Saturday, March 28, 2015

ഞാനും അസ്സന്‍മുസ്ലിയാരും പൂവന്‍കോഴിയും.

എം വി എച്ച് സ്കൂള്‍ വിട്ട് BSA 'SLR' സൈക്കളില്‍ ഞാന്‍ കുതിച്ചു..! എല്ലാവര്‍ക്കും മുന്നില്‍ ഞാന്‍ തന്നെ...! സൈക്കിളിന്‍റെ  ഹാന്‍ഡിലില്‍ സ്നേഹത്തോടെ തലോടി അഭിമാനം കൊണ്ടു..!

വീട്ടില്‍ വന്നു കയറിയ പാടെ ഉമ്മ തന്ന സഞ്ചിയില്‍ നിന്ന് തല പുറത്തേക്കിട്ടു കൊക്കുന്ന പൂവന്‍കോഴി... മോനെ ബാബു നീ ഇത് കൊണ്ടുപോയി തങ്ങമാരെ വീട്ടില്‍ ബീച്ചാക്കാനെ കൊണ്ട് അറുത്തു കൊണ്ട് വാ...!

മുപ്പത്തിയഞ്ചു വര്‍ഷം മുമ്പുള്ള ഒരു തമാശയാണ് കെട്ടോ..!  ഇപ്പോഴാണെങ്കില്‍ എല്ലാ അങ്ങാടിയിലും കോഴിക്കടകള്‍ കൂണ്‍മുളച്ചപോലെയാണല്ലോ...! 'ഇറച്ചികോഴി കണ്ടുപിടിക്കാത്ത കാലം..' ആകെ ഒരു കോഴിക്കട പരപ്പനങ്ങാടിയിലാണ് ഉള്ളത്...!  ഞാന്‍ സഞ്ചിയും കൊണ്ട് അടുത്ത വീട്ടിലേക്കോടി.. ബീച്ചാക്ക സ്ഥലത്തില്ലായിരുന്നു തിരിച്ചു വീട്ടിലേക്കു ചെന്നപ്പോള്‍ ഉമ്മ പറഞ്ഞു, 

"ഇനി നിന്ന് നേരം വൈകണ്ട ഇപ്പം പോയാല്‍ ചെട്ടിപ്പടി പള്ളിയില്‍ അസ്സന്‍ മുസ്ലിയാര് ഉണ്ടാകും അവിടെ പോയി കോഴീനെ അറുത്തു പെട്ടന്ന് വാ...."
ഞാന്‍ എന്‍റെ സൈക്കിളിന്‍റെ മുന്നില്‍ കോഴിയെ തൂക്കി പള്ളിയിലേക്ക് ആഞ്ഞു ചവിട്ടി..!

ബീച്ച് റോഡിലൂടെ പള്ളിയുടെ പിറകില്‍ ചെന്ന് ജനലില്‍ മുട്ടി... ഭാഗ്യത്തിന് അസ്സന്‍ മുസ്ലിയാര്‍ പള്ളിയില്‍ ഉണ്ടായിരുന്നു... എപ്പോഴും തമാശകള്‍ ഒക്കെ പറയുമായിരുന്ന ഒരു നല്ല മനുഷ്യന്‍ ആയിരുന്നു അദ്ദേഹം..' എന്നെ കണ്ട പാടെ  'ഹ അല്ല ഇതാര്.. നമ്മുടെ ഹൈദ്രോസ്സുക്കാന്‍റെ മോനല്ലേ എന്നു പറഞ്ഞു കാര്യം തിരക്കി..!
ഞാന്‍ പറഞ്ഞു  'ഉമ്മ ഒരു കോഴിയെ അറക്കാന്‍ പറഞ്ഞയച്ചതാണ്...'

'അതിനു ഇന്നു വെള്ളിയാഴ്ച അല്ലല്ലോ...' ഞാന്‍ വെള്ളിയാഴ്ച ഉച്ചക്കാണല്ലോ അവിടെ വരാറ് എന്ന് പറഞ്ഞു ചിരിച്ചു..'

ജ്ജ് അവിടെ നിലക്ക് ഞാന്‍ കത്തി എടുത്തിട്ടു വരാം  മുസ്ലിയാര് കത്തിയെടുത്തു വന്നിട്ട് പറഞ്ഞു..'

'ഹൗളില്‍ പോയി ഒരു പാട്ട വെള്ളം എടുത്തിട്ടു വാ..'

വെള്ളം എടുത്തു വന്നു..'
കോഴിയുടെ കൊക്ക് പിളര്‍ത്തി കുറച്ചു വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം കത്തികൊണ്ട് കാലിലെ കെട്ടു അറുത്തു,  ഒരു കൈ കൊണ്ട് കോഴിയുടെ കാലും മറ്റേ കൈകൊണ്ടു കഴുത്തും പിടിച്ചു കൊടുത്തു.

 മുസ്ലിയാര് ബിസ്മി ചൊല്ലി കത്തി കഴുത്തില്‍ വെക്കാനോരുങ്ങിയപ്പോള്‍ ഞാന്‍ കണ്ണടച്ചു. കത്തി വെച്ചതും കോഴി ഒന്നു പിടഞ്ഞു ഞാന്‍ പേടിച്ചു പിടി വിട്ടു, കോഴി അതാ താഴെ വീണു എണീറ്റ് ഒരോട്ടം കഴുത്തിലൂടെ ചോര ഒലിക്കുന്നുണ്ടായിരുന്നു... ഞാന്‍ പിടി വിട്ടപ്പോള്‍ കോഴി തല കുടഞ്ഞത് കാരണം എന്‍റേയും മുസ്ലിയാരുടെയും മേലാകെ ചോര തുള്ളികള്‍ തെറിച്ചിരുന്നു...'

നല്ല ആരോഘ്യമുള്ള പൂവനായതുകൊണ്ട് പറന്നു അടുത്ത വീട്ടിലെ ഇബ്രായിങ്ങ്കാന്റെ  വേലി കടന്നു ഓടി.
ഞാന്‍ പള്ളിയുടെ മുന്നിലൂടെ വന്നു അപ്പുറത്തെ തൊടിയില്‍ കയറി... പിടിക്കാന്‍ ചെന്നതും കോഴി അവിടെ നിന്നും പാറി മോഹളര് കോയ തങ്ങളുടെ വീട്ടിലെ മുറ്റത്തു ഉള്ള പേരക്ക കൊമ്പില്‍ ഇരുപ്പുറപ്പിച്ചു...'
ചോര ഒലിച്ചു കൊണ്ടിരുന്നു...'

അവസാനം ഫാറൂക്കും മോഹമ്മത് കോയയും ഞാനും കൂടി കോഴിയെ പിടിച്ചു..' ചോര വാര്‍ന്നു തളര്‍ന്നിരുന്നു പാവം...'

കോഴിയെ പിടിക്കാനുള്ള വെപ്രാളത്തില്‍ സഞ്ചി ഒന്നും എടുത്തിട്ടില്ലായിരുന്നു ഞാന്‍..  ചോര  ഒലിക്കുന്ന കോഴിയേയും കൊണ്ട് റോഡിലൂടെ പള്ളിയിലേക്ക്...' കയ്യിലും ബനിയനും ഒക്കെ ചോരക്കളി...!

'അലിവിക്കാന്‍റെ പീടികയില്‍ നിന്നും പൊടിയുടെ ടൈലര്‍ ഷോപ്പില്‍ നിന്നും ആളുകള്‍ ചിരിക്കുന്നുണ്ടായിരുന്നു...'

ഒരു ചമ്മിയ ചിരിയോടു കൂടി വേഗം നടന്നു, അസ്സന്‍ മുസ്ലിയാര് 'ഹൗളിന്‍കരയില്‍ ബനിയനിലും തുണിയിലും തെറിച്ച ചോര തുള്ളികള്‍ കഴുകുന്ന തിരക്കിലായിരുന്നു..!

"ജ്ജ് കൊഴിനെ പിടിച്ചടാ.... "ഇജ്ജെങ്ങാനും ഞ്ഞ് കണ്ണ് ചിമ്പി പിടി വിട്ടാല്‍  അന്നെ ഞാന്‍ കാണിച്ചുതരാം"   എന്ന് പറഞ്ഞു വീണ്ടും വന്നു അറത്തു തന്നു...' മുസ്ലിയാര്‍ക്ക് ഉമ്മ തന്ന അഞ്ചുറുപ്പിക എടുത്തപ്പോള്‍ അതിലും ചോര ആയി...  മുസ്ലിയാര്‍ പോകറ്റില്‍ ഇട്ടപ്പോള്‍ വീണ്ടും ചോര ആയിക്കാണും..!   

'സഞ്ചിയില്‍ ഇട്ടു നേരെ വീട്ടിലേക്ക്..' ടീ  ഷര്‍ട്ടിലും തുണിയിലും ചോര കണ്ടു ഉമ്മ ഓടി വന്നു ചോദിച്ചു...'

'എന്തുപറ്റിയെടാ..?'

നടന്ന കാര്യങ്ങള്‍ ഒക്കെ കേട്ടപ്പോള്‍ ഉമ്മ പറയുകയാ...' പോത്ത് പോലെ വളര്‍ന്നല്ലോയ്യ്... എന്നിട്ടും ഒരു  കോഴീനെ ശരിക്കും പിടിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ അനക്ക്..'

'അന്നൊക്കെ കോഴിക്കറി വെച്ചാല്‍ വീട്ടിലെല്ലാവരും കഴിച്ചാലും പിറ്റേന്ന് രാവിലെ പുട്ടിലേക്കോ പത്തിരിയിലേക്കോ കറി ബാക്കിയുണ്ടാവും..' നല്ല രുചിയും ഉണ്ടാവും.. ആ നാടന്‍ കോഴിയുടെ രുജി ഇപ്പോഴത്തെ കോഴിയുടെ അയലത്തുപോലും വരില്ല..! പോത്തിറച്ചി ഇല്ലാത്ത വെള്ളിയാഴ്ചകള്‍ ആലോചിക്കാനേ പറ്റില്ല...  ഇനി പുതിയ നിയമങ്ങള്‍ വന്നു പോത്തിറച്ചി കിട്ടാത്ത കാലം വരുമോ റബ്ബേ...!

ചുമ്മാ ഒരോര്‍മ്മ കുറിപ്പ് എഴുതി എന്നുമാത്രം...  ഇന്നലെ  രാത്രിയില്‍ ഞാനെന്‍റെ കുട്ടിക്കാല ഓര്‍മകളിലൂടെ സ്വപ്നത്തില്‍ നടന്നു, ചെട്ടിപ്പടിയും പള്ളിയും ആസ്സാമുസ്ലിയാരും ഒക്കെ വന്നു...  ആ പഴയ കുസൃതിക്കാരന്‍ എന്‍റെ സ്വപ്നത്തില്‍ നിറഞ്ഞു നിന്നു.. തിരിച്ചുകിട്ടാത്ത  ഒരുപാട് കുട്ടിക്കാല വിശേഷങ്ങള്‍ എഴുതി നിര്‍വൃതിയടയാന്‍ ഗൂഗുളും, മുഖപുസ്തകവും മാടി വിളിക്കുന്നു... എന്‍റെ സുഹൃത്തുക്കളുടെ ക്ഷമയും സഹന ശക്തിയും  വാനോളം പുകഴ്ത്തിയാലും മതിവരില്ല...!    
അസ്സന്‍മുസ്ലിയാരും എന്‍റെ അയല്‍വാസി ബീച്ചാക്കയും {OMK THANGAL}    മണ്‍മറഞ്ഞിട്ട്  കാലങ്ങളായി... 
അല്ലാഹു അവര്‍ക്ക് മഹ്ഫിറത്തും മര്‍ഹ്മത്തും പ്രധാനം ചെയ്യുമാറാകട്ടെ ... "ആമീന്‍"
 
വെറുപ്പിക്കല്‍ തുടരും.. :) :) 































Saturday, March 14, 2015

ചീനി മരത്തണലിലെ കല്ലുകള്‍.....

ഒരുപാട് മാറ്റങ്ങളുണ്ട്, എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ ഒരുമാറ്റവുമില്ല ഒന്നിനും.

ആ വഴികള്‍, ചുവരെഴുത്തുകള്‍, മുന്നിലെ റൌണ്ടിലുള്ള പൂന്തോട്ടം,മൊസാണ്ട പൂക്കളുടെ ചെടികള്‍,വെള്ള നിറത്തില്‍ നീളത്തിലുള്ള കെട്ടിടം,
തിരക്കിനിടയിലും ഏകാന്തമായ തുരുത്തുകളെ ഒളിപ്പിച്ചു വെക്കുന്ന ഇടനാഴികള്‍,

ടെന്നീസ് കോര്‍ട്ടിന് പിറകില്‍ നിന്ന് ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ മണം  ഫിസിക്സ് ലാബില്‍ നിന്ന് ഇടനാഴിയിലേക്ക്‌ ഒഴികിയെത്തി,

കൊമേര്സ് ബ്ലോക്കിലെ ആദ്യത്തെ നിലയില്‍ പഴയ ക്ലാസ്സിന്‍റെ വരാന്തയില്‍ നിന്ന് താഴെ മുറ്റത്തെ കിണറിലേക്ക് നോക്കി നില്‍ക്കേ അവന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു...

ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പ്, ഇവിടെ നിന്ന്  അമ്പരപ്പോടെ താഴേക്ക്‌ നോക്കിനിന്ന രണ്ടു കുട്ടികളെ.... അതിലോരുവാന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു....

ഇവിടെ എവിടെയൊക്കയോ മറന്നു വെച്ച ചിരികളെ...
 
ഒരുമിച്ചു കാട്ടിയ കുസൃതികള്‍...

ഒരു പ്രണയ ലേഖനം കൊടുക്കാന്‍ കെല്‍പ്പില്ലാത്ത എന്നെ കളിയാക്കി ചിരിച്ചവന്‍...


ഇന്ത്രുകോയന്റെ കടയില്‍ നിന്ന് വാങ്ങുന്ന വില്‍സിനു വരി നില്‍ക്കുന്ന കല്ലിലിരിക്കുന്ന സുന്ദരന്മാര്‍.... കമന്റടി കേട്ടിട്ടും കേള്‍ക്കാതെ പോകുന്ന സുന്ദരിമാര്‍.....


കാന്‍റീനിലേക്കുള്ള വഴിയില്‍ പ്രൊഫസറുടെ സ്കൂട്ടര്‍ കാറ്റൊഴിച്ചുവിട്ട വികൃതി....

ചായ കൊണ്ട് വെക്കുന്നതിനിടയില്‍ ചിരപരിചിതമായ ചിരിയോടെ മൊയമുട്ടി ചോതിച്ചു: സുഖം തന്നെയല്ലേ, ഇന്നു ആരുടെ പറ്റിലാണ് ചായ.... കാശുണ്ടെങ്കിലേ  ചായയുള്ളൂ..... എന്തു പറഞ്ഞാലും ചായ ഉടന്‍ വരും, സ്നേഹമുള്ള മനുഷ്യന്‍.


ഓര്‍മ്മകള്‍ പഴയ ഋതുക്കളിലേക്ക്‌  ഒരു മടക്കയാത്ര നടത്തി.


ചീനിമരത്തില്‍ നിന്നും കൊഴിഞ്ഞ മഞ്ഞയിലകള്‍ ചവിട്ടി മുന്നോട്ടു നീങ്ങിയപ്പോള്‍ കോഴിക്കള്ളനും പൊട്ടനും രാമനും  ലോകം കീഴടക്കിയ സന്തോഷത്തോടെ ഓടിവരുന്നു...


ഡാ നമ്മുടെ തടിയനെ കണ്ടില്ലല്ലോ ഇന്ന്.... ക്ലാസ്സ് വിടാന്‍ നേരത്ത് അവനിങ്ങെത്തും.... ക്ലാസ്സില്‍ കയറാനല്ലല്ലോ വരുന്നത്..! 

പഴയ ഒരു വീഡിയോ കാസറ്റ് റിവൈന്റ്   ചെയ്തപോലെ ഓരോ കാഴ്ച്ചകള്‍ മുന്നിലൂടെ കടന്നു പോയി.....

