്ങിനു നാട്ടില്‍ നിന്നെത്തിയ കുണ്ടോട്ടിക്കാരന്‍ അയമുവിന്റെ മുന്നിലേക്കാണ്‌ കൂറ , കൂറ , കൂറ എന്ന് പറഞ്ഞു അബ്ദുള്ളാക്ക എത്തിയത്... ഉടനെ അയമു ഓടിപ്പോയി കിച്ചണില്‍ നിന്ന് പിഫ് പാഫ് എടുത്തു കൊണ്ടുകൊടുത്തതും അബ്ദുള്ളാക്കാനെ ക്ഷുബിതനാക്കി....... ഒന്നും പറയാതെ വീണ്ടും കൂറ , കൂറ , കൂറ എന്ന് പറഞ്ഞു കൊണ്ട് ഓഫീസില്‍ നിന്നിറങ്ങിയ അബ്ദുള്ളാക്കാനെ തുറിച്ചു നോക്കി “പന്തം കണ്ട പെരുച്ചാഴിയെ പോലെ” നിന്നു അയമു.........
വഴി തെറ്റി അലഞ്ഞു തിരിഞ്ഞ അബ്ദുള്ളാക്ക പിന്നെ ഭാര്യയുടെയും മക്കളുടെയും പ്രാര്ത്ഥ ന യുടെ തുണയില്‍ ചെന്നെത്തിയത് മാജിദ് പാര്‍ക്കിലെ മെയിന്‍ ഗയിറ്റില്‍ . അവിടെ നിന്നും ബംഗാളി പയ്യന്‍ പറഞ്ഞു കൊടുത്ത വഴിയെ പിന്നെ ഗ്രൌണ്ടിലെത്തി. 35 മിനുട്ട് എല്ലാവരെയും മുള്‍മുനയില്‍ നിറുത്തി തനിക്കു പറ്റിയ അമളി സൈക്കളില്‍ നിന്നും വീണ ഒരു ചിരിയിലൊതുക്കി....... പ്രസിഡന്റിന്റെ റെഡ് കാര്‍ഡ് മറികടക്കാന്‍ എനി ഗ്രൌണ്ടിനു പുറത്തേക്ക് ബോളടിച്ചാല്‍ അതിന്റെ് പൂര്‍ണ്ണ ഉത്തരവതിത്വം ഞങ്ങള്‍ ഏറ്റെടുത്തോളാമെന്നു പറഞ്ഞു 2 അനിയന്മാര്‍ കൊടുത്ത സത്യവാങ്ങ്മൂലത്തിന്റെ ഉറപ്പിന്മേല്‍ ഗ്രൌണ്ടിലേക്ക് പ്രവേശിച്ച അബ്ദുള്ളാക്കയെ തേടി അറബ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ കാത്തിരിപ്പുണ്ടായിരുന്നു..... എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് പുതിയ ഇന്ത്യന്‍ ഫെസ്റ്റിവലിനെ കുറിച്ചായിരുന്നു ..... അറബിയിലുള്ള ചോദ്യ ശരങ്ങള്‍ക്ക് മുന്നില്‍ പതറാതെ അറബിയറിയാത്ത അബ്ദുള്ളാക്ക "സൈന്‍" , "തോയ്യിബ്" , "ഖോയിസ്" , എന്ന മൂന്നു വാജകങ്ങള്‍ തിലങ്ങും വിലങ്ങും പറഞ്ഞു നെഞ്ച് വിരിച്ചു നില്ക്കു ന്നത് കൌതുക കരമായ കാഴ്ച തന്നെയായിരുന്നു.
 
ഇസ്ഹാക്ക് പുഴക്കലകത്ത്.
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Sunday, October 20, 2013

മലബാര്‍ പഴം പൊരി.

നേന്ദ്രപ്പഴം ഒരു കിലോ.
മൈദ അര കപ്പ്‌.
അരിപ്പൊടി അരകപ്പ്.
ഉപ്പ് പാകത്തിന്.
രണ്ടു കോഴിമുട്ട.
വെള്ളം ഒരു ഗ്ലാസ്‌.


മൈദയും അരിപ്പൊടിയും സമാസമം മിക്സ് ചെയ്തു ഉപ്പ് പാകത്തിന് ചേര്‍ത്തു കോഴിമുട്ട രണ്ടെണ്ണം പൊട്ടിച്ചൊഴിച്ചു മിക്സ് ചെയ്തെടുക്കുക .. കുഴമ്പ് രൂപത്തില്‍ ആകുന്നതു വരെ കുറച്ചു വെള്ളം ചേര്‍ത്തു കൊണ്ടിരിക്കുക. നേന്ദ്രപ്പഴം സലൈസ് ആയി കട്ട് ചെയ്തു ഈ മിക്സില്‍ മുക്കി എടുത്തു തിളച്ച വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.



ഇസ്ഹാക്ക് പുഴക്കലകത്ത്.

Thursday, May 30, 2013

മുസ്തഫ ചാലില്‍ രാജിക്കൊരുങ്ങി.


സ്പോര്‍ട്ടിംഗ് യുനൈറ്റട് ജീവനാടിയായ മുസ്തഫ ചാലില്‍ ഇന്നലെ നടന്ന പേരന്‍റ്സ് മത്സരത്തില്‍ തന്‍റെ ടീം ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം എട്ടടുത്തു രാജിക്കൊരുങ്ങി. രാവിലെ പ്രസിഡന്റിനെ പോയി കണ്ട മുസ്തഫാക്കന്റെ രാജി പ്രസിഡണ്ട്‌ സ്വീകരിച്ചില്ല. മത്സരം വീക്ഷിക്കാന്‍ കഴിയാത്തതില്‍ സെക്രട്ടറി ഖേഥം പ്രകടിപ്പിച്ചു. പ്രസിടെന്റും സെക്രട്ടറിയും മുസ്തഫ ചാലിലിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി എന്ന് പിന്നീട് നടന്ന പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സ്പോര്‍ട്ടിംഗ് യുനൈറ്റടിന്റെ ചരിത്രത്തിലാദ്യമായി പ്രിന്‍സ് മാജിദ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ വാശിയേറിയ മത്സരത്തില്‍ അഷറഫ് ഒമൈസാന്‍ നയിച്ച ടീമിനെ റഷീദ് മാളിയേക്കലിന്റെ ടീം 5 - 0 നു തോല്‍പ്പിച്ചതോടെ ആണ് സംഭവങ്ങളുടെ തുടക്കം, തന്‍റെ പതിമൂന്നാം വയസ്സില്‍ തുടങ്ങിയ പോര്‍വിളി ഇക്കാല മത്രയും വിജയിച്ച ചരിത്രമേ യുള്ളൂ എന്ന് വീമ്പു പറഞ്ഞ അഷറഫ് ഒമൈസാനെ സാദിക്ക് പാണ്ടിക്കാടും റഷീദ് മാളിയേക്കലും കൂടി ഭൂതത്തിന്റെ കുപ്പിയിലാക്കി ചെങ്കടലില്‍ താഴ്ത്തി. ഇനിയൊരു വീമ്പു പറച്ചിലും ഉണ്ടാകാതെ

5-0 തോറ്റതോടെയാണ് പുല്ലുള്ള ഗ്രൌണ്ടിലും പുല്ലില്ലാത്ത ഗ്രൌണ്ടിലും കളിച്ചു കഴിവ് തെളിയിച്ച മുസ്തഫ ചാലില്‍ രാജിക്കൊരുങ്ങിയത്.......... അഷറഫ് ഓമൈസാന്റെ മറ്റു കളിക്കാരുമായി പരിജയപ്പെടാം, ബൂട്ടിട്ടും ബൂട്ടിടാതെയും പറന്നു കളിക്കുന്ന ജോയി കാക്കയും ...... പോര്‍വിളിയും അങ്കം കുറിക്കലും വാശിയിലും,വീറിലും കേമനായ അബ്ദുള്ള മാളിയേക്കലും, തൃശൂര്‍ പൂരത്തിനു വാണം വിട്ട പോലെ ഷോട്ടുകള്‍ പായിക്കുന്ന കരുത്തനായ സുബൈര്‍ ബായിയും, ഒരിക്കലും പന്ത് തല കൊണ്ടു ഹെടട് ചെയാതെ കളിക്കുന്ന അസിലും, പുതിയ തന്ദ്രങ്ങള്‍ മെനയുന്ന ബഷീര്‍ ബായിയും അടങ്ങിയ ഏഴ് അംഗ ടീമിനെ റഷീദ് മാളിയേക്കല്‍ നയിച്ച ആറംഗ ടീമാണ് വന്‍ സ്കോറിന് പരാജയ പെടുത്തിയതാണ് വലിയ നിരാശയിലേക്ക് അവര്‍ കൂപ്പുകുത്താന്‍ കാരണം. ഇന്നു രാവിലെ മുതല്‍ അഷറഫ് ഒമൈസാനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട് ........ ലൈനില്‍ കിട്ടുന്നില്ല ഫോണ്‍ ഓഫാക്കിയിരിക്കുന്നു. ഇനി വല്ല കടും കൈ ചെയ്യാതിരുന്നാല്‍ മതിയായിരുന്നു ..... വീട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കാന്‍ കരീം മാവൂരിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്..... ഇനി വിജയിച്ചേ അടങ്ങൂ എന്ന് പ്രക്യാപിച്ചു മുന്നിട്ടിറങ്ങിയ റഷീദ് മാളിയേക്കലിന്റെ ആറു അങ്കചേകവരെ പരിജയപ്പെടാം.... കരുത്തനായ ബാക്ക് സാദിക്ക് പാണ്ടിക്കാട്, ഉന്നം പിഴക്കാതെ എതിര്‍ പോസ്റ്റില്‍ നിറയൊഴിക്കുന്ന മുനീര്‍ സാഹിബ്, മുന്‍നിരയിലും മിടിലിലും ചങ്കൂറ്റത്തോടെ കണ്ടൈനര്‍ പോലെ ഉറച്ചു നില്‍ക്കുന്ന ജിദ്ദയിലെ കണ്ടൈനര്‍ വ്യാപാരി  ഇസ്മായില്‍ കൊളക്കാടന്‍, എല്ലാ മേഖലകളിലും ഒന്ന് കൈ വെക്കാന്‍ കൊതിക്കുന്ന കുറച്ചു അഹങ്കാരം കൈ മുതലായി മുന്നിട്ടിറങ്ങുന്ന ഇസഹാക്ക് പുഴക്കലകത്തും,പിന്നെ നമ്മുടെ പ്രിയങ്കരനായ ബാകാല ഹൈദ്രോസ് എന്നറിയപ്പെടുന്ന അബ്ദുറഹിമാന്‍ സാഹിബുമാണ് ടീമിലുള്ളത്....

