Showing posts with label കവിത.. Show all posts
Showing posts with label കവിത.. Show all posts

Sunday, January 29, 2017

മരുഭൂമി..!

തിരിഞ്ഞുംമറിഞ്ഞും കിടന്നു
ഉറക്കം കണ്‍പോളകളെ
അനുഗ്രഹിച്ചില്ല;

നിലാവില്‍ നക്ഷത്രങ്ങളെ
മറച്ചുകൊണ്ട്‌ മേഘങ്ങള്‍
അബോധമനസ്സിലൂടെ
തെന്നിമാറിക്കൊണ്ടിരുന്നു...

മരുഭൂമിയിലെ
മണല്‍തരികള്‍
വീശാന്‍മറന്നകാറ്റിനെ
വരവേല്‍ക്കാന്‍ സജ്ജമായി...

പരന്നതും വിശാലവുമായ
മണല്‍പാടങ്ങള്‍
സ്വപ്നത്തിലെ
കാറ്റിനായി
കാതോര്‍ത്തു;

വീണ്ടുംവീണ്ടും
കണ്ണുകള്‍
ഇറുക്കിയടച്ച്
ബോധത്തിന്‍റെ
കിരണങ്ങള്‍
തുറന്നുവിട്ടു;

തെന്നിയും
ആടിയും
ഉയര്‍ന്നും
നിശ്ചലമായും.


https://www.facebook.com/isakkisam





















Sunday, December 18, 2016

നിലാവ്.

നിലാവിലുതിച്ച പൂര്‍ണ്ണചന്ദ്രന്‍റെ
നിഴലിനെ തേടിവന്ന
സ്വപ്നത്തിലെ രാജകുമാരീ..

കണ്ണില്‍ കണ്ണില്‍ നോക്കി
മുടിയിഴകള്‍ക്കിടയിലൂടെ
വിരലോടിച്ച്..

ചുണ്ടിനാല്‍ ദീര്‍ഘചുമ്പനങ്ങള്‍ നല്‍കി
സ്വര്‍ഗ്ഗസഗീതത്താല്‍ സിരകളില്‍
ആവേശം വിതറി..

എന്നില്‍ നിന്നും
ഉറക്കത്തെ കവര്‍ന്ന സുന്ദരീ..

പുഴയുടെ ആഴങ്ങളില്‍
മോഹിനിയായി
എന്നെക്കാണുവാന്‍
തേടിയലഞ്ഞു നീ..

നിന്‍റെ കണ്ണുകളിലുണ്ട് ഞാന്‍
നിനക്ക് ചുറ്റും
മോഹവലയം തീര്‍ത്ത്‌.

http://ishaquep.blogspot.in/
https://www.facebook.com/isakkisam





















Wednesday, November 16, 2016

പ്രവാസം.

പ്രാവസത്തില്‍ താണ്ടിയ
വഴികളെ...
പ്രവാസത്തില്‍ കൂടെ കൂടിയ
ദുഃഖങ്ങളേ...
പ്രവാസത്തില്‍ തേടിയെത്തിയ
സന്തോഷങ്ങളെ...
പ്രവാസത്തില്‍ പ്രണയിച്ച
ബന്ധങ്ങളേ...
പ്രവാസത്തില്‍ കുളിരായെത്തിയ
പ്രഭാതങ്ങളെ...
പ്രവാസത്തില്‍ ഉറക്കം കെടുത്തിയ
രാത്രികളെ...


പ്രവാസത്തിന്‍റെ ആത്മാവ്
തിരിയിലും
നാളത്തിലും
കണ്ടെത്താനാവാതെ
അണഞ്ഞുപോകുന്നതിനു മുമ്പുള്ള
ജീവിതത്തിന്‍റെ.


https://www.facebook.com/isakkisam

























Tuesday, September 27, 2016

വയലാര്‍ രാമവര്‍മ്മ.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു... മനസ്സു പങ്കുവെച്ചു..!

"വയലാര്‍ രാമവര്‍മ്മ"

മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന പ്രിയ കവിയുടെ വീട് സന്ദര്‍ശിച്ച വേളയില്‍ പത്നി ഭാരതി തമ്പുരാട്ടി യുടെ കൂടെ ഒരു ക്ലിക്ക്..!


https://www.facebook.com/isakkisam


Saturday, August 27, 2016

കടല്‍..