ഡാ ചാണ്ടി നീയങ്ങ് ഒറ്റയ്ക്ക് നേരത്തേ പോയി അല്ലേ... പ്രിയ ശരത്കുമാര്‍ നിന്നെ ഞങ്ങളെല്ലാവരും അങ്ങനെയല്ലേ വിളിച്ചിരുന്നത്‌...
കാലയവനികക്കുള്ളില്‍ ഓടിമറഞ്ഞ കൂട്ടുകാരാ....

അവിടെയെങ്ങനാ നെറ്റ് ഒക്കെ സ്പീഡ് ഉണ്ടോ.... ?

ഇന്‍ബോക്സില്‍ വരാന്‍ വിലക്കുണ്ടാവും അല്ലേ .... ?

സമയം അടുത്തു വരുന്നു എല്ലാവര്‍ക്കും, ഇന്നു നീ നാളെ ഞാന്‍ എന്നല്ലേ ?

കാലം എല്ലാ വേനലിലും വഴി തെറ്റാതെ വന്നു ഇലകള്‍ പൊഴിച്ചുകൊണ്ടിരിക്കും ....

നീയിനി ഒരിക്കലും വരില്ലല്ലോ പണ്ട് ഓടി നടന്ന ആ മുറ്റത്തേക്ക് ഓര്‍മകളുടെ കനികളായി വെറുതേ പൊഴിയാന്‍....... 

https://www.facebook.com/isakkisam?ref_type=bookmark


















 

Monday, March 09, 2015

സംശയങ്ങള്‍.

എപ്പോഴും സംശയങ്ങള്‍ അവളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു..!

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ തീരാത്ത സംശയങ്ങളാണ്, വീടിന്‍റെ അടുക്കളവാതില്‍ അടച്ചോ.., രാവിലെ ഇഡ്ഡലി ക്കുള്ള മാവ് കൂട്ടിയത് മൂടി വെച്ചിട്ടുണ്ടോ.., ഹാളിലെയും ബാത്ത്‌റൂമിലേയും ലൈറ്റണച്ചോ.., തുടങ്ങി സംശയങ്ങള്‍ അവളുടെ ഉറക്കം കിടത്തി കൊണ്ടിരിക്കും,

എഴുന്നേറ്റു ഒരിക്കല്‍ കൂടി എല്ലായിടത്തും പോയി ഉറപ്പു വരുത്തി കിടന്നാലും അല്‍പ്പനേരം കഴിഞ്ഞാല്‍ സംശയങ്ങള്‍ വീണ്ടും തലപൊക്കും.

ഇന്നു ബി പി യുടെ മരുന്നു കഴിച്ചോ ? വീണ്ടും സംശയം..?

പിന്നേയും എഴുന്നേറ്റ് നോക്കുന്നു, വീണ്ടും കിടക്കുന്നു. ഉറക്കത്തിലേക്ക് വഴുതിവീഴുന്ന നിമിഷം തന്നെ വീണ്ടും സംശയങ്ങള്‍ ഓരോന്നായി മുളപൊട്ടി ഞെട്ടി ഉണരുന്നു.

പുറത്ത്  ഈറനുണങ്ങാന്‍ ഇട്ടിരുന്ന തുണി എടുത്തുവെക്കാന്‍ മറന്നോ ?

രാത്രിയില്‍ എണീറ്റു നടക്കുന്നത് പതിവാണ്..! ഭര്‍ത്താവ് കൂര്‍ക്കം വലിച്ചുറങ്ങുന്നത്കണ്ട് പലപ്പോഴും നെടുവീര്‍പ്പിടാറുണ്ട്‌.  ഒരു ദിവസം അവള്‍ ഭര്‍ത്താവിനോട് ചോതിച്ചു...? നിങ്ങള്‍ക്കെങ്ങിനെ ഇങ്ങനെ ഉറങ്ങാന്‍ കഴിയുന്നു. "നീ വീട്ടിലുള്ളപ്പോള്‍ കള്ളന്മാരെ പേടിക്കാതെ ഉറങ്ങാന്‍ പ്രയാസമില്ല എന്നു പറഞ്ഞു ഒരു ചിരിച്ചു.."

അന്നൊരു ദിവസം വിരുന്നു വന്നിരുന്ന സൈക്കോളജി വിദ്യാര്‍ത്തിയായ അനിയന്‍റെ മകളുടെ ശ്രദ്ദയില്‍പ്പെട്ടു ഇക്കാര്യം. അവള്‍ അമ്മായിയോട് കാര്യങ്ങള്‍ ചോദിച്ചു, ഒരു ചമ്മലോടെയാണെങ്കിലും കാര്യങ്ങള്‍ അവതരിപ്പിച്ചു.

ഒരു നിമിഷം ആലോചിച്ച ശേഷം അവള്‍ പറഞ്ഞു:

'ശരി. ഇന്നുരാത്രി പന്ത്രണ്ടു മണിക്കുശേഷം വല്ല സംശയം വന്നു ഉണരുകയാണെങ്കില്‍ എന്നെ വിളിക്കൂ.... നമുക്കൊന്നു നടക്കാന്‍ പോകാം.

പറഞ്ഞ പോലെ അവര്‍ രണ്ടു പേരും വീടിന്‍റെ പുറകു വശത്തുള്ള വയല്‍ വരമ്പിലൂടെ നടക്കാന്‍ ഇറങ്ങി..  നല്ല നിലാവുള്ള രാത്രി... എങ്ങും നിശബ്ദത  തളം കെട്ടി നില്‍ക്കുന്നു... തെളിഞ്ഞ മാനം .. നക്ഷത്ത്രങ്ങള്‍ ഒളികണ്ണിട്ടു അവരെ നോക്കി. കടവാവലുകള്‍ ഇടക്ക് മാനത്തിനു കുറുകെ കിഴുക്കു ലക്ഷ്യമാക്കി പറന്നുപോയി... ഇളം കാറ്റ് അവരുടെ മുടിയിഴകളെ ഉമ്മ വെച്ച് മെല്ലെ വീശിക്കൊണ്ടിരുന്നു....!

കൊയ്ത്തുകഴിഞ്ഞ പാടനടുവില്‍ വൈക്കോല്‍ കൂനക്കടുത്തായി അവള്‍ നിന്നു. കയ്യില്‍ കരുതിയിരുന്ന ബെഡ്ഷീറ്റ് വൈക്കൊലിനു മുകളില്‍ വിരിച്ചുകൊണ്ട് അവള്‍ അമ്മായിയോട് പറഞ്ഞു...

'ഇന്നു രാത്രി , ഇവിടെ ഈ പാടത്ത് നമുക്കു കിടന്നുറങ്ങാം...'

അവളൊന്നു ഞെട്ടി.
'ഇവിടെയോ...? ഈ പാടത്തിന്‍റെ നടുവിലോ..?'

അവള്‍ പരുഷമായിത്തന്നെ ചോദിച്ചു:
'അമ്മായിയുടെ അസുഖം മാറണോ...?' 

അമ്മായി അനുസരിച്ചു.

അന്നു രാതി ആ പാടത്തിനു നടുവില്‍ അവര്‍ കിടന്നുറങ്ങി. വതിലുകളും, അടുക്കളയും, ലൈറ്റും , ഫാനും , ഒന്നു മില്ലാതെ കുഞ്ഞു ചീവിടുകളുടെ  സംഗീതം ശ്രോതങ്ങളില്‍ ഏറ്റുവാങ്ങി സുഖമായ ഒരുറക്കം..! ഒരുപാട് നാളിനുശേഷം ഞെട്ടി ഉണരാത്ത ഉറക്കം..!

ഉറക്കത്തില്‍ അവളൊരു സ്വപ്നം കണ്ടു.

വാനത്തു പെയ്യാന്‍ വിതുമ്പുന്ന മഴമേഘപാളികള്‍ക്കിടയിലൂടെ ചിരിക്കുന്ന നക്ഷത്രങ്ങളോട് കൈ വീശി ഇളം കാറ്റിന്‍റെ സംഗീതം ഏറ്റുവാങ്ങി മനോഹരമായ ഒരു യാത്ര.. സംശയങ്ങള്‍ മുട്ടുന്ന വാതിലുകളെല്ലാം കൊട്ടിയടച്ചു താഴിട്ടുപൂട്ടി മനസ്സ് ഭദ്രമാക്കി സുഖമായുറങ്ങി.









Thursday, February 19, 2015

ചെട്ടിപ്പടിയും ഞാനും ഞാവല്‍മരവും.


എല്ലാം മാറി, ഒന്നും അവശേഷിക്കുന്നില്ല.

ആ റോഡ്‌, മാഷുടെ വാടകവീട്, വേലിക്കെട്ടുകള്‍, ചുവന്ന കടലാസുപൂക്കളുള്ള ചെടികള്‍, പിന്നെ നിറയെ ഞാവല്‍ പഴങ്ങള്‍ പൊഴിക്കുന്ന ആ മരവും.

ചെട്ടിപ്പടിയിലെ എന്‍റെ തറവാട് വീട്ടില്‍ നിന്നും ബുള്ളറ്റില്‍ കോഴിക്കോട് പോകുകയായിരുന്ന എന്നെ നോക്കി പഴയ ആ ആലിന്‍ ചുവട്ടില്‍ നിന്നും ഇന്നിന്‍റെ പുതിയ FB സുഹൃത്ത് ഷമീര്‍ അലി ചിരിച്ചു കൈ കാട്ടി വിഷ് ചെയ്തു..! വണ്ടി നിര്‍ത്തി കുശലം പറയുന്നതിനിടയില്‍ ഒരു ടപ്, ടപ് ശബ്ദം കേട്ടുവോ... ?

ഓര്‍മ്മകള്‍ അതിവേഗത്തില്‍ മുപ്പത്തിയഞ്ചു വര്‍ഷം പിന്നിലോട്ടു പോയി..!

കുഞ്ഞു പ്ലാസ്റ്റിക് കവറുമായി ടപ്, ടപ് ശബ്ദം കേള്‍ക്കുന്ന ദിക്കിലേക്ക് ഞാവല്‍ പഴം പെറുക്കിയെടിക്കാന്‍ ആകാംക്ഷയോടെ ഓടിയെത്തുന്ന കുട്ടികളില്‍ ഒരുവനായി ഞാനും..! വീഴ്ച്ചയില്‍ പകുതിയും മണലില്‍ കുതിര്‍ന്നിരിക്കും.

ഇവിടെ എവിടെയൊക്കയോ മറന്നുവെച്ചുപോയ ചിരികളെ....

പൂഴി മണലില്‍ അടിപിടികൂടിയ കൂട്ടുകാരെ...

ആരും കാണാതെ പോയ നൊമ്പരങ്ങളെ....

നൂറെണ്ണുന്നത് വരെ പള്ളിക്കുളത്തില്‍ മുങ്ങിക്കിടന്നത്....

ആരേയും കാണിക്കാതിരുന്ന പേടികളെ...

ഒരു നിമിഷം മറന്നു... പഴയ ഋതുക്കളിലേക്ക്‌ ഒരു മടക്കയാത്ര നടത്തി.

ടിപ്പര്‍ ലോറിയുടെ ഹോണടി ശബ്ദം ഇന്നിന്‍റെ തിരക്കുകളിലേക്ക് തിരിച്ചു കൊണ്ടുവന്നു.
ഞാവല്‍മരം നിന്നിടത്ത്‌ വലിയൊരു ശൂന്യത....

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഉണ്ടായിരുന്നപ്പോള്‍, മൗനിയായി നിന്ന ഞാവല്‍മരത്തിന്റെ ചിത്രം മനസ്സിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി.

വേനലില്‍ വാടുകയും മഴയില്‍ തിളിര്‍ക്കുകയും ചെയ്ത കുട്ടിക്കാലത്തെ മാറോടു ചേര്‍ത്തുപിടിച്ച് ഞാവല്‍മരം ഇവിടെയെവിടെയോ മറഞ്ഞുനില്പുണ്ടാവണം.

റോഡിന്‍റെ സൈഡിലൂടെ കുട്ടികള്‍ മദ്രസ്സ വിട്ടു വരുന്നു..!

ഇപ്പോള്‍ അവിടെ ഞാവല്‍ മരങ്ങളില്ല..!
കഴിഞ്ഞു ഞങ്ങളുടെ കാലം...
പുതിയ കുട്ടികള്‍ കാത്തുനില്‍ക്കുന്നു...
അതു തുടര്‍ന്നു കൊണ്ടേയിരിക്കും....

ധൃതിയില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടു കുതിച്ചു....! എന്തൊക്കയോ മറന്നു പോയിരിക്കുന്നു, പറയാന്‍ കരുതിവെച്ചിരുന്ന പലതും. ഷമീറലിയോടു യാത്ര പറയാന്‍ പോലും മറന്നു....'

ഞാവല്‍പ്പഴങ്ങള്‍ വീണു കിടന്നിരുന്ന റോഡിലേക്ക് തിരിഞ്ഞു നോക്കിയില്ല ... പിറകില്‍ പുതുതായി ഉയര്‍ന്നു വരുന്ന കെട്ടിടത്തെ ഒരു ചുവന്ന വിഷാദം വന്നുമൂടി.



https://www.facebook.com/isakkisam?ref_type=bookmark













Monday, February 02, 2015

നേതാവ്. [മിനികഥ]


സത്യത്തില്‍ എല്ലാം പ്രക്രിതിപരമായാണ് നീങ്ങിയത്.

പ്രായ പൂര്‍ത്തിയായശേഷം കോളേജ് വിട്ട്  സമൂഹമദ്ധ്യത്തിലേക്കിറങ്ങി വീരകൃത്ത്യങ്ങള്‍ തുടങ്ങി.
നല്ല പ്രാസങ്ങികന്‍ ആയിരുന്ന അവനെ ജനങ്ങള്‍ മാലയിട്ടു തോളിലേറ്റി പുകഴ്ത്തി പറഞ്ഞു.

“നല്ല നേതാവ്.. നാളെ നമ്മേ നയിക്കേണ്ടവന്‍.”

ഗര്‍ഭിണിയുമായി ഹോസ്പ്പിറ്റലിലേക്ക് പോയ വണ്ടി വഴിയില്‍ കേടുവന്നു നിന്നസമയം സ്വന്തം കാര്‍ കൊണ്ടുവന്നു അവരെ ഹോസ്പ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം പറഞ്ഞു.

“നല്ല നേതാവ്.. നാളെ നമ്മേ നയിക്കേണ്ടവന്‍.”

നല്ലവണ്ണം നീന്തല്‍ അറിയാവുന്ന അവന്‍ പുഴയുടെ ചുഴിയില്‍ മുങ്ങിത്താവാന്‍ തുടങ്ങിയ സൈനബയുടെ മകന്‍ അയ്യൂബിന്‍റെ  ജീവന്‍ രക്ഷിച്ചപ്പോള്‍ ജനങ്ങള്‍ കെട്ടിപ്പിടിച്ചു ആഹ്ലാതനിര്‍ത്തമാടി ചുംബിച്ചശേഷം പറഞ്ഞു.

“നല്ല നേതാവ്.. നാളെ നമ്മേ നയിക്കേണ്ടവന്‍.”

അങ്ങനെ നേതാവായി നാട്ടില്‍ വിലസിയ അവന്‍ ഒരിക്കല്‍ അടുത്തവീട്ടിലെ കദീജയുടെ മകള്‍ സഫിയയുമായി കുറ്റിക്കാട്ടില്‍ ഇണചേര്‍ന്നു..! ജനങ്ങള്‍ കുറ്റിക്കാട്ടിലെ അടക്കം പറച്ചില്‍ കേട്ടു ഓടിക്കൂടിയപ്പോള്‍ കയ്യില്‍ കിട്ടിയ തുണികള്‍ എടുത്ത് മുഖവും നാണവും മറച്ച് ഓടിയപ്പോള്‍ ....

“ഫ... എരപ്പാളീ... നില്‍ക്കവിടെ ...”

