Showing posts with label കളിക്കളം.. Show all posts
Showing posts with label കളിക്കളം.. Show all posts

Tuesday, January 13, 2015

പ്രിയ CEO. [Sporting United Jeddah]

വെള്ളിമുകിലിന്‍റെ മുഖാവരണമണിഞ്ഞ്‌
സ്വര്‍ണ്ണരശ്മിയുടെ പുറത്തേറ്റി
ആയിരം പെരുമ്പറകള്‍ മുഴക്കി
സൌദാബാദിന്‍റെ കളിത്തോഴനെ
വരവേല്‍ക്കും സ്പോര്‍ട്ടിംഗ് ... 


പേരിലുണ്ടൊരു ചിരി
മുഖത്തുണ്ടൊരു പുഞ്ചിരി
പ്രവര്‍ത്തിയിലുണ്ടൊരു നന്മ... 


കുട്ടികളുടെ കൂട്ടുകാരനായി
സ്പോര്‍ട്ടിങ്ങിന്‍ ഊര്‍ജ്ജമായി
പതിനെട്ടിന്‍ പ്രസരിപ്പുമായി
ചുടല നീക്കങ്ങളോടെ
പേരന്‍റ്സ് കളിയില്‍
ഗോളടിക്കും വീരന്‍.... 


https://www.facebook.com/isakkisam?ref_type=bookmark




                                                      ഇസ്മായില്‍ കൊളക്കാടന്‍.

                                                     

Monday, December 08, 2014

ഫുട്ബോളര്‍.

കണ്ണമംഗലത്തെ
പാട മൈതാനങ്ങള്‍
കാണുമ്പോള്‍
എന്നില്‍ കളിയാവേശം
ഉണരാരുണ്ട്...


ആരവങ്ങള്‍
ആര്‍പ്പുവിളികള്‍
എന്‍ ശ്രോതങ്ങളില്‍
മുഴങ്ങാറുണ്ട്...


വലകളില്ലാത്ത
പോസ്റ്റിലൂടെ
ഞാനുതിര്‍ത്ത
വെടിയുണ്ടകള്‍
ചീറിപോകാറുണ്ട്...


എന്‍ കുട്ടിക്കാലം
ഞാനെന്‍ കുട്ടികളിലൂടെ
തിരിച്ചെടുക്കാറുണ്ട്....


ഫുട്ബോളാണെന്‍ മധുരം
ഫുട്ബോളാണെന്‍ ലഹരി
ഫുട്ബോളില്‍ അലിഞ്ഞൊരു
ജീവിതയാത്ര..!

https://www.facebook.com/isakkisam?ref_type=bookmark



Thursday, February 20, 2014

"സിഫ് മുഠകള്‍"

"സിഫ് മുഠകള്‍"  എന്നു കേട്ടു ഞെട്ടണ്ട ....  കോഴിക്ക് പകരം വന്ന ജീവിയോന്നുമല്ല. ''SAUDI INDIAN FOOTBALL FORUM'' ഇതാണ് SIFF . രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ജിദ്ദയില്‍ നടക്കുന്ന ഫുട്ബാള്‍ മാമാങ്കം. ഈ വര്‍ഷംഞങ്ങളുടെ കുട്ടികളുടെ ക്ലെബ്ബായ " SPORTING UNITED JEDDAH ''  അണ്ടെര്‍ 17 ടീം ഫനലില്‍ എത്തി നില്‍ക്കുന്നു. വെള്ളിയാഴ്ചകളിലാണ് മത്സരം നടത്തി വരുന്നത്. ഇവിടുത്തെ ചില തമാശകള്‍ ഇവിടെ പങ്കു വെക്കാം.

Sporting United Jeddah , Under 17 Team


***********



കളിയുടെ ആവേശത്തിലുപരി  ഗാലറിയിലെ ആരവങ്ങളും കമെന്റും എന്നും സിഫിലെ  ഹരങ്ങള്‍ തന്നെ.... !
ടീമിലെ കളിക്കാരെല്ലാം തന്നെ ഇന്ത്യന്‍ പ്രവാസികള്‍.