കടലേ.....
അറേബ്യന്‍ ചെങ്കടലെ....

ഓളങ്ങളില്‍ ഒഴികിയപ്പോള്‍
ചെറു മന്ദഹാസത്തോടെ
എന്‍റെ കാതില്‍
അവള്‍ മൊഴിഞ്ഞു...

"പലവട്ടമായി നിങ്ങള്‍വന്നു...
ആദ്യം ചുണ്ടില്‍...
പിന്നെ നെറ്റിയില്‍...
പിന്‍കഴുത്തില്‍ രോമാഞ്ചമായി...
മാറില്‍... പൊക്കിള്‍ ചുഴിയില്‍...
മൃതുലമായി ചുംബിച്ചു...

പുളകിതയായ ഞാന്‍
അഗാധമായ
ഗര്‍ത്തത്തിലേക്ക്
നിന്നെ താഴ്ത്തി
സ്വന്തമാക്കാന്‍
കൊതിച്ചു...

ജീവിച്ചു കൊതിതീരാത്ത
നിന്‍റെ മാസ്മരിക വാക്കുകളില്‍
വശീകരിക്കപ്പെട്ടു മയങ്ങി
നിന്നെ ഞാന്‍ സ്വതന്ത്രനാക്കി...

നിന്‍റെ ആഗമനത്തിനായി
ഇനിയും ഒരുപാട്
സന്ധ്യകള്‍ ഞാന്‍
കാത്തിരിക്കാം..."

https://www.facebook.com/isakkisam





Tuesday, April 26, 2016

പ്രണയമഴ....

വിണ്ടുകീറിയ മണ്ണിന്‍റെ
മാറിലേക്കുള്ള ചുംബനമാണ്
എന്‍ ജീവനുണര്‍ത്തിയത്....

നഗ്നമായ മാറിടത്തിലെ
പ്രണയ രഹസ്യങ്ങള്‍
ചിറകുമുളച്ചതും നിന്നിലൂടെ...

ഇടിയും മിന്നലും
തീരവും തിരയും പോലെ
ചുംബിച്ചും ആശ്ലേഷിച്ചും
നിനക്ക് കൂട്ടായെത്തി...

ദുഃഖത്തിലും സന്തോഷത്തിലും
മനസ്സിന് കുളിരായി
നീ പെയ്തിറങ്ങി...

സിരകളെ ത്രസിപ്പിച്ച്
എന്നിലേക്ക്‌ പെയ്തിറങ്ങിയപ്പോഴാണ്
നിന്‍ സൗന്ദര്യം ഞാനറിയുന്നത്...

മഴവില്ലിന്‍ സംഗീതമായി
മനസ്സിന് ഉണര്‍വ്വായി
ഊര്‍ജ്ജമായി വരില്ലേ
നീ പ്രണയമഴയായി.....
-----------------------------*
https://www.facebook.com/isakkisam?ref_type=bookmark

 


 

Tuesday, January 26, 2016

പ്രിയ മകനേ..!!

തട്ടിത്തെറിച്ച ബാഗും
തെന്നിമാറിയ ചെരിപ്പും
ആകാംക്ഷയോടെ എത്തി നോക്കി.

പാദങ്ങളുടെ ചൂടും
കണ്‍മിഴികളുടെ ചലനവും
സൂക്ഷിച്ചുനോക്കി.

അകാശമേഘങ്ങളെ
വകഞ്ഞുമാറ്റി മാലാഖമാര്‍
ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു.

സ്വര്‍ഗ്ഗത്തില്‍ ചുവന്ന പരവധാനി
നിനക്കായി വിരിച്ചു
അവര്‍ നിന്നെ കൊണ്ടുപോയി.

മറക്കാന്‍ കഴിയാതെ പോയ
നിമിഷങ്ങളുടെ ആഴം എത്രയെന്ന്
ദൈവത്തോട് ചോദിച്ചു:

ദൈവം നിന്‍റെ രൂപം പൂണ്ട്
രക്തത്തിലും ചിന്തകളിലും
പറന്നുനടന്നു...

നാഥന്‍റെ വിളി
അതിവിധൂരമല്ല...
ആകാശവും കടലും താണ്ടി
നിന്നരികിലെത്തുന്ന സുദിനം...

സ്വര്‍ഗ്ഗ കവാടത്തില്‍
സുഗന്ധം പരത്തുന്ന
വര്‍ണ്ണ പൂക്കളുമായി
നീയെന്നെ വരവേല്‍ക്കില്ലേ...
പ്രിയ മകനേ..!!
----------------------------------
എന്‍റെ മകന്‍റെ പ്രിയ സുഹൃത്തിന്‍റെ വിയോഗത്തിനു മുന്നില്‍ കണ്ണീര്‍ പൂക്കളോടെ ആ മാതാവിന് സമര്‍പ്പിക്കുന്നു.

https://www.facebook.com/isakkisam?ref_type=bookmark
http://ishaquep.blogspot.in/

Monday, January 11, 2016

മനസ്സ്.

രാത്രിയില്‍
മനസ്സ്
യാത്രപോകുന്നതും
മോഹങ്ങള്‍
വെറുതെ
എത്തിനോക്കിയതും...
കിനാക്കള്‍
ലക്ഷ്യമില്ലാതെ
നിലാവണിഞ്ഞു
നില്‍ക്കുന്നതും...
ഇങ്ങനെയെല്ലാമാവാം
നിര്‍മ്മലമായ മനസ്സ്
ഇരുട്ടില്‍
പാകപ്പെടുത്തിയെടുത്തത്.

Thursday, January 07, 2016

അമ്മ.

നാലുമണിപൂക്കള്‍ വിടരുന്നത്
നോക്കി വൃദ്ധസദനങ്ങളില്‍
രാപ്പകലുകള്‍ കൊണ്ട്
മായാത്ത നിന്‍ വയറിലെ
അടയാളം തലോടിയ
വിരലുകള്‍ നോക്കി
വിലപിച്ച അമ്മയുടെ
കണ്ണുനീരിന്‍റെ ഉപ്പുപാടം
ഏതു മഴയിലലിയിക്കും.

ജനനത്തിനു ഒന്‍പതു മാസം
മുന്‍പ് മൊട്ടിട്ട ബന്ധം
ഇരുട്ടിന്‍റെ സ്ഫടികമനസ്സില്‍
ഏതു താഴിട്ടു പൂട്ടാനാകും.

കുഞ്ഞായിരുന്നപ്പോള്‍
അമ്മയെല്ലാമായിരുന്നു
വലുതായപ്പോള്‍
അമ്മ ഒന്നിനും കൊള്ളാതായി..!!

http://ishaquep.blogspot.in/
https://www.facebook.com/isakkisam

Thursday, December 03, 2015

വര്‍ണ്ണപതാക.

സൂരജ്... സൂരജ്...
നിന്‍ ഓര്‍മ്മയില്‍ കവിത
വിരിയുന്ന തത്ത്വമസി.
മഞ്ഞുള്ളപുലരിയില്‍
പറന്നുയര്‍ന്ന് മഴമേഘങ്ങളെ
ചുമ്പിച്ചുകൊണ്ട്
യാത്ര ചൊല്ലി ആകാശനീലിമയിലെ
നക്ഷത്രങ്ങളിലൊന്നായത്.
നഗ്നമായ നക്ഷത്രങ്ങള്‍
സ്വതന്ത്രയാണ്.
രാജ്യവും രാജ്യഭാരവും
ഒന്നുമില്ലാതെ
ഒറ്റയ്ക്ക് ഭരിച്ചും വാണും
ജീവിക്കാന്‍.
എങ്കിലും
നിന്‍റെ ശരീരത്തിലെ
വര്‍ണ്ണപതാകത്തിളക്കം
ഭൂമിയെ പ്രകാശപൂരിതമാക്കുന്നു.

----------------------
വസന്തപ്പിളളയുടെ പ്രിയ പുത്രനും, ഫ്ലയിംഗ് ഓഫീസറുമായ സൂരജിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തത്ത്വമസി ഗ്രൂപ്പില്‍ ആ അമ്മ മനസ്സിന് സ്വാന്തനമായി ഞാനെഴുതിയ രണ്ടു വരികള്‍.. Vasantha Pillai

https://www.facebook.com/isakkisam

Thursday, November 19, 2015

പ്രണയം.

കടലിന്‍റെ നിശബ്ദാരവവും
തിരകളിലെ മര്‍മരവും
കാറ്റിന്‍റെ സീല്‍ക്കാരവും
കാതില്‍ ഏറ്റു വാങ്ങി.

സ്വര്‍ണ്ണ മല്‍സ്യമേ
നിനക്ക് പിമ്പേ
നീന്തിയെത്തുവാന്‍
ശക്തിയേകിയാലും.

ഓരോ കുതിപ്പിലും
പ്രണയദാഹം ജീവിതത്തെയും
പ്രകാശത്തെയും ക്ഷണിച്ചു.

ആത്മാവിന് ഉണര്‍വും
സ്നേഹവും നല്‍കി.

അവസാനം
നിന്നടുത്തെത്തിയപ്പോള്‍
വാക്കുകള്‍ക്ക്
സ്ഥാനമില്ലെന്ന
വിവേകത്തില്‍
ഉരുകിയൊലിച്ചു:

മൗനത്തിനു
സംസാരശേഷി
വീണ്ടെടുക്കാനായില്ല.

https://www.facebook.com/isakkisam


Thursday, October 22, 2015

ജനവാതിലുകള്‍..

മേഘങ്ങള്‍ക്കിടയിലൂടെ
വഴിതെറ്റിവന്ന സൂര്യരശ്മി
വിജനതയുടെ വിദൂരതയില്‍
നിന്നെത്തിനോക്കി.

ലാപ്ടോപ്പിന്‍ ‍
ജനവാതിലുകള്‍
പ്രണയാത്മാക്കളെ തേടി.

മൊബൈലില്‍ ചൂളമടിച്ചു
പ്രണയമഴ അവളെ
വിളിച്ചുകൊണ്ടിരുന്നു.

നിശബ്ധവും ആരാധനയും
ആയിചെന്ന് ഞാനവളുടെ
ജനവാതിലില്‍ മുട്ടി.

മനസ്സ്തുറക്കാനാവാതെ
കീബോര്‍ഡില്‍
വിരലുകള്‍പരുങ്ങി.

എന്‍റെ മൌനം
ഹൃദയാന്തര്‍ഭാഗത്ത്
എരിഞ്ഞുകൊണ്ടിരുന്ന
പ്രണയാഗ്നിയുടെ
ഭാഷയായിമാറി.

അവള്‍എന്‍റെ
പദരഹിതമായ
കുത്തും,സ്പൈസും,സ്റ്റാറും
കണ്ണുകളിലെ തിളക്കമായും
ആത്മാവിന്‍റെ സമര്‍പ്പണമായും
പ്രണയത്തിന്‍റെ ധാഹമായും
കാണുന്നത് ഞാന്‍ അറിഞ്ഞു.

https://www.facebook.com/isakkisam




Thursday, October 15, 2015

പനിയോ പനി. :(

ഏകാന്ത തടവറയില്‍
പനി രാവിനെ വിഴുങ്ങുമ്പോള്‍
ഒരു തലോടലായി
എന്‍ പ്രിയതമയായി
മഴയും, കാടും, മലയും
കിളികളും, അരുവികളും

പ്രഭാതസ്വപ്നത്തില്‍
ഒരു തെന്നലായി
അവള്‍ വരും
എന്‍ മേനിയിലെ
ചൂട് കവര്‍ന്നെടുക്കാന്‍

വികാരങ്ങളുടെ
ചുടു നിശ്വാസങ്ങള്‍
പരസ്പരം പങ്കുവെച്ചു
കണ്ണുകള്‍ നിദ്രയെ
തേടിക്കൊണ്ടിരുന്നു..!!























Wednesday, October 07, 2015

ഇന്ത്യ വളരുന്നു.

ഭക്തിയുടെ ആരവങ്ങള്‍
മുഴങ്ങുന്ന ഉച്ചഭാഷിണികള്‍
രക്തദാഹിയായ് മാറുന്നു..!

കുറുവടിയും ഇഷ്ടികയും
സഹോദര്യത്തിന്റെ
മാറുപിളര്‍ത്തുന്നു..!

പ്രതികരിക്കാത്ത
പാമ്പിന്‍ നാവുമായി
മാളത്തിലോളിക്കുന്ന
രാഷ്ട്രീയ നേതാക്കള്‍..!

പ്രകടനമില്ല, കരികൊടിയില്ല
ബന്ദില്ല, ഹര്‍ത്താലുമില്ല
കവലപ്രസംഗങ്ങളില്ല
പെട്രോളിനെക്കാളും
വിലകുറഞ്ഞ മനുഷ്യജന്മം..

ഇന്ത്യ വളരുന്നു....
ഇന്ത്യ വളരുന്നു....!!

https://www.facebook.com/isakkisam






Tuesday, August 11, 2015

അടയാളം.

പുറത്തെ
അടയാളം മറുകാണെന്ന്
ഉമ്മയാണാദ്യം പറഞ്ഞത്.

വലതു കണ്ണിനോടു ചേര്‍ന്ന്
നീളത്തില്‍ നില്‍ക്കുന്ന
വരഅടയാളം കുഞ്ഞുനാളില്‍
ബ്ലേഡ് കയ്യില്‍വെച്ചു ഉറങ്ങിയതാണത്രേ.

മേഘങ്ങള്‍ ആകാശത്ത്‌
സൂര്യരശ്മികളെ മറച്ചത്
മഴയുടെ അടയാളങ്ങള്‍തന്നെ.

നിലാവില്ലാത്ത രാത്രിയില്‍
കുത്തിചൂളാന്‍ കരയുന്നത്
മരണത്തിന്‍റെ അടയാളമാണ്പോലും.

അടയാളങ്ങള്‍ എല്ലാം
പരിജയം ഭാവിച്ച്
ഓരോന്നോരോന്ന്
പിന്തുടരുന്നുണ്ട്.

https://www.facebook.com/isakkisam





Saturday, August 01, 2015

വന്നിട്ടില്ല.

കല്യാണമണ്ഡപത്തിലെ സ്റ്റേജില്‍
ആലിംഗന മുക്തരായി രണ്ട്
പേര്‍ പിന്നോട്ട് നിന്നു..,
ഷെയ്ക്ക് ഹാന്‍ഡ്
വിടുതല്‍ വാങ്ങുന്നു..,
മഹര്‍ തിരിച്ച് വാങ്ങി
മേശന്മേല്‍ വെക്കുന്നു..,
സോഫയില്‍ ഉപവിഷ്ട്ടരായി
മുന്നോട്ടു കുനിഞ്ഞു
കൈ പിടിക്കുന്നു..,
നിക്കാഹഹാ.. മിന്‍ക.. കബില്ത്തു..
തലയില്‍ നിന്നും റുമാലെടുത്തു
പാന്റിന്റെ പോകറ്റില്‍ തിരുകി..,
വായയില്‍ നിന്നു ഗ്ലാസ്സിലേക്ക്‌
മില്‍ക്ക്ഷെയ്ക്ക് വരുന്നു..,
ഗ്ലാസ് തിരിച്ചു ട്രേയിലേക്ക് വെക്കുന്നു..,
ഓരോരുത്തരായി സ്റ്റേജില്‍ നിന്നും
പിന്നോട്ട് നടന്നു തുടങ്ങിയപ്പോള്‍
"കരന്റ് പോയി "
സിഡി റീവൈന്‍ഡ്.
https://www.facebook.com/isakkisam
















Wednesday, July 08, 2015

ഹൃദയം.




ഒരിക്കല്‍
നിന്‍റെ ഹൃദയത്തിലേക്ക്
ഞാന്‍ നോക്കിയിരുന്നു.
ആ നോട്ടം തിരിച്ചെടുത്തിട്ടില്ല.
എവിടെ പോയാലും
ആ നോട്ടക്കറ അവിടെ ഉണ്ടാവും.
നിന്‍ ഹൃദയം വര്‍ഷങ്ങള്‍
രക്തം പമ്പ് ചെയ്താലും
അത് മായുകയില്ല.
രക്ത ധമനികളില്‍ അടിയുന്ന
കൊഴുപ്പിനോടുപോലും
നിന്‍ മനോവിചാരം
ആ നോട്ടം ചോതിക്കും.
ഹൃദയമേ നിന്‍ ആര്‍ത്തി
വിട്ട് വിശാലമാകൂ.
നമുക്ക് ചുറ്റും സൗഹൃതങ്ങളുടെ
പൂന്തോട്ടം സൃഷ്ടിക്കാം.