മുഖം കൊടുക്കാതെ ഓട്ടം തുടര്‍ന്ന അവനെ കുറുവടിയും കുന്തവും കല്ലുകളുമായി ജനം പിറകെ..! കുറേ ദൂരം താണ്ടിയപ്പോള്‍ വാടിയേറു നിന്നു. കല്ലേറു നിന്നു. അവന്‍ തിരിഞ്ഞു നോക്കി. മുഖം മറച്ചിരുന്ന തുണിമാറ്റി.. അപ്പോഴാണവന്‍ ആ സത്യം മനസ്സിലാക്കിയത് താന്‍ മുഖം മറച്ചിരുന്നത് അവളുടെ മാക്സിയായിരുന്നു.

ആരും പിറകിലില്ല ! അപ്പോഴാണവന്‍ ഓര്‍ത്തത്:

എന്‍റെ സഫിയ നഗ്നയായിരുന്നുവല്ലോ..!    

 https://www.facebook.com/isakkisam?ref_type=bookmark




Sunday, January 25, 2015

പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ.

കോഴിക്കോട് പാളയം ബസ്റ്റാന്റിലെ ബഹളത്തിനിടയിലൂടെ തിരക്കിട്ടു നടക്കുകയായിരുന്നു അവന്‍.. കോളേജു വിട്ടു നാട്ടിലേക്ക് ബസ്സ്‌ കയറാനുള്ള തിരക്കിലായിരുന്നു. ജീന്‍സും നീളന്‍ ജുബ്ബയും തോളില്‍ ഒരു തുണി സഞ്ചിയും ആയിരുന്നു വേഷം.. പരപ്പനങ്ങാടി ചെട്ടിപ്പടി ബസ്സ്‌ ബോര്‍ഡ് നോക്കിക്കൊണ്ട്‌ ആളുകളെ വകഞ്ഞു മാറി മുന്നോട്ടു നടക്കുകയായിരുന്ന അവനെ തുണി സഞ്ചിയില്‍ പിടിച്ചു ആരോ വലിച്ചു.. ഒരു ഊമയായ സ്ത്രീ ആയിരുന്നു.. ഒക്കത്തൊരു കുഞ്ഞുണ്ടായിരുന്നു പിറകെ എട്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും നാല് വയസ്സുള്ള ഒരു ആണ്‍കുട്ടിയുമുണ്ടായിരുന്നു... കയ്യില്‍ മുഷിഞ്ഞ കടലാസ് കാറ്റിലിളകി..! അതില്‍ മൂത്ത മകള്‍ക്ക് ക്യാന്‍സറാണെന്നും സഹായിക്കണമെന്നും എഴുതിയിരിക്കുന്നു..! ബസ്സിനുള്ള അമ്പതു പൈസ മാറ്റി വെച്ച് മിച്ചമുള്ള നാണയ തുട്ടുകള്‍ ആ പാത്രത്തിലേക്ക് നിക്ഷേപിച്ചു മുന്നോട്ടു നടന്നു..!

പ്രതീപാ... പ്രതീപാ... പ്രതീപാ... ചൂടുള്ള വാര്‍ത്ത.. ചൂടുള്ള വാര്‍ത്ത ബംഗ്ലൂരില്‍ കൂട്ട ബലാല്‍സംഗം... ഒറ്റ കാലില്‍ ഞൊണ്ടി കൊണ്ട് മഞ്ഞപത്രം വില്‍ക്കുന്ന പയ്യന്‍ എല്ലാ ബസ്സുകള്‍ക്കിടയിലൂടെയും നടന്നുകൊണ്ടിരുന്നു..! നാരങ്ങാ മധുരനാരങ്ങാ കിലോക്ക് വെറും പത്തു രൂപ... ആദായ വില്‍പ്പന സ്റ്റോക്കില്ല പെട്ടന്ന് കരസ്ഥമാക്കൂ... കടല.. കടല.. കടല വറുത്തത്.. വിലതുച്ചം ഗുണംമെച്ചം, നാളെ എടുക്കുന്ന കേരള ഭാഗ്യക്കുറി അഞ്ചു രൂപയ്ക്കു അഞ്ചു ലക്ഷം... വേഗം വേഗം... നാളത്തെ ഭാഗ്യവാന്‍ നിങ്ങളിലൊരാള്‍. സ്ഥിരം ബഹളങ്ങള്‍ക്കിടയില്‍ ബസ്സില്‍ കയറാനൊരുങ്ങിയ അവനെ കിളി തടഞ്ഞു. സ്റ്റുഡന്‍സ് മാറി നില്‍ക്കൂ... പോകാന്‍ നേരത്ത് കയറാം.! ബസ്സ്‌ ചലിക്കാന്‍ തുടങ്ങിയതും മനസ്സില്ലാ മനസ്സോടെ കിളി വാതില്‍ തുറന്നുകൊടുത്തു വലിഞ്ഞു കയറി കമ്പിയില്‍ പിടിച്ചു ആടിയുലഞ്ഞു യാത്രയായി.

ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും പിന്നോട്ട് തള്ളികൊണ്ട് അവന്‍റെ കോളേജ് പഠനം മുന്നോട്ടു പോയ്‌ കൊണ്ടിരുന്നു..! ഒരു ദിവസം ആ ഊമ സ്ത്രീയും രണ്ടു കുട്ടികളും മുഷിഞ്ഞ കടലാസുമായി വീണ്ടും കണ്ടു.. മൂത്ത പെണ്‍കുട്ടി കൂടെയുണ്ടായിരുന്നില്ല.. ക്ഷീണിച്ചു അവശയായ മൂന്ന് രൂപങ്ങള്‍..! ബസ്സില്‍ കയറിയും നോട്ടീസ് കൊടുത്തും തോണ്ടിയും സഹായം അഭ്യര്‍ത്തിക്കുന്നുണ്ടായിര
ുന്നു.. ചിലര്‍ കൊടുത്തും, ചിലര്‍ ആട്ടിപ്പായിപ്പിക്കുന്നുണ്ടായിരുന്നു..!

“ഇതൊക്കെ സ്ഥിരം തട്ടിപ്പാ... വൈകുന്നേരം ആയാല്‍ ഇവറ്റകളൊക്കെ കോലം മാറും..” അടക്കി പ്പറയുന്നു ചിലര്‍.

ഇടക്കിടക്ക് ഇവര്‍ ബസ്റ്റാന്റില്‍ കാണാറുണ്ടായിരുന്നു..! മാസങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഒക്കത്ത് മയങ്ങി ക്കിടക്കുകയായിരുന്ന കുഞ്ഞുമാത്രം ഉണ്ടായിരുന്നുള്ളൂകൂടെ.. അവന്‍റെ മനസ്സില്‍ വല്ലാത്ത ഒരു അനുകമ്പ തോന്നി ആ സ്ത്രീയോട്..! നാണയ തുട്ടുകള്‍ പാത്രത്തിലിട്ട് കൊണ്ട് ചോതിച്ചു.. നിന്‍റെ മറ്റു രണ്ടു മക്കള്‍ എവിടെ..? എന്തൊക്കയോ കൈ കൊണ്ട് ആഗ്യം കാണിച്ചു കൊണ്ട് പറയുകയും കരയുന്നുമുണ്ടായിരുന്നു അവര്‍. അവനൊന്നും മനസ്സിലായില്ല. തിരക്കിനിടയില്‍ ജനങ്ങള്‍ക്കിടയില്‍ മറഞ്ഞു അവര്‍.

അന്നൊരു ജനുവരി 26 റിപ്പബ്ലിക് ഡേ ആയിരുന്നു... കോളേജിലെ സുഹൃത്തിന്റെ അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തി അവിടെ നിന്ന് കണ്ണംപറമ്പ് പൊതുശ്മശാനത്തില്‍ എത്തിയപ്പോഴാണ് ആ കരളലിയിക്കുന്ന കാഴ്ച്ച അവന്‍ കണ്ടത്.. മൂന്നു കൊച്ചു കുഴിമാടങ്ങള്‍ക്കരികില്‍ കണ്ണീരിലാഴ്ന്നു തലകുനിച്ചിരിക്കുന്ന മൂകയായ പിച്ചക്കാരി അമ്മ.
--------------------------
----------------------------------------------
#
സ്വബോധം നഷ്ടപ്പെട്ട് ശ്മശാനത്തിന് പുറത്തിറങ്ങിയ അവനു മേല്‍ ചളി തെറിപ്പിച്ചു കൊണ്ട് മന്ത്രി ബെന്‍സ് കാറില്‍ കൊടി പറപ്പിച്ചു പോയി..!!

റിപ്പബ്ലിക് ദിനാശംസകള്‍.


https://www.facebook.com/isakkisam?ref_type=bookmark









Sunday, January 18, 2015

ഫേസ്ബുക്കന്‍...

രാവിലെ കുളിച്ചു പൌഡര്‍ പൂശി
കുട്ടപ്പനായി കമ്പ്യൂട്ടറിന് മുന്നില്‍
ഫേസ്ബുക്ക് തുറന്നു ബിസിയായി...
ഒരു കവിത എഴുതി
വാളില്‍ ഇട്ടു കാത്തിരിപ്പായി...
ടാഗ് ചെയ്തവര്‍ ചിലര്‍
അതുനോക്കി വേഗത്തില്‍ പോയി
ചിലര്‍ നോക്കിയതേ ഇല്ല ...
ഒന്നോ രണ്ടോ ലൈക്കും
ഒരു സ്മൈയിലിലും ഒതുങ്ങി
മാര്‍കറ്റില്‍പോയില്ല മീന്‍വാങ്ങിയില്ല
അരിയില്ല പച്ചക്കറിയില്ല
ഭാര്യ അടുത്ത വീട്ടിലേക്കോടി ...
ഉച്ച തിരിഞ്ഞു കവിതയുമായി
ഗ്രൂപ്പുകളിലൂടെ കയറിയിറങ്ങി
ഈ ഫേസ്ബുക്കിന്‍റെ കാര്യമോര്‍ത്ത്
ഉള്ളില്‍ തികട്ടിവന്ന ചിരി
പൊട്ടിച്ചിരിയായി.
മുറ്റത്തേക്കിറങ്ങി
ചെമ്പരത്തിപ്പൂ അറുത്തു
ചെവിയില്‍ തിരുകി
കടപ്പുറത്തേക്കോടി..! 


കാമം....

“ഉയര്‍ത്തിപ്പിടിച്ച കഠാരയുമായി അവന്‍ വീട്ടിലേക്കോടി..!’
‘രക്തത്തുള്ളികള്‍ ഊര്‍ന്നുവീണുകൊണ്ടിരിന്നു..!’
“ഉമ്മറത്ത് ചിന്തയിലായിരുന്ന ഉപ്പ ഇത് കണ്ടു ഞെട്ടി, കഠാരയിലേക്ക് ഉറ്റു നോക്കി ഭയന്നുകൊണ്ട്‌ ചോതിച്ചു?’
“നീയത് ചെയ്തോ?’
“എത്രകാലം ഇതിനുള്ളില്‍ അടച്ചു പൂട്ടിയിരിക്കും ഉപ്പയും അനിയത്തിയും..’ "അതേ ഉപ്പാ എല്ലാം കഴിഞ്ഞു..’ അവന്‍ കഠാര കയ്യില്‍ കൊടുത്തുകൊണ്ട് തിരിഞ്ഞു പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു..!’
-----------------------------------------------------
#‎മകന്‬‍റെ പ്രായമുള്ള അവന്‍റെ കൂട്ടുകാരനോടൊപ്പം ഒളിച്ചോടുമ്പോൾ സുഖിച്ച് ജീവിക്കാം എന്ന് രണ്ടു പേരും കരുതിയോ... ?


https://www.facebook.com/isakkisam?ref_type=bookmark




Tuesday, January 13, 2015

പ്രിയ CEO. [Sporting United Jeddah]

വെള്ളിമുകിലിന്‍റെ മുഖാവരണമണിഞ്ഞ്‌
സ്വര്‍ണ്ണരശ്മിയുടെ പുറത്തേറ്റി
ആയിരം പെരുമ്പറകള്‍ മുഴക്കി
സൌദാബാദിന്‍റെ കളിത്തോഴനെ
വരവേല്‍ക്കും സ്പോര്‍ട്ടിംഗ് ... 


പേരിലുണ്ടൊരു ചിരി
മുഖത്തുണ്ടൊരു പുഞ്ചിരി
പ്രവര്‍ത്തിയിലുണ്ടൊരു നന്മ... 


കുട്ടികളുടെ കൂട്ടുകാരനായി
സ്പോര്‍ട്ടിങ്ങിന്‍ ഊര്‍ജ്ജമായി
പതിനെട്ടിന്‍ പ്രസരിപ്പുമായി
ചുടല നീക്കങ്ങളോടെ
പേരന്‍റ്സ് കളിയില്‍
ഗോളടിക്കും വീരന്‍.... 


https://www.facebook.com/isakkisam?ref_type=bookmark




                                                      ഇസ്മായില്‍ കൊളക്കാടന്‍.

                                                     

Sunday, January 04, 2015

ആത്മീയതയുടെ പൊരുള്‍ തേടി.


[സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദയുടെ മുന്നാം വാര്‍ഷികത്തിന് അവതരിപ്പിച്ച നാടകത്തിന്‍റെ കഥയിലേക്ക്‌ ഏവര്‍ക്കും സ്വാഗതം.]

ആത്മീയതയുടെ പൊരുള്‍ തേടി.
---------------------------------------------------

പ്രസിദ്ധ സൂഫീവര്യനായ ‘ദുന്നൂന്‍ മിസ്വരി’ യുടെ ആത്മീയതയുടെ മാനം തേടിയുള്ള യാത്രയുടേയും അദ്ദേഹം കണ്ടെത്തുന്ന സത്യത്തിന്‍റെ കഥയാണിത്.

“ലബ്ബൈക്കള്ലാഹുമ്മലബ്ബൈക്ക്
ലബ്ബൈക്കലാശരീക്കലക്ക ലബ്ബൈക്
ഇന്നല്‍ഹംധവന്നിഅമത്ത
ലക്കവല്‍മുല്‍ക്ക് ലാശരീക്കലക്കലബ്ബൈക്ക്.”

പരിശുദ്ധ ഹജ്ജിന്‍റെ തക്ബീര്‍ മുഴക്കിക്കൊണ്ട് ജനലക്ഷങ്ങള്‍ അറഫാ മൈതാനിയിലേക്ക് ഒഴികിക്കൊണ്ടിരുക്കകയാണ്. ജനമഹാ സമുദ്രത്തില്‍ ലയിച്ചു ഒരു അണുവായി ‘ദുന്നൂന്‍ മിസ്വരി’ അറഫയിലേക്ക്.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അല്ലാഹുവിനോടുള്ള വിധേയത്വവും പുണ്യ റസൂലിന്റെ ഹജ്ജത്തുല്‍ വിധാഹ് പ്രസംഗവും ആ മനസ്സിലൂടെ കടന്നു പോയി. കര്‍മ്മങ്ങള്‍ക്കിടയില്‍ മീനായിലെ വിശ്രമ വേളയില്‍ മയക്കത്തിലായിരുന്നപ്പോള്‍ സ്വപ്ന ദര്‍ശനമുണ്ടായി...!

“ധന്നൂന്‍” ‘ഇന്ന് ഈ ജനമാഹാസാഗരത്തില്‍ ഒരുമിച്ചു കൂടിയവരില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഹജ്ജ് കര്‍മ്മം ബാഗ്ദാദിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന അഹമ്മദ് എന്ന ചെരുപ്പുകുത്തിയുടെതാണ്.’