ആദ്യ പാദത്തില്‍ മുനീര്‍ നേടിയ രണ്ടു ഗോളും,റഷീദ് മാളിയേക്കല്‍ നേടിയ രണ്ടു ഗോളുമടക്കം നാലു ഗോളിന് പിന്നിട്ടു നിന്ന അഷറഫ് ഓമൈസാന്റെ ടീം രണ്ടാം പാദത്തില്‍ വിളറി പൂണ്ടു ഗ്രൌണ്ടിലുടനീളം ലക്ഷ്യമില്ലാത്ത ഓടിയും പരിക്കന്‍ കളി പുറത്തെടുത്തതും ഇസഹാക്ക് പുഴക്കലകത്ത് വീണു പരിക്കേറ്റത് കൊണ്ട് അഞ്ചു ഗോളില്‍ ഒതുങ്ങി വിജയം... രണ്ടാം പാദത്തിലെ അബ്ദുറഹിമാന്‍ സാഹിബിന്റെ അഞ്ചാമത്തെ ഗോള്‍ അഷറഫ് ഓമൈസാന്റെ പെട്ടിയിലെ അവസാനത്തെ ആണിയായി........ ഗ്രൌണ്ടിനു പുറത്തേക്കു പോയ ബോള്‍ എടുത്തുവരാന്‍ ഉണ്ടായ താമസം ചില ചിന്തകള്‍ക്ക് തുടക്കമിട്ടു.... ടെന്നീസിലെ പോലെ ബോള്‍ പെറുക്കാന്‍ സുന്നരികളായ മിനി സ്കേര്‍ട്ടു ഇട്ട പെണ്‍കുട്ടികളെ നിറുത്തിയാലോ എന്നോരാലോജന..... പല വമ്പന്മാര്‍ക്കും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി........... സൗദി ആണെന്ന് ആലോചിച്ചപ്പോള്‍ ലഡ്ഡു പൊട്ടാതെ തന്നെ വിഴുങ്ങിയ വിദ്വാന്മാരും കൂട്ടത്തിലുണ്ട്...................

മത്സരത്തിനു ശേഷം ഗന്നം സ്റ്റൈലില്‍ ടാന്‍സ് കളിച്ച വിജയാഹ്ലാതം പ്രകടിപ്പിച്ചവരെ നിറ കണ്ണുകളോടെയാണ് മുസ്തഫാക്ക വീക്ഷിച്ചത്‌.... ടിഷൂ പേപ്പറുമായി ഓടി വന്ന് മാളുത്ത സ്വാന്തനിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും വന്‍ പരാജയത്തിന്‍റെ ഭാരത്താല്‍ വിതുംബലടക്കാന്‍ കഴിയാതെ വിങ്ങിപ്പോട്ടുന്നുണ്ടായിരുന്നു പാവം..... സക്കീന ഇസ്മയില്‍ ആയിരുന്നു പെണ്ണുങ്ങളുടെ സൈഡില്‍ കമന്റ്രി പറഞ്ഞുകൊണ്ടിരുന്നത്,വിജയ ശേഷം ഖൈറു സാദിക്കും,സക്കീന റഷീദ് തുടങ്ങിയവര്‍ വിജയാഹ്ലാതത്തില്‍ മുഴുകിയപ്പോള്‍ പരാജയ ഭാരം താങ്ങാനാവാതെ മളുത്ത മുസ്തഫയും സറീന അസിലും തല താഴ്ത്തി ഇരുന്നപ്പോള്‍ റജീന അഷറഫ് പൊട്ടിക്കരഞ്ഞത് ഏവരെയും അത്ഭുതപ്പെടുത്തി..... എന്‍റെ ഇക്ക ആദ്യമായാണ് ഇത്ര വലിയ തോല്‍വി ഏറ്റു വാങ്ങിയത് എന്നു ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്ന അവരെ ഒരു വിതത്തിലാണ് റസീന ഷബീര്‍അലി ആശ്വസിപ്പിച്ചത്‌......

ഇന്നു മുതല്‍ ഒരാഴ്ച്ചക്കാലം വിജയമാഘോഷിക്കാന്‍ നിങ്ങളും ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു.... സ്വന്തം നിങ്ങളുടെ ബാബുക്ക.

ഇസ്ഹാക്ക് പുഴക്കലകത്ത്.
 

സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Sunday, February 17, 2013

എഴുത്ത്.



എപ്പോഴോ
എങ്ങിനെയോ
എവിടെയോ
എഴുതാനൊരു മോഹം.
എന്തെഴുതണം
എങ്ങനെയെഴുതണം
എന്നാലോചിച്ചു
ഏതോ ചിന്തയുമായി
എഴുത്തു മുറിയിലേക്ക്
എത്തി നോക്കിയപ്പോള്‍
എങ്ങോ നിന്നും
ഏന്തി വലിഞ്ഞെത്തിയ
എലി...........

ഇസ്ഹാക്ക് പുഴക്കലകത്ത്.

Friday, February 15, 2013

ഉപ്പേരി, പപ്പടം.


ഉച്ചക്കുള്ള ഊണിനു വളെരെ പെട്ടന്ന് ഉണ്ടാക്കാന്‍ പറ്റിയ ഉപ്പേരി... ഇതു ഉരുളക്കിഴങ്ങ് , കറുമൂസ , വെണ്ടക്ക , പയര്‍ , പടവലം , ബീന്‍സ് തുടങ്ങിയവ ഉപയോഗിച്ചു ചെയ്യാം.  നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ കടുക് വറുത്തു , പച്ചമുളക് അഞ്ചെണ്ണം നെടുകേ ചേതിച്ചത് , കറിവേപ്പില ഇട്ടു ഒന്നിളക്കിയ  ശേഷം ഉപ്പേരിക്കുദ്ധേഷിച്ച  ഉരുളക്കിഴങ്ങ് ചേര്‍ത്തു കുറച്ചു വെള്ളം ഒഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്തു  പാത്രം മൂടി വെക്കുക. ഇടക്കൊന്നിളക്കുക വെള്ളം വറ്റി വരുമ്പോള്‍ നല്ല രുചിയുള്ള ഉപ്പേരി റെഡി ആയിരിക്കും.


പപ്പടം പൊരിക്കുന്നത് എങ്ങിനെയെന്ന് ഭാര്യ പറഞ്ഞു തന്നിരുന്നു  മറന്നു പോയി....  എനിയോരിക്കെലെഴുതാം ....  :) :)




ഇസ്ഹാക്ക് പുഴക്കലകത്ത്.










സുനാമി.

ഞാനിങ്ങനെയാണ്‌
ഇന്നിതു മതി,നാളെ എന്നത്
ഒരു ചോദ്യ ചിഹ്നമായി
നില്‍ക്കുന്നു.

ബാര്‍ എന്ന മൂന്നക്ഷരം
എന്നെ ആകര്‍ശിച്ചെതെന്തിനാണ്
ചിന്തകള്‍ എന്‍റെ മനസ്സില്‍
തിരമാലകളായി വന്നു
കൊണ്ടിരുന്നു.

റോഡുവക്കിലെ
ബദാം മരത്തിനോട്
ചേര്‍ന്നു മൂത്രമൊഴിക്കുമ്പോള്‍
ഞാനറിയാതെ മരം
എന്നെ നോക്കി ചിരിച്ചുവോ !!

ചിന്തകള്‍ കാട് കയറി
എല്ലാ കാര്യങ്ങള്‍ക്കും
ഒറ്റ രാത്രി കൊണ്ടു
ഉത്തരം കാണേണ്ടതില്ലല്ലോ ....
എന്നു സമാധാനിച്ചു.

തൊട്ടടുത്തു പരസ്യ ബോര്‍ഡില്‍
പുഞ്ചിരിച്ചു നില്‍ക്കുന്ന
പെണ്‍കുട്ടി എന്നെ
ഒളികണ്ണിട്ടു നോക്കിയോ !!

അതെ ഞെട്ടിക്കുന്ന സത്യം
എന്നെ ആരോ പിന്തുടരുന്നു
ഒരു കൂട്ടം ജനങ്ങള്‍
എന്‍ പിറകില്‍ അട്ടഹസിച്ചു
ആക്രോശിച്ചു വരുന്നു
വിടരുതവനെ ....
"എന്ടമ്മോ"

ഇനിയെന്ത്,എങ്ങോട്ട്
അലോസരപ്പെടുത്തുന്ന
ചിന്തകളുമായി ഞാനോടി.

ചെന്നെത്തിയതോ
എണ്ണിയാല്‍ തീരാത്ത
തിരമാലകള്‍ക്ക് മുന്നില്‍
അതു ശക്ത്തമായി
ഒരു സുനാമി ആയി
എന്നെ വിഴുങ്ങി.



ഇസ്ഹാക്ക് പുഴക്കലകത്ത്.