----------------------------------------------
വിട ചൊല്ലിപോകുന്നു റമദാന്‍... മടിച്ചുനില്‍ക്കുന്ന മനസ്സ്... പ്രവചിക്കാനാവാത്ത നാളെ... ജീവിതമേ നീയെത്ര ചെറുത്‌..!! 


    

















Sunday, January 18, 2015

ഫേസ്ബുക്കന്‍...

രാവിലെ കുളിച്ചു പൌഡര്‍ പൂശി
കുട്ടപ്പനായി കമ്പ്യൂട്ടറിന് മുന്നില്‍
ഫേസ്ബുക്ക് തുറന്നു ബിസിയായി...
ഒരു കവിത എഴുതി
വാളില്‍ ഇട്ടു കാത്തിരിപ്പായി...
ടാഗ് ചെയ്തവര്‍ ചിലര്‍
അതുനോക്കി വേഗത്തില്‍ പോയി
ചിലര്‍ നോക്കിയതേ ഇല്ല ...
ഒന്നോ രണ്ടോ ലൈക്കും
ഒരു സ്മൈയിലിലും ഒതുങ്ങി
മാര്‍കറ്റില്‍പോയില്ല മീന്‍വാങ്ങിയില്ല
അരിയില്ല പച്ചക്കറിയില്ല
ഭാര്യ അടുത്ത വീട്ടിലേക്കോടി ...
ഉച്ച തിരിഞ്ഞു കവിതയുമായി
ഗ്രൂപ്പുകളിലൂടെ കയറിയിറങ്ങി
ഈ ഫേസ്ബുക്കിന്‍റെ കാര്യമോര്‍ത്ത്
ഉള്ളില്‍ തികട്ടിവന്ന ചിരി
പൊട്ടിച്ചിരിയായി.
മുറ്റത്തേക്കിറങ്ങി
ചെമ്പരത്തിപ്പൂ അറുത്തു
ചെവിയില്‍ തിരുകി
കടപ്പുറത്തേക്കോടി..! 


Tuesday, January 13, 2015

പ്രിയ CEO. [Sporting United Jeddah]

വെള്ളിമുകിലിന്‍റെ മുഖാവരണമണിഞ്ഞ്‌
സ്വര്‍ണ്ണരശ്മിയുടെ പുറത്തേറ്റി
ആയിരം പെരുമ്പറകള്‍ മുഴക്കി
സൌദാബാദിന്‍റെ കളിത്തോഴനെ
വരവേല്‍ക്കും സ്പോര്‍ട്ടിംഗ് ... 


പേരിലുണ്ടൊരു ചിരി
മുഖത്തുണ്ടൊരു പുഞ്ചിരി
പ്രവര്‍ത്തിയിലുണ്ടൊരു നന്മ... 


കുട്ടികളുടെ കൂട്ടുകാരനായി
സ്പോര്‍ട്ടിങ്ങിന്‍ ഊര്‍ജ്ജമായി
പതിനെട്ടിന്‍ പ്രസരിപ്പുമായി
ചുടല നീക്കങ്ങളോടെ
പേരന്‍റ്സ് കളിയില്‍
ഗോളടിക്കും വീരന്‍.... 


https://www.facebook.com/isakkisam?ref_type=bookmark




                                                      ഇസ്മായില്‍ കൊളക്കാടന്‍.

                                                     

Wednesday, December 31, 2014

പുതുവത്സരം.

പുതുവത്സരമോതിടാം
സൗഹൃദമേ....!
മുങ്ങിനിവരുന്നു വര്‍ഷങ്ങള്‍
ഓളത്തില്‍
തെങ്ങിന്‍ നിഴലായിളകുന്നു മാസങ്ങള്‍
അസ്തമയ
ചുവപ്പിലലിയുന്ന ദിവസങ്ങള്‍
ഗൂഗി
ളിലലിയുന്ന
മണിക്കൂറുകള്‍
വരികള്‍ക്കിടയില്‍
കൊഴിയുന്ന നിമിഷങ്ങള്‍
വെള്ളത്തില്‍ കാലം
എഴുതും ജീവിതങ്ങള്‍...!
--------------------------------------------
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍...!!!