Showing posts with label പാചകം.. Show all posts
Showing posts with label പാചകം.. Show all posts

Monday, November 03, 2014

കുലുക്കി സര്‍ബത്ത്.

എറണാംകുളം കോര്‍ട്ട് റോഡ്‌...! വലതു വശത്തേക്ക് തിരിയുന്ന ഒരു ചെറു റോഡിന്‍റെ സൈഡില്‍ ചെറിയ നിരയായി നില്‍ക്കുന്ന കടകള്‍ക്കു മുന്നിലെ തിരക്കു കണ്ടു നോക്കി....!! വലിയ അക്ഷരത്തില്‍ ബോര്‍ഡ് എഴുതി വെച്ചിരിക്കുന്നു “കുലുക്കി സര്‍ബത്ത്'' മുന്‍പൊരിക്കല്‍ സുഹൃത്ത് ഈ സര്‍ബത്തിനെ പറ്റി പറഞ്ഞത് ഓര്‍ത്തു..!! ഒന്നു കഴിച്ചു നോക്കാം, കടയിലേക്ക് ചെന്നു സര്‍ബത്ത് മാസ്റ്ററോട് കുശലം പറഞ്ഞു...! അബ്ദുല്‍ റസാക്ക് എന്നായിരുന്നു പുള്ളിയുടെ പേര്. കോഴിക്കോട്ടു നിന്നാണ് എന്നു പറഞ്ഞപ്പോള്‍ കുറേ വിശേഷങ്ങള്‍ പറഞ്ഞു കൂട്ടത്തില്‍ കുലുക്കി സര്‍ബത്തിനെ പറ്റിയുള്ള മുഹബ്ബത്തും , ദിവസേനെ നൂറുകണക്കിനാളുകള്‍ ദാഹ ശമനത്തിനായി ഈ രുജി തേടിയെത്തുന്നുണ്ടെന്നു പറഞ്ഞു..! പത്തിലതികം ഫ്ലേവറില്‍ സര്‍ബത്ത് ലഭ്യമാണെന്ന്..!. എരുവുള്ള സോഡാ മിക്സ് ചെയ്ത സര്‍ബത്തിനാണ് ആവശ്യക്കാര്‍ കൂടുതലെന്ന് പറഞ്ഞു...! ആദ്യം അതു ഒന്നു ടേസ്റ്റ് ചെയ്തു നോക്കി..! മറ്റു രണ്ടു രുജിയിലുള്ളതും കുടിച്ചു..! സംഭവം കിടിലനാണ്..’ പിന്നെ റസാക്ക് ബായി സര്‍ബത്തിന്റെ ചേരുവകളും ഉണ്ടാക്കുന്ന രീതിയും പറഞ്ഞു തന്നു..!!

ഒരു വലിയ ഗ്ലാസ് വെള്ളം ഉള്‍കൊള്ളുന്ന സ്റ്റീല്‍ പാത്രവും വായ്‌ വശം ചേര്‍ത്തു മൂടാവുന്ന മുകളിലേക്ക് കൂര്‍ത്തു നില്‍ക്കുന്ന ഒരു മൂടിയുള്ള പാത്രത്തിലാണ് സര്‍ബത്ത് ഉണ്ടാക്കുന്നത്‌...! സ്റ്റീല്‍ കപ്പിലേക്ക് പകുതി ചെറുനാരങ്ങ പിഴിഞ്ഞ് തൊണ്ട് അതില്‍ തന്നെ ഇടുക, കസ്കസ് അരച്ച മിശ്രിതം, ബാലങ്ക [എള്ള് പോലിരിക്കും വെള്ളത്തില്‍ ഇട്ടാല്‍ വലുതായി വഴുവഴുപ്പുള്ള ഒരു ചെറു ഗോളമാവും] മല്ലിചെപ്പു, പുദിനയില, മുളക് എന്നിവ ചേര്ത്ത് അരച്ചത്‌ ഒരു ചെറിയ സ്പൂണ്‍ ചേര്‍ക്കുക , പിന്നെ സോടയോ,വെള്ളമോ,ചേര്‍ത്ത് ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ച് വിവിതതരം സ്പൈസസ് ചേര്ക്കു ന്നു....!! മധുര ലായനി ഐസ് എന്നിവ ചേര്‍ത്ത് സ്റ്റീല്‍ പാത്രം മൂടി നന്നായി കുലുക്കി ഗ്ലാസ്സിലേക്ക്‌ ഒഴിക്കുന്നു...!! കുലുക്കി സര്‍ബത്ത് റെഡിയായി...!! കൊച്ചിയില്‍ എത്തിയാല്‍ വിവിത രുചിയില്‍ ആസ്വതിച്ചു ദാഹമകറ്റാം...!!! ഓരോ കണ്ടുപിടുത്തങ്ങള്‍...! എന്താല്ലേ...!!  



Tuesday, September 16, 2014

പരിണാമ സിദ്ദാന്തം... :)

ബാച്ചിലര്‍ പ്രവാസികള്‍ക്ക് ഒരു റസീപി...!!  ഇന്നലെ കഴിച്ച മന്തി ചോറില്‍ ബാക്കി വന്നത് കുറച്ച്...! :)  ഫ്രിഡ്ജില്‍ നിന്നു അല്‍ബൈക്ക് ചിക്കന്‍ പീസ്‌ ചെറുതായി അറിഞ്ഞത്...:)  രണ്ടു കോഴിമുട്ട വറുത്തു ചെറുതായി നുറുക്കിയത്, ഉള്ളി ഇല നാല് അല്ലി..!!

ബീന്‍സ് കേരറ്റും ചെറുതായി അറിഞ്ഞത് ഫ്രൈ പാനില്‍ രണ്ടു സ്പൂണ്‍ ഓയിലോഴിച്ചു വറുത്തതിനു ശേഷം റൈസും,മുട്ട വറുത്തതും ചിക്കന്‍ നുറുക്കിയതും ചേര്‍ത്തു ഇളക്കി ഒള്ളി ഇല അരിഞ്ഞതും വൈറ്റ് പെപ്പര്‍ അര ടീസ്പൂണ്‍ ചേര്‍ത്തു ഒന്ന് വറുക്കുക...! നല്ല രുചികരമായ ഫ്രൈഡ് റൈസ് റെഡി...! എന്താ ല്ലേ..!!

ഭാര്യ ഉണ്ടായിരുന്നപ്പോള്‍ മീന്‍കറിയും മീന്‍ വറുത്തതും ഇല്ലാതെ ചോറു കഴിക്കില്ല എന്നു വാശി പിടിച്ചിരുന്ന ഞാന്‍ തക്കാളി കറിയിലേക്കും മോര് കാച്ചിയതിലേക്കുമുള്ള മാറ്റം വളെരെ പെട്ടന്നായിരുന്നു...! പരീക്ഷണങ്ങള്‍ തുടരുന്നു...!!! :) :)


https://www.facebook.com/isakkisam






Wednesday, March 12, 2014

മോര് കറി.