Monday, February 11, 2013

മഴ.


മഴ.... മഴ.... മഴ
പെരുമഴക്കാലം വരവായി
തിമിര്‍ത്തു ആറാടി പെയ്യുന്ന
പെരുമഴ.

കുത്തി ഒലിച്ചു വരുന്ന
മലവെള്ളപാച്ചിലില്‍
നഷ്ടപെട്ട എന്‍റെ
കണ്ണീരിന്‍റെ വിത്തുകള്‍
ഇനി മുളക്കുകയില്ല.

വെള്ളം... വെള്ളം... വെള്ളം
എങ്ങും നിറഞ്ഞൊഴുകുന്ന
പുഴകള്‍,തോടുകള്‍,അരുവികള്‍....

കുടയില്ലാതെ,മഴക്കോട്ടില്ലാതെ
പെരുമഴയത്ത് ഞാനൊരു
ഒറ്റലുമായി എന്‍റെ
മുളക്കാത്ത വിത്തുകള്‍
തേടിയിറങ്ങി.

അവസാനം നരകത്തിലേക്ക്
ഒലിച്ചു പോകുന്ന അവയെ
സസൂക്ഷ്മം പിഴുതു കളഞ്ഞു.

ഇസ്ഹാക്ക് പുഴക്കലകത്ത്.

Friday, January 25, 2013

ഇളനീര്‍ പുഡിങ്ങ്.

ഹയമോള്‍ രണ്ടു ദിവസമായി പറയുന്നുണ്ട് കഴിഞ്ഞ ലീവില്‍ നാട്ടില്‍ പോയപ്പോള്‍ ഉണ്ടാക്കിയ COCONUT PUDDING ഉണ്ടാക്കണം ഉമ്മാ എന്ന്..... ഞാനും പറഞ്ഞു എന്നാല്‍ അതു തന്നെ ഉണ്ടാക്കാം, ഞാന്‍ മനസ്സില്‍ പറഞ്ഞു “അല്ലെങ്കിലും നിനക്ക് ഇപ്പോള്‍ പഴയ മാതിരി എന്നോട് ഒരു സ്നേഹവുമില്ലാത്തത് കൊണ്ടല്ലേ ഈ മധുരമുള്ള വിഭവം തന്നെ തിരഞ്ഞെടുത്തത്” എന്ന്...... . ഷുഗറിന്റെ ശല്യം പിടികൂടിയിട്ടു വര്‍ഷം അഞ്ചായി. ഇന്‍സുലിനാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തന്നെ. വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കും മധുരത്തിനോട് പ്രത്യേക താല്പ്പര്യവുമാണ്.... എന്റെ് അസുഖം അവരുടെ സന്തോഷത്തിനു തടസ്സമാകരുത് എന്നു എനിക്ക് നിര്‍ബന്ധമായിരുന്നു.

രാവിലെ കമ്പനിയില്‍ പോകുമ്പോള്‍ ഭാര്യ പറഞ്ഞു വരുമ്പോള്‍ ഒരു പത്തു ഇളനീര്‍ വാങ്ങി വരണം എന്ന്, അപ്പോഴാണ്‌ ഞാനാലോചിച്ചത് ഈ മരുഭൂമിയില്‍ എവിടെനിന്നാണ് ഇളനീര്‍ കിട്ടുക റബ്ബേ.... പോകുന്ന വഴിയില്‍ സുഹൃത്തുക്കള്‍ക്ക് വിളിച്ചു ചോദിച്ചു, അതികപേരും കൈ മലര്‍ത്തി .... രാജ്കുമാര്‍ പറഞ്ഞു കോര്‍ണിഷില്‍ മുന്‍പൊരിക്കല്‍ കണ്ടിട്ടുണ്ട് ഇളനീര്‍ എന്ന്.

ഇന്ന് നേരത്തേ തന്നെ കമ്പനി യില്‍ നിന്നും ഇറങ്ങി .... രണ്ടു മണിക്ക് സ്കൂളില്‍ നിന്ന് മകളെയെടുത്തു വീട്ടിലേക്ക്‌ പോകുന്ന വഴി തന്നെ എന്‍റെ കെട്ട്യോള്‍ക്ക്‌ ഫോണ്‍ ചെയ്തു പറഞ്ഞു നീ ഡ്രസ്സ്‌ മാറി റെഡി ആയി നിന്നോ. ലെഞ്ച് ചെന്നൈ ദര്‍ബാറില്‍ നിന്നും ആകാം.... ഒരു വെജിറ്റേരിയന്‍ ഊണ് [താലി] കഴിച്ചിട്ട് കുറച്ചായി എന്നോര്ത്തു ...
ഇന്നലെ തയ്യാറാക്കിയ ഊണും കറികളെല്ലാം വീണ്ടും ഫ്രിഡ്ജില്‍ കയറി നാളെ പുതിയ രൂപത്തില്‍ തീന്‍ മേശയിലെത്തുന്നത് ആലോചിച്ചപ്പോള്‍ ചിരി വന്നു.... ഇത് ഗള്‍ഫ് ജീവിതത്തിലെ സ്ഥിരം കാഴ്ചകളിലൊന്ന്... :)

റെസ്റ്റോറന്റില്‍ എത്തി എനിക്കൊരു താലിയും[വെജിറ്റേരിയന്‍ ഊണ്] ഭാര്യക്കും മക്കള്‍ക്കും ഫ്രൈഡ് റൈസും ചിക്കന്‍ ഫ്രൈയും പറഞ്ഞു........ പിന്നൊരു കാര്യം കൂടി ഇക്കൂട്ടത്തില്‍ പറഞ്ഞോട്ടെ ...... പട്ടിണി കിടന്നാലും, ചിക്കനോ,മട്ടനോ,മീനോ,ഇല്ലാതെ എന്‍റെ ഭാര്യയും മക്കളും ഒന്നും കഴിക്കില്ല..... യാത്രകളില്‍ ഉരുപാട് ബുദ്ധിമുട്ടുകള്‍ ഇതുകൊണ്ട് നേരിടേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാന്‍... ഭക്ഷണ ശേഷം ഭാര്യയോടു കാര്യം പറഞ്ഞു.... കോര്‍ണിഷിലൂടെ ഒരു കറക്കം ഇളനീര്‍ വാങ്ങലാണ് ഉദ്ദേശം എന്നു പറഞ്ഞു... നേരത്തേ പറഞ്ഞിരുന്നാല്‍ അവള്‍ വരില്ലായിരുന്നു.... ലോകത്ത് യാത്ര പോകാന്‍ മടിയുള്ള ഭാര്യമാരുണ്ടെങ്കില്‍ അതിലൊന്ന് എന്റെത ഭാര്യയാണ്....
Displaying Fountain_Of_Jeddah_City_by_Photo_Elements.jpg

ഫലസ്തീന്‍ റോഡിലൂടെ റുവൈസ് വഴി കോര്‍ണിഷിലേക്ക് എന്‍റെ പ്രാഡോ കാര്‍ ഓടാന്‍ തുടങ്ങി..... ജിദ്ദ കോര്‍ണിഷ് ബലത് മുതല്‍ നോര്‍ത്ത് അബുഹൂര്‍ ദൂറത്തുല്‍ അറൂസു വരെ അമ്പതു കിലോമീറ്ററിലതികം നീണ്ടു കിടക്കുന്നു ........ ഇവിടുത്തെ മറ്റൊരു പ്രത്യേകത കൃത്രിമമായി വെള്ളം ഉയരത്തില്‍ പമ്പ് ചെയ്തു ഉണ്ടാക്കുന്ന ഒരു “WATER FOUNTAIN “ ഇത് ഉയരത്തില്‍ ലോകത്തില്‍ ഒന്നാമനാണ്‌. “KING FAHAD FOUNTAIN” എന്ന നാമത്തില്‍ അറിയ പ്പെടുന്ന ഇത് ചെങ്കടലിനു കുറുകേയായി 1024 അടി [312 m] ഉയരത്തില്‍ മണിക്കൂറില്‍ 375 Km വേഗത്തില്‍ വെള്ളം പമ്പ് ചെയ്യുന്നു. 1985 ല്‍ സ്ഥാപിതമായ ഇത് ചില്ലറ REPAIR നല്ലാതെ ഇത് വരെ നിറുത്തിയിട്ടില്ലാ എന്നതും ഇതിന്‍റെ സവിശേഷകളില്‍ ഒന്നാണ്... ഇതിനു ചുറ്റുമായി 500 സ്പോട്ട് ലൈറ്റ് കൊണ്ട് രാത്രിയില്‍ കണ്ണുകള്‍ക്ക്‌ ‌ ദ്രിശ്യവിരുന്നൊരുക്കുന്നു, ജിദ്ദയില്‍ ഉയരമുള്ള സ്ഥലത്തോ.... ഉയരമുള്ള ബില്‍ടിങ്ങിനു മുകളില്‍ നിന്ന് നോക്കിയാല്‍ ഈ വിസ്മയം കാണാം. ജിദ്ദയില്‍ വിമാന മിറങ്ങുന്ന എല്ലാവര്ക്കും ഈ കാഴ്ച്ച എന്നും ഓര്‍മയില്‍ മായാതെ നില്ക്കുന്ന അത്ഭുതങ്ങളില്‍ ഒന്ന് തന്നെ.


