Showing posts with label അക്ഷരം.. Show all posts
Showing posts with label അക്ഷരം.. Show all posts

Thursday, December 13, 2012

അക്ഷരം.

അയാളുടെ ആദ്യ കവിത സഹൃദയനായ സുഹൃത്തിനെ കാണിച്ചു .'നിനക്ക് കഥയെഴുത്താണ് വഴങ്ങുക.... ശ്രമിച്ചു നോക്കു' കവിത വായിച്ച സുഹൃത്ത്‌ പറഞ്ഞു.

പിന്നീട് അയാള്‍ കഥയെഴുതാന്‍ തുടങ്ങി .ആദ്യ കഥ കാണിച്ചത്‌ ഒരു കഥാകൃത്തിനെ ആയിരുന്നു.
കഥ വായിച്ച കഥാകൃത്ത്‌ പറഞ്ഞതിങ്ങനെയാണ് 'വായന യുടെ കുറവുണ്ട്....... ലേഖനം എഴുതി നോക്കുന്നതാണ് നല്ലത്... 'അങ്ങനെയാണ് അയാള്‍ ലേഖനമെഴുത്ത് തുടങ്ങിയത്.
ആദ്യ ലേഖനം ഗുരുനാഥനെ കാണിച്ചു.രണ്ടു മുന്ന് തവണ അമ്പരപ്പോടെ ലേഖനം വായിച്ചു നോക്കിയ ഗുരുനാഥന്‍ സ്നേഹത്തോടെ അയാളുടെ പുറത്തു തട്ടി പ്പറഞ്ഞു....
'ആദ്യം നീ തെറ്റില്ലാതെ അക്ഷരമെഴുതിപഠിക്ക്....'