ചേരുവകള്‍.
------------------
മോര് അര ലിറ്റര്‍,
മഞ്ഞള്‍ പൊടി ഒരു സ്പൂണ്‍,
പച്ചമുളക് അഞ്ചെണ്ണം,
കുമ്പളങ്ങ കാല്‍ കിലോ ചെറുതായി അരിഞ്ഞത്,
അരി പൊടി രണ്ടു സ്പൂണ്‍  ,
പുളി ഒരു നെല്ലിക്കാ വലിപ്പത്തില്‍ ,
കറിവേപ്പില,
ചെറിയ ഉള്ളി അഞ്ചെണ്ണം,
നല്ല ജീരകം അര സ്പൂണ്‍,
അര തേങ്ങ ചിരവിയത്,
ഉപ്പു പാകത്തിന്.

തയ്യാറാക്കാം.
++++++++++++

അര കപ്പ്‌ വെള്ളത്തില്‍ മഞ്ഞപൊടി, കുമ്പള കഷ്ണങ്ങളും , ഉപ്പും ചേര്‍ത്തു തിളച്ചു വരുമ്പോള്‍  അരിപ്പൊടി വെള്ളത്തില്‍ കലക്കി ചേര്‍ക്കുക , തിളച്ചു വരുമ്പോള്‍ കറിവേപ്പിലയും പുളി പിഴിഞ്ഞ വള്ളവും ചേര്‍ക്കുക , തേങ്ങ ചിരവിയതില്‍ ചെറിയ ഉള്ളി , നല്ല ജീരകം ചേര്‍ത്തു അരച്ച കൂട്ട് ഇതിലേക്ക് ഒഴിച്ച് മോര് ചേര്‍ത്ത് ഒന്ന് തിളച്ച പാടെ തീ ഓഫാക്കുക , നല്ല രുചിയുള്ള മോര് കറി റെടി.  

 




Friday, January 10, 2014

പാക്കിസ്ഥാനി ചിക്കന്‍ കറി.

ഞങ്ങളുടെ ഫാമിലിയിലേക്ക് വിരുന്നു വന്ന ഒരു ചിക്കന്‍ കറി........  എന്‍റെ കസിന്‍ ബ്രദര്‍ കല്യാണം കഴിച്ചത് ഒരു പാക്കിസ്ഥാനി പെണ്‍കുട്ടിയെ ആയിരുന്നു.....  അങ്ങനെയാണ് ഈ ചിക്കന്‍ കറി  ഞങ്ങളുടെ അടുക്കളയില്‍ എത്തുന്നത്,  ഹിന്ദി നല്ലവണ്ണം സംസാരിക്കാന്‍ അറിയില്ലെങ്കിലും എന്‍റെ പ്രിയംവദ ഒരുവിതം മനസ്സില്ലാക്കി എടുത്ത ഒരു ഡിഷ്‌ ആണ്...  ഉണ്ടാക്കി നോക്കിയപ്പോള്‍ ഒരു വെത്യസ്തമായ രുജി തോന്നി. നിങ്ങളും ഒന്നു പരീക്ഷിച്ചു അഭിപ്രായം പറയുമല്ലോ ??

കൂട്ട്.
====
ചിക്കന്‍ ഒരു കിലോ.
വലിയ ഉള്ളി രണ്ടെണ്ണം.
തക്കാളി വലുത് രണ്ട്.
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് രണ്ട് സ്പൂണ്‍.
തൈര് അര കപ്പ്‌.
മല്ലി ഇല ഒരു ബഞ്ച്.
മുളകുപൊടി രണ്ടു സ്പൂണ്‍.
മല്ലിപ്പൊടി  ഒരു സ്പൂണ്‍.
മഞ്ഞള്‍ അര സ്പൂണ്‍.
കുരുമുളക് പൊടി അര സ്പൂണ്‍.
ഗരം മസാല അര സ്പൂണ്‍.
ജീരക പ്പൊടി ഒന്നര സ്പൂണ്‍.

ഉണ്ടാക്കുന്ന രീതി.
================
ഈ ഡിഷ്‌ കുറച്ചു ഓയലി ആണ്. നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ അര കപ്പ്‌ ഓയില്‍ ഒഴിച്ച് ചൂടായി വരുമ്പോള്‍ ഉള്ളി അരിഞ്ഞു വെച്ചത് ഇട്ടു വാട്ടുക , നല്ല ബ്രൌണ്‍ കളറായതിനു ശേഷം  ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ് ചേര്‍ത്തു ഇളക്കുക. ഒരു മിനിട്ടിനു ശേഷം തക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേര്‍ത്തു ഇളക്കുക .. തക്കാളി ഒന്നുടഞ്ഞതിനു ശേഷം തൈര് ചേര്‍ത്തതിനുശേഷം ചിക്കന്‍ ഇട്ടു വേവിക്കുക... ഇനി മസാല പൊടികള്‍ ഓരോന്നായി ചേര്‍ത്തിളക്കി കൊണ്ടിരിക്കുക... ചെറുതായി അരിഞ്ഞു വെച്ച മല്ലി ഇലയും അര ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു ചെറു തീയില്‍ വേവിക്കുക... ഗ്രേവി കുറവുള്ള കറിയാണ് ഇത്.... ചിക്കന്‍ വെന്തു വരുമ്പോള്‍ അരകപ്പ് ഓയില്‍ കൂടി ചേര്‍ത്തു വേവിച്ചു  ബാക്കി എടുത്തു വെച്ച മല്ലിയില ചേര്‍ത്തിളക്കി തീ ഓഫാക്കുക.... നല്ല രുചിയുള്ള കുറുന്നനെയുള്ള ഈ ചിക്കന്‍ കറി ചപ്പാത്തി,പൊറാട്ട , വെള്ളപ്പം , റൊട്ടി എന്നിവയ്ക്ക് ചേര്‍ന്ന വിഭവമാണ്.  അബദ്ധ വശാല്‍ ഇതു ഇവിടെ വന്നു വായിച്ചു ആരെങ്കിലും ഉണ്ടാക്കി നോക്കുകയാണെങ്കില്‍ അഭിപ്പ്രായം പറയാന്‍ മറക്കരുതേ... :) :)  
 
കടപ്പാട് :- അന്‍സാറ ഇസ്ഹാക്ക്.

ഇസ്ഹാക്ക് പുഴക്കലകത്ത്.

Tuesday, January 07, 2014

ഫ്രൈഡ് റൈസ്.

ഫ്രൈഡ് റൈസ്.

വൈറ്റ് ബസുമതി അരി ഒരു കിലോ.
ചിക്കന്‍ കാല്‍കിലോ ബോണ്‍ലെസ്സ്.
ബീന്‍സ് 250 Gram.
കേരറ്റ് 250 Gram.
ഉള്ളി ഇല ഒരു കെട്ട്.
മുട്ട 5 എണ്ണം.
ഓയില്‍ 250 ML.
ഉപ്പ് പാകത്തിന്.
വൈറ്റ് പെപ്പര്‍ പൌഡര്‍.
സോയ സോസ്.
മാഗ്ഗി ക്യുബ് 2 എണ്ണം.