Displaying most-beautiful-fountain-King-Fahad-Fountain-Saudia.jpg
ഇളനീര്‍ തേടിയുള്ള യാത്ര കോര്‍ണിഷ് മുഴുവന്‍ കറങ്ങിയിട്ടും ഫലം കണ്ടില്ല...... വല്ലപ്പോഴും യമനില്‍ നിന്ന് വരുന്ന ഇളനീര്‍ ഉണ്ടാവാറുണ്ടെന്നു വഴിയോര കച്ചവടക്കാരനായ കുണ്ടോട്ടി അഷറഫ് പറഞ്ഞു, യാത്ര നേരേ തായിലന്ടു മാര്‍ക്കറ്റിലേക്ക് തിരിച്ചു വിട്ടു... ടിന്നില്‍ വരുന്ന നാളികേരവും വാങ്ങി നേരെ വീട്ടിലേക്ക്‌. എനിയും ഒരുപാട് ജിദ്ദ വിശേഷങ്ങളുമായി പിന്നീട് വരാം. ഇളനീര്‍ PUDDING ഉണ്ടാക്കുവാനായി കിച്ചനിലേക്ക്..............

ഇളനീര്‍ PUDDING.
=================
ചേരുവകള്‍.

1 – ഇളനീര്‍ 8 എണ്ണം.
2 - പഞ്ചസാര രണ്ടു കപ്പ്.
3 – ചൈനാ ഗ്രാസ് 5 ഗ്രാം.
4 – പാല്‍ 2 ലിറ്റര്‍.
5 – കണ്ടെന്‍സെട് മില്‍ക്ക് 250 ഗ്രാം.
6 – കശുവണ്ടി 50 ഗ്രാം ചെറുതായി നുറുക്കിയത്.

തയ്യാറാക്കുന്ന വിധം.
------------------------------
1 - രണ്ടു ഇളനീരിന്റെ വെള്ളവും ആറു ഇളനീരിന്റെ കാമ്പും ചേര്‍ത്തു മിക്സിയില്‍ ജൂസ്സാക്കി അടിച്ചു മാറ്റി വെക്കുക.

2 – രണ്ട് ഇളനീരിന്റെ കാമ്പ് എടുത്തു ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വെക്കുക.

3 – ഒരു പാത്രത്തില്‍ ചൈനാഗ്രാസ് ഇട്ടു അതിനൊപ്പം കുറച്ചു വെള്ള മോഴിച്ചു തിളപ്പിച്ച്‌ മിശ്രിതമാക്കി വെക്കുക.

ഒരു പാത്രത്തില്‍ പാല്‍ അടുപ്പത്ത് വച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ തീ കുറച്ചു കണ്ടെന്‍സെട് മില്ക്കും പഞ്ചസാരയും ചേര്ത്തു നല്ലവണ്ണം ഇളക്കി കൊണ്ടിരിക്കുക. തിളച്ചതിനു ശേഷം തീ അണക്കുക. ഈ ചൂടുള്ള പാലിലേക്കു ജൂസടിച്ചു വെച്ച ഇളനീര്‍ മിക്സും,ചൈനാഗ്രാസ് ലായനിയും ചേര്ത്തു നളവണ്ണം ഇളക്കി ചൂടാറാന്‍ വെക്കുക. പത്തു മിനിട്ടിനു ശേഷം ചുടാറി വരുമ്പോള്‍ ഇളനീര്‍ കഷണങ്ങളാക്കിയത് വിതറിയിടുക. നല്ല വണ്ണം ചൂടാറിയതിനു ശേഷം ഫ്രിഡ്ജിന്റെ താഴെ ഭാഗത്ത്‌ വെക്കുക. രണ്ടു മണിക്കൂറിനു ശേഷം പുറത്തെടുത്തു കശുവണ്ടി നുറുക്കിയത് വിതറി മുകളില്‍ അലങ്കരിക്കുക. ഇളനീര്‍ PUDDING തയ്യാറായി. ഇഷ്ട്ടമുള്ള ആകൃതിയില്‍ മുറിച്ചു വിളമ്പാം. [ 25 പേര്ക്ക് വിളമ്പാം.] 

Displaying IMG_6130.JPG 
ഇസ്ഹാക്ക് പുഴക്കലകത്ത്.
കടപ്പാട് :- അന്‍സറ ഇസ്ഹാക്ക്.
 
 

Tuesday, January 15, 2013

ബ്രഡ് ഖീര്‍.

ചേരുവകള്‍.
===========

1 – ബ്രെഡ്‌ എട്ടു കഷ്ണം.[ഒരു പീസ്‌ നാലായി മുറിച്ചു 8 X 4 = 32 ചെറിയ കഷ്ണങ്ങളാക്കി വെക്കുക.]
2 – പാല്‍ രണ്ടു ലിറ്റര്‍.
3 – കണ്ടെന്‍സെട് മില്‍ക്ക് 250 ഗ്രാം.
4 – പഞ്ചസാര രണ്ടു കപ്പ്.
5 – നെയ്യ് അല്ലങ്കില്‍ ഓയില്‍ നാലു ടീസ്പൂണ്‍.
6 – ഏലക്കായി ആറെണ്ണം മിക്സിയില്‍ ഇട്ടു പൊടിച്ചത്.

തയ്യാറാക്കുന്ന വിധം.
------------------------------
ബ്രെഡ്‌ ഒരു ഫ്രൈ പാനില്‍ നെയ്യ് ഉപയോകിച്ച് ബ്രൌണ്‍ കളറാകുന്നത് വരെ മോരിച്ചെടുത്തു മാറ്റി വെക്കുക.
ഒരു പാത്രത്തില്‍ പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ തീ കുറച്ചു കണ്ടന്സട് മില്‍ക്കും പഞ്ചസാരയും ചേര്ത്തു നല്ലവണ്ണം ഇളക്കി കൊണ്ടിരിക്കുക. ഈ പാല്‍ കൂട്ടിലേക്ക് ബ്രെഡ്‌ മോരിച്ചതും ഏലക്കായി പൊടിച്ചതും ചേര്ത്തു് ചെറുതായി ഒന്നിളക്കി ഒരു മിനിട്ടിനു ശേഷം തീ അണക്കുക. ഈ കൂട്ട് ഒരു ബൌളിലേക്ക് മാറ്റി വെക്കുക. ഈ ഖീറിന്റെ മറ്റൊരു സവിശേഷത ചൂടോടുകൂടിയും ഫ്രിഡ്ജില്‍ വെച്ചു തണുത്തതിനു ശേഷവും സെര്‍വ് ചെയ്യാവുന്നതാണ്. തണുപ്പ് പറ്റാത്ത പ്രായമായവര്‍ക്ക് ആസ്വതിച്ചു കഴിക്കാന്‍ പറ്റുന്ന വിഭവം. ഷുഗര്‍ രോഗികള്‍ക്ക് കൊടുക്കരുത് എന്നോരപേക്ഷയും. ഇത് വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ മക്കളും ഭാര്യയും കഴിക്കുന്നത്‌ നോക്കി വെള്ളമിറക്കുന്ന ഒരു ഹതഭാഗ്യന്‍. :( :( ഈ റസീപ്പി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ട്ടമാകുമെന്നു പ്രദീക്ഷിക്കുന്നു. :)
Displaying IMG_6130.JPG

ഇസ്ഹാക്ക് പുഴക്കലകത്ത്.
കടപ്പാട് :- അന്‍സറ ഇസ്ഹാക്ക്.

Thursday, December 13, 2012

അക്ഷരം.

അയാളുടെ ആദ്യ കവിത സഹൃദയനായ സുഹൃത്തിനെ കാണിച്ചു .'നിനക്ക് കഥയെഴുത്താണ് വഴങ്ങുക.... ശ്രമിച്ചു നോക്കു' കവിത വായിച്ച സുഹൃത്ത്‌ പറഞ്ഞു.

പിന്നീട് അയാള്‍ കഥയെഴുതാന്‍ തുടങ്ങി .ആദ്യ കഥ കാണിച്ചത്‌ ഒരു കഥാകൃത്തിനെ ആയിരുന്നു.
കഥ വായിച്ച കഥാകൃത്ത്‌ പറഞ്ഞതിങ്ങനെയാണ് 'വായന യുടെ കുറവുണ്ട്....... ലേഖനം എഴുതി നോക്കുന്നതാണ് നല്ലത്... 'അങ്ങനെയാണ് അയാള്‍ ലേഖനമെഴുത്ത് തുടങ്ങിയത്.
ആദ്യ ലേഖനം ഗുരുനാഥനെ കാണിച്ചു.രണ്ടു മുന്ന് തവണ അമ്പരപ്പോടെ ലേഖനം വായിച്ചു നോക്കിയ ഗുരുനാഥന്‍ സ്നേഹത്തോടെ അയാളുടെ പുറത്തു തട്ടി പ്പറഞ്ഞു....
'ആദ്യം നീ തെറ്റില്ലാതെ അക്ഷരമെഴുതിപഠിക്ക്....'







Wednesday, August 15, 2012

നാടന്‍ തക്കാളി കറി.

തക്കാളിക്കറി.
-------------------

ഫാമിലിയില്ലാത്ത പ്രവാസികള്‍ക്ക് വളെരെ വേഗത്തില്‍ ഉണ്ടാക്കാവുന്ന ഒരു രുചിയേറിയ കറി.... :)

കൂട്ട്.
=====
തക്കാളി അഞ്ചെണ്ണം നാടന്‍ ചെറുതായി അരിഞ്ഞത്.
പച്ച മുളക് അഞ്ച്. നെടുകേ ചേതിച്ചത്.
കറിവേപ്പില രണ്ട് അല്ലി.
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് നാല്.
ഉപ്പ് പാകത്തിന്.
മഞ്ഞപ്പൊടി കാല്‍ സ്പൂണ്‍.
മുളക് പൊടി രണ്ടു സ്പൂണ്‍.
കടുക് കുറച്ചു.
വെളിച്ചെണ്ണ 100 ML.
കഞ്ഞി വെള്ളം ഒരു ഗ്ലാസ്.