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ധന്നൂന്‍ സ്വദേശത്തേക്ക് തിരിക്കാതെ താന്‍ കണ്ട സ്വപ്നത്തിന്‍റെ നിജാവസ്ഥ അന്വേഷിച്ച് ബാഗ്ദാദ് പട്ടണത്തിലേക്ക് യാത്രയായി. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും കാല്‍നടയായും യാത്ര ചെയ്ത് അദ്ദേഹം ആഴ്ചകളും മാസങ്ങളും പിന്നിട്ടു ബാഗ്ദാതിലെത്തി.
ബാഗ്ദാദിലെ തെരുവുകളില്‍ അഹമ്മദ് എന്ന ചെരുപ്പുകുത്തിയെ അന്വേഷിച്ച് ദിവസങ്ങളോളം അലഞ്ഞുതിരിഞ്ഞു. ആര്‍ക്കും അങ്ങനെ ഒരാളെ അറിയില്ലായിരുന്നു. ചെരുപ്പ് കേടുവന്നാല്‍ തുന്നിക്കുകയല്ലാതെ തുന്നുന്ന ആളുടെ പേരും വിലാസവും ആരും അന്വേഷിക്കാറില്ലല്ലോ. ദിവസവും നമസ്കാരത്തിനു ശേഷം അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു. തന്‍റെ വിശ്വാസത്തെ മുറുകെപിടിച്ചു ഒരു ഗ്രാമത്തിലെ പള്ളിയില്‍ വിശ്രമിക്കുകയായിരുന്നു. പള്ളി പരിപാലനം ചെയ്തു കൊണ്ടിരുന്ന സാലിഹ് ദുന്നൂന്‍ മിസ്വരിയോട് വിശേഷങ്ങള്‍ ആരാഞ്ഞു.

‘അല്ലയോ പ്രിയ സുഹൃത്തേ താങ്കള്‍ വളെരെ ക്ഷീണിതനാണല്ലോ, ഈ നാട്ടില്‍ താങ്കളെ ആദ്യമായി കാണുകയുമാണ്, താങ്കളുടെ മനസ്സിനും ശരീരത്തിനും എന്നും അല്ലാഹുവിന്‍റെ കാവലുണ്ടാവട്ടെ.’

‘തന്‍റെ യാത്രാ ഉദ്ദേശവും വിവരങ്ങളും പങ്കുവെച്ചു ദുന്നൂന്‍ സാലിഹിനോട്.’
കുറച്ചു നേരത്തെ മൌനത്തിനു ശേഷം സാലിഹ് പറഞ്ഞു.

അടുത്ത ഗ്രാമത്തില്‍ എന്‍റെ വീടിനടുത്തായി അഹമ്മദ്‌ എന്ന ഒരു ചെരുപ്പുകുത്തിയുണ്ട്...’ പക്ഷേ താങ്കള്‍ അന്വേഷിക്കുന്ന ആള്‍ അതാവാനിടയില്ല. കാരണം അയാള്‍ ഈ കൊല്ലമെന്നല്ല ഇതുവരെ ഹജ്ജിനു പോയിട്ടുമില്ല.

ഇത് കേട്ട ദുന്നൂന്‍ പറഞ്ഞു. എനിക്കയാളെ കാണാനുള്ള അവസരം ഒരുക്കിതരൂ സഹോദരാ.

‘ഈ സമയത്ത് തെരുവിലും പള്ളിമുറ്റത്തും തന്‍റെ തൊഴിലില്‍ ആയിരിക്കും അഹമ്മദ്. ഇന്നിനി രാത്രി പള്ളിയില്‍ വിശ്രമിക്കുക, നാളെ സുബിഹി നമസ്കാരത്തിന് ശേഷം നമുക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണാം എന്നുപറഞ്ഞു സാലിഹ് സലാം പറഞ്ഞു പോയി.’

പിറ്റേന്ന് കാലത്ത് സാലിഹിനോടൊപ്പം ദുന്നൂന്‍ അഹമ്മദിന്റെ വീട്ടിലേക്കു യാത്രതിരിച്ചു.

‘യാത്രക്കിടയില്‍ സാലിഹ് അഹമ്മദിന്റെ ജീവിത ശുദ്ധിയെപറ്റിയും അല്ലാഹുവിനോടുള്ള കൃപയും, കൃത്യമായി നമസ്കാരത്തിനു പള്ളിയില്‍ വരുന്നതിനെ പറ്റിയും ഒക്കെ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അതികം ആളുകളോട് സംസാരിക്കാതെ തന്‍റെ ജോലി കഴിഞ്ഞാല്‍ ഉടനെ വീട്ടിലേക്കു തിരിക്കുകയായിരുന്നു അഹമ്മദിന്റെ പതിവ് രീതി.’

‘ഈത്തപ്പനയോല കൊണ്ട് മേഞ്ഞ ഒരു ചെറിയ കുടിലായിരുന്നു അഹമ്മതിന്റെത്.’

സാലിഹിനെ കണ്ട അഹമ്മത് സലാം പറഞ്ഞു വീട്ടിലേക്കു ക്ഷണിച്ചു ബെഞ്ചിലെ പൊടിതട്ടി തുണിവിരിച്ചു ഇരിക്കുവാന്‍ പറഞ്ഞു.
സാലിഹ് തന്‍റെ കൂടെയുള്ളയാളെ അഹമ്മതിനു പരിജയപ്പെടുത്തി.
ഇത് ‘ദുന്നൂന്‍ മിസ്വരി’ അങ്ങുദൂരെ നിന്ന് പരിശുദ്ധ മക്കയില്‍ നിന്നും ഹജ്ജു കര്‍മ്മത്തിനു ശേഷം ബാഗ്ദാദിലെ അഹമ്മദ്‌ എന്ന ചെരുപ്പുകുത്തിയെ അന്വേഷിച്ചു വന്നതാണ്. ഇവിടെ എനിക്കറിയുന്ന അഹമ്മദ് താങ്കളാണല്ലോ.

“അഹമ്മദ് ചോദിച്ചു?” ‘അങ്ങ് പരിശുദ്ധമാക്കപെട്ട പുണ്യ ഭൂമിയില്‍ നിന്നും ഹജ്ജുകര്‍മ്മം കഴിഞ്ഞു വരികയാണോ..?’

‘അതെ..’

മാഷാ അല്ലാഹ്...! അഹമ്മദ്‌ ദുന്നൂന്‍ മിസ്വരിയെ ആലിംഗനം ചെയ്തു.


“അഷ്ടിക്കുവേണ്ടി ചെരിപ്പുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്ന ജോലിയില്‍ മുഴുകിയ വെറും സാധാരണക്കാരന്‍. ആത്മീയതയുടെ ഭക്തിഭാവങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നും ആ മുഖത്ത് പ്രകടമല്ല.

അഹമ്മദിന്റെ സമീപം ഇരുന്ന് കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ദുന്നൂന്‍ മിസ്വരി ചോദിച്ചു?”

“താങ്കള്‍ ഈ വര്‍ഷം പുണ്യഭൂമിയില്‍ വന്നിരുന്നു അല്ലെ..?” ഹജ്ജ് കഴിഞ്ഞു എന്നാണു തിരിച്ചെത്തിയത്‌.

ഞാന്‍ ഹജ്ജിനു പോയിട്ടില്ലല്ലോ സഹോദരാ, എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവുമാണ് ഹജ്ജെന്ന ആ പുണ്യകര്‍മ്മം. സത്യത്തില്‍ ഈ വര്‍ഷം ഹജ്ജിനു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍, ചില പ്രത്യേക സാഹചര്യങ്ങള്‍ വന്നുപോയത് കൊണ്ട് എനിക്ക് പോകാന്‍പറ്റിയില്ല. അല്ലാഹുവിന്‍റെ തീരുമാനം അതായിരിക്കും.

അഹമ്മദിന്റെ മറുപടി കേട്ടപ്പോള്‍ അത്ഭുദം ഒന്നുകൂടി ഇരട്ടിച്ചു. ഹജ്ജ് ചെയ്യാത്ത ഇയാളുടെ ഹജ്ജ് എങ്ങിനെ അല്ലാഹുവിന് മറ്റാരുടേതിനെക്കാളും പ്രിയങ്കരമായി.

ആകാംക്ഷയോടെ അഹമ്മദിനോട് ചോദിച്ചു?’

എന്തു പറ്റി,..? ‘എന്തു ബുദ്ധിമുട്ടാണ് താങ്കള്‍ക്കു വന്നുപെട്ടത്..’

അഹമ്മദ്‌ തുടര്‍ന്നു...! ഒരു ദിവസം വൈകുന്നേരം മകന്‍ കരഞ്ഞുകൊണ്ട്‌ വീട്ടിലേക്കു വന്നു. ഞാനവനോട് കാര്യംതിരക്കി, മകന്‍ പറഞ്ഞു നമ്മുടെ അടുത്തവീട്ടിലെ മുനീറിനെ കളിക്കാന്‍ വിളിക്കാന്‍ പോയതായിരുന്നു, അപ്പോള്‍ അവിടെനിന്നും ചുട്ട മാംസത്തിന്റെ മണം എന്നില്‍ വല്ലാതെ കൊതിയൂറിച്ചു. ഞാന്‍ അകത്തേക്ക് ചെന്നതും മുനീര്‍ ഭക്ഷണംകഴിക്കാന്‍ വിളിച്ചതായിരുന്നു. പക്ഷേ മുനീറിന്റെ ഉപ്പ ഭക്ഷണപാത്രം എടുത്തു അകത്തുപോയി. അത് എനിക്ക് കഴിക്കാന്‍ തരില്ലാ എന്ന് മുനീറിനോട് പറയുന്നതും ഞാന്‍ കേട്ടു, എനിക്ക് വല്ലാത്ത സങ്കടമായി വാപ്പാ, അതാണ്‌ ഞാന്‍ കരഞ്ഞുകൊണ്ട്‌ ഓടിവന്നത്.

സാരമില്ല മോനെ.... നീ കരയണ്ട ബാപ്പ നാളെ മാംസം വാങ്ങി തരാമെന്നു പറഞ്ഞു ഞാനവനെ ആശ്വസിപ്പിച്ചു.

ഈ വിഷയം എന്‍റെ മനസ്സില്‍ വല്ലാത്ത നൊമ്പരമുളവാക്കി. തന്‍റെ അയല്‍വാസിയും എപ്പോഴും പള്ളിയില്‍ വച്ച് കാണുന്ന സുഹൃത്തും ആയ ഉമര്‍ എന്‍റെ മകനോട്‌ ഇങ്ങനെ പെരുമാറിയതില്‍ വിഷമവും തോന്നി. കുട്ടികളുടെ മനസ്സിന് നൊമ്പരമുളവാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഇസ്ലാമിന് ചേര്‍ന്നതല്ലെന്നു ഉമറിനെ ഉപദേശിക്കണമെന്നു മനസ്സില്‍ കരുതുകയും ചെയ്തു.

അന്നു ഇഷാ നമസ്ക്കാരത്തിനു ശേഷം ഉമറിനെ കണ്ടു സംസാരത്തിനിടയില്‍ ഞാനിക്കാര്യം ചോദിച്ചു. ഇതു കേട്ടതും ഉമര്‍ നിയന്ദ്രണംവിട്ടു പൊട്ടിക്കരയുകയായിരുന്നു. പ്രിയ അഹമ്മദ്‌ ഞാനിതെങ്ങനെ നിന്നോട് പറയും, “യാ അല്ലാഹ്” നീയെന്നെ ഇനിയും പരീക്ഷിക്കുകയാണോ എന്ന് പറഞ്ഞു രണ്ടു കയ്യും ആകാശത്തേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു കരഞ്ഞുകൊണ്ടിരുന്നു. ഒരു വിധത്തില്‍ ഉമറിനെ സമാധാനിപ്പിച്ചു...

ഉമര്‍ തന്‍റെ ജീവിതത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍ അഹമ്മിതിനോട് പറഞ്ഞു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തന്‍റെ മാനേജര്‍ ചെയ്യുന്ന കളവിന് കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതിന് എന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിട്ടു മൂന്നു മാസമായി.

ദിവസവും ജോലിക്കെന്നു പറഞ്ഞു ഞാന്‍ വീട്ടില്‍ നിന്നിറങ്ങും, മറ്റൊരു ജോലി അന്വേഷിച്ചു ചെല്ലാത്ത ഇടങ്ങളില്ല, എവിടെ ചെല്ലുമ്പോഴും മുന്‍പ് എവിടെയാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷിക്കും, ഞാന്‍ സത്യമല്ലാതെ പറയുകയില്ല “അല്ലാഹുവാണേ സത്യം” അപ്പോള്‍ പഴയ കമ്പനിയില്‍ എന്‍റെ സ്വഭാവത്തെ പറ്റി അന്വേഷിക്കും, മാനേജര്‍ എന്നെ ജോലിക്ക് വെക്കാന്‍ കൊള്ളത്തില്ലെന്നും കള്ളനാണെന്നും പറയും, ഞാനിതുവരെ അയാളെ പറ്റി ഒന്നും ആരോടും പറഞ്ഞിട്ടില്ല, അയാള്‍ ചെയ്ത കള്ളങ്ങള്‍ക്ക്‌ അല്ലാഹു മാത്രം സാക്ഷി, ഇപ്പോള്‍ ഈ പട്ടണത്തില്‍ ഒരു സ്ഥാപനത്തിലും എനിക്ക് ജോലി കിട്ടില്ല...’ കയ്യിലുള്ള കാശൊക്കെ കഴിഞ്ഞു, അല്ലാഹുവില്‍ അഭയം തേടി അലയുകയാണ് ഞാന്‍.

കഴിഞ്ഞ ഒരാഴ്ച്ചയായി മുഴു പട്ടിണിയിലാണ് ഞാനും കുടുംബവും, ഇപ്പോള്‍ ഭാര്യക്ക് കാര്യങ്ങള്‍ ഞാന്‍ പറയാതെ തന്നെ മനസ്സിലായി, അവളും എന്നോടൊത്തു പ്രാര്‍ത്ഥനയിലാണ്, ഇതു വരെ ഞാന്‍ അല്ലാഹുവല്ലാതെ ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല. പരമകാരുണ്യവാനായ നാഥന്‍ ഒരു വഴി കാണിച്ചു തരുമായിരിക്കും.

കുഞ്ഞുങ്ങളുടെ വിശന്ന വാടിത്തളര്‍ന്ന മുഖം കാണാന്‍ കഴിയാതെ ഇന്നു ഞാന്‍ മരുഭൂമിയിലൂടെ ഭക്ഷണം തേടി അലഞ്ഞപ്പോള്‍ അവിചാരിതമായി ഉപേക്ഷിക്കപ്പെട്ട ചത്ത ആട്ടിന്‍കുട്ടിയെ കണ്ടത്, ആരും കാണാതെ ഞാന്‍ അതിനെ വീട്ടിലെത്തിച്ചു, ഭാര്യ അത് ചുട്ടെടുത്ത് ഞങ്ങള്‍ മാംസം കഴിക്കുമ്പോഴാണ് നിന്‍റെ മകന്‍ അവിടേക്ക് വന്നത്. താങ്കള്‍ക്കറിയാമല്ലോ ചത്ത ജീവിയുടെ മാംസം കഴിക്കുന്നത്‌ ഇസ്ലാമില്‍ വിലക്കപ്പെട്ടതാണെന്ന്. ‘ഖുര്‍ആനില്‍ സൂറത്തുല്‍ മാഇതയിലൂടെ വെക്തമായി നമ്മേ പഠിപ്പിക്കുന്നുമുണ്ട്.’ തന്‍റെ മകന്‍ അത് കഴിച്ചാല്‍ ഹറാമാകുമോ എന്ന ഭയത്താലാണ് ഞാനവനോട് വീട്ടില്‍ നിന്നും പോകാന്‍ ആവശ്യപെട്ടത്‌. എന്നാലത് ഹലാലാവുക എന്നെപോലെ മുഴുപട്ടിണിയില്‍ പെട്ടവര്‍ക്കാണ്. ഇത്തരം സാഹജര്യങ്ങളില്‍ ചത്തതിനെ ഭക്ഷിക്കാന്‍ ഇസ്ലാം അനുവതിക്കുന്നുമുണ്ട്.

എന്നെ തെറ്റിദ്ധരിക്കരുത് അഹമ്മദ്.. ഇതാണ് സംഭവിച്ചത്...!

ഇതുകേട്ടതും ഞാനിപ്പോള്‍ വരാം എന്ന് പറഞ്ഞു അഹമ്മദ് വീട്ടിലേക്ക് പോയി.