ഉണ്ടാക്കുന്ന വിതം.
=================

ബസുമതി അരി ഉള്ളരി പൊട്ടുന്ന രീതിയില്‍ വേവിച്ചു വെള്ളം വാര്‍ത്തു വെക്കുക.

ഫ്രൈ പാനില്‍ കുറച്ചു ഓയിലോഴിച്ചു ബീന്‍സും കേരറ്റും ഇട്ടു ഒന്നു വാട്ടി വെക്കുക.

മുട്ട വറുക്കുമ്പോള്‍ തന്നെ ചെറുതായി നുറുക്കി കോരി വെക്കുക.

ബോണ്‍ലെസ്സ്ചിക്കന്‍ ഉപ്പിട്ടു വേവിച്ചു ചെറുതായി നുറുക്കി വെക്കുക.

നോണ്‍സ്റ്റിക്ക് പാത്രത്തില്‍ ഒയിലോഴിച്ചു ചൂടാക്കി ചോറ് ഇട്ടു വറുക്കുക , ഇതിലേക്ക് ബീന്‍സ് കേരറ്റ് വറുത്തു വെച്ചത് മിക്സ്‌ ചെയ്തു ഒന്നു ചൂടാക്കിയശേഷം ചിക്കന്‍ നുറുക്കിയതും മുട്ട വറുത്തു നുറുക്കി വെച്ചതും ചേര്‍ത്തു   ഫ്രൈ ചെയ്യുക രണ്ടു മിനിട്ടിനു ശേഷം വൈറ്റ് പെപ്പര്‍ പൌഡര്‍ മാഗ്ഗി ക്യുബും രണ്ടു സ്പൂണ്‍ സോയ സോസും ചേര്‍ത്തു ഒന്നു വറുത്തു ഉള്ളിയില  മുകളില്‍ വിതറിഇളക്കിയ ശേഷം തീ ഓഫാക്കുക.




ഫ്രൈഡ് റൈസ് കഴിക്കുന്ന രീതി.... :) :)
ചേരുവകള്‍.
ശ്രദ്ദിച്ചു കട്ടു ചെയ്യണം കൈമുറിയാന്‍ ചാന്‍സുണ്ട് :) :)

Sunday, January 05, 2014

റഷ്യന്‍ സാലഡ്.

അലസമായ ഒരു സായാഹ്നമായിരുന്നു ഇന്ന്... ഉച്ചക്ക് കഴിച്ച മട്ടന്‍ മന്തി [റൈദാന്‍ , ജിദ്ദയിലെ ഫെയ്മസ് മന്തി]  യുടെ ഒരു മസ്ത് ഉണ്ടായിരുന്നു... രാതി ഭക്ഷണം വളരെ ലഘൂകരിക്കാന്‍ ഞാന്‍ ഭാര്യ യോടു പറഞ്ഞു...  എങ്കില്‍ ഒരു സാലഡില്‍ ഒതുക്കാമെന്ന് ധാരണയായി.

ഒന്നു പരീക്ഷിച്ചു നോക്കൂ....

റഷ്യന്‍ സാലഡ്.
================
റെഡ് ആപ്പിള്‍ മൂന്ന്.
കുക്കുംബര്‍ മൂന്ന്.
സ്വീറ്റ് കോണ്‍ ഒരു ടിന്ന്.
മക്രോണ ഒരു കപ്പ് ഉപ്പിട്ടു വേവിച്ചത്. [Small Size]
ഉറുമാംബഴം { അനാര്‍ } രണ്ടെണ്ണം.
ബ്ലാക്ക് ഒലീവ് പീസസ് കാല്‍ കപ്പ്‌.
തൈര് 400 ഗ്രാം.
മയോണീസ്‌ മൂന്ന് സ്പൂണ്‍.
ഫ്രഷ്‌ ക്രീം. മൂന്നു സ്പൂണ്‍.
പഞ്ചസാര രണ്ട് സ്പൂണ്‍.


തയ്യാറാക്കുന്ന വിതം.
====================

ഒരു വലിയ ബൌളില്‍ എല്ലാ ചേരുവകളും  മുകളില്‍ കാണിച്ച ഓര്‍ഡറില്‍    ഓരോന്നായി ചേര്‍ത്തു മിക്സ് ചെയ്യുക .... റഷ്യന്‍ സാലഡ് റെഡി. 

അസ്വതിച്ചു കഴിക്കുക.

കടപ്പാട് :- അന്‍സാറ ഇസ്ഹാക്ക്.












Friday, January 03, 2014

മീന്‍ പൊരി മസാല കൂട്ട്.

ചുമ്മാ ഭാര്യയോടു ചോതിച്ചു കുറിച്ചിട്ടത്‌.... ഈ വര്‍ഷം മക്കള്‍ നാട്ടിലേക്ക് പഠിത്തം മാറ്റാന്‍ ഉദ്ദേശിക്കുന്നു...   ഇനി കുറച്ചു കാലം ഒറ്റക്കുള്ള താമസം. വല്ലപ്പോഴും കിച്ചനില്‍ കയറാന്‍ ഈ കുറിപ്പ് പ്രേരിപ്പിചാലോ... !!


മീന്‍ ഫ്രൈ മസാല.
=================

മുളക് പൊടി രണ്ടു സ്പൂണ്‍.
മഞ്ഞപ്പൊടി അര സ്പൂണ്‍.
ജീരകപ്പൊടി അര സ്പൂണ്‍.
ഗാര്‍ലിക് ചോപ്പ് ചെയ്തത് അഞ്ചെണ്ണം.
ഉപ്പ്പാകത്തിന്.

എല്ലാ മസാലകളും ഒരു ബൌളില്‍ ഇട്ടു കുറച്ചു വെള്ളത്തില്‍ കുഴബ് രൂപത്തിലാക്കി മീനില്‍ മിക്സ് ചെയ്തു അര മണിക്കൂര്‍ വെക്കുക. ഇനി ഫ്രൈ പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു തിളച്ചു വരുമ്പോള്‍ മുക്കി പൊരിച്ചെടുക്കുക.




ഇസ്ഹാക്ക് പുഴക്കലകത്ത്.  

Wednesday, December 25, 2013

ചിക്കന്‍ ഫ്രൈ.