തയ്യാറാക്കാം.
============
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തീ കത്തിച്ചു ചൂടാക്കുക എന്നിട്ട് കടുകിട്ട് പൊട്ടിക്കുക അതിനോടുകൂടി കറിവേപ്പില ചേര്‍ത്തിളക്കി തക്കാളി , പച്ചമുളക് നെടുകെ ചേതിച്ചതും വെളുത്തുള്ളി നുറുക്കിയതും മസാലപ്പൊടികളും ചേര്‍ത്തുഅഞ്ചു മിനിറ്റ് വേവിക്കുക .... തക്കാളി ഒന്നു ഉടഞ്ഞു പേസ്റ്റ് ആയതിനു ശേഷം ഒരു ഗ്ലാസ് കഞ്ഞി വെള്ളം ചേര്‍ത്തിളക്കി തിളപ്പിച്ചു ഒന്നു കുറുകി വരുമ്പോള്‍ തീ ഓഫാക്കുക.




ഇസ്ഹാക്ക് പുഴക്കലകത്ത്.

Wednesday, March 21, 2012

ഒരു മകന്‍ പറഞ്ഞ കഥ .



അവനു അവന്റെ അമ്മയെ വെറുപ്പായിരുന്നു . കാരണം അവര്‍ ഒറ്റ കണ്ണി ആയിരുന്നു . സുഹൃത്തുക്കളുടെ മുന്നിലും മറ്റും അമ്മയെ കാണിക്കുന്നത് അവനു നാണക്കേടായിരുന്നു . അവന്‍ അവരുടെ ഒറ്റ കണ്ണിനെ പറ്റി കളിയാക്കുമ്പോഴും അവര്‍ ഒന്നും പറഞ്ഞിരുന്നില്ല . ഒരു ചെറിയ കട നടത്തി പാതി ദാരിദ്ര്യത്തില്‍ ആണ് അമ്മ അവനെ വളര്ത്തിയിരുന്നത് .
അമ്മയുടെ തുണ കൂടാതെ രക്ഷപ്പെടാന്‍ വേണ്ടി അവന്‍ നന്നായി പഠിച്ചു . വലിയ നിലയില്‍ എത്താന്‍ വേണ്ടി കഠിന പ്രയത്നം നടത്തി . അങ്ങനെ അവന്‍ നന്നായി പതിച്ചു ബിരുദം നേടി കല്യാണവും കഴിച്ചു രണ്ടു കുട്ടികളുമായി ജീവിക്കുകയായിരുന്നു .. അവന്‍ അമ്മയെ ഒഴിവാക്കി പോന്നിരുന്നു .

ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി അമ്മ അവന്റെ വീടിനു മുന്നില്‍ വന്നു . അവന്‍ അമ്മയെ തിരിച്ചറിയാതതായി ഭാവിച്ചു കടന്നു പോകാന്‍ ആവശ്യപ്പെട്ടു . അമ്മ പോയി .
കുറച്ചു ദിവസങ്ങള്‍ക്കകം അവന്‍ പഠിച്ചിരുന്ന സ്കൂളില്‍ നിന്നും പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനുള്ള ഒരു ക്ഷണം വന്നു .അവന്‍ ചെന്നു . തിരിച്ചു പോരുന്ന വഴി തന്റെ ആ പഴയ കൂര ഒന്ന് കാണാന്‍ ചെന്നപ്പോള്‍ അമ്മ അവിടെ തളര്‍ന്നു കിടപ്പായിരുന്നു . അമ്മയുടെ കയ്യില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു .. ആ കുറിപ്പ്‌ ഇപ്രകാരം ആയിരുന്നു
"മോനെ ഞാന്‍ വേണ്ടതിലേറെ ജീവിച്ചു .ഇനി നിന്നെ തേടി വരില്ല .ഞാന്‍ നിന്റെ അഭിമാനത്തിന് ചേരില്ല .നീ കുഞ്ഞായിരുന്നപ്പോള്‍ അപകടത്തില്‍ പെട്ട് നിന്റെ ഒരു കണ്ണ് പോയി .ഒറ്റ കണ്ണായി നിന്നെ കാണാന്‍ ഇഷ്ടമില്ലാത്തതിനാല്‍ എന്റെ ഒരു കണ്ണ് ഞാന്‍ നിനക്ക് തന്നു . രണ്ടു കണ്ണും ഉള്ള നിന്റെ ഈ സുന്ദര രൂപത്തില്‍ ഞാന്‍ ഇന്ന് സന്തോഷിക്കുന്നു ."




Wednesday, February 15, 2012

ഉപ്പയും,ഉമ്മയും പിന്നെ ഞാനും.





ഞാനും ഉമ്മയും.
എന്‍റെ പ്രിയപ്പെട്ട ഉമ്മ ആയിഷ, ഞങ്ങള്‍ അഞ്ചു പേരാണ്, അഞ്ചില്‍ രണ്ടാമനായി ജന്മം പൂണ്ടവന്‍.... രണ്ടു പെങ്ങമ്മാരും രണ്ടു അനിയന്മാരും, മൂത്ത പെങ്ങള്‍ ഖൈയിരുന്നിസ പിന്നെ ഞാന്‍, അടുത്തത് ചെറിയ പെങ്ങള്‍ നുര്‍സിയ,അനുജന്മാര്‍ ലെസിന്‍,നിസാം,ഇതാണ് ഞങ്ങളുടെ സന്തോഷമായ കുടുംബം.

എന്‍റെ പൊന്നുമ്മ, ജീവിതത്തില്‍ ഒരുപാട് കാലം ഉപ്പാന്‍റെ തുണയില്ലാതെ തന്നെ ജീവിക്കേണ്ടി വന്നു.... രണ്ടു വര്‍ഷത്തില്‍ മലേഷ്യയില്‍ നിന്നും ലീവിനു വരുന്ന ഉപ്പ.... ഞങ്ങളുടെ പഠിത്തത്തിനായി ഒരു പാട് ബുദ്ധിമുട്ടിയിട്ടുണ്ട്‌ അക്കാലത്ത്. ഞാനോര്‍ക്കുന്നു ഉപ്പ മരിക്കുന്ന സമയത്ത് എന്‍റെ ഭാര്യ സൌദിയില്‍ വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ, മരണ സമയത്ത്‌ ഞങ്ങള്‍ എല്ലാവരും നാട്ടില്‍ ഉണ്ടായിരുന്നു... ഞാനൊറ്റക്ക് തിരിച്ചു പോരാനായിരുന്നു തീരുമാനിച്ചിരുന്നത്, വരുന്നതിനു കുറച്ചു ദിവസം മുന്‍പു എന്നെ വിളിച്ചു പറഞ്ഞു, മോനേ ബാബൂ നീ പോകുമ്പോള്‍ നിന്‍റെ ഭാര്യയേയും കൊണ്ടു പോകണം, ആ ഫാമിലി വിസ കളയണ്ട ..... ഞാന്‍ ഒരുപാട് കാലം നിന്‍റെ ഉപ്പയില്ലാതെ ജീവിച്ചതാണ് ആ ഗതി ഏതായാലും നിനക്ക് വരണ്ട... ഒരാറുമാസം കഴിഞ്ഞിട്ട് നിനക്ക് പറ്റുമെങ്കില്‍ എന്നെ ഒന്നു അങ്ങോട്ട്‌ കൊണ്ടു പോയാല്‍ മതി, എനിക്കൊരു ഹജ്ജു കൂടി ചെയ്യുകയും നിങ്ങളുടെ കൂടെ കുറച്ചു നില്‍ക്കുകയും ചെയ്യാമല്ലോ... ജീവിത യാഥാര്‍ത്യങ്ങള്‍ എന്നും ദീര്‍ഘ വീക്ഷണത്തോടെ കണ്ടിരുന്നു ഉമ്മ. പുറമേ സ്നേഹം കാണിച്ചു പുന്നരിച്ചു സംസാരിക്കാറില്ലെങ്കിലും ആ മനസ്സു നിറയെ സ്നേഹമാണ്‌. 

ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ ഞങ്ങളെ പിരിഞ്ഞിട്ടു പതിനാല് വര്‍ഷമായി [19.07.1998] ആ വിയോഗം ഇന്നും ഞങ്ങളെ നൊമ്പരപ്പെടുത്തുന്നു..... ഉപ്പ ഞങ്ങളുടെ എല്ലാമായിരുന്നു തമാശകള്‍ പറഞ്ഞും, കളിക്കൂട്ടുകാരനായും ഇന്നും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു. എനിക്കോര്‍മയുള്ള കാലം മുതല്‍ തന്നെ ഉപ്പ മലേഷ്യയില്‍ ആയിരുന്നു,ചെട്ടിപ്പടിയിലുള്ള ആലിയേമുക്കാന്റെ കൂടെ ചെറുപ്പത്തില്‍ തന്നെ മദ്രാസില്‍ പോയി ഉരുവില്‍ പാസ്പോര്‍ട്ട് ഒന്നുമില്ലാതെ തന്നെ മലേഷ്യയില്‍ എത്തി. ബ്രിട്ടിഷ് കോളനിയായിരുന്നു അന്ന് മലേഷ്യ, അവിടെ വെച്ച് ബ്രിട്ടിഷ് സിറ്റിസനായി... മരിക്കുന്നത് വരെ ബ്രിട്ടിഷ് സിറ്റിസനായി ജീവിച്ചു. ബ്രിട്ടന്‍ കാണാത്ത ബ്രിട്ടിഷ് ഓവര്‍സീസ് സിറ്റിസന്‍.
ഞങ്ങളുടെ കുട്ടിക്കാലത്ത് രണ്ടു വര്‍ഷം കൂടുമ്പോള്‍ ഉപ്പ അവതിക്ക് നാട്ടില്‍ വരുമായിരുന്നു,ആ വരവ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഉത്സവം തന്നെയായിരുന്നു. മദ്രാസ് വഴി ആയിരുന്നു ഉപ്പ വരുന്നത്... മദ്രാസില്‍ നിന്നും പിന്നെ മദ്രാസ് മെയിലില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ വരെ... ഞങ്ങളെല്ലാവരും പരപ്പനങ്ങാടി സ്റ്റേഷനില്‍ രാവിലെ തന്നെ ഹാജറുണ്ടാകും, ഞങ്ങളുടെ അയല്‍വാസി കൂടിയായ കറപ്പന്‍ മാഷായിരുന്നു അന്നു പരപ്പനങ്ങാടി റെയിവേ സ്റ്റേഷന്‍ മാസ്റ്റര്‍. വണ്ടി ഷൊര്‍ണൂരില്‍ നിന്നു വിട്ടതു മുതല്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് സ്റ്റേഷന്‍ മാസ്റ്ററെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ട്രെയിന്‍ സ്റ്റേഷനില്‍ കൂടെ കടന്നു പോകുമ്പോള്‍ ഡോറില്‍ നിന്നു കൈ വീശുന്ന ഉപ്പാനെ തേടി ഞങ്ങളുടെ കണ്ണുകള്‍ പരതിക്കൊണ്ടിരിക്കും.
ഉപ്പ മലേഷ്യയിലെ പിനാങ്ങ് പാലത്തിന്മേല്‍ സ്നേഹിതനോടൊപ്പം.