തന്‍റെ നാഥന്റെ മുന്നില്‍ രണ്ട് കയ്യും ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു “യാ അല്ലാഹ്” മുപ്പതു വര്‍ഷത്തോളം ഞാന്‍ സ്വരൂപിച്ച നിധി, എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായ ഹജ്ജെന്ന ആ മഹാ കര്‍മ്മം അത് ചെയ്യണമെന്ന എന്‍റെ വലിയ ആഗ്രഹം തന്‍റെ അയല്‍വാസിയായ ഉമര്‍ ഇത്ര വലിയ പട്ടിണിയിലാണെന്നറിഞ്ഞു കൊണ്ട് എനിക്ക് ചെയ്യാന്‍ കഴിയില്ല നാഥാ.. എന്‍റെ മുന്നില്‍ എനി ഒരു വഴിമാത്രമേ ഉള്ളൂ ഈ കിഴിയെടുത്തുകൊണ്ട് ഉമറിന് ജീവിതമാര്‍ഗ്ഗം കണ്ടെത്താനായി കൊടുക്കുക. അവനേയും കുടുംബത്തെയും പട്ടിണിയില്‍ നിന്നും രക്ഷപ്പെടുത്തുക.. മനസ്സിന്‍റെ ഉള്ളിലുള്ളതെല്ലാം അറിയുന്ന നാഥാ നീയെന്‍റെ വേദന അറിഞ്ഞു എന്‍റേയും ഉമറിന്‍റെയും അവസ്ഥയില്‍ നിന്ന് ഞങ്ങളെ മോചിപ്പിക്കേണമേ...!”

ഉടനെ ഉമറിന്റെ വീട്ടിലെത്തി പണക്കിഴി കയ്യിലേല്‍പ്പിച്ചു പറഞ്ഞു, താങ്കള്‍ ഇത് സ്വീകരിച്ചാലും ഈ നിധി ഉപയോഗിച്ച് താങ്കളുടെയും കുടുംബത്തിന്‍റെയും പട്ടിണിയകറ്റാന്‍ എന്തെങ്കിലും കച്ചവടം തുടങ്ങൂ.. എന്ന് വളരെ സന്തോഷത്തോടെ ഞാന്‍ ആവിശ്യപ്പെട്ടു..! ഇരു കൈകളും അല്ലാഹുവിലെക്കുയര്‍ത്തി ഉമര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.

“ഇതാണ് എന്‍റെ ഹജ്ജിന്‍റെ കഥ”

ഈ കഥ കേട്ടതും ദുന്നൂന്‍ മിസ്വരി തന്‍റെ ഈറനായ കണ്ണുകള്‍ തുടച്ചു അഹമ്മദിനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു, മശാഅല്ലാഹ് താങ്കളുടെ ഈ പുണ്യ പ്രവര്‍ത്തിയാണ് അല്ലാഹു പവിത്രമെന്ന ഹജ്ജെന്ന് വിശേഷിപ്പിക്കപെട്ട ഞാന്‍ കണ്ട ആ സ്വപ്നം.

*******************************************************

{ നാട്ടില്‍ പട്ടിണി കിടക്കുന്നവരെയും മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടുള്ളവരെയും മറ്റു ജീവിതത്തിന്റെ നാനാ തുറകളില്‍ കഷ്ട്ടത അനുഭവിക്കുന്നവരേയും സ്വന്തം കുടുംബത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ പോലും തിരിഞ്ഞു നോക്കാതെ അവര്‍ക്ക് ഒരു സഹായത്തിന്‍റെ കൈത്താങ്ങാവാതെ വര്‍ഷാവര്‍ഷം ഹജ്ജിനും ഉമ്രക്കും വരുന്ന ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു ജീവിതചരിത്രം തന്നെയാണ് അഹമ്മദ്‌ എന്ന ചെരിപ്പുകുത്തിയുടേത്. }

https://www.facebook.com/isakkisam?ref_type=bookmark


Wednesday, December 31, 2014

പുതുവത്സരം.

പുതുവത്സരമോതിടാം
സൗഹൃദമേ....!
മുങ്ങിനിവരുന്നു വര്‍ഷങ്ങള്‍
ഓളത്തില്‍
തെങ്ങിന്‍ നിഴലായിളകുന്നു മാസങ്ങള്‍
അസ്തമയ
ചുവപ്പിലലിയുന്ന ദിവസങ്ങള്‍
ഗൂഗി
ളിലലിയുന്ന
മണിക്കൂറുകള്‍
വരികള്‍ക്കിടയില്‍
കൊഴിയുന്ന നിമിഷങ്ങള്‍
വെള്ളത്തില്‍ കാലം
എഴുതും ജീവിതങ്ങള്‍...!
--------------------------------------------
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍...!!!


Friday, December 26, 2014

അമ്മയെന്ന നന്മ.

നകരത്തില്‍ വാങ്ങിയ ആഡംബര ഫ്ലാറ്റിലേക്ക് താമസം മാറാനുള്ള തിരക്കിലായിരുന്നു അവന്‍.. ഭാര്യയും മൂന്നു മക്കളും പ്രായമായ അമ്മയും അടങ്ങിയ കുടുംബം. കുറേ ദിവസമായി ഭാര്യ അമ്മയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധം പിടിച്ചുകൊണ്ടിരുന്നു..! വീട് മാറുമ്പോള്‍ അമ്മ കൂടെയുണ്ടെങ്കില്‍ ഞാന്‍ വരുന്നില്ല എന്ന വാശിയിലായിരുന്നു അവള്‍.. അമ്മയുടെ ഏക മകന്‍, അച്ഛന്‍ വിടപറഞ്ഞിട്ട്‌ പതിനഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.

അവസാനം അവന്‍ അമ്മയെ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. രാവിലെതന്നെ അമ്മയെ പുതിയ ഉടുപ്പ് ധരിപ്പിച്ചു. ഇഷ്ടമുള്ള ഭക്ഷണം കൊടുത്തു കാറില്‍ കയറ്റി യാത്രയായി, അടുത്തെങ്ങും ആള്‍ താമസമില്ലാത്ത ഒരു കാവിനടുത്ത്‌ വണ്ടി നിര്‍ത്തി പുറത്തിറങ്ങി, അപ്പോള്‍ ഒരു നായ ഓടിവന്നു അവനു നേരെ കുരച്ചു ചാടി. പെട്ടന്നു കാറില്‍ കയറി വാതിലടച്ചതുകൊണ്ട്‌ രക്ഷപെട്ടു. നായക്ക് പുറകെ ഒരു പട്ടിയും നാല് കുഞ്ഞുങ്ങളും പ്രത്യക്ഷപെട്ടു... തന്‍റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍ വന്നതാണെന്ന് കരുതി വന്നതായിരുന്നു നായ.

അവിടെ നിന്നും വണ്ടിയെടുത്തു മുന്നോട്ടു പോയി, അമ്പല മുറ്റത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഇവിടെ ഉപേക്ഷിക്കാമെന്ന് കരുതി, അപ്പോഴാണ്‌ അവന്‍റെ മനസ്സില്‍ തന്‍റെ കുഞ്ഞുനാളില്‍ അമ്മ യോടൊപ്പം അമ്പലത്തില്‍ പോയിരുന്നതും ബലൂണും, കളിപ്പാട്ടങ്ങളും വാങ്ങി തന്നിരുന്നതുമെല്ലാം അവന്റെ മനസ്സിലേക്ക് ഓടിയെത്തിയത്.., ആ ശ്രമവും ഉപേക്ഷിച്ചു യാത്ര തുടര്‍ന്നു ഒരു സ്കൂള്‍ മൈതാനത്തിന്‍റെ ഒഴിഞ്ഞ മൂലയില്‍ എത്തി... ഈ സമയമെല്ലാം അമ്മ ഉറക്കത്തിലായിരുന്നു, അവിടെ ഉപേക്ഷിക്കാമെന്ന് കരുതി അപ്പോഴാണ്‌ തന്‍റെ ആദ്യ സ്കൂള്‍ ദിനത്തില്‍ മറ്റു കുട്ടികളോടൊപ്പം കരഞ്ഞു ഇരുന്ന എന്നെ.. ടീച്ചര്‍ വീട്ടില്‍ പൊയ്ക്കോളൂ എങ്കിലേ മകന്‍ കരച്ചില്‍ നിര്‍ത്തൂ എന്ന് അമ്മയോട് പറഞ്ഞപ്പോള്‍ തന്‍റെ മുന്നില്‍ നിന്നും മാറി താന്‍ കാണാതെ ചുമരിനപ്പുറത്ത് ക്ലാസ് വിടുന്നതുവരെ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ കാത്തിരുന്നത് ഓര്‍മ്മവന്നത്.. അങ്ങിനെ ആ ശ്രമവും ഉപേക്ഷിച്ചു.

യാത്രയിലുടനീളം ഭാര്യയുടെ വാക്കുകള്‍ തന്‍റെ ചെവിയില്‍ മുഴങ്ങികൊണ്ടിരുന്നു... “അമ്മയുമായി തിരിച്ചുവന്നാല്‍ തനിച്ചു വീട് മാറിയാല്‍ മതി ഞാനും മക്കളും എന്‍റെ പാട്ടിനു പോകും. നിങ്ങളും അമ്മയും പുതിയ ഫ്ലാറ്റിലേക്ക് പൊയ്ക്കോളൂ” 


ഭീരുവായ മകന്‍ ഓര്‍മ്മകള്‍ പിന്‍തുടരാത്ത കാട്ടില്‍ അമ്മയെ ഉപേക്ഷിക്കാം എന്നു മനസ്സില്‍ ഉറപ്പിച്ചു. വണ്ടി നിറുത്തി അമ്മയെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി തന്‍റെ ചുമലില്‍ കിടത്തി കാട്ടിലൂടെ യാത്ര തുടര്‍ന്നു... അമ്മ യാത്രയില്‍ ഉടനീളം മരച്ചില്ലകള്‍ പിടിച്ചു പൊട്ടിച്ചു ഇലകളും കൊമ്പുകളും വഴിയില്‍ ഉപേക്ഷിച്ചു കൊണ്ടിരുന്നു... ഇത് കണ്ട് മകന്‍ ചോദിച്ചു ? ‘എന്താണമ്മ ചെയ്യുന്നത്..’ അമ്മ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. കാടിന്‍റെ കുറേ ഉള്‍ഭാഗത്ത് എത്തിയ മകന്‍ ഒരു മരത്തണലില്‍ അമ്മയെ ഇരുത്തി..!

എന്നിട്ട് അമ്മയോട് പറഞ്ഞു “അമ്മക്ക് ധാഹിക്കുന്നുണ്ടാവും ഞാന്‍ പോയി വെള്ളം കൊണ്ടുവരാം” അപ്പോള്‍ അമ്മ പറഞ്ഞു ഞാന്‍ വരുന്ന വഴിയിലെല്ലാം മരക്കൊമ്പുകളും ഇലകളും കൈ കൊണ്ട് ഞെരടി വികൃതമാക്കി ഇട്ടിട്ടുണ്ട്... മകന്‍ അത് നോക്കി തന്നെ തിരിച്ചു പോകണം, എങ്കില്‍ നിനക്ക് വഴി തെറ്റാതെ വീട്ടിലെത്തിചേരാം. അമ്മയെ തിരിഞ്ഞു നോക്കാതെ മുന്നോട്ടു പോയ മകന്‍ വഴിയുലടനീളം അമ്മ ഉപേക്ഷിച്ച ഇലകളും ചുള്ളിക്കമ്പുകളും കണ്ടു. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ അവന്‍റെ ഹൃദയം അമ്മയുടെ ഓര്‍മ്മകള്‍ കൊണ്ട് വിങ്ങി പൊട്ടി.

താന്‍ ഉപേക്ഷിക്കുകയാണ് എന്നറിഞ്ഞിട്ടും തന്‍റെ രക്ഷ മനസ്സില്‍ കണ്ടു കൊണ്ട് താന്‍ സുരക്ഷിതനായി വീട്ടില്‍ എത്തി ചേരണമെന്നാഗ്രഹിച്ച ആ അമ്മയെ ആണല്ലോ താന്‍ ഉപേക്ഷിച്ചു പോന്നത്, എനി എനിക്കെവിടെനിന്നാണ് രക്ഷ. ഇനി ഭാര്യ ഇല്ലങ്കിലും ഞാന്‍ അമ്മയോടൊത്ത്‌ ജീവിക്കും എന്ന ഉറച്ച തീരുമാനത്തോടെ അമ്മയെ ഉപേക്ഷിച്ച സ്ഥലത്തേക്ക് ഓടി പ്പോയി. അവിടെ എത്തിചേര്‍ന്നതും താന്‍ ഇരുത്തിയ അതെ സ്ഥലത്ത് ആ മരത്തിനോട് ചേര്‍ന്ന് ഇരുന്ന് അമ്മ ഉറങ്ങുന്നത് കണ്ടു. എന്നോട് പൊറുക്കൂ എന്ന് പറഞ്ഞു അമ്മയെ തൊട്ടതും അമ്മ ചെരിഞ്ഞു വീണു..! ഈ ലോകത്തോട്‌ എന്നെന്നേക്കുമായി വിടപറഞ്ഞ്...!! 


https://www.facebook.com/isakkisam?ref_type=bookmark

Wednesday, December 24, 2014

"ക്രിസ്തുമസ് ആശംസകള്‍"

എല്ലാ  പ്രിയ  സുഹൃത്തുക്കള്‍ക്കും  "ക്രിസ്തുമസ്  ആശംസകള്‍".

https://www.facebook.com/isakkisam?ref_type=bookmark



Thursday, December 18, 2014

കൊലയാളികളേ.......

കൊലയാളികളേ.......
ആ കുഞ്ഞുങ്ങളെയല്ല നിങ്ങൾ കൊന്നത് ;
എന്നെയാണ് , ഞങ്ങളെയാണ്
ഇസ്ലാമിനെയാണ് !
വഴിയിലെ മുളള് മാറ്റിയാൽ നിനക്ക്
പുണ്ണ്യമുണ്ടെന്നും,
പിന്നാലെ വരുന്നവന്റെ കാലിൽ
തറച്ചാൽ
നീ പാപിയാകുമെന്നും പഠിപ്പിച്ച
മതത്തെയാണ് നിങ്ങൾ കൊന്നുകളഞ്ഞത് !!
കുട്ടികളോട് കരുണ കാണിക്കണമെന്ന്
പഠിപ്പിച്ച പ്രവാചക വചനങ്ങൾക്കു
നേരെയാണ് നിങ്ങൾ നിറയൊഴിച്ചത് !
കുരുന്നുമക്കൾ
ഉദ്യാനത്തിലെ ശലഭങ്ങളെ പോലെയാണെന്ന
തിരുനബി വചനം കാറ്റിൽ പറത്തിയാണ്
നിങ്ങൾ വെടിയുതിർത്തത് !
കുഞ്ഞുമനസ്സ് നോവാതിരിക്കാൻ
അനാഥക്കുഞ്ഞിന്റെ മുന്നിൽ വെച്ച്
സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന
പറഞ്ഞ മുഹമ്മദ്
നബിയുടെ അധ്യാപനത്തെയാണ് നിങ്ങൾ
കൊന്നുകളഞ്ഞത് !
ഹിന്ദുവും,
കൃസ്റ്റ്യനും ഇസ്ലാമിനെ അറിയുന്നത്
ഖുറാൻ വായിച്ചോ,
ഇസ്ലാമിക ഗ്രന്ഥങ്ങൾ
വായിച്ചോ അല്ല ;
ഞാനും നീയുമടങ്ങുന്ന
മുസ്ലിം നാമങ്ങളുടെ ജീവിതം കണ്ടാണ് !
തീവ്രവാദത്തിലേക്കും,വർഗ്ഗീയതയി
ലേക്കും ക്ഷണിക്കുന്നവനും,
പ്രവർത്തിക്കുന്നവനും,
മരിക്കുന്നവനും എന്നിൽ പെട്ടവനല്ല
എന്ന പ്രവാചക പാഠം ഞാൻ
പഠിച്ചിട്ടുണ്ട് ;
നീ പഠിച്ചിട്ടുണ്ടാവില്ല ;
നീ പഠിക്കാത്തത് കൊണ്ട് മറ്റു
മതസ്ഥരും ഇത് നിന്നിൽ നിന്ന്
പഠിക്കില്ല , അറിയില്ല !!
ഇനി പിന്നിൽ നിന്നാരെങ്കിലും
തീവ്രവാദിയെന്നു വിളിച്ചാൽ
ഞാനും തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു.!!
എനിക്കും നിനക്കും ഒരേ പേരാണല്ലോ "
നിന്റെ നെറ്റിത്തടത്തിലെ
നിസ്കാരത്തഴമ്പ് എനിക്കുമുണ്ടല്ലോ !!!
നിങ്ങൾ കൊന്നത് ആ
കുഞ്ഞുങ്ങളെ മാത്രമല്ല,
എന്നെയാണ് !
ഞങ്ങളെയാണ്,
ഇസ്ലാമിനെയാണ് !!