ഡിസംബര്‍ '25' ക്രിസ്തുമസ് ആണല്ലോ....  ചുമ്മാ ഒന്നു കിച്ചണില്‍ കയറി നോക്കി , എന്‍റെ പൊണ്ടാട്ടി ഒന്നും ഉണ്ടാക്കിയിട്ടില്ല.... ഞാന്‍ ചോതിച്ചു എന്താ ഇന്നും ഫുഡ്‌ ഹോട്ടല്‍ തന്നെയാണോ ശരണം.... മറുമൊഴി വന്നു ഇന്നലെ ഉണ്ടാക്കിയ ബിരിയാണി കുറച്ചു ബാക്കി വന്നത് ഫ്രിഡ്ജില്‍ ഇരിപ്പുണ്ട് അത് കൊണ്ടു ഒപ്പിക്കാം, മക്കള്‍ മുഹമ്മദും ഹയയും ഉച്ചക്ക് ചോറ് കഴിക്കാറില്ല.... ബിരിയാണി ആയാല്‍ കുറച്ചു കഴിക്കും...  ബിരിയാണിയിലെ ചിക്കന്‍ എപ്പോഴേ കഴിഞ്ഞിരുന്നു....   ഹന്നമോള്‍ നാട്ടില്‍ നിന്നു ലീവിനു വന്ന സമയം... പിന്നെ ആലോചിച്ചു നിന്നില്ല താഴെ കടയില്‍ പോയി ഒരു ഫ്രഷ്‌ ചിക്കന്‍ കട്ടു ചെയ്തു വാങ്ങി ഫ്രൈ ചെയ്യാന്‍ തീരുമാനിച്ചു.... നേരെ കിച്ചനിലേക്ക് കയറി ബീവിയോടു കൂട്ട് ചോദിച്ചു പണി തുടങ്ങി.... വളെരെ രുചിയുള്ള ഈ മസാല കൂട്ട് നിങ്ങളും പരീക്ഷിക്കുമല്ലോ. :) :)

ചിക്കന്‍ ഫ്രൈ മസാല കൂട്ട്.
=========================
ചിക്കന്‍ ഒരു കിലോ.
മുളകുപൊടി രണ്ടു സ്പൂണ്‍.
കുരുമുളക് പൊടി ഒരു സ്പൂണ്‍.
മഞ്ഞള്‍ പൊടി മുക്കാല്‍ സ്പൂണ്‍.
ജീരകപ്പൊടി ഒരു സ്പൂണ്‍.
ഉപ്പ് പാകത്തിന്.
ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ് ഒന്നര സ്പൂണ്‍.
ഒരു ചെയ് നാരങ്ങയുടെ നീര്.
ഒരു തക്കാളിയുടെ നീര്.


എല്ലാ മസാലകളും ചെറുനാരങ്ങ നീരും തക്കാളി നീരും കൂട്ടി  മിക്സ് ചെയ്തതിനു  ശേഷം  ചിക്കനില്‍ പുരട്ടി നല്ലവണ്ണം കുഴച്ചു ഒരു മണിക്കൂര്‍ വെക്കുക . ഇനി ഒരു ഫ്രൈ പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു തിളച്ചു വരുമ്പോള്‍ മുക്കി പൊരിച്ചെടുക്കുക. 




ഇസ്ഹാക്ക് പുഴക്കലകത്ത്.

Thursday, December 19, 2013

ഗാര്‍ലിക്‌ ചിക്കന്‍.

ഇന്നു വൈകുന്നേരം കാര്യമായി പണിയോന്നുമില്ലായിരുന്നു. ചുമ്മാ ഇരുന്നപ്പോള്‍ ഒന്നു കിച്ചനില്‍ കയറി ഒരു  ചൈനീസ് ഡിഷ്‌  ഉണ്ടാക്കിയാലോ  എന്ന തോന്നലുതിച്ചു. ബീവിയോടു പറഞ്ഞു ഞാന്‍ ആണ് ഇന്നു ഡിന്നര്‍ ഉണ്ടാക്കുന്നത്‌. ബീവി പറഞ്ഞു അടുക്കളയില്‍ കയറുന്നതൊക്കെ കൊള്ളാം ഇടയ്ക്കിടയ്ക്ക് പുട്ടിനു തേങ്ങ ഇടുന്ന പോലെ എന്നെ ഇങ്ങനെ വിളിക്കരുത്, ഒറ്റയ്ക്ക് തന്നെ ഒക്കെ ചെയ്തോണം. അതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. :) ഇതു കൂടി ആയപ്പോള്‍ എന്നിലെ പുരുഷകേസരി ഒന്നുണര്‍ന്നു. എങ്കില്‍ ഒറ്റയ്ക്ക് ഒരു കറി ഉണ്ടാക്കിയിട്ട് തന്നെ കാര്യം,  പിന്നെ  യു ടൂബില്‍ തിരഞ്ഞു ഒരു ഡിഷ്‌ കണ്ടു പിടിച്ചു,ഗാര്‍ലിക്‌ ചിക്കന്‍ വിത്ത്‌ ഗ്രേവി. അതികം ചേരുവകളൊന്നും ആവിശ്യമില്ലതാനും... എല്ലാം എന്‍റെ കടയില്‍ ഉള്ള സാദനങ്ങള്‍ തന്നെ... ബീവി മുബാറക് സ്റ്റോറിലേക്കു വിളിച്ചു സാദനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. പിന്നെയൊരു കാര്യം ഏതു ചൈനീസ് ഡിഷ്‌ ഉണ്ടാക്കുംബോളും ചേരുവകളൊക്കെ ആദ്യം റെടി ആക്കി വെക്കണം,എന്നിട്ടേ തുടങ്ങാവൂ.... അങ്ങനെ ഞാന്‍ ബിസ്മിയും ചൊല്ലി കിച്ചനില്‍ കയറി. ഈ ഗാര്‍ലിക് ചിക്കനുള്ള ഒരു പത്യേകത 25 മിനുട്ടുകൊണ്ട് റെടി ആക്കാം. എന്‍റെ ഈ ബ്ലോഗില്‍ ആരെങ്കിലും ബോറടിക്കാന്‍ വന്നാല്‍ ഒന്നു ട്രൈ ചെയ്ത് നോക്കണേ.... :) താഴെ ഒരു കമെന്റും തരുമല്ലോ :) :)

ചേരുവകള്‍.
============
ചിക്കന്‍ ബോണ്‍ലെസ്സ് 500 ഗ്രാം.
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 150 ഗ്രാം.
ഉള്ളി ഇല ചെറുതായി അരിഞ്ഞു വെക്കുക.
ചിക്കന്‍ സ്റ്റോക്ക് വെള്ളം മൂന്ന് ഗ്ലാസ്.
വലിയ ഉള്ളി 2 എണ്ണം നാലായി പകുത്ത് അല്ലി വേര്‍തിരിച്ചു വെക്കുക.
റെഡ് ചില്ലി പേസ്റ്റ്3 ടീസ്പൂണ്‍.
ഉപ്പ് പാകത്തിന്.
കോണ്‍ സ്റ്റാര്‍ച് പൌഡര്‍ 3 ടീസ്പൂണ്‍.
ടൊമാറ്റോ കെച്ചപ്പ് 4 ടീസ്പൂണ്‍.
ഓയില്‍ 4 ടീസ്പൂണ്‍.
ന്നാ പിന്നെ ഇനി ഉണ്ടാക്കി നോക്കാം.
---------------------------------------------------
ആദ്യം കോണ്‍ സ്റ്റാര്‍ച്ച് ഒരു ബൌളില്‍ എടുത്തു കുറച്ചു ചിക്കന്‍ സട്ടോക്കിന്റെ വെള്ളം ഒഴിച്ചു മിക്സ് ചെയ്തു മാറ്റി വെക്കുക.
ഒരു വലിയ ചീനച്ചട്ടിയില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി അതിലേക്കു അരിഞ്ഞു വെച്ച വെളുത്തുള്ളി ഇട്ടു ഒന്നു ബ്രൌണ്‍ കളര്‍ ആകുന്നതു വരെ ഇളക്കി കൊണ്ടിരിക്കുക,പിന്നീട് അല്ലിയാക്കി വെച്ച വലിയ ഉള്ളി ഇതില്‍ ചേര്‍ത്തു ഒരു മിനിട്ട് ഇളക്കുക,ഇനി ചിക്കനും ഉപ്പും ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക,രണ്ടു മിനിട്ടിനു ശേഷം കെച്ചപ്പും,റെഡ് ചില്ലി പേസ്റ്റും,ചേര്‍ത്തു മിക്സ് ചെയ്തു ചിക്കന്‍ സ്റ്റോക്ക് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക.ചിക്കന്‍ ബോണ്‍ ലെസ്സ് ആയതുകൊണ്ട് ഒരു പത്തു മിനിട്ടിനകംപാകമാകും,പിന്നെ കോണ്‍സ്റ്റാര്‍ച്ച് വെള്ളം ഒഴിച്ച് ഒന്നു തിളപ്പിച്ച്‌ മിക്സ്‌ ചെയ്തു ചെറുതായി അരിഞ്ഞു വെച്ച ഉള്ളി ഇല മുകളില്‍ വിതറി ഒന്നിളക്കുക. ഇനി തീ ഓഫാക്കുക, അടിപൊളി ഗാര്‍ലിക് ചിക്കന്‍ റെടി....
ഇതു എല്ലാവരും ഒന്നു ട്രൈ ചെയ്യണേ...... ഒരു കമെന്‍റ് പറയാന്‍ മറക്കണ്ട. :) :)