 വീട്ടിലെത്തിയാല്‍ എല്ലാ കണ്ണുകളും ഉപ്പ കൊണ്ടുവന്ന ചുവന്ന കള്ളി പ്പെട്ടിയിലായിരിക്കും, അത് തുറന്നു കണ്ടാലേ ഞങ്ങള്‍ അടങ്ങുകയുള്ളൂ..... വിവിത തരം,മിട്ടായികള്‍,ഉടുപ്പുകള്‍,കളിക്കോപ്പുകള്‍,മൂട്ടില്‍ രബ്ബറുള്ള  മണമുള്ള പെന്‍സില്‍.... അങ്ങനെ ഒരുപാട് ഐറ്റംസ്.... മുന്‍പു ഞാന്‍ എന്‍റെ    ഓര്‍മയിലെ കുട്ടിക്കാലം. എന്ന പോസ്റ്റിനു എന്‍റെ സുഹൃത്തും എന്‍റെ മൂത്ത പെങ്ങള്‍ ഖൈറുവുന്റെ ക്ലാസ്സ്മേറ്റു കൂടിയായ രാജ്കുമാര്‍ ഫേസ്ബുക്കില്‍  ഇട്ട കമെന്‍റ് എനിക്കിപ്പോള്‍ ഓര്മ വരുന്നു..... 

Raj Kumar Odukkathil ഇഷ്ഹാഖ്, പ്രവാസ ജീവിതം മതിയാക്കി നമ്മുടെ അസ്ഥിത്വം പേറുന്ന മണ്ണിലേക്ക് മടങ്ങാന്‍ നാം പ്രവാസികളെ ഓരോരുത്തരെയും പ്രേരിപ്പിക്കുന്ന ആ സത്യം. അത് നിന്നെ അസ്വസ്ഥനാക്കാന്‍ തുടങ്ങിയിരിക്കുന്നു. മനസ്സിനെ തൊടുന്ന നിന്റെ വാചകങ്ങള്‍ക്ക് നന്ദി. ഇതിനോടനുബന്ദമായല്ലാതെ വേറെ എതവസരത്തിലാണ് ഞാനിനി ഈ സത്യങ്ങള്‍ പങ്കു വെക്കുക!
ബട്ടണ്‍ പൊട്ടിയ വള്ളി നിക്കറുമിട്ടു മാധവാനന്ദ വിലാസം സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. നിന്റെ ഇത്ത ഖൈറു എന്റെ ക്ലാസ്സ്‌മേറ്റ്‌ ആയിരുന്ന കാര്യമാറിയാമല്ലോ. ഓട്ട സ്ലെയ്ട്ടും പൊട്ടിയ പെന്‍സിലും, കൂറ കഷ്ണമായ കടലാസുപെന്സിലുകളുമായി വരുന്ന എന്റെയം മറ്റു കൂട്ടുകാരുടെയും ആകര്‍ഷണമായിരുന്നു - അത്തറിന്റെ മണമുള്ള, എപ്പോഴും വര്‍ണ വസ്ത്രങ്ങളണിയുന്ന, ഫോറിന്‍ ബാഗും, കുടയും, മൂട്ടില്‍ റബ്ബറുള്ള, മണമുള്ള പെന്സിലുമൊക്കെയായി വരുന്ന ഖൈറു ! വളരെ സമര്‍ത്ഥയായ, സന്മനസ്സുള്ള ഒരു കൂട്ടുകാരി. അതുകൊണ്ട് തന്നെ വല്ലപ്പോഴും പെന്സിലുകൊണ്ട് എഴുതാനൊക്കെ സമ്മതിച്ചിരുന്നെങ്കിലും അതൊരെണ്ണം സ്വന്തമാക്കണമെന്ന എന്റെ കൊച്ചു ആഗ്രഹത്തെ ആര്‍ക്കെങ്കിലും തെറ്റ് പറയാന്‍ കഴിയുമോ! ഒരിക്കല്‍, രണ്ടാം പിരീഡിന്റെ ബെല്ലടിച്ച് കുട്ടികല്ലെല്ലാം ക്ലാസിനു പുറത്തു പോയ സമയത്ത്, വിറ കയ്യുകളോടെ, മനമില്ലാ മനസ്സോടെ, മൂട്ടില്‍ റബ്ബറുള്ള ഒരു പെന്‍സില്‍ ഞാന്‍ അടിച്ചു മാറ്റി! ചെയ്തു പോയത് തെറ്റാണെന്ന് പിന്നീട് പല തവണ തോന്നിയെങ്കിലും, അത് തിരിച്ചു കൊടുക്കാന്‍ മനസ്സ് വന്നില്ല. എന്നെക്കുറിച്ച് അവള്‍ എന്തു വിചാരിക്കും എന്ന ചിതയാണെന്നെ പിന്തിരിപ്പിച്ചത്. ഞങ്ങളുടെ പ്രിയ ഖൈറുവിനോടുരു ക്ഷമാപണം, ഈ വൈകിയ വേളയിലെങ്കിലും!!!
പ്രിയ രാജ് നിന്‍റെ ഈ കമെന്‍റ്ഫാമിലിയിലെ എല്ലാവരും വായിച്ചു...ഖൈരുവിനാകട്ടെ ഒന്നും ഓര്‍മയില്ല എന്ന് പറഞ്ഞു.... :) :) മകന്‍റെ കല്യാണത്തിനു രാജിനെ വിളിക്കാന്‍ എന്നോട് ഖൈറു പറഞ്ഞിരുന്നു... രാജ് അന്നു നാട്ടിലുണ്ടായിരുന്നില്ല ജിദ്ദ യില്‍ ആയിരുന്നു.  

ഒരിക്കലും ഒരല്ലലില്ലാതെയാണ് ഞങ്ങള്‍ വളര്‍ന്നത്‌, ഉപ്പ എല്ലാ മാസവും ഉമ്മാക്ക് കാശയച്ചു കൊണ്ടിരുന്നു. ഉമ്മയാണ് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്‍റെ പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് വലിയപാടത്തു കളിക്കാന്‍ പോയപ്പോള്‍ കിട്ടിയ അടി ഇന്നും മറന്നിട്ടില്ല.
ലെസിനും,നിസാം,ഇഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠിച്ചത്. പെങ്ങമ്മാര്‍ രണ്ടും മാധവാനന്ത വിലാസം സ്കൂളിലും. എന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മാധവാനന്തത്തില്‍ തുടങ്ങി ഓറിയന്റിലൂടെ സൂപ്പിക്കുട്ടിയില്‍ അവസാനിച്ചു. ഹ ഹ ഇതു മൂന്നും സ്കൂളിന്‍റെ പേരാണ് കെട്ടോ :) :) 
ഡിഗ്രി അവസാന വര്‍ഷം പി എസ് എം ഒ യില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വണ്ടി വിട്ടതാണ് ഈ ജിദ്ദയിലേക്ക്... 
അങ്ങനെ സംഭവബഹുലമായ പ്രവാസ ജീവിതം തുടങ്ങി.... അമ്മാവന്‍ ബവാക്കാന്റെ വിസയിലാണ് വരുന്നത്, അതു പറഞ്ഞപ്പോളാണ് ഉപ്പാന്റെ ഒരു തമാശ ഓര്‍മയിലൂടെ മിന്നിമറഞ്ഞത്‌... ഉപ്പ നാട്ടിലുള്ള കാലം, ഞാന്‍ ഗള്‍ഫിലൊക്കെ എത്തിയതല്ലേ , ഒന്നു പേരെടുക്കാനായി ഞാന്‍ ഒരു അയ്യായിരം രൂപ വീട്ടിലേക്കു അയച്ചു,കൂടെ ഒരു കത്തും. മുവ്വായിരം രൂപ ഉപ്പാക്ക്,ആയിരം രൂപ ഉമ്മാക്ക്,അഞ്ഞൂറ് രൂപ വീതം ലെസിനും,നിസാമിനും എന്നും കത്തില്‍ എഴുതിയിരുന്നു.

ഈ വിവരങ്ങളൊന്നും അറിയാതെ സ്കൂള്‍ വിട്ടു വന്ന നിസാമിനു ഉപ്പ ഒരു നൂറു രൂപ കൊടുത്തു പറഞ്ഞു ... മോനേ നീ ഹോട്ടല്‍ അയ്യപ്പാസില്‍ പോയി പൊറാട്ടയും ബീഫോ,ചിക്കനോ എന്താച്ചാല്‍ വാങ്ങി കഴിച്ചോ അത് കഴിഞ്ഞു അലവിക്കാന്റെ കടയില്‍ പോയി നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതും വാങ്ങിക്കോ എന്ന് പറഞ്ഞു വിട്ടു. നിസാം ഹാപ്പി ആയി നാസ്തയും, മാറ്റെന്തോ ഒന്നു രണ്ടു സാധനങ്ങളും വാങ്ങി നെഞ്ചു വിരിച്ചു ഉപ്പാക്ക് ബാക്കി വന്ന ഇരുപതു രൂപ കൊടുത്തു, ഉപ്പ പറഞ്ഞു അത് നീ തന്നെ വച്ചോ എന്ന് പറഞ്ഞു ചിരിച്ചു, ഇതു കണ്ട് ഉമ്മയും ചിരിക്കാന്‍ തുടങ്ങി... ഒരു പന്തികേട്‌ മണത്ത നിസാം കാര്യം തിരക്കിയപ്പോള്‍ ഉപ്പ പറഞ്ഞു അത് നിനക്ക് ബാബു കാക്ക അയച്ച കാശു തന്നെയാണെന്ന്.... അതു കേട്ടതും നിസാം കരയാന്‍ തുടങ്ങി, എന്‍റെ കാശ് എനിക്കു തന്നെ തരണം ഞാന്‍ ചിലവാക്കിയത് ഉപ്പാന്റെ കാശ് അന്നെന്നും പറഞ്ഞു..... അവസാനം മുഴുവന്‍ കാശും കൊടുക്കേണ്ടി വന്നു ഉപ്പാക്ക്.... 
 ഉപ്പാന്‍റെ മദ്രാസിലെ സംഗീത ഹോട്ടലും,വെക്കേഷനിലെ മദ്രാസിലേക്കുള്ള പോക്കും എന്നും ഒരു ഹരമായിരുന്നു, ജീവിതത്തിന്റെ ഓരോ മറക്കാനാകാത്ത നിമിഷങ്ങളും പിരിഞ്ഞു കൊണ്ടു ആ ഓര്‍മ്മകള്‍ മനസ്സില്‍ താലോലിച്ചു ഈ യാത്ര തുടരുന്നു..............


ഉപ്പയുടെ കബര്‍ സ്ഥാന്‍ ഉള്ള കടപ്പുറത്തെ മൂസാക്കാന്‍റെ പള്ളി.

                   

Tuesday, December 06, 2011

"പറയാന്‍ മറന്ന പ്രണയം"

‎"ഞാനും അവളും തമ്മിലുള്ള പ്രണയം കോളേജിലെല്ലാവരുമറിഞ്ഞിട്ടും അവളറിഞ്ഞിരുന്നില്ലത്രെ.അവസാനം അറിഞ്ഞതോ ആരോ പറഞ്ഞിട്ടും,,അറിഞ്ഞപാടെ അവളെന്‍റെയടുത്തെത്തി ചോദിച്ചു.നീ എന്നെ സ്നേഹിക്കുന്നുണ്ടോ?
വിറക്കുന്ന അധരത്തോടെ ഞാന്‍ പറഞ്ഞു അ..അതെ…. ഒരു നിമിഷം നിശബ്ദയായി നിന്നശേഷം അവള്‍ ചോദിച്ചു... എത്രകാലമായി നീയെന്നെ സ്നേഹിക്കാന്‍ തുടങ്ങിയിട്ട്?
ഒ.ന്ന്.. അല്ല രണ്ട് വര്‍ഷം,,, ഞാന്‍ എന്‍റെ വീട്ടുകാരെയുപേക്ഷിച്ചു നിന്‍റെ കൂടെയിറങ്ങി വന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നെ നോക്കാമെന്ന ധൈര്യമുണ്ടോ,,? വീണ്ടുമവളുടെ ചോദ്യം,, ഇതെന്താ,,ചോദ്യം ചോദിച്ച് കളിക്കുകയോ,,എന്നു മനസ്സിലോര്‍ത്ത് ഞാന്‍ പറഞ്ഞു,, ഉ.ണ്ട്,, ധൈര്യമുണ്ട്... എന്‍റെ വിറ മുഴുവന്‍ മാറിയിട്ടുണ്ടായിരുന്നില്ല,,
രണ്ട് നിമിഷം നിശബ്ദയായി നിന്നശേഷം അവള്‍ പറഞ്ഞു. ഹും,,ഒരിഷ്ടം തുറന്നു പറയാന്‍ ധൈര്യമില്ലാത്ത നിനക്കാണൊ,വീട്ടുകാരെയുപേക്ഷിച്ചുവന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നെ നോക്കാനുള്ള ധൈര്യമുണ്ടാകുക,, നടന്നതു തന്നെ,,
ഒരു ഉത്തരവാദിത്വബോധമില്ലാത്ത കാമുകന്‍,,, അതും പറഞ്ഞവള്‍ തിരിഞ്ഞു നടന്നു.
ഒരു നിമിഷം അന്തം വിട്ടു നിന്ന ശേഷം ഞാന്‍ മനസ്സിലോര്‍ത്തു,,
ദൈവമെ,,അവള്‍ പോയതു നന്നായി,,അവളെങ്ങാനും ന്‍റെകൂടെയിറങ്ങിവന്നിരുന്നെങ്കില്‍
എന്‍റെ കാര്യം കട്ടപുകയായേനെ,,പ്രേമമെന്നു പറയുമ്പോഴേക്കും കൂടെയിറങ്ങിവരാന്‍ നില്‍ക്കുന്ന ഇവളുമാരെയൊക്കെയെങ്ങനെ വിശ്വസിക്കും,, ദൈവം കാത്തു,,
ഏതായാലും ഒരു വാതിലടയുമ്പോള്‍ പത്തു വാതില്‍ തുറക്കുമെന്നാണല്ലൊ പ്രമാണം,,
തുറന്നിട്ട വാതിലുകളും തിരഞ്ഞ് ആ കോളേജ് വരാന്തയില്‍കൂടി ഞാന്‍ നടന്നു.....


ഇസ്ഹാക്ക് പുഴക്കലകത്ത്.


Monday, November 28, 2011

എന്‍റെ ഗ്രാമം. [ചെട്ടിപ്പടി]

മകരമാസത്തിലെ മഞ്ഞു മൂടിയ ഒരു പ്രഭാതം. ഗ്രാമത്തിലെ നാലും കൂടിയ  കവലയില്‍ നിന്നും കേള്‍ക്കുന്ന പള്ളിയിലെ ബാങ്കുവിളിയും, തെരുഅമ്പലത്തിലെ ഭക്തിഗാനങ്ങളും അതിനോടപ്പം തന്നെ കാവിലെ കുറുക്കന്മാരുടെ ഓരിയിടലും ഒക്കെകൂടിയാണ്  എന്‍റെ ഗ്രാമത്തിലെ [ചെട്ടിപ്പടി] ഒരു പ്രഭാതത്തിന്‍റെ തുടക്കം.

സൂര്യ കിരണങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ പിന്നേയും സമയം ബാക്കി.

പുലര്‍ച്ചേ രണ്ടു കോഴിമുട്ട പച്ചയായി കുടിച്ചു മാധവാനന്ത സ്കൂള്‍ വരെ ഓടി തിരിച്ചു  ഞങ്ങളുടെ കരാട്ടേ  ക്ലാസ്സില്‍ എത്തുമ്പോഴേക്കും സൂര്യകിരണങ്ങള്‍ ഭൂമിയെ ചുംബിച്ചിരിക്കും.

തെങ്ങിന്‍ തോപ്പിലൂടെ വേണം കരാട്ടേ ക്ലാസ്സിലേക്കുള്ള യാത്ര. തെങ്ങോലകളില്‍ നിന്നുറ്റിവീഴുന്ന മഞ്ഞുതുള്ളികള്‍ ദേഹത്ത്  പതിക്കുമ്പോഴുള്ള കുളിര് വളരേ ഉന്മേഷം നല്‍കിയിരുന്നു. 

കെ,ടി,എസ് ബസ്സിലാണ് എന്നും കോളേജിലെക്കുള്ള എന്‍റെ യാത്ര,
ആ ബസ്‌ ഗ്രാമവാസികളുടെ ജീവിതവമുമായി അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്നു.

ഈ ബസ്സിന്‍റെ നെഞ്ചിടിപ്പായിരുന്നു കോടപ്പാളി സ്റ്റോപ്പില്‍ നിന്നും കയറിയിരുന്ന പാല്‍ക്കാരി ജാനു. സൊസൈറ്റിയിലേക്ക് പാല്‍ ദിവസവും കൊണ്ടുപോകുമായിരുന്ന ജാനുവിനെ അങ്ങു ദൂരെ കാണുമ്പോള്‍ തന്നെ ബസ്സും യാത്രക്കാരും ഉഷാറാകുന്നത് കാണാം. ബസ്സിനു കൈ കാണിക്കാതെ തന്നെ വളെരെ അനുസരണയോടുകൂടി സാവധാനത്തില്‍  നിറുത്തുന്നത് കാണുമ്പോള്‍ തോന്നും മൊത്തം ബസ്സിന്‍റെ റിമോട്ട് ജാനുവിന്‍റെ  കയ്യിലാണെന്ന്.!!

കള്ളി മുണ്ടും ബ്ലൗസും മാറിനു കുറുകെ ഒരു തോര്‍ത്തുമായിരുന്നു എന്നും ജാനുവിന്റെ വേഷം. കുനിഞ്ഞു പാല്‍ പാത്രം എടുക്കുമ്പോഴും കമ്പി പിടിച്ചു ബസ്സില്‍ കയറുമ്പോഴും തെന്നിമാറുന്ന ഒറ്റ തോര്‍ത്തിലാണ് എല്ലാ കണ്ണുകളും. [പീഡനം കണ്ടു പിടിക്കാത്ത കാലം]

പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍, മലപ്പുറം കലക്ട്രേറ്റിലേക്കും, തിരൂരങ്ങാടി ഗവെണ്‍മെന്‍റ് ആശുപത്രിയില്‍ പോകുന്നവര്‍,  കോളേജ്, സ്കൂള്‍, ദൂരെ ദേശങ്ങളില്‍ പണിക്കുപോകുന്ന സാധാരണക്കാര്‍ അങ്ങനെ പോകുന്നു ആ പട്ടിക. വേങ്ങര, മലപ്പുറം, മഞ്ചേരി വഴി വഴിക്കടവ് വരെ നീളുന്നു ബസ്സിന്‍റെ യാത്ര.

കവലയില്‍ തന്നെയാണ് കടിഞ്ഞിയുടെ ചായക്കട. എന്നും കാലത്ത് നാട്ടുകാര്‍ ചായ കുടിക്കാനെത്തുന്ന ഒരു സങ്കേതമാണ് അത്. പ്രായമായവര്‍, തെങ്ങ്ചെത്തുന്നവര്‍, യൂണിയന്‍തൊഴിലാളികള്‍, യാത്രക്കാര്‍ അങ്ങിനെ നീളുന്നു പട്ടിക... ഓരോ ദിവസത്തെയും നാട്ടു വാര്‍ത്തയുടെ തുടക്കംഇവിടെനിന്നുതന്നെ.

ചൂട്  ചായയ്ക്കൊപ്പം ചൂട് വാര്‍ത്തയും. നാട്ടിലെ പ്രായം ചെന്ന കോണ്ഗ്രസ്സുകാരനായ ബാലേട്ടനായിരുന്നു ഈ ചായപീടിക നടത്തിയിരുന്നത്. എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാവും കടയില്‍.  മറ്റു പാര്‍ട്ടിക്കാര്‍ ആരു വന്നാലും വേണ്ട രീതിയില്‍ ഗൗനിക്കാത്ത ബാലേട്ടന്‍ കോണ്ഗ്രസ്സുകാരോട് പ്രേത്യേക മമതയാണ്‌. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതവും. പേപ്പര്‍ വായനയും, രാഷ്ട്രീയം പറച്ചിലും, പരദൂഷണക്കാരും കൂട്ടത്തില്‍ ഉണ്ടാവും.

പുട്ടില്‍ കല്ല്‌ കിട്ടുമ്പോള്‍ "ബാലേട്ടാ പുട്ടില്‍ കല്ലാണല്ലോ" എന്ന് പറഞ്ഞു ചൊടിപ്പിക്കും ചിലര്‍. പറ്റുബുക്കില്‍ കനമനുസരിച്ചു തെറി കൂടും. “ഫ ചെറ്റേ പുട്ടില്‍ കല്ലല്ലാതെ മാണിക്കകല്ല്” കൊണ്ടിടണോ എന്ന ചോദ്യം സ്ഥിരമാണ്. ബാലേട്ടന്‍റെ  സ്വഭാവം എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് കോണ്ഗ്രസ്സ് പാര്‍ട്ടിക്കെതിരായ പത്രവാര്‍ത്തകള്‍ ഒന്നുറക്കെ വായിച്ചു ബാലേട്ടന്‍റെ ചെറ്റ വിളി കേള്‍ക്കാനായി വരുന്ന  യൂണിയന്‍കാരുമുണ്ടാവും അക്കൂട്ടത്തില്‍. പലപ്പോഴും രാഷ്ട്രീയം പറഞ്ഞു ബഹളം വെക്കുന്നത്   ഇങ്ങ് ബസ്റ്റോപ്പില്‍ കേള്‍ക്കാം. 

 ബസ്സ് ഒരു  മുരള്‍ച്ചയോടെ അലവിക്കാന്‍റെ കടയുടെ മുന്നില്‍ വന്നു നിന്നു. ബസ്സിലാകെ ചന്ദനത്തിരിയുടെ സുഗന്ധം, കൃഷ്ണന്‍, യേശു, മക്ക ഫോട്ടോയ്ക്‌ അടുത്തായി ഇങ്ങനെ എഴുതിയിരിക്കുന്നു. “യാത്രയുടെ സദുദ്ധേശത്തെ സര്‍വ്വ ശക്തന്‍ സഫലമാക്കട്ടെ.” എന്‍റെ യാത്ര പതിമൂന്നു കിലോമീറ്റര്‍ താണ്ടി തിരൂരങ്ങാടി പി,എസ്,എം,ഒ കോളേജ് വരെ.

പരപ്പനങ്ങാടി കഴിഞ്ഞാല്‍ കണ്ണെത്താ ദൂരത്തോളം പച്ചപുതച്ചു നീണ്ടു കിടക്കുന്ന പാടശേഖരങ്ങളുടെ നടുവിലൂടെയുള്ള യാത്ര. ഞാറു നടുന്ന സ്ത്രീകളും, പനംപട്ട കൊണ്ട് നിര്‍മിച്ച തോപ്പിയുമണിഞ്ഞു നോക്കി നില്‍ക്കുന്ന കാരണവരും സ്ഥിരം കാഴ്ച്ച. 

അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ സ്ത്രീയും ഒരു പതിവുകാരിയാണ്‌. അലസമായിട്ട മുടിയില്‍ വാടിയ മുല്ലപൂക്കള്‍. മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി അവര്‍ ജോലികഴിഞ്ഞ് വരികയാണ്. ബസ്സില്‍ കയറി ഇരുന്നതും അവര്‍ ഉറങ്ങാന്‍ തുടങ്ങി. തലേദിവസം രാത്രിയില്‍ ആരുടെയോ ആവശ്യപ്രകാരം ഇവിടെ എത്തപ്പെട്ടവളാണ്. ഗ്രാമങ്ങളെയും ചെറു പട്ടണങ്ങളെയും പിന്നിലാക്കി ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പേറികൊണ്ട്‌  ബസ്‌ യാത്ര തുടര്‍ന്നു.

വൈകുന്നേരങ്ങളില്‍ ചെട്ടിപ്പടി ഗവണ്‍മെന്‍റ് ഹെല്‍ത്ത്സെന്‍റെരിനടുത്തുള്ള രണ്ടേക്കര്‍ തെങ്ങുംത്തോപ്പായിരുന്നു ഞങ്ങളുടെ സ്ഥിര സങ്കേതം. പൂഴിമണലില്‍ വോളിബോള്‍കളിച്ചും സോറപറഞ്ഞിരിന്നും സമയം പോകുമായിരുന്നു.

 ഹെല്‍ത്ത്സെന്ററിനു ചേര്‍ന്നു നമ്പൂതിരി കുളം എന്നറിയപ്പെട്ടിരുന്ന ഒരു വലിയ കുളമുണ്ടായിരുന്നു. രാത്രി പത്തു മണികഴിഞ്ഞാല്‍ നമ്പൂതിരി കൊളത്തിനടുത്തുകൂടി പോകാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. രാത്രികാലങ്ങളില്‍ പ്രേതാത്മാക്കള്‍ നീരാടാന്‍ വരുന്ന കുളമാണെന്ന് അരടുക്കംപറച്ചിലുണ്ട്.  അര്‍ദ്ധരാത്രിയായാല്‍ കുളത്തിലെ വെള്ളത്തിനു തിരയിളക്കമുണ്ടാകുമത്രേ.

നാരായണേട്ടന്‍റെ മരമില്ലും, ഒരു മസാലക്കടയും, പെട്ടിക്കടയും അടങ്ങുന്ന ആസ്പത്രിപ്പടി. സ്നേഹവും നന്മയും കാരുണ്യവും മാത്രം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ക്ലബ്ബും കൊണ്ട് വെത്യസ്തമായിരുന്നു ആശുപത്രി പരിസരം.

വര്‍ഷം തോറും നടത്തിവന്നിരുന്ന ക്ലബ്ബിന്‍റെ വര്‍ഷികാകോശം ഗ്രാമത്തിന്‍റെ തന്നെ ഉത്സവമായിരുന്നു. 

കുട്ടിക്കാലത്ത് വല്ലപ്പോഴും സിനിമക്ക് പോകുമായിരുന്നു. നെടുവ വായനശാലയില്‍ നിന്നും ചങ്ങാതിമാരുടെ കൂടെ മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള പ്രഭ ടാകീസിലേക്കൊ, ജയകേരള ടാകീസിലേക്കൊ റയില്‍ വഴി നടന്നാണ് പോകുന്നത്. സിനിമ തുടങ്ങുന്നതിനു മുന്‍പായി ആദ്യം ടാക്കീസിന് പുറത്തും പിന്നീട് അകത്തും പാട്ട് ഇടുന്നത് ഇവുടുത്തെ ഒരു സമ്പ്രദായമായിരുന്നു. അന്നത്തെ സിനിമയിലുള്ള ഗാനങ്ങളുടെ അച്ചടിച്ച കോപ്പിയും, കടല വില്‍ക്കുന്ന കുട്ടികളും ഒരു സ്ഥിരം കാഴ്ച്ച തന്നെ.
  
കടിഞ്ഞിയുടെ ചായക്കടയിലെ പതിവുകാരില്‍ പലരും ഓര്‍മ്മയായിരിക്കുന്നു...! 

കൊടപ്പാളി സ്റ്റോപ്പിലെ പാല്‍ക്കാരിയുടെ യൗവനം നഷ്ടപ്പെട്ടിരിക്കുന്നു..!

നമ്മുടെ ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധവും   കുറഞ്ഞു വരുന്ന പോലെ..!



ഇസ്ഹാക്ക് പുഴക്കലകത്ത്.

ചെട്ടിപ്പടി ടൌണ്‍ ജുമാ മസ്ജിദ്.