കടപ്പാട് :- വാട്ട്സ് അപ്പ്.

https://www.facebook.com/isakkisam?ref_type=bookmark 




Monday, December 15, 2014

ചക്കി കലണ്ടര്‍.

വാനിലെ മൂന്ന് വാല്‍നക്ഷത്രങ്ങള്‍
ഇന്നിന്‍റെ രാവില്‍
നിര്‍ന്നിമേഷം എന്നെ നോക്കി
ചലിക്കുന്നു.


നക്ഷത്രങ്ങളില്‍
തട്ടാതെ തെന്നിമാറി
എന്നില്‍ നിന്നും
നയനങ്ങള്‍ മാറ്റാതെ
മുന്നോട്ടു ചലിക്കുന്നു.


അപ്രത്യക്ഷമാകുന്ന
ക്ഷണികമായ രാവും പകലും
താണ്ടി എന്നിലേക്കടുക്കുന്നു. 


**************************

അവധിക്കാലം ആഘോഷിക്കാന്‍ ജിദ്ധയിലേക്ക് വരുന്ന എന്‍റെ ചക്കി [ഹയമോള്‍] ദിവസങ്ങള്‍ എണ്ണി സ്വയം നിര്‍മ്മിച്ച കലണ്ടര്‍... വാട്ട്സ് അപ്പില്‍ അയച്ചതാ... ഈ പോസ്റ്റ്‌ കണ്ടാല്‍ എനിക്കിട്ടവള്‍ പണിതരും.... എന്താ ല്ലേ..! മനസ്സിന്‍റെ കുഞ്ഞു സന്തോഷങ്ങള്‍..!!


https://www.facebook.com/isakkisam?ref_type=bookmark




Friday, December 12, 2014

പ്രിയ ഹന്നൂസ്...

ഫ്ലാറ്റ് വൃത്തിയാക്കുമ്പോള്‍ അലമാരക്ക് മുകളില്‍ പഴയ കാര്‍ടൂണ്‍ ബോക്സ്‌ എടുത്തു ഒഴിവാക്കുമ്പോള്‍ കൈ ഗ്ലാസ്സില്‍ തടഞ്ഞു... ഹന്നമോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചെയ്ത പറവകള്‍ കൂട് കൂട്ടി അടയിരിന്നു കുഞ്ഞുങ്ങളായി അവര്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു ഒരു മനോഹര ഗ്ലാസ്സ്പെയിനറ്റ്‌, ഹന്നൂസ് തൊട്ടടുത്തുള്ളപോലെ അനുഭവപ്പെട്ടു, ഇന്നവള്‍ പറക്കമുറ്റതായി, ഡിഗ്രീ ഫൈനല്‍ ഇയര്‍ പഠിക്കുന്നു. കാലം ശരവേഗത്തില്‍ മോന്നോട്ടു തന്നെ, ഓര്‍മ്മപ്പെടുത്തലായി ഒരു പറവ എന്നെ നോക്കി ചിലച്ചുവോ..!

https://www.facebook.com/isakkisam?ref_type=bookmark



Monday, December 08, 2014

ഫുട്ബോളര്‍.

കണ്ണമംഗലത്തെ
പാട മൈതാനങ്ങള്‍
കാണുമ്പോള്‍
എന്നില്‍ കളിയാവേശം
ഉണരാരുണ്ട്...


ആരവങ്ങള്‍
ആര്‍പ്പുവിളികള്‍
എന്‍ ശ്രോതങ്ങളില്‍
മുഴങ്ങാറുണ്ട്...


വലകളില്ലാത്ത
പോസ്റ്റിലൂടെ
ഞാനുതിര്‍ത്ത
വെടിയുണ്ടകള്‍
ചീറിപോകാറുണ്ട്...


എന്‍ കുട്ടിക്കാലം
ഞാനെന്‍ കുട്ടികളിലൂടെ
തിരിച്ചെടുക്കാറുണ്ട്....


ഫുട്ബോളാണെന്‍ മധുരം
ഫുട്ബോളാണെന്‍ ലഹരി
ഫുട്ബോളില്‍ അലിഞ്ഞൊരു
ജീവിതയാത്ര..!

https://www.facebook.com/isakkisam?ref_type=bookmark



Thursday, December 04, 2014

"നിഴല്‍ മൂടിയ വഴികള്‍"

"നിഴല്‍ മൂടിയ വഴികള്‍" എന്‍റെ കഥ കമലദളം മാസികയില്‍ ഡിസംബര്‍ ലക്കത്തില്‍ അച്ചടിച്ചു വന്നിരിക്കുന്നു..! ഈ കുഞ്ഞു സന്തോഷം നിങ്ങളോടൊത്ത് പങ്കുവെക്കട്ടെ..!!!
=========================================
നിഴല്‍ മൂടിയ വഴികള്‍.
------------------------------------
    സന്ധ്യ.
    പുറത്തു ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു...!

    നല്ല വിശപ്പുണ്ട്. തനിച്ചായത്‌ കൊണ്ട് ഭക്ഷണം ഉണ്ടാക്കാന്‍ ഒരു മൂടില്ല.രാത്രി പേടിക്ക്‌ കിടക്കാന്‍ വരുന്ന ജേഷ്ട്ടത്തിയുടെ മകന് വല്ലതും കഴിക്കാന്‍ വേണ്ടി വരും ചിലപ്പോള്‍ , അതു ചിന്തിച്ചു കൊണ്ടു റസിയ അടുക്കളയിലോട്ടു കയറി.

മഴ ശക്തമായി പെയ്തു കൊണ്ടിരുന്നു.ഇടയ്ക്കിടെ അതി ഭയാനക ശബ്ദത്തോടെ ഇടിമിന്നല്‍. ചപ്പാത്തി ചുട്ടുകൊണ്ടിരുന്നപ്പോള്‍ കോളിംഗ് ബെല്ലു കേട്ടു. ഇവന്‍ ഇത്ര നേരത്തേ ഇങ്ങെത്തിയോ ?

    ഐ പി എല്‍ ഫൈനല്‍ ഇന്നാണെന്ന് അവന്‍ പറഞ്ഞതോര്‍മ്മ വന്നു. Kings X1 panjaab & KKR ഫൈനല്‍ രാത്രി എട്ടു മണിക്കാണല്ലോ തുടങ്ങുന്നത്. Kings X1 panjaab ന്‍റെ ഫാനാണ് കബീര്‍, മാര്‍ഷലും,മില്ലറും, വീരുവും,ബൈലിയുമൊക്കെ കുറിച്ച് വാ തോരാതെ സംസാരിക്കും. ക്രിക്കറ്റിനെ പറ്റി നല്ല അറിവില്ലാത്തത് കൊണ്ടു അവള്‍ ചുമ്മാ തലയാട്ടി കൊണ്ടിരിക്കും.

    റസിയ വാതില്‍ തുറന്നു. വീടിന്‍റെ ഉമ്മറത്ത് ഒരു സുമുഗനായ ചെറുപ്പക്കാരന്‍, ജീന്‍സും, ടീ ഷര്‍ട്ടുമാണ് വേഷം. മുപ്പതിനടുത്തു പ്രായം വരും.

    “ആരാ ?” “എന്താ?”

    നല്ല മഴ... എന്‍റെ ബൈക്ക് റോഡില്‍ കേടായി. മഴ തോരുന്നത് വരെ ഒന്നിവിടെ നിന്നോട്ടെ... ചേച്ചി ഒരു തോര്‍ത്തു തരുമോ? ആകെ നനഞ്ഞിരിക്കുന്നു.

    റസിയ അകത്തു പോയി തോര്‍ത്തെടുത്ത് കൊടുത്തു.അകത്തു കയറി വാതിലടച്ചു. ഞാന്‍ ഒറ്റക്കാണ് വീട്ടില്‍ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ ഒരു ഭയം തോന്നി തുടങ്ങി. മഴയ്ക്ക് ശക്തി കൂടിക്കൊണ്ടിരുന്നു. അടുത്തൊന്നും വീടുമില്ല.തന്‍റെ അഞ്ചേക്കര്‍ പുരയിടത്തിന്റെ നടുവിലായാണ് ഗഫൂര്‍ വീട് വെച്ചത്. ഇപ്പോള്‍ ബിസിനസ്സ് ആവിശ്യത്തിനായി ബേഗ്ലൂര്‍ വരെ പോയതാണ്. നാളെ രാത്രി ആവും വീട്ടിലെത്താന്‍. കബീര്‍ ഇതുവരെ എത്തിയിട്ടുമില്ല. നേരം ഇരുട്ടിത്തുടങ്ങി.

    വീണ്ടും കോളിംഗ് ബെല്ലിന്‍റെ ശബ്ദം. അവള്‍ ജനല്‍ തുറന്നു നോക്കി. ആ ചെറുപ്പക്കാരന്‍ നിന്ന് വിറക്കുന്നു.

    എന്താ?

    “വല്ലാത്ത വിറയല്‍. ബുദ്ധിമുട്ടാവുകയില്ലങ്കില്‍ ചേച്ചീ ഒരു കട്ടന്‍ ച്ചായ തരുമോ?”


    ആ മുഖത്തെ ദയനീയ ഭാവം മനസ്സിനെ ഒന്നുലച്ചുവോ? ഒന്നും പറയാതെ കിച്ചനിലേക്ക് കയറി. ചായക്ക്‌ വെള്ളം വെച്ചു. പുറത്തു ശക്തമായി കാറ്റടിക്കുന്നുണ്ടായിരുന്നു. മഴയാണെങ്കില്‍ പൂര്‍വ്വാധികം ശക്തിയില്‍ പെയ്തു കൊണ്ടിരുന്നു. പെട്ടന്നാണ് ഒരു ഘോരശബ്ദത്തോടെ ഒരിടി വെട്ടിയത്.അതോടെ കരന്റും പോയി, തപ്പി തടഞ്ഞു എമര്‍ജന്‍സി ലൈറ്റ് എടുത്തു കത്തിച്ചു. ചായയുമായി വാതില്‍ തുറന്നതും അപ്രതീക്ഷിതമായി അനുവാദം ചോദിക്കാതെ ആ ചെറുപ്പക്കാരന്‍ വേച്ചു വേച്ചു വിറച്ചു കൊണ്ടു അകത്തു കയറി.

    റസിയ വല്ലതും പറയാനോരുങ്ങതിനു മുന്‍പായി ഹാളിനോടു ചേര്‍ന്നുള്ള വിസിറ്റിംഗ് റൂമില്‍ കയറി ചൂടുള്ള ചായ മോന്തി ക്കുടിച്ചു തറയിലെ കാര്‍പെറ്റില്‍ കിടന്നു.

    “ചേച്ചീ... ചേച്ചീ... ഇവിടെ സാംസങ്ങ് മൊബൈല്‍ ചാര്‍ജര്‍ ഉണ്ടോ..? എന്‍റെ ഫോണ്‍ ചാര്‍ജ് തീര്‍ന്നു.

    ഞാന്‍ "നോക്കിയ" ആണ് ഉപയോഗോക്കുന്നത്. സാംസങ്ങ് ചാര്‍ജര്‍ ഇല്ല”

    ചേച്ചീ എനിക്ക് തീരെ വയ്യ എന്‍റെ വീട്ടിലെ നമ്പറിലേക്ക് ഒന്നു വിളിക്കാമോ...”

    "ഓക്കെ" എന്നു പറഞ്ഞു എമര്‍ജന്‍സി ലൈറ്റ് വെട്ടത്തില്‍ ഫോണ്‍ എടുക്കാന്‍ തിരിഞ്ഞപ്പോള്‍ കബീറിന്റെ ബൈക്കിന്‍റെ ശബ്ദം. പെട്ടന്നു വിസിറ്റിംഗ് റൂമിന്‍റെ ഡോര്‍ പൂട്ടി താക്കോലെടുത്ത് കയ്യില്‍ പിടിച്ചു മെയിന്‍ ഡോര്‍ ലക്ഷ്യമാക്കി തിരിഞ്ഞു അതാ തൊട്ടു മുന്നില്‍ കബീര്‍ നില്‍ക്കുന്നു.

    “ഈ ഇത്താക്ക് ഇന്നെന്തു പറ്റി, കരന്റില്ല, എന്നിട്ടും മുന്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. ഇന്നു കളി കാണാന്‍ പറ്റുമോ ആവോ” ടിവിക്കു മുന്നിലുള്ള കസേരയില്‍ ഇരുപ്പുറപ്പിച്ചു.

    റസിയ അടിമുടി ഒന്നു വിറച്ചു. രണ്ടു മൂന്നു നിമിഷത്തേക്ക് ഒന്നും ഉരിയാടിയില്ല. പിന്നെ ഒരു വിധത്തില്‍ ചോദിച്ചു. “നീ ഭക്ഷണം കഴിച്ചിട്ടുണ്ടോ?”

    ഇന്നു ഉമ്മ ബീഫ് ഉണ്ടാക്കി, അതു കഴിച്ചിട്ടാണ് ഞാന്‍ വരുന്നത്, എനിക്കൊന്നും വേണ്ട, ഇത്ത കിടന്നോളൂ, കരന്റ് വരുമോ എന്നു നോക്കട്ടെ. അവന്‍ സ്മാര്‍ട്ട്‌ ഫോണില്‍ ഫേസ്ബുക്ക് തുറന്നു ബിസിയായി.

    ആകെ വിഷമത്തിലായി റസിയ, കബീറിനോട് നടന്നതൊക്കെ തുറന്നു പറഞ്ഞാലോ, അവെനെന്താണ് വിചാരിക്കുക, സത്യം വിശ്വസിക്കണമെന്നില്ല, ഇക്ക ഇല്ലാത്ത നേരത്ത് താന്‍ കാമുകനെ വീട്ടില്‍ വരുത്തിയതാണെന്നു കരുതിയാലോ? ഗഫൂറിന്റെ സ്വഭാവം ആലോചിച്ചപ്പോള്‍ ഒന്നു കാളി.. വെട്ടൊന്ന് കഷ്ണം രണ്ട് എന്ന സ്വഭാവക്കാരനാണ്, ഏതായാലും കുറച്ചു നേരം കാക്കാം. കരന്റ് വന്നില്ലങ്കില്‍ കബീര്‍ പുറത്തു പോകുമെന്ന് റസിയക്കറിയാം, ആ സമയത്ത് അയാളെ ഇറക്കി വിടാം എന്നു കരുതി, പാവം വല്ലാതെ വിറക്കുന്നുണ്ടായിരുന്നല്ലോ. ഇപ്പോള്‍ ഒന്നും അവനോടു പറയണ്ട എന്നു തീരുമാനിച്ചു, ഒന്‍പത് മണിയായപ്പോള്‍ പ്രതീക്ഷക്ക് വിപരീതമായി കരന്റുവന്നു. കബീര്‍ ഫൈനല്‍ കാണുന്ന തിരക്കിലും. വിസിറ്റിംഗ് റൂം തുറക്കാന്‍ റസിയക്ക് ദൈര്യം വന്നില്ല.