ഹലീം.

ഇസ്ഹാക്ക് പുഴക്കലകത്ത്.


 

Sunday, December 15, 2013

ഹലീം.

ജിദ്ദയിലെ ശദാബ് ഹോട്ടലില്‍ നിന്നാണ് ഹലീം ഞങ്ങളുടെ ഫാമിലിയിലേക്ക് കടന്നു വരുന്നത്,[ഇത് ഒരു ഹൈദ്രാബാദി റിച്ച് ഡിഷ്‌ ആണ്] നീണ്ട ഇരുപതു വര്‍ഷമായിഹലീം ഇവിടെ നിന്ന് വാങ്ങി കഴിക്കുന്നു.... എന്‍റെ പൊണ്ടാട്ടി ഇപ്പോഴും പറയും നിങ്ങള്‍ ഒന്നു ശദാബിലെ കുക്കിനോട് ഇതിന്‍റെ റസീപ്പി ഒന്നു വാങ്ങി തരുമോ എന്ന്. അവരുണ്ടോ റസീപ്പി തരുക.... ആ പാവത്തിന് അതൊന്നും പറഞ്ഞാല്‍ മനസ്സിലാകുമോ. വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും, അങ്ങനെയിരിക്കെ ഒരു ഹൈദ്രാബാദി ഫാമിലിപറഞ്ഞുതന്ന റസീപ്പി ഒന്നു പരീക്ഷിച്ചു നോക്കി ... സങ്ങതി അടിപൊളി........  നിങ്ങള്‍ക്കും പരീക്ഷിക്കാം.

ചേരുവകള്‍.
============
ചിക്കന്‍ ബോണ്‍ലെസ്സ്  അര ക്കിലോ.
ഗോതമ്പ് നുറുക്ക് അര ക്കിലോ,അല്ലങ്കില്‍ ഓട്ട്സ് 250 ഗ്രാം.
ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ് രണ്ടു ടീസ്പൂണ്‍.
മുളക് പൊടി രണ്ടു ടീസ്പൂണ്‍.
മഞ്ഞ പൊടി അര ടീസ്പൂണ്‍.
കുരുമുളക് പൊടി ഒന്നര ടീസ്പൂണ്‍.
ഗരം മസാല പൊടി ഒന്നരടീസ്പൂണ്‍.
വലിയ ഉള്ളി രണ്ടെണ്ണം അറിഞ്ഞു വറുത്തു കോരി വെക്കുക.
ഓയില്‍ 200 മില്ലി.
തൈര് 300 ഗ്രാം.
രണ്ടു ചെറുനാരങ്ങ നീര് എടുത്തു വെക്കുക.
പട്ട നാല് ചെറിയ കഷ്ണം.
ഏലക്കായി,ഗ്രാമ്പൂ,അഞ്ചു വീതം.
മല്ലി ഇല ഒരു ബഞ്ച്... പൊതീന നാല് അല്ലി.

തയ്യാറാക്കുന്ന വിതം.
====================
അര ടീസ്പൂണ്‍ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ്, ഒരു ടീസ്പൂണ്‍ മുളകുപൊടി, അരടീസ്പൂണ്‍ മഞ്ഞള്‍ പൊടി, ഉപ്പ് പാകത്തിന് ചേര്‍ത്തു ചിക്കന്‍ മിക്സ് ചെയ്തു കുക്കറില്‍ വേവിച്ചെടുക്കുക. വേവിച്ച ചിക്കന്‍ ബ്ലന്‍ണ്ടറില്‍ ഇട്ടു മിന്‍സ് ചെയ്തു വെക്കുക.
ഉള്ളി പൊരിച്ച ഓയിലില്‍ നിന്ന് കുറച്ചെടുത്ത് അര ടീസ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ് മിക്സ്‌ ചെയ്തുബ്രൌണ്‍ കളര്‍ ആവുന്നത് വരെ മൂപ്പിച്ചു ഒരു ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ മഞ്ഞ പ്പൊടി ചേര്‍ത്തു തീ ചെറുതാക്കി 250 ഗ്രാം തൈര് ചേര്‍ത്തു നന്നായി ഇളക്കുക ശേഷം മിന്‍സ് ചെയ്ത ചിക്കനും ആറു ഗ്ലാസ് വെള്ളവും ഒഴിക്കുക, തിളച്ചതിനു ശേഷം വേവിച്ചു വച്ച ഗോതമ്പ് നുര്‍ക്ക് ചേര്‍ക്കുക, ചെറു തീയില്‍ നന്നായി ഇളക്കി കൊണ്ടിരിക്കുക, ഇതിലേക്ക് ഉപ്പും, ഗരം മസാല പൊടിയും, കുരുമുളക് പൊടിയും, പട്ടയും, ചേര്‍ത്തു ഇളക്കുക. അരിഞ്ഞുവെച്ച മല്ലിയിലയുടെ പകുതിയും, പൊതീന ഇലയും, ചെറുനാരങ്ങ നീരും ചേര്‍ത്തു മിക്സ് ചെയ്യുക. രണ്ടു മിനിട്ടിനു ശേഷം വറുത്തു വെച്ച ഉള്ളിയില്‍ നിന്നും പകുതി എടുത്തു ചേര്‍ത്ത് ഇളക്കികൊണ്ടിരിക്കുക. രണ്ടു മിനിട്ടിനു ശേഷം തീ ഓഫാക്കി മാറ്റിവെക്കുക.
ഒരു ചീന ചെട്ടിയില്‍ ബാക്കിയുള്ള ഓയില്‍ എടുത്തു അര ടീസ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റും, മുളകുപൊടി അര ടീസ്പൂണ്‍, മഞ്ഞള്‍ കാല്‍ ടീസ്പൂണ്‍ ഇട്ടു മൂപ്പിച്ചു ഇതിലേക്ക് ഏലക്ക, ഗ്രാമ്പൂ, ചേര്‍ത്ത മൂപ്പ് മാറ്റിവെച്ച ഹലീം മിക്സില്‍ ചേര്‍ക്കുക. ബാക്കി ഉള്ള മല്ലിയിലയും ഉള്ളി പൊരിച്ചതും ചേര്‍ത്തു അലങ്കരിക്കുക. 




ഇസ്ഹാക്ക് പുഴക്കലകത്ത്.

Sunday, October 20, 2013

മലബാര്‍ പഴം പൊരി.

നേന്ദ്രപ്പഴം ഒരു കിലോ.
മൈദ അര കപ്പ്‌.
അരിപ്പൊടി അരകപ്പ്.
ഉപ്പ് പാകത്തിന്.
രണ്ടു കോഴിമുട്ട.
വെള്ളം ഒരു ഗ്ലാസ്‌.


മൈദയും അരിപ്പൊടിയും സമാസമം മിക്സ് ചെയ്തു ഉപ്പ് പാകത്തിന് ചേര്‍ത്തു കോഴിമുട്ട രണ്ടെണ്ണം പൊട്ടിച്ചൊഴിച്ചു മിക്സ് ചെയ്തെടുക്കുക .. കുഴമ്പ് രൂപത്തില്‍ ആകുന്നതു വരെ കുറച്ചു വെള്ളം ചേര്‍ത്തു കൊണ്ടിരിക്കുക. നേന്ദ്രപ്പഴം സലൈസ് ആയി കട്ട് ചെയ്തു ഈ മിക്സില്‍ മുക്കി എടുത്തു തിളച്ച വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.



ഇസ്ഹാക്ക് പുഴക്കലകത്ത്.

Friday, February 15, 2013

ഉപ്പേരി, പപ്പടം.


ഉച്ചക്കുള്ള ഊണിനു വളെരെ പെട്ടന്ന് ഉണ്ടാക്കാന്‍ പറ്റിയ ഉപ്പേരി... ഇതു ഉരുളക്കിഴങ്ങ് , കറുമൂസ , വെണ്ടക്ക , പയര്‍ , പടവലം , ബീന്‍സ് തുടങ്ങിയവ ഉപയോഗിച്ചു ചെയ്യാം.  നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ കടുക് വറുത്തു , പച്ചമുളക് അഞ്ചെണ്ണം നെടുകേ ചേതിച്ചത് , കറിവേപ്പില ഇട്ടു ഒന്നിളക്കിയ  ശേഷം ഉപ്പേരിക്കുദ്ധേഷിച്ച  ഉരുളക്കിഴങ്ങ് ചേര്‍ത്തു കുറച്ചു വെള്ളം ഒഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്തു  പാത്രം മൂടി വെക്കുക. ഇടക്കൊന്നിളക്കുക വെള്ളം വറ്റി വരുമ്പോള്‍ നല്ല രുചിയുള്ള ഉപ്പേരി റെഡി ആയിരിക്കും.


പപ്പടം പൊരിക്കുന്നത് എങ്ങിനെയെന്ന് ഭാര്യ പറഞ്ഞു തന്നിരുന്നു  മറന്നു പോയി....  എനിയോരിക്കെലെഴുതാം ....  :) :)




ഇസ്ഹാക്ക് പുഴക്കലകത്ത്.










Friday, January 25, 2013

ഇളനീര്‍ പുഡിങ്ങ്.

ഹയമോള്‍ രണ്ടു ദിവസമായി പറയുന്നുണ്ട് കഴിഞ്ഞ ലീവില്‍ നാട്ടില്‍ പോയപ്പോള്‍ ഉണ്ടാക്കിയ COCONUT PUDDING ഉണ്ടാക്കണം ഉമ്മാ എന്ന്..... ഞാനും പറഞ്ഞു എന്നാല്‍ അതു തന്നെ ഉണ്ടാക്കാം, ഞാന്‍ മനസ്സില്‍ പറഞ്ഞു “അല്ലെങ്കിലും നിനക്ക് ഇപ്പോള്‍ പഴയ മാതിരി എന്നോട് ഒരു സ്നേഹവുമില്ലാത്തത് കൊണ്ടല്ലേ ഈ മധുരമുള്ള വിഭവം തന്നെ തിരഞ്ഞെടുത്തത്” എന്ന്...... . ഷുഗറിന്റെ ശല്യം പിടികൂടിയിട്ടു വര്‍ഷം അഞ്ചായി. ഇന്‍സുലിനാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തന്നെ. വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കും മധുരത്തിനോട് പ്രത്യേക താല്പ്പര്യവുമാണ്.... എന്റെ് അസുഖം അവരുടെ സന്തോഷത്തിനു തടസ്സമാകരുത് എന്നു എനിക്ക് നിര്‍ബന്ധമായിരുന്നു.

രാവിലെ കമ്പനിയില്‍ പോകുമ്പോള്‍ ഭാര്യ പറഞ്ഞു വരുമ്പോള്‍ ഒരു പത്തു ഇളനീര്‍ വാങ്ങി വരണം എന്ന്, അപ്പോഴാണ്‌ ഞാനാലോചിച്ചത് ഈ മരുഭൂമിയില്‍ എവിടെനിന്നാണ് ഇളനീര്‍ കിട്ടുക റബ്ബേ.... പോകുന്ന വഴിയില്‍ സുഹൃത്തുക്കള്‍ക്ക് വിളിച്ചു ചോദിച്ചു, അതികപേരും കൈ മലര്‍ത്തി .... രാജ്കുമാര്‍ പറഞ്ഞു കോര്‍ണിഷില്‍ മുന്‍പൊരിക്കല്‍ കണ്ടിട്ടുണ്ട് ഇളനീര്‍ എന്ന്.

ഇന്ന് നേരത്തേ തന്നെ കമ്പനി യില്‍ നിന്നും ഇറങ്ങി .... രണ്ടു മണിക്ക് സ്കൂളില്‍ നിന്ന് മകളെയെടുത്തു വീട്ടിലേക്ക്‌ പോകുന്ന വഴി തന്നെ എന്‍റെ കെട്ട്യോള്‍ക്ക്‌ ഫോണ്‍ ചെയ്തു പറഞ്ഞു നീ ഡ്രസ്സ്‌ മാറി റെഡി ആയി നിന്നോ. ലെഞ്ച് ചെന്നൈ ദര്‍ബാറില്‍ നിന്നും ആകാം.... ഒരു വെജിറ്റേരിയന്‍ ഊണ് [താലി] കഴിച്ചിട്ട് കുറച്ചായി എന്നോര്ത്തു ...
ഇന്നലെ തയ്യാറാക്കിയ ഊണും കറികളെല്ലാം വീണ്ടും ഫ്രിഡ്ജില്‍ കയറി നാളെ പുതിയ രൂപത്തില്‍ തീന്‍ മേശയിലെത്തുന്നത് ആലോചിച്ചപ്പോള്‍ ചിരി വന്നു.... ഇത് ഗള്‍ഫ് ജീവിതത്തിലെ സ്ഥിരം കാഴ്ചകളിലൊന്ന്... :)

റെസ്റ്റോറന്റില്‍ എത്തി എനിക്കൊരു താലിയും[വെജിറ്റേരിയന്‍ ഊണ്] ഭാര്യക്കും മക്കള്‍ക്കും ഫ്രൈഡ് റൈസും ചിക്കന്‍ ഫ്രൈയും പറഞ്ഞു........ പിന്നൊരു കാര്യം കൂടി ഇക്കൂട്ടത്തില്‍ പറഞ്ഞോട്ടെ ...... പട്ടിണി കിടന്നാലും, ചിക്കനോ,മട്ടനോ,മീനോ,ഇല്ലാതെ എന്‍റെ ഭാര്യയും മക്കളും ഒന്നും കഴിക്കില്ല..... യാത്രകളില്‍ ഉരുപാട് ബുദ്ധിമുട്ടുകള്‍ ഇതുകൊണ്ട് നേരിടേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാന്‍... ഭക്ഷണ ശേഷം ഭാര്യയോടു കാര്യം പറഞ്ഞു.... കോര്‍ണിഷിലൂടെ ഒരു കറക്കം ഇളനീര്‍ വാങ്ങലാണ് ഉദ്ദേശം എന്നു പറഞ്ഞു... നേരത്തേ പറഞ്ഞിരുന്നാല്‍ അവള്‍ വരില്ലായിരുന്നു.... ലോകത്ത് യാത്ര പോകാന്‍ മടിയുള്ള ഭാര്യമാരുണ്ടെങ്കില്‍ അതിലൊന്ന് എന്റെത ഭാര്യയാണ്....
Displaying Fountain_Of_Jeddah_City_by_Photo_Elements.jpg

ഫലസ്തീന്‍ റോഡിലൂടെ റുവൈസ് വഴി കോര്‍ണിഷിലേക്ക് എന്‍റെ പ്രാഡോ കാര്‍ ഓടാന്‍ തുടങ്ങി..... ജിദ്ദ കോര്‍ണിഷ് ബലത് മുതല്‍ നോര്‍ത്ത് അബുഹൂര്‍ ദൂറത്തുല്‍ അറൂസു വരെ അമ്പതു കിലോമീറ്ററിലതികം നീണ്ടു കിടക്കുന്നു ........ ഇവിടുത്തെ മറ്റൊരു പ്രത്യേകത കൃത്രിമമായി വെള്ളം ഉയരത്തില്‍ പമ്പ് ചെയ്തു ഉണ്ടാക്കുന്ന ഒരു “WATER FOUNTAIN “ ഇത് ഉയരത്തില്‍ ലോകത്തില്‍ ഒന്നാമനാണ്‌. “KING FAHAD FOUNTAIN” എന്ന നാമത്തില്‍ അറിയ പ്പെടുന്ന ഇത് ചെങ്കടലിനു കുറുകേയായി 1024 അടി [312 m] ഉയരത്തില്‍ മണിക്കൂറില്‍ 375 Km വേഗത്തില്‍ വെള്ളം പമ്പ് ചെയ്യുന്നു. 1985 ല്‍ സ്ഥാപിതമായ ഇത് ചില്ലറ REPAIR നല്ലാതെ ഇത് വരെ നിറുത്തിയിട്ടില്ലാ എന്നതും ഇതിന്‍റെ സവിശേഷകളില്‍ ഒന്നാണ്... ഇതിനു ചുറ്റുമായി 500 സ്പോട്ട് ലൈറ്റ് കൊണ്ട് രാത്രിയില്‍ കണ്ണുകള്‍ക്ക്‌ ‌ ദ്രിശ്യവിരുന്നൊരുക്കുന്നു, ജിദ്ദയില്‍ ഉയരമുള്ള സ്ഥലത്തോ.... ഉയരമുള്ള ബില്‍ടിങ്ങിനു മുകളില്‍ നിന്ന് നോക്കിയാല്‍ ഈ വിസ്മയം കാണാം. ജിദ്ദയില്‍ വിമാന മിറങ്ങുന്ന എല്ലാവര്ക്കും ഈ കാഴ്ച്ച എന്നും ഓര്‍മയില്‍ മായാതെ നില്ക്കുന്ന അത്ഭുതങ്ങളില്‍ ഒന്ന് തന്നെ.


Displaying most-beautiful-fountain-King-Fahad-Fountain-Saudia.jpg
ഇളനീര്‍ തേടിയുള്ള യാത്ര കോര്‍ണിഷ് മുഴുവന്‍ കറങ്ങിയിട്ടും ഫലം കണ്ടില്ല...... വല്ലപ്പോഴും യമനില്‍ നിന്ന് വരുന്ന ഇളനീര്‍ ഉണ്ടാവാറുണ്ടെന്നു വഴിയോര കച്ചവടക്കാരനായ കുണ്ടോട്ടി അഷറഫ് പറഞ്ഞു, യാത്ര നേരേ തായിലന്ടു മാര്‍ക്കറ്റിലേക്ക് തിരിച്ചു വിട്ടു... ടിന്നില്‍ വരുന്ന നാളികേരവും വാങ്ങി നേരെ വീട്ടിലേക്ക്‌. എനിയും ഒരുപാട് ജിദ്ദ വിശേഷങ്ങളുമായി പിന്നീട് വരാം. ഇളനീര്‍ PUDDING ഉണ്ടാക്കുവാനായി കിച്ചനിലേക്ക്..............

ഇളനീര്‍ PUDDING.
=================
ചേരുവകള്‍.

1 – ഇളനീര്‍ 8 എണ്ണം.
2 - പഞ്ചസാര രണ്ടു കപ്പ്.
3 – ചൈനാ ഗ്രാസ് 5 ഗ്രാം.
4 – പാല്‍ 2 ലിറ്റര്‍.
5 – കണ്ടെന്‍സെട് മില്‍ക്ക് 250 ഗ്രാം.
6 – കശുവണ്ടി 50 ഗ്രാം ചെറുതായി നുറുക്കിയത്.

തയ്യാറാക്കുന്ന വിധം.
------------------------------
1 - രണ്ടു ഇളനീരിന്റെ വെള്ളവും ആറു ഇളനീരിന്റെ കാമ്പും ചേര്‍ത്തു മിക്സിയില്‍ ജൂസ്സാക്കി അടിച്ചു മാറ്റി വെക്കുക.

2 – രണ്ട് ഇളനീരിന്റെ കാമ്പ് എടുത്തു ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വെക്കുക.

3 – ഒരു പാത്രത്തില്‍ ചൈനാഗ്രാസ് ഇട്ടു അതിനൊപ്പം കുറച്ചു വെള്ള മോഴിച്ചു തിളപ്പിച്ച്‌ മിശ്രിതമാക്കി വെക്കുക.

ഒരു പാത്രത്തില്‍ പാല്‍ അടുപ്പത്ത് വച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ തീ കുറച്ചു കണ്ടെന്‍സെട് മില്ക്കും പഞ്ചസാരയും ചേര്ത്തു നല്ലവണ്ണം ഇളക്കി കൊണ്ടിരിക്കുക. തിളച്ചതിനു ശേഷം തീ അണക്കുക. ഈ ചൂടുള്ള പാലിലേക്കു ജൂസടിച്ചു വെച്ച ഇളനീര്‍ മിക്സും,ചൈനാഗ്രാസ് ലായനിയും ചേര്ത്തു നളവണ്ണം ഇളക്കി ചൂടാറാന്‍ വെക്കുക. പത്തു മിനിട്ടിനു ശേഷം ചുടാറി വരുമ്പോള്‍ ഇളനീര്‍ കഷണങ്ങളാക്കിയത് വിതറിയിടുക. നല്ല വണ്ണം ചൂടാറിയതിനു ശേഷം ഫ്രിഡ്ജിന്റെ താഴെ ഭാഗത്ത്‌ വെക്കുക. രണ്ടു മണിക്കൂറിനു ശേഷം പുറത്തെടുത്തു കശുവണ്ടി നുറുക്കിയത് വിതറി മുകളില്‍ അലങ്കരിക്കുക. ഇളനീര്‍ PUDDING തയ്യാറായി. ഇഷ്ട്ടമുള്ള ആകൃതിയില്‍ മുറിച്ചു വിളമ്പാം. [ 25 പേര്ക്ക് വിളമ്പാം.] 

Displaying IMG_6130.JPG 
ഇസ്ഹാക്ക് പുഴക്കലകത്ത്.
കടപ്പാട് :- അന്‍സറ ഇസ്ഹാക്ക്.
 
 

Tuesday, January 15, 2013

ബ്രഡ് ഖീര്‍.

ചേരുവകള്‍.
===========

1 – ബ്രെഡ്‌ എട്ടു കഷ്ണം.[ഒരു പീസ്‌ നാലായി മുറിച്ചു 8 X 4 = 32 ചെറിയ കഷ്ണങ്ങളാക്കി വെക്കുക.]
2 – പാല്‍ രണ്ടു ലിറ്റര്‍.
3 – കണ്ടെന്‍സെട് മില്‍ക്ക് 250 ഗ്രാം.
4 – പഞ്ചസാര രണ്ടു കപ്പ്.
5 – നെയ്യ് അല്ലങ്കില്‍ ഓയില്‍ നാലു ടീസ്പൂണ്‍.
6 – ഏലക്കായി ആറെണ്ണം മിക്സിയില്‍ ഇട്ടു പൊടിച്ചത്.

തയ്യാറാക്കുന്ന വിധം.
------------------------------
ബ്രെഡ്‌ ഒരു ഫ്രൈ പാനില്‍ നെയ്യ് ഉപയോകിച്ച് ബ്രൌണ്‍ കളറാകുന്നത് വരെ മോരിച്ചെടുത്തു മാറ്റി വെക്കുക.
ഒരു പാത്രത്തില്‍ പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ തീ കുറച്ചു കണ്ടന്സട് മില്‍ക്കും പഞ്ചസാരയും ചേര്ത്തു നല്ലവണ്ണം ഇളക്കി കൊണ്ടിരിക്കുക. ഈ പാല്‍ കൂട്ടിലേക്ക് ബ്രെഡ്‌ മോരിച്ചതും ഏലക്കായി പൊടിച്ചതും ചേര്ത്തു് ചെറുതായി ഒന്നിളക്കി ഒരു മിനിട്ടിനു ശേഷം തീ അണക്കുക. ഈ കൂട്ട് ഒരു ബൌളിലേക്ക് മാറ്റി വെക്കുക. ഈ ഖീറിന്റെ മറ്റൊരു സവിശേഷത ചൂടോടുകൂടിയും ഫ്രിഡ്ജില്‍ വെച്ചു തണുത്തതിനു ശേഷവും സെര്‍വ് ചെയ്യാവുന്നതാണ്. തണുപ്പ് പറ്റാത്ത പ്രായമായവര്‍ക്ക് ആസ്വതിച്ചു കഴിക്കാന്‍ പറ്റുന്ന വിഭവം. ഷുഗര്‍ രോഗികള്‍ക്ക് കൊടുക്കരുത് എന്നോരപേക്ഷയും. ഇത് വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ മക്കളും ഭാര്യയും കഴിക്കുന്നത്‌ നോക്കി വെള്ളമിറക്കുന്ന ഒരു ഹതഭാഗ്യന്‍. :( :( ഈ റസീപ്പി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ട്ടമാകുമെന്നു പ്രദീക്ഷിക്കുന്നു. :)
Displaying IMG_6130.JPG

ഇസ്ഹാക്ക് പുഴക്കലകത്ത്.
കടപ്പാട് :- അന്‍സറ ഇസ്ഹാക്ക്.

Wednesday, August 15, 2012

നാടന്‍ തക്കാളി കറി.

തക്കാളിക്കറി.
-------------------

ഫാമിലിയില്ലാത്ത പ്രവാസികള്‍ക്ക് വളെരെ വേഗത്തില്‍ ഉണ്ടാക്കാവുന്ന ഒരു രുചിയേറിയ കറി.... :)

കൂട്ട്.
=====
തക്കാളി അഞ്ചെണ്ണം നാടന്‍ ചെറുതായി അരിഞ്ഞത്.
പച്ച മുളക് അഞ്ച്. നെടുകേ ചേതിച്ചത്.
കറിവേപ്പില രണ്ട് അല്ലി.
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് നാല്.
ഉപ്പ് പാകത്തിന്.
മഞ്ഞപ്പൊടി കാല്‍ സ്പൂണ്‍.
മുളക് പൊടി രണ്ടു സ്പൂണ്‍.
കടുക് കുറച്ചു.
വെളിച്ചെണ്ണ 100 ML.
കഞ്ഞി വെള്ളം ഒരു ഗ്ലാസ്.

തയ്യാറാക്കാം.
============
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തീ കത്തിച്ചു ചൂടാക്കുക എന്നിട്ട് കടുകിട്ട് പൊട്ടിക്കുക അതിനോടുകൂടി കറിവേപ്പില ചേര്‍ത്തിളക്കി തക്കാളി , പച്ചമുളക് നെടുകെ ചേതിച്ചതും വെളുത്തുള്ളി നുറുക്കിയതും മസാലപ്പൊടികളും ചേര്‍ത്തുഅഞ്ചു മിനിറ്റ് വേവിക്കുക .... തക്കാളി ഒന്നു ഉടഞ്ഞു പേസ്റ്റ് ആയതിനു ശേഷം ഒരു ഗ്ലാസ് കഞ്ഞി വെള്ളം ചേര്‍ത്തിളക്കി തിളപ്പിച്ചു ഒന്നു കുറുകി വരുമ്പോള്‍ തീ ഓഫാക്കുക.




ഇസ്ഹാക്ക് പുഴക്കലകത്ത്.