 BRC & BLUESTAR തമ്മിലുള്ള വാശിയേറിയ മത്സരം നടന്നു കൊണ്ടിരിക്കുന്നു സിഫീന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ BRC യുടെ ഗോള്‍ പോസ്റ്റിനു പിന്നിലായി നിലയുറപ്പിച്ചിരിക്കുന്നു ... ഒറ്റ നോട്ടത്തില്‍ കളിക്കാര്‍ക്ക്‌ കാണാന്‍ പറ്റുകയില്ല ... ഗോളാകുന്ന സുന്നര നിമിഷം പകര്‍ത്തുകയാണ് ലക്ഷ്യം.
ബ്ലു സ്റ്റാര്‍ ടീമിലെ റഹ്മാന്‍ പന്തുമായി കുതിച്ചു വരികയാണ് പനാല്‍റ്റി പോസ്റ്റിനു മുന്‍പു ഗോളിലേക്ക് നിറയൊഴിക്കാന്‍ കാലുയര്‍ത്തിയതും പെട്ടെന്നു നിശ്ചലം ആയതും ഒരുമിച്ചു...   ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് വാച്ച് മൊത്തമായി കൊണ്ടു പോയി ഉപജീവനം നടത്തുന്ന ആളാണ് റഹ്മാന്‍. പന്തുമായി കുതിച്ചു വന്നപ്പോള്‍ പെട്ടന്ന് കേമറയുടെ ഫ്ലാഷ് കണ്ടു നിന്നു പോയതാണ് പാവം " ഫൈന്‍ 500 റിയാല്‍" ക്ലെബ്ബ് തരില്ലല്ലോ !! സൌദിയിലുള്ള പ്രവാസികള്‍ ഇപ്പോള്‍ "സാഹിര്‍"  [മല്ലൂസ് എലിപ്പെട്ടി എന്നും വിശേഷിപ്പിക്കുന്നു]  പേടിയിലാണ്.  ഒന്നു ശ്രദ്ധിച്ചില്ലെങ്കില്‍ ശമ്പളത്തിന്റെ നല്ലൊരു പങ്കു സാഹിര്‍ മുഖേനെ വരുന്ന ട്രാഫിക് ഫൈന്‍ അടക്കേണ്ടി വരും.




************

സിഫില്‍ കളി കാണാന്‍ പോകുന്നത് കൊണ്ടു പഴയ സുഹൃത്തുക്കളൊക്കെ കാണാനും പരിചയം പുതുക്കാനും പറ്റി. എന്‍റെ പഴയകാല സുഹൃത്തായ സുദീറിനെ കണ്ടു. കണ്ട പാടെ കുറേ കുശലം ചോദിച്ചു.... പിന്നെ പറഞ്ഞു , ആള്‍ ആകെ ഒന്നു മെലിഞ്ഞു സുന്നരനായിരിക്കുന്നല്ലോ, എങ്ങനെ തടിയൊക്കെ കുറച്ചു ,  ഞാന്‍ തെല്ല് അഹങ്കാരത്തോടെ തന്നെ പറഞ്ഞു ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം ഫുട്ബോള്‍ കളിക്കുന്നുണ്ട്, ഒരു നേരത്തെ ഫുഡ്ഡ് സ്കിപ്പ് ചെയ്തു എന്നൊക്കെ .

സത്യം പറഞ്ഞാല്‍ എന്‍റെ തടി കുറഞ്ഞതില്‍ മുഴുവന്‍ ക്രെഡിറ്റും  സാഹിര്‍    കമ്പനിക്കാണ്. ഈയടുത്തായി നാട്ടില്‍ നിന്നും ഫാമിലിയിലെ കുറച്ചു പേര്‍ വിസിറ്റിങ്ങിനു വന്നിരുന്നു ,  മക്കയും,മദീനയും,റിയാദും , തായിഫ്,അബഹ,ജിസാന്‍ ഒക്കെയായി ഒരുകറക്കം, നല്ലൊരു തുക സാഹിര്‍ ട്രാഫിക് ഫൈന്‍ അടക്കേണ്ടി വന്നു.... സ്പീഡ് 120 മുകളിലായാല്‍  300 ഉം 140 നു മുകളില്‍ 600 ഉം , 160 മുകളില്‍ 900 ആണെന്ന് അറിയിക്കട്ടെ... എല്ലാ ഫൈനും അടച്ചു വന്നപ്പോള്‍ ഒരുനേരത്തെ ഫുഡ്ഡ് വെട്ടിക്കുറക്കാന്‍ ഞാനും ബാധ്യസ്ഥനായി... :)  :)  :)  അതുകൊണ്ട് തടി കുറഞ്ഞുകിട്ടി...  ഇപ്പോള്‍ സ്പീഡ് വളെരെ കുറച്ചു  ...  ഇനി 140 ലും 160 ലും പോയാല്‍ ഞാന്‍ SIX PACK ആവും :) :)

*******************



Thursday, January 23, 2014

സ്പോര്‍ട്ടിംഗ് പാര്‍ട്ടി.

സ്പോര്‍ട്ടിംഗ് യുനൈറ്റടിന്റെ പതിനേഴു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സിഫ് ടൂര്‍ണമെന്റില്‍ ഫൈനലില്‍ എത്തിയപ്പോള്‍ ആ സന്തോഷം പങ്കുവെക്കാനായി ഞങ്ങള്‍ ജിദ്ദയിലെ പ്രശസ്തമായ സീ ഫുഡ്‌ റസ്റ്റാറന്റായ കബ്ബൂറ ഹോട്ടലില്‍ വെച്ച് ക്ലബ്ബിന്‍റെ കൊച്ചിനും മറ്റു ഒഫീഷ്യലുകള്‍ക്കും ഞാന്‍ കൊടുത്ത ഒരു ചെറിയ പാര്‍ട്ടി...  ഈ മഹത്തായ വിജയത്തിന് പ്രിയ കോച്ച് ശബീര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

മുനീര്‍,ഇസഹാക്ക്,ബഷീര്‍,ഇസ്മായില്‍,സാദിഖ്,മുസ്തഫ,റഷീദ്,ശബീര്‍,നാസിര്‍. 

അഷറഫ്,നാസിര്‍,ശബീര്‍.

ബഷീര്‍,ഇസ്മായില്‍.

സാദിഖ്,മുസ്തഫ,റഷീദ്.

മുനീര്‍,ബഷീര്‍,ഇസ്മായില്‍,സാദിഖ്,മുസ്തഫ,റഷീദ്,ശബീര്‍,നാസിര്‍,അഷ്‌റഫ്‌.

Monday, December 16, 2013

ഫുട്ബോള്‍ രസായനം.



ഫുട്ബോള്‍ കളി പഠിക്കാന്‍ ചില സൂത്ര വാക്യങ്ങള്‍.

ഫുട്ബോള്‍ രസായനം.
---------------------------------
ചേരുവകള്‍:-

ഫുട്ബോള്‍ ഒന്ന്.

പോസ്റ്റ് രണ്ട്.

കളരി മുറ നാല്.

ഷോള്‍ഡര്‍ പുഷ് മൂന്ന്.

പിന്നില്‍ നിന്നുള്ള ചവിട്ടു രണ്ട്.

ചവിട്ടി തിരിക്കല്‍ ഒന്ന്.

പിണങ്ങി കയറി പോകല്‍ ഒന്ന്.

കച്ചറ,ഉച്ചത്തില്‍ സംസാരിക്കല്‍ ആവശ്യത്തിനു.

ബോള്‍ കയ്യില്‍ തട്ടിയാല്‍ ഹാന്‍ഡ്‌ ആവാത്തത് അഞ്ചു.

ബൈസന് ഒള്ള ബെറ്റും വീമ്പു പറച്ചിലും.

കളി ഉണ്ടാക്കേണ്ട വിതം.
----------------------------------
ആദ്യമായി കളരി മുറ നാല്,ഷോള്‍ഡര്‍ പുഷ് മൂന്ന്.പിന്നില്‍ നിന്നുള്ള ചവിട്ടു രണ്ട്.ചവിട്ടി തിരിക്കല്‍ ഒന്ന്. ഈ ചേരുവകളെല്ലാം ഒരു വലിയ ഗ്രൂണ്ടിലിട്ടു പാകത്തിന് ഓടിച്ചു ഒന്നു മൂപ്പിച്ചെടുക്കുക, ഗോളായാല്‍ പിണങ്ങി കയറി പോകല്‍ ഒന്ന് ,ബോള്‍ കയ്യില്‍ തട്ടിയാല്‍ ഹാന്‍ഡ്‌ ആവാത്തത് അഞ്ചു എന്നിവ ചേര്‍ക്കുക .. ബാക്കി ചേരുവകള്‍ ആവശ്യത്തിനു വന്നു കൊള്ളും.... നിങ്ങളുടെ കളി കേമം... ഇനി ആവശ്യത്തിനു വിലയിരുത്തലും വിമര്‍ശനവും പൊക്കി പറച്ചിലും കൂടി ആയാല്‍ ശരിക്കും നിങ്ങള്‍ കളി പഠിച്ചിരിക്കും. ഇതു സത്യം സത്യം സത്യം.
 
ഇസ്ഹാക്ക് പുഴക്കലകത്ത്.
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Saturday, December 14, 2013

സ്പോര്‍ട്ടിംഗ് ഗാനം.


സ്പോര്‍ട്ടിംഗ്,സ്പോര്‍ട്ടിംഗ്,സ്പോര്‍ട്ടിംഗ്
വരുന്നിതാ വരുന്നിതാ സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
                                                                                               [സ്പോര്‍ട്ടിംഗ്..

ജ്വാലയായ് അഗ്നിയായ് ജനമനസ്സുകളില്‍
ഉദിച്ചുയരും സൂര്യനായ് സ്പോര്‍ട്ടിംഗ്,സ്പോര്‍ട്ടിംഗ്

                                                                                              [സ്പോര്‍ട്ടിംഗ്..

വരുന്നു ഞങ്ങള്‍ ആവേശ കടലായി
അലയടിക്കും തിരമാലയായി
വരുന്നിതാ വരുന്നിതാ സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍

                                                                                             [സ്പോര്‍ട്ടിംഗ്..

നിറഞ്ഞുകത്തും ഫ്ലെഡ് ലൈറ്റും കണ്ടു
ഇന്ദ്രജാലം കാലുകളില്‍ കാണിക്കും
പറത്തിടും കൊടികലാല്‍
സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
                                                                                             [സ്പോര്‍ട്ടിംഗ്..

ഫുട്ബോളിന്‍ സായാഹ്ന ലഹരിയില്‍
മൈതാനം കയ്യിലെടുക്കും കുരുന്നുകള്‍
സിരകളില്‍ ഓടിടും ഫുട്ബോളിന്‍ രക്തം
എന്നും / ഫുട്ബോളിന്‍ രക്തം.

                                                                                            [സ്പോര്‍ട്ടിംഗ്..
Spo  spo  sporting    spo  spo  sporting
Coolball   hotball     football   sporting
Goal  goal  sporting    football sporting
Diffence   mid   forward    back
Keeper spo spo   Keeper spo spo   sporting..  sporting .


സംഗീതം        :-    മഷൂദ് തങ്ങള്‍,
ആലാപനം   :-    മഷൂദ് തങ്ങള്‍,കരീം മാവൂര്‍.
രജന                 :-   ഇസ്ഹാക്ക് പുഴക്കലകത്ത്.
 
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Wednesday, December 11, 2013

ശാന്തനായ സെക്രട്ടറി.



ഓളങ്ങളില്ലാത്ത
തെളിഞ്ഞ പുഴ
മേഘങ്ങളില്ലാതെ
തെളിഞ്ഞ വാനം
മഞ്ഞിനെ പുല്‍കി
ശാന്തമായി
ഒഴുകുന്നു പുഴ
ടിപ്പുവിന്‍ പടയോട്ടക്കാലത്തെ
ഫാറൂഖാബാദില്‍ നിന്നും
ശാന്തരില്‍ ശാന്തനായി
എണ്‍പതുകളില്‍
കാല്‍പന്തു കളിയില്‍
ഫാറൂഖ് കൊളേജിലെ
കറുത്ത മുത്ത്‌
കുട്ടികളുടെ നിഴലായി
ശാന്തനായ സെക്രട്ടറി. 

              നാസിര്‍ മുഹമ്മദ്‌ [ സെക്രട്ടറി ]       

Displaying photo.PNG 


സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

ഇസ്ഹാക്ക് പുഴക്കലകത്ത്.


Tuesday, December 03, 2013

അമരക്കാരന്‍.

ഉദിച്ചുയര്‍ന്ന സൂര്യന്‍
വിടചൊല്ലിപ്പോയ
മഞ്ഞും കുളിരും
വാനിലും ഭൂവിലും
സൂര്യ കിരണം
മുന്നില്‍
ശാന്തനായ
ധീരനായകന്‍
നയിക്കാന്‍ കേമന്‍
അനുനയിപ്പിക്കാന്‍
അതിവിധക്തന്‍
എന്നാല്‍
ഉടക്കിയാലോ
അവസാനം
വരെ പോരാടും
കുട്ടികള്‍ക്കിടയില്‍
കളിത്തോഴനായ്
മുതിര്‍ന്നവര്‍ക്കിടയില്‍
അതിവിനീതനായി
തീരുമാനങ്ങളില്‍
ഉറച്ച പാറ പോല്‍
പന്തടക്കത്തില്‍
കളരി ആശാനായും
ഗ്രൗണ്ടില്‍
നിറഞ്ഞു നില്‍ക്കുന്ന
ഡിഫെന്‍റെര്‍
സ്പോര്‍ട്ടിങ്ങിന്റെ
ആജീവനാന്ത
അമരക്കാരന്‍.


സാദിഖ്‌ പാണ്ടിക്കാട്,അമരക്കാരന്‍.[PRESIDENT]

 


സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

ഇസ്ഹാക്ക് പുഴക്കലകത്ത്.

Sunday, December 01, 2013

പ്രിയ ഷബീര്‍.

പ്രതീക്ഷയോടെ
ഉറ്റുനോക്കുന്നത്
കായോ കനിയോ അല്ല
മൃഗമോ പക്ഷിയോ
ഖരമോ ദ്രവമോ അല്ല.
മണമോ ചൂടോ
തണുപ്പോ അല്ല.
ഊര്‍ജമുള്ള
ഇന്ദ്രജാലം സൃഷ്ട്ടിക്കാന്‍
കെല്‍പ്പുള്ള കാലുകള്‍ തന്നെ,
വാര്‍ത്തെടുക്കാന്‍
പ്രയാസമാണെങ്കിലും
ഒളിഞ്ഞിരിക്കുന്ന പ്രതിഭ
പുറത്തു കൊണ്ടുവരാന്‍
കെല്‍പ്പുള്ളവന്‍.
വിത്തു നട്ടു നനച്ചു
മുളച്ചു ചെടിയായ്
കാഥലുള്ള മരമായ്‌
നെഞ്ചു വിരിച്ചു
നില്‍ക്കുന്ന കാലം
അതിവിതൂരമല്ല.
നിങ്ങള്‍ കൊയ്തിടും
ട്രോഫികള്‍ മാത്രം
ലക്ഷ്യമിട്ടു വെള്ളവും
വളവും നല്‍കി
എന്നും കൂടെ
ഈ നിസ്വാര്‍ത്വന്‍. 

                                                                  ഷബീര്‍ { കോച്ച് }                                 
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി.
SPORTING UNITED,JEDDAH.
SPORTING ACADEMY FOR INDIAN TEENS.

ഇസ്ഹാക്ക് പുഴക്കലകത്ത്.

Saturday, November 30, 2013

ജീവനാഡി.


നഗരം മന്ദീഭവിച്ചിരുന്നു
സമയവും
വെളിച്ചവും,വായുവും,മഴയും
വെയിലും,മരുഭൂമിയും
മന്ദീഭവിച്ചിരുന്നു.

തിരക്കു കുറഞ്ഞ
നഗര വീഥികള്‍
നിത്താഖാത്തിന്റെ
അലയൊലികള്‍ എങ്ങും.

ആഴ്ചകളില്‍
സജീവമാകുന്ന
സ്പോര്‍ട്ടിംഗ്.

എന്നാല്‍
ഇവക്കെല്ലാം ചുക്കാന്‍ പിടിച്ചു
മൌനമായി,ശാന്തനായി
ചുറുചുറുക്കോടെ
ഗ്രൌണ്ടുലുടനീളം
നിഴല്‍കണക്കേ
ജാഗരൂഗനായി
ചെറിയ ഒരു
ഷോള്‍ഡര്‍ പുഷുമായി
എല്ലാവര്‍ക്കും
പ്രിയങ്കരനായ
സ്പോര്‍ട്ടിങ്ങിന്റെ
ജീവനാഡി.


        മുസ്തഫ ചാലില്‍ { ജീവനാഡി } ട്രഷറര്‍.

 
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി.
SPORTING UNITED,JEDDAH.
SPORTING ACADEMY FOR INDIAN TEENS.

ഇസ്ഹാക്ക് പുഴക്കലകത്ത്.

Saturday, November 16, 2013

പ്രജാപതികള്‍.


ഇവിടെ
നന്നായി കളിക്കുന്നവരുണ്ട്
നല്ല കാണികളും ഉണ്ട്

ഇവിടെ ചിലരുണ്ട്
കളിക്കാന്‍ അത്ര പോര
എന്നാല്‍ നാവടക്കുകയുമില്ല ...

കളി മുഴുവന്‍ നാവിലേക്ക്
ആവാഹിച്ചു നടക്കുന്ന
പ്രജാപതികള്‍.



ഇസ്ഹാക്ക് പുഴക്കലകത്ത്.
 

സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Tuesday, November 12, 2013

ഫുട്ബോള്‍.


ഫുട്ബോളിനെ കുറിച്ച്
അതിന്‍റെ നിഴലിനു പറയാനുള്ളത്
ഗ്രൌണ്ടിനോട് മാത്രം.

നിഴല്‍ ഒന്നില്‍ നിന്ന്
മറ്റൊന്നിലേക്കു പകര്‍ന്നു
കുതിക്കുന്നു.

നിഴലുകള്‍ ഇങ്ങനെയിങ്ങനെ
രൂപങ്ങളെയൊക്കെ ഉപേക്ഷിക്കാം
ഫ്ലഡ് ലൈറ്റുകള്‍ വീണ്ടും
നിഴലുകള്‍ വിരിയിക്കുമായിരിക്കും.

അതിര്‍ത്തി കാക്കുന്ന
കാവല്‍ക്കാരന്‍ നിഴലിനെ തടഞ്ഞിടുന്നു
എല്ലാ പ്രഹരങ്ങളും ഏറ്റുവാങ്ങി
വീണ്ടും വീണ്ടും ലക്ഷ്യത്തിലേക്ക്...



ഇസ്ഹാക്ക് പുഴക്കലകത്ത്.

സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Friday, October 25, 2013

അബ്ദുള്ളാക്ക. [ഫെസ്റ്റിവല്‍]


ഹ ഹ ഹ എന്നാലും അബ്ദുള്ളാക്ക ഈ അക്കിടി ഒരു തക്കിടി ആക്കി മാറ്റാന്‍ പറ്റൂല കെട്ടോ !! രണ്ടു അനിയന്മാരെയും പത്തു പതിനഞ്ചു പേരന്‍സിനെയും മുള്‍മുനയില്‍ നിറുത്തിയ 35 മിനുറ്റ് !!! പ്രിന്‍സ് മാജിദ് പാര്‍ക്ക് "അബ്ദുള്ളാക്ക അബ്ദുള്ളാക്ക" എന്ന മറ്റൊലിയില്‍ തരിച്ചു നിന്നോ അതോ ചിരിച്ചു തള്ളിയോ ആവോ എല്ലാ കണ്ണുകളിലും ഭീതിയുടെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്‌ ഉച്ചത്തിലുള്ള ആക്രോശത്തിനു മറുപടിയേന്നോണം മെയിന്‍ റോഡില്‍ നിന്നും ചില മറു മൊഴികള്‍ കേട്ടതും കൌതുകമായി മെയിന്‍ റോഡിലിറങ്ങി നോക്കിയപ്പോള്‍ രണ്ടു സോമാലിയക്കാര്‍ നിന്ന് ചര്‍ച്ച ചെയ്യുകയാണ് കാര്യം ഇതു തന്നെ “അബ്ദുള്ളാക്ക അബ്ദുള്ളാക്ക” ഇതു ഹിന്ദി ഹുനൂദ്‌ മലബാരികളുടെ ഫെസ്റ്റിവലാണെന്ന് തോന്നുന്നു എന്നാണ് അവര്‍ അറബിയില്‍ സംസാരിക്കുന്നത് ... ഗ്രൌണ്ടിലെങ്ങും സംസാരവിഷയം ഇതു തന്നെ അബ്ദുള്ലാക്കാനെ കാണാനില്ല ...... ചര്‍ച്ചകള്‍ പൊടി പൊടിക്കുന്നു ബോളെടുക്കാന്‍ പുറത്തു പോയതല്ല ആത്മാവിനു പുകയിക്കാന്‍ പോയതാണെന്ന് ഒരു പക്ഷം, കാടുപിടിച്ചു കിടക്കുന്ന പാര്‍ക്കില്‍ മരുഭൂമിയില്‍ കാണപ്പെടുന്ന ഉഗ്ര വിഷമുള്ള ശിണ്ട എന്നറിയപ്പെടുന്ന പാബ് എങ്ങാനും കൊത്തിയോ ?? ശിണ്ടയുടെ സ്പര്‍ഷനമേറ്റാല്‍ നിമിഷങ്ങള്‍ക്കകം ബോതരഹിതനാകുമെന്നു പറഞ്ഞത് ഏവരിലും പരിഭ്രാന്തി പരത്തി..... പൂട്ടിക്കിടക്കുന്ന പാര്‍ക്കില്‍ ബംഗാളി പുലിയെ വളര്‍ത്തുന്നുണ്ടെന്ന് പറഞ്ഞ് മറ്റൊരു വിരുതന്‍ രങ്ങത്തെത്തി എതായാലും “OCT 25” “അബ്ദുള്ളാക്ക അബ്ദുള്ളാക്ക” എന്ന പുതിയ ഫെസ്റ്റിവലിന് തുടക്കമാകുകയാണോ ?? ഗ്രൌണ്ടിലെങ്ങും പ്രതിദ്വനിച്ചുകൊണ്ടിരുക്കുന്ന ഈ ശബ്ദം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടുത്ത കാലത്ത് വമ്പന്‍ ഫോമിലായിരുന്ന അബ്ദുള്ള മാളിയേക്കല്‍ OCT 24 നു നടന്ന മത്സരം വലിയ മാര്‍ജനില്‍ ജയിച്ച ആഹ്ലാതത്തിലായിരുന്നു 25 നു നടക്കുന്ന മത്സരത്തിനിടയിലാണ് സംഭവങ്ങളുടെ തുടക്കം, 2-1 നു ലീഡില്‍ ആയിരുന്ന ടീം പരാജയ പ്പെടുമോ എന്ന ഭയന്നു നേരത്തേ SCOOT ചെയ്തതാണെന്ന് അഭിപ്രായവും ശക്തമായിരുന്നു,ഇനി വല്ല എമര്‍ജന്‍സി മീറ്റിങ്ങിനും പങ്കെടുക്കാന്‍ പോയതാവുമോ എന്ന സംശയവുമായി വന്ന ഒരു വിരുതനെ കളിക്കിടയില്‍ എന്തു “പങ്കെടുപ്പെടോ” എന്നു ചിരിച്ചു തള്ളിയ പ്രസിഡന്റിന്റെ മറു ചോദ്യത്തിനു മുന്നില്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്ന വമ്പന്‍ സ്രാവുകളും ഉണ്ടായിരുന്നു കൂട്ടത്തില്‍


പൂട്ടിയിട്ട പാര്‍ക്കിലേക്ക് ബോളെടുക്കാന്‍ പോയ അബ്ദുള്ളാക്ക കൂറ , കൂറ , കൂറ എന്നു പുലമ്പിക്കൊണ്ട് ഒടുവില്‍ ചെന്ന് പെട്ടത് മാജിദ് പാര്‍ക്കിലെ വടക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന ബലദിയ ഓഫീസിലേക്കാണ്.... രാത്രിയായത്‌ കൊണ്ടു മറ്റു അറബി വംശജരില്ലാത്തതും പുതിയ വിസയില്‍ ക്ലീനിങ്ങിനു നാട്ടില്‍ നിന്നെത്തിയ കുണ്ടോട്ടിക്കാരന്‍ അയമുവിന്റെ മുന്നിലേക്കാണ്‌ കൂറ , കൂറ , കൂറ എന്ന് പറഞ്ഞു അബ്ദുള്ളാക്ക എത്തിയത്... ഉടനെ അയമു ഓടിപ്പോയി കിച്ചണില്‍ നിന്ന് പിഫ് പാഫ് എടുത്തു കൊണ്ടുകൊടുത്തതും അബ്ദുള്ളാക്കാനെ ക്ഷുബിതനാക്കി....... ഒന്നും പറയാതെ വീണ്ടും കൂറ , കൂറ , കൂറ എന്ന് പറഞ്ഞു കൊണ്ട് ഓഫീസില്‍ നിന്നിറങ്ങിയ അബ്ദുള്ളാക്കാനെ തുറിച്ചു നോക്കി “പന്തം കണ്ട പെരുച്ചാഴിയെ പോലെ” നിന്നു അയമു.........
വഴി തെറ്റി അലഞ്ഞു തിരിഞ്ഞ അബ്ദുള്ളാക്ക പിന്നെ ഭാര്യയുടെയും മക്കളുടെയും പ്രാര്ത്ഥ ന യുടെ തുണയില്‍ ചെന്നെത്തിയത് മാജിദ് പാര്‍ക്കിലെ മെയിന്‍ ഗയിറ്റില്‍ . അവിടെ നിന്നും ബംഗാളി പയ്യന്‍ പറഞ്ഞു കൊടുത്ത വഴിയെ പിന്നെ ഗ്രൌണ്ടിലെത്തി. 35 മിനുട്ട് എല്ലാവരെയും മുള്‍മുനയില്‍ നിറുത്തി തനിക്കു പറ്റിയ അമളി സൈക്കളില്‍ നിന്നും വീണ ഒരു ചിരിയിലൊതുക്കി....... പ്രസിഡന്റിന്റെ റെഡ് കാര്‍ഡ് മറികടക്കാന്‍ എനി ഗ്രൌണ്ടിനു പുറത്തേക്ക് ബോളടിച്ചാല്‍ അതിന്റെ് പൂര്‍ണ്ണ ഉത്തരവതിത്വം ഞങ്ങള്‍ ഏറ്റെടുത്തോളാമെന്നു പറഞ്ഞു 2 അനിയന്മാര്‍ കൊടുത്ത സത്യവാങ്ങ്മൂലത്തിന്റെ ഉറപ്പിന്മേല്‍ ഗ്രൌണ്ടിലേക്ക് പ്രവേശിച്ച അബ്ദുള്ളാക്കയെ തേടി അറബ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ കാത്തിരിപ്പുണ്ടായിരുന്നു..... എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് പുതിയ ഇന്ത്യന്‍ ഫെസ്റ്റിവലിനെ കുറിച്ചായിരുന്നു ..... അറബിയിലുള്ള ചോദ്യ ശരങ്ങള്‍ക്ക് മുന്നില്‍ പതറാതെ അറബിയറിയാത്ത അബ്ദുള്ളാക്ക "സൈന്‍" , "തോയ്യിബ്" , "ഖോയിസ്" , എന്ന മൂന്നു വാജകങ്ങള്‍ തിലങ്ങും വിലങ്ങും പറഞ്ഞു നെഞ്ച് വിരിച്ചു നില്ക്കു ന്നത് കൌതുക കരമായ കാഴ്ച തന്നെയായിരുന്നു.
 
ഇസ്ഹാക്ക് പുഴക്കലകത്ത്.
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.