    അവള്‍ ഒരു കാര്യം ശ്രദ്ധിച്ചു, പുറത്തു വരാന്‍ അയാള്‍ വാതിലില്‍ മുട്ടിയതേയില്ല. കളി കഴിയാതെ കബീര്‍ ഇനി അവിടെ നിന്നും എണീക്കില്ല, മിനുട്ടുകള്‍ക്കു മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ടെന്നു തോന്നി റസിയക്ക്. കാത്തിരുന്നു ക്ഷീണിതയായി എപ്പോഴോ ഒന്നു മയങ്ങി. പെട്ടെന്ന് ഞെട്ടി എണീറ്റു ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം രാത്രി രണ്ടു മണി...!
ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു ഹാളിലെത്തി, കബീര്‍ കളി കഴിഞ്ഞു മുകളിലെ റൂമിലേക്ക്‌ ഉറങ്ങാന്‍ പോയിരിക്കുന്നു, സാവധാനത്തില്‍ ശബ്ദമുണ്ടാകാതെ വിസിറ്റിംഗ് റൂം തുറന്നു.

    അതിശയം തോന്നാതിരുന്നില്ല, താന്‍ മുറിയില്‍ നിന്നുമിറങ്ങുബോഴുള്ള അതെ സ്ഥലത്തു തന്നെ കാര്‍പെറ്റില്‍ ആ അക്ഞ്ഞാത്ത അജ്ഞാത യുവാവ് കിടക്കുന്നു, മെല്ലേ അരികില്‍ ചെന്നു വിളിച്ചു.

    “ഹലോ ഹലോ...” അയാള്‍ അനങ്ങുന്നില്ല, വീണ്ടും കുറച്ചു ഉച്ചത്തില്‍ വിളിച്ചു, പ്രതികരിക്കുന്നില്ല, അവളുടെ മനസിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. പിന്നെ ഒന്നു തൊട്ടു കുലുക്കി വിളിച്ചു. അയാള്‍ കണ്ണ് തുറക്കുന്നില്ല, ഉണരുന്നില്ല.


    എന്‍റെ റബ്ബേ, സകല നാടികളിലും രക്തം കട്ടപിടിക്കുന്ന പോലെ, അനങ്ങാന്‍ പറ്റുന്നില്ല, തൊണ്ടയിലൂടെ ശബ്ദം പുറത്തു വരാതെയായി.

    അങ്ങനെ ആ യുവാവിന്‍റെ അടുത്ത് ജീവച്ചവം പോലെ എത്ര നേരമിരുന്നെന്നറിയില്ല, സുബോധം വന്നപ്പോള്‍ അയാളുടെ നെറ്റിയിലും കൈകളിലും തൊട്ടു നോക്കി, നല്ല തണുപ്പനുബവപെട്ടു.
മൂക്കിനു നേരെ വിരല്‍ വെച്ചു നോക്കി, ശ്വാസം നിലച്ചിരുക്കുന്നു. അതെ ആ സത്യം അറിഞ്ഞു റസിയ ഞെട്ടി. അയാള്‍ മരിച്ചു. ആ സത്യം ഓര്‍ക്കുംതോറും കൂടുതല്‍ കൂടുതല്‍ തളരാന്‍ തുടങ്ങി.

    ഇനിയെന്തു ചെയ്യും. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആരോട് പറയും, ആരും സത്യാവസ്ഥ മനസ്സിലാക്കില്ല. വലിയ കുടുക്കിലാണ് ചെന്നു പെട്ടതെന്ന് ആലോചിക്കും തോറും ആധി കൂടി വന്നു, പക്വത എത്താത്ത കബീറിന് എന്നെ സഹായിക്കാന്‍ പറ്റില്ല.

    ഇക്കാനോട് എന്തു പറഞ്ഞാലും സംശയത്തിന്‍റെ ഒരു നൂറു നൂറു ച്യോദ്യങ്ങള്‍ അതെങ്ങനെ നേരിടും എന്നാലോചിച്ചു ആകെ വിഷമത്തിലായി. ആത്മഹത്യ ചെയ്താലോ എന്നു പോലും ചിന്തിച്ചു. അപ്പോഴും താന്‍ തെറ്റുകാരി തന്നെ. കുടുംബത്തിലും നാട്ടിലും പല കഥകള്‍ പ്രചരിക്കും. മകന്‍റെ ഭാവി...! ഇക്കാന്റെ ജീവിതം...

    പൊന്നു പോലെ നോക്കിയിരുന്ന ഇക്ക ഇനി നാട്ടുകാരുടെ മുന്നിലും കുടുംബത്തിലും തല കുനിച്ചു നടക്കേണ്ട അവസ്ഥ. വയ്യ.... വയ്യ.... ആത്മഹത്യ ചെയ്യാന്‍ പാടില്ല, എങ്ങനെയെങ്കിലും ഈ പ്രതിസന്ധി തരണം ചെയ്തേ മതിയാവൂ.

    ചിന്ത മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു, ബഷീര്‍ക്കക്ക് എന്നെ സഹായിക്കാന്‍ പറ്റുമോ ?

    തന്നോടപ്പം മദ്രസ്സയിലും പത്താം ക്ലാസ് വരേയും ഒരുമിച്ചു പഠിച്ചിരുന്ന സുഹൃത്ത്. ഇപ്പോഴും നല്ല കുടുംബ സുഹൃത്ത്, ഇടക്കിടക്ക് വീട്ടില്‍ വരാറുണ്ട്, ഫോണ്‍ ചെയ്യാറുണ്ട്, മകന്‍റെ പഠിപ്പിനെപറ്റി അന്വഷിക്കാറുണ്ട്, നല്ല സ്നേഹത്തോടെയുള്ള പെരുമാറ്റം, അയാള്‍ സഹായിക്കുമോ ? കുറേ നേരത്തെ ആലോചനക്കു ശേഷം ഒന്നു മനസ്സില്‍ തീരുമാനിച്ചുറച്ചു. ആരോടെങ്കിലും ഈ കാര്യം പറഞ്ഞേ തീരു.

    ഒരു ഊര്‍ജ്ജം സ്വയം കൈവരിച്ച പോലെ തോന്നി. കിഴക്ക് വെള്ള കീറി തുടങ്ങിയിരിക്കുന്നു. അങ്ങു അകലെ അമ്പലത്തില്‍ നിന്നും പ്രഭാത ഗീതം കേള്‍ക്കുന്നുണ്ട്. പള്ളിയില്‍ നിന്നും ബാങ്കു വിളി ഉയര്‍ന്നു.
ഉടനെ ബെഡ് റൂമില്‍ പോയി അലമാര തുറന്നു ഒരു വലിയ ബെഡ്ഷീറ്റ് കൊണ്ടുവന്നു, പിന്നെ ഒരു വിധത്തില്‍ അപരിചതന്റെ ശരീരം വലിച്ചു സോഫക്കു പിറകു വശത്തെത്തിച്ചു. ആ വലിയ ബെഡ് ഷീറ്റ് സോഫയടക്കം ശരീരം മൂടുന്ന രീതിയില്‍ ഇട്ടു. അയാള്‍ കിടന്നിരുന്ന കാര്‍പെറ്റ് ശരിയാക്കി, ടീപ്പോയി നേരെ വച്ചു എല്ലാം പഴയ രീതിയില്‍ തന്നെയാക്കി.
ഒറ്റ നോട്ടത്തില്‍ ആരെങ്കിലും കണ്ടാല്‍ മഴയായതു കൊണ്ടു ഈറന്‍ ഉണങ്ങാന്‍ ഒരു ബെഡ്ഷീറ്റ് സോഫക്കു മുകളില്‍ വിരിച്ചിരിക്കുകായാണെന്നേ തോന്നുകയുള്ളൂ.

    കളി കണ്ടു ലേറ്റായി കിടന്നതു കാരണം കബീര്‍ എണീക്കാന്‍ എട്ടു മണിയായി.. ഇന്നു കോളേജില്‍ പോകാന്‍ നേരം വൈകി എന്നു പറഞ്ഞു പെട്ടെന്നു തന്നെ പോയി.

    കബീര്‍ പോയ ഉടനെ ഫോണെടുത്തു ബഷീറിനെ വിളിച്ചു.


   'ഹലോ... 'ഹലോ.. ബഷീര്‍ക്കയല്ലേ...’

   'അതെ... 'ഇത് റസിയയാണ്.

    “മനസ്സിലായി... 'എന്തേ..?”

    'ഒന്നു വീട് വരെ വരുമോ? “എനിക്കൊരു കാര്യം പറയാനുണ്ട്”

    “പറഞ്ഞോളൂ...”

    “അത് ഫോണില്‍ പറയാന്‍ പറ്റില്ല. ഒന്നിവിടെ വരെ വരൂ..”

    “ഞാന്‍ അതിരാവിലെ ടൌണില്‍ വന്നതാണ്.'ഒരു സ്നേഹിതന്റെ മകളുടെ സ്കൂള്‍ അഡ്മിഷന്‍ കാര്യത്തിന്, മൂന്ന് മണിയാകും നാട്ടിലെത്താന്‍. എത്തിയാല്‍ ഉടനെ വരാം.”

    പിന്നെ ഒന്നും പറയാന്‍ പറ്റിയില്ല. ഫോണ്‍ കട്ടു ചെയ്തു. ഇന്നലെ വൈകുന്നേരത്തിനു ശേഷം ഒരു ജലപാനവും നടത്തിയിട്ടില്ലായിരുന്നു. വിശപ്പ്‌ ഉണ്ടോ ഇല്ലയോ എന്നു അറിയാത്ത അവസ്ഥ. ഒരു ഗ്ലാസ് വെള്ളം കുടിച്ചു, നില്‍ക്കാനും ഇരിക്കാനും പറ്റാത്ത ഒരവസ്ഥ.


    മൊബൈല്‍ ബെല്ലടിക്കുന്നു, മകനാണ്. ഇന്നു കോളേജില്‍ സമരമാണ്. പറ്റിയാല്‍ വരാം എന്നു പറഞ്ഞു. ആകെ ഒരു മരവിപ്പ്. മകന്‍റെ ഫോണ്‍ വന്നാല്‍ വാ തോരാതെ സംസാരിക്കുന്ന ആളാണ്. ഉമ്മാ ഒന്നും സംസാരിക്കാതായപ്പോള്‍ മകന്‍ ചോദിച്ചു.

    “എന്തു പറ്റി ഉമ്മാക്ക്..?”

    “ഒന്നുമില്ല രാവിലെ മുതല്‍ തലവേദന. അതാണ്‌..”

    'ഓക്കെ. എങ്കില്‍ ഉമ്മ റസ്റ്റ്‌ എടുത്തോളൂ. ഞാന്‍ ഒരു ദിവസത്തിനായി വരുന്നില്ല..' ഞാന്‍ വന്നാല്‍ ഭക്ഷണം ഉണ്ടാക്കലുമൊക്കെയായി ഉമ്മാക്ക് റസ്റ്റ്‌ കിട്ടില്ല. ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും കൂടി ചേര്‍ന്നു ഒരു സിനിമക്ക് പോകണമെന്ന് കരുതുന്നു... "ബേഗ്ലൂര്‍ ഡെയ്സ്" ഓക്കെ ഉമ്മാ ഞാന്‍ നാളെ വിളിക്കാം....!

    ഒന്നും തലയില്‍ കയറുന്നുണ്ടായിരുന്നില്ല....!

    പന്ത്രണ്ടു മണിയായപ്പോള്‍ ഇക്ക വിളിച്ചു. ബേഗ്ലൂരില്‍ നിന്നും പുറപെട്ടു, വൈകീട്ട് ഏഴ് മണിയാകുമ്പോള്‍ വീട്ടിലെത്തുമെന്നറിയിച്ചു.
പിന്നേയും കാത്തിരിപ്പിന്‍റെ മണിക്കൂറുകള്‍. ബഷീര്‍ തന്നെ സഹായിക്കുമെന്ന് തന്നെയായിരുന്നു അവളുടെ വിശ്വാസം.മൂന്നു മണിയായപ്പോള്‍ ബഷീര്‍ എത്തി, റസിയ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. എങ്ങിനെയെങ്കിലും രക്ഷിക്കണം എന്നു കേണപേക്ഷിച്ചു. ബഷീറിന്റെ മനസ്സിലെ ചെകുത്താന്‍ സടകുടഞ്ഞെണീറ്റു.

    “ഞാന്‍ സഹായിക്കാം.'പക്ഷേ... കുട്ടിക്കാലം മുതലേയുള്ള എന്‍റെ ഒരാഗ്രഹമാണ് റസിയ കുറച്ചു നേരത്തേക്കെങ്കിലും എന്റേതു മാത്രമായി തീരണമെന്നു. 'പറയൂ റസിയാ... നിന്നെ എനിക്ക് അത്രക്ക് ഇഷ്ട്ടമാണ്. എന്‍റെ ആഗ്രഹം നീ സാധിച്ചു തരില്ലേ...?


    റസിയ ഞെട്ടിപ്പോയി. ബഷീര്‍ പറയുന്നത്, ഇത്ര കാലം ഞാന്‍ കാത്തു സൂക്ഷിച്ചിരുന്ന ജീവിത ശുദ്ധി ഈ പിശാചിന്റെ മുന്നില്‍ അടിയറ വെക്കുകയോ..? പിന്നെന്തിനു ജീവിച്ചിരിക്കണം...!

    ഇത്രത്തോളം മാംസ കൊതിയനെ ആയിരുന്നോ ഇതുവരെ എന്‍റെ ആത്മസുഹൃത്തായി കണ്ടിരുന്നത്‌. ഓരോ അവസരങ്ങള്‍ വരുമ്പോഴാണ് മനുഷ്യന്‍റെ തനി സ്വഭാവം പുറത്തു വരുന്നത്. "യാഅല്ലാഹ്" ഇതെല്ലാം നിന്‍റെ സൃഷ്ട്ടികള്‍ തന്നെയല്ലയോ ?

    ഒന്നും പറയാതെ റസിയ തലയില്‍ കൈയ്യും വെച്ചു ഇരുപ്പായി. ബഷീറിനു പ്രദീക്ഷ കൂടി വന്നു, തൊട്ടടുത്തെത്തി അവളുടെ കൈ പിടിച്ചു. പെട്ടെന്നു സര്‍വ്വശക്തിയും സംഭരിച്ച് കുതറി ഒരാക്രോശവുമായി അവനെ തള്ളി നിലത്തിട്ടു.

    നീയെങ്ങനെ ഇത്ര ക്രൂരനായി മനസ്സിലിരുപ്പ് കൊള്ളാം. ഇത്രയും കാലം നീ എന്നെ ഈ കണ്ണു കൊണ്ടാണ് കണ്ടിരുന്നത്‌ അല്ലെ..? ശൈത്താനാണ് നീ.. പോ... എന്‍റെ മുന്നില്‍ നിന്ന്... എനി ഒരിക്കലും എന്‍റെ മുന്നില്‍ വന്നു പോകരുത്... എന്നെ ഒരു കൊലപാതകി ആക്കരുത്... പോ..... പോ ......

    ഗഫൂറിനോട് എല്ലാം പറയും എന്നു പേടിപ്പിച്ചിട്ടാണ് ബഷീര്‍ പോയത്.ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു നേരം പോയതറിഞ്ഞില്ല.

   നിറുത്താതെയുള്ള കോളിംഗ് ബെല്ലിന്‍റെ ശബ്ദം. രാത്രി ആയിരിക്കുന്നു. വാതില്‍ തുറന്നതും കൈയ്യില്‍ കുറേ പൊതികളുമായി ഗഫൂര്‍ മുന്നില്‍.

    'ഞാന്‍ കരുതി കരന്റില്ലാ എന്ന്.... ഉമ്മറത്ത് ലൈറ്റിട്ടില്ല... ഗേറ്റ് ലൈറ്റും ഇട്ടിട്ടില്ല.... നിനക്കിതെന്തു പറ്റി..?’

    തല താഴ്ത്തിക്കൊണ്ടവള്‍ പറഞ്ഞു “നല്ല തലവേദന ഒന്നു മയങ്ങിപ്പോയി.”
'ഈ നേരത്ത് നീ കിടക്കാത്തതാണല്ലോ. സ്നേഹത്തോടെ ആലിംഗനം ചെയ്തു നെറുകയില്‍ ഒരുമ്മ കൊടുത്തു കൊണ്ടു പറഞ്ഞു.

    “നീ ഭക്ഷണം എടുത്തു വെക്ക്.. ഞാനൊന്ന് ഫ്രഷ്‌ ആയി വരാം...”

    തലേന്ന് രാത്രി ഉണ്ടാക്കിയ ചപ്പാത്തിയും കറിയും ചൂടാക്കി അവള്‍ മേശപ്പുറത്തുവച്ചു.

**************************

    "ഞാനാരേയും കൊന്നിട്ടില്ലേ... ഞാന്‍ നിരപരാതിയാണ്‌.... ഞാന്‍ നിരപരാതിയാണ്‌... എന്നെ രക്ഷിക്കൂ... എന്നെ രക്ഷിക്കൂ...”

    നിറുത്താതെയുള്ള നിലവിളി കേട്ടുകൊണ്ടാണ് ഗഫൂര്‍ ഉറക്കത്തില്‍ നിന്നും എണീറ്റത്.

    "റസിയാ... റസിയാ... റസിയാ..." ഗഫൂര്‍ കുലുക്കി വിളിച്ചു.

    “നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള "ദുആ" ചൊല്ലി കിടക്കണമെന്ന്... ഈ പാതിരാത്രിക്ക്‌ പിച്ചും പേയും പറഞ്ഞ് മനുഷ്യനെ പേടിപ്പിക്കാന്‍...”

    റസിയ സ്തംഭിച്ചു പോയി... ചാടി എണീറ്റു കട്ടിലില്‍ നിന്നിറങ്ങി വിസിറ്റിംഗ് റൂമിലേക്കോടി. അവിടെ ആരുമില്ല... ആ അപരിചിതന്റെ ശരീരവുമില്ല !

    “നിനക്കിതെന്തുപറ്റി?”

    തിരിഞ്ഞു നോക്കിയപ്പോള്‍ ഗഫൂര്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്നു...!
അവള്‍ ആ മാറിലേക്ക്‌ തല ചായ്ച്ചു ഒരു പൊട്ടിക്കരച്ചിലായിരുന്നു.....

https://www.facebook.com/isakkisam?ref_type=bookmark




Tuesday, December 02, 2014

"കുടുംബം"

അസ്സലാമുഅലൈക്കും പ്രിയരേ...! ഇന്നു സുബിഹി നമസ്കാരത്തിന് ശേഷം ഞാനും ശുകൂര്‍ സാഹിബും സാദിഖ്‌ സാഹിബും പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഉണ്ടായ ഒരു തമാശ ഇവിടെ പങ്കുവെക്കാം..! ശുകൂര്‍ സാഹിബ് പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ ചിരിക്കുന്നുണ്ടായിരുന്നു..! മറ്റൊരു സുഹൃത്ത് നാട്ടില്‍ നിന്ന് വന്നതാണ് ഫാമിലിയൊക്കെ നാട്ടിലുമാണ്..! കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ പെട്ടന്ന് സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു..! മറ്റു സുഹൃത്തുക്കളോടോത്തു നില്‍ക്കുമ്പോള്‍ കുടുംബം വന്നിട്ടുണ്ട് എന്ന് പറഞ്ഞു പെട്ടന്ന് പോയി..! ഈ വിവരം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അവരുടെ ഭാര്യമാരോട് പറയുകയും ചെയ്തു..! ഇപ്പോള്‍ അടുത്തു തന്നെ മകളുടെ കല്യാണം കഴിഞ്ഞതുമാണ്..! പിന്നെ എല്ലാവരും വീട്ടിലേക്കു ഫോണ്‍ വിളിയായി..! മറുതലക്കല്‍ ആരും അറ്റെന്റ് ചെയ്യുന്നുമില്ല..! അന്നു വൈകുന്നേരം ഇശാ നമസ്കാരത്തിനു ശേഷം വീണ്ടും സുഹൃത്ത് ഇദ്ദേഹത്തെ കണ്ടു ചോദിച്ചു..? "കുടുംബം" എന്ന് പറഞ്ഞു തുടങ്ങുമ്പോഴേക്കും പുള്ളി ഇടയില്‍ കയറി പറഞ്ഞു..! അതെ വന്നിട്ടുണ്ട് വീട്ടിലേക്കു വാ.. പെട്ടെന്ന് വിറ്റ് തീര്‍ക്കണം...! സുഹൃത്ത് ആകെ കണ്‍ഫ്യൂഷന്‍ ആയി..! പിന്നീടാണ് കാര്യം പിടികിട്ടിയത്, അത് "കുടുംബ" മാസികയായിരുന്നു എന്ന്..!!! എങ്ങനെയുണ്ട്..? ചിരിവന്നോ അതോ ചളി ആയോ..!! ഞാനേതായാലും കുറേ ചിരിച്ചു..!!


Sunday, November 16, 2014

പ്രണയം.

വാനിലും ഭൂവിലും
ഇരുള്‍ മൂടി ..!
തുമ്പിയും പുല്‍ച്ചാടിയും
ഇടി മിന്നല്‍ കണ്ടു
പകച്ചുനിന്നു..!
ജലകണങ്ങള്‍ മുത്തുപോലെ
ഇറങ്ങി വന്നു...!
അവളുടെ മുടിയില്‍ തഴുകി
കാതില്‍ കിന്നാരം പറഞ്ഞ്
കഴുത്തില്‍ ഉമ്മവെച്ച്
മാറില്‍ തലോടി
താഴോട്ട് ഊര്‍ന്നിറങ്ങി
ഭൂമിദേവിയെ പുല്‍കി..!
നീര്‍ച്ചാലുകളായ്
ഒഴുകി അരുവിയായി
പുഴയിലെ
പാറക്കല്ലുകള്‍ക്കിടയില്‍
തിരയുന്നു
എന്‍റെ പ്രണയത്തെ..!!

-------------------------------------------------------
ജിദ്ദയില്‍ ഇടി മിന്നലോടു കൂടി കനത്ത മഴ...! 


https://www.facebook.com/isakkisam?ref_type=bookmark





Thursday, November 13, 2014

പ്രിയ റോജി റോയ്... വിട.

തൊട്ടാവാടിക്കും പാലമരത്തിനുമടിയില്‍
മണ്ണരടുകള്‍ക്കടിയില്‍ മറയാന്‍
വിധിക്കപ്പെട്ടവളോ നീ...!
മനസ്സിനേറ്റ മുറിവുകളില്‍
നിമിഷ നേരത്തെ
വികാരത്തിനടിമപ്പെട്ടുവോ നീ...!
മരണത്തിന്‍റെ കുത്തിചൂളാന്‍ പതുങ്ങുന്ന
ഉച്ചത്തണലില്‍
ശരീരത്തിന്‍റെ നീളം മാത്രമുള്ള ആയുസ്സുമായി
തിരിഞ്ഞു തിരിഞ്ഞു നോക്കി
പത്താം നിലയിലേക്കുള്ള
പടവുകള്‍ കയറവേ
നിന്‍ മനസ്സില്‍ തായമ്പക
കൊട്ടിയ കാപാലികര്‍
ഉച്ചത്തില്‍ അട്ടഹസിക്കുന്നുണ്ടായിരുന്നു..!!!
ഒരു നോക്കു കാണാനോ
ഒരു പുഷ്പം നിന്നിലര്‍പ്പിക്കാനോ
അനുവാതമില്ലാതെ നിന്‍
സുഹൃത്തുക്കള്‍ വിധുമ്പുന്നുണ്ടായിരുന്നു...!!!
പ്രിയ റോജി റോയ്.... വിട..!


Monday, November 03, 2014

കുലുക്കി സര്‍ബത്ത്.

എറണാംകുളം കോര്‍ട്ട് റോഡ്‌...! വലതു വശത്തേക്ക് തിരിയുന്ന ഒരു ചെറു റോഡിന്‍റെ സൈഡില്‍ ചെറിയ നിരയായി നില്‍ക്കുന്ന കടകള്‍ക്കു മുന്നിലെ തിരക്കു കണ്ടു നോക്കി....!! വലിയ അക്ഷരത്തില്‍ ബോര്‍ഡ് എഴുതി വെച്ചിരിക്കുന്നു “കുലുക്കി സര്‍ബത്ത്'' മുന്‍പൊരിക്കല്‍ സുഹൃത്ത് ഈ സര്‍ബത്തിനെ പറ്റി പറഞ്ഞത് ഓര്‍ത്തു..!! ഒന്നു കഴിച്ചു നോക്കാം, കടയിലേക്ക് ചെന്നു സര്‍ബത്ത് മാസ്റ്ററോട് കുശലം പറഞ്ഞു...! അബ്ദുല്‍ റസാക്ക് എന്നായിരുന്നു പുള്ളിയുടെ പേര്. കോഴിക്കോട്ടു നിന്നാണ് എന്നു പറഞ്ഞപ്പോള്‍ കുറേ വിശേഷങ്ങള്‍ പറഞ്ഞു കൂട്ടത്തില്‍ കുലുക്കി സര്‍ബത്തിനെ പറ്റിയുള്ള മുഹബ്ബത്തും , ദിവസേനെ നൂറുകണക്കിനാളുകള്‍ ദാഹ ശമനത്തിനായി ഈ രുജി തേടിയെത്തുന്നുണ്ടെന്നു പറഞ്ഞു..! പത്തിലതികം ഫ്ലേവറില്‍ സര്‍ബത്ത് ലഭ്യമാണെന്ന്..!. എരുവുള്ള സോഡാ മിക്സ് ചെയ്ത സര്‍ബത്തിനാണ് ആവശ്യക്കാര്‍ കൂടുതലെന്ന് പറഞ്ഞു...! ആദ്യം അതു ഒന്നു ടേസ്റ്റ് ചെയ്തു നോക്കി..! മറ്റു രണ്ടു രുജിയിലുള്ളതും കുടിച്ചു..! സംഭവം കിടിലനാണ്..’ പിന്നെ റസാക്ക് ബായി സര്‍ബത്തിന്റെ ചേരുവകളും ഉണ്ടാക്കുന്ന രീതിയും പറഞ്ഞു തന്നു..!!

ഒരു വലിയ ഗ്ലാസ് വെള്ളം ഉള്‍കൊള്ളുന്ന സ്റ്റീല്‍ പാത്രവും വായ്‌ വശം ചേര്‍ത്തു മൂടാവുന്ന മുകളിലേക്ക് കൂര്‍ത്തു നില്‍ക്കുന്ന ഒരു മൂടിയുള്ള പാത്രത്തിലാണ് സര്‍ബത്ത് ഉണ്ടാക്കുന്നത്‌...! സ്റ്റീല്‍ കപ്പിലേക്ക് പകുതി ചെറുനാരങ്ങ പിഴിഞ്ഞ് തൊണ്ട് അതില്‍ തന്നെ ഇടുക, കസ്കസ് അരച്ച മിശ്രിതം, ബാലങ്ക [എള്ള് പോലിരിക്കും വെള്ളത്തില്‍ ഇട്ടാല്‍ വലുതായി വഴുവഴുപ്പുള്ള ഒരു ചെറു ഗോളമാവും] മല്ലിചെപ്പു, പുദിനയില, മുളക് എന്നിവ ചേര്ത്ത് അരച്ചത്‌ ഒരു ചെറിയ സ്പൂണ്‍ ചേര്‍ക്കുക , പിന്നെ സോടയോ,വെള്ളമോ,ചേര്‍ത്ത് ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ച് വിവിതതരം സ്പൈസസ് ചേര്ക്കു ന്നു....!! മധുര ലായനി ഐസ് എന്നിവ ചേര്‍ത്ത് സ്റ്റീല്‍ പാത്രം മൂടി നന്നായി കുലുക്കി ഗ്ലാസ്സിലേക്ക്‌ ഒഴിക്കുന്നു...!! കുലുക്കി സര്‍ബത്ത് റെഡിയായി...!! കൊച്ചിയില്‍ എത്തിയാല്‍ വിവിത രുചിയില്‍ ആസ്വതിച്ചു ദാഹമകറ്റാം...!!! ഓരോ കണ്ടുപിടുത്തങ്ങള്‍...! എന്താല്ലേ...!!  



Thursday, October 30, 2014

“കിസ് ഓഫ് ലവ്”

ചുംബനം കുറ്റമല്ല, ഒരു സ്വകാര്യത ആവശ്യമാണുതാനും...! 

പബ്ലിക്കായി ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു കുട്ടികളെ വഴിതെറ്റിക്കുന്ന ഒരു സംസ്കാരം നമുക്കാവശ്യമുണ്ടോ..? 

കാമുകീ കാമുകന്മാരുടെ ചുംബനങ്ങള്‍ക്കും സ്വകാര്യത വേണം..! മൂന്നാമതൊരാള്‍ ഇടപെടാതിരിക്കാന്‍ അവര്‍ തന്നെയാണ് കരുതലെടുക്കേണ്ടത്..! പബ്ലിക്കായി പൊതു സ്ഥലങ്ങളില്‍ വെച്ചുള്ള ഇത്തരം പ്രവണതകള്‍  ഒരിക്കലും നമ്മുടെ സംസ്കാരത്തിന് യോജിച്ച രീതിയല്ല..! 

പോലീസിനെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുത്ത് സദാചാര  പോലീസായി ഒരു ഹോട്ടല്‍ തന്നെ അടിച്ചു പൊളിച്ചത് ശുദ്ദ അനാവശ്യമായിരുന്നു.

നവംബര്‍ 2 നു മറൈന്‍ ഡ്രൈവില്‍ വൈകിട്ട് 5 മണിക്ക് ഫെയ്സ്ബൂക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന “കിസ് ഓഫ് ലവ്” പരസ്യ ചുംബന പ്രതിഷേധം പാശ്ച്യാത്യ സംസ്കാരം അനുകരിക്കുന്ന രീതിയാണ്..’ അതിനോട് യോചിക്കാന്‍ നമ്മുടെ സംസ്കാരം അനുവതിക്കില്ല..!

ഇത്തരം വിഷയങ്ങള്‍ക്ക്‌ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം വീടുകളില്‍ നിന്ന് രക്ഷിതാക്കള്‍ നല്‍കട്ടെ...!!!

 “വളര്ത്തുഗുണം പത്തുഗുണം” അതേന്ന്....!!!  

https://www.facebook.com/isakkisam?ref_type=bookmark




Monday, October 27, 2014

വയലാര്‍ രാമവര്‍മ.

സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും.


മാനിക്കയില്ല ഞാന്‍
മാനവമൂല്യങ്ങള്‍
മാനിച്ചിടാത്തൊരു
നീതിശാസ്ത്രത്തെയും.
-----------------------------------------
വയലാര്‍ രാമവര്‍മ വിട പറഞ്ഞിട്ട് 39 വര്‍ഷമായി..' ഇന്നും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ ജീവിക്കുന്ന പ്രിയ കവി. 


വയലാറിന് മരണമില്ല വയലാര്‍ സാഹിത്യത്തിനും.
"ഈ മനോഹര തീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി...'


https://www.facebook.com/isakkisam?ref_type=bookmark




Friday, October 24, 2014

മനസ്സ്.

ആമ്പല്‍ കുളത്തിലെ
നീര്‍ക്കോലിയെ പോലെ
സഞ്ചരിക്കാന്‍
എനിക്ക് കഴിയുന്നു.

നീ നീന്തി തുടിക്കുന്ന ഇടങ്ങളിലെല്ലാം.


നിന്‍ മേനിയിലെ
സ്വര്‍ണ്ണ രോമങ്ങള്‍
ഉയര്‍ന്നു നിന്നത് എന്‍
സ്പര്‍ശനം കൊതിച്ചല്ലയോ..?



സ്വപ്‌നങ്ങള്‍ കാണുവാനും
മോഹങ്ങള്‍ തലോലിക്കുവാനും
മനസ്സിനെ പാകപ്പെടുത്തി
നിന്നെ പിന്‍തുടരുന്നു. 



https://www.facebook.com/isakkisam?ref_type=bookmark




Tuesday, October 21, 2014

ദീപാവലി.

ദീപങ്ങള്‍ സംസാരിക്കുമോ ?
വാചാലമായി
നിഷ്കളങ്കതയോടെ
ആത്മാര്‍ത്ഥമായി.



ദീപങ്ങള്‍ പ്രണയിക്കുമോ ?
സൂര്യന്‍ ഭൂമിയിലെ
പുല്‍ക്കൊടിയെ
എന്നപോലെ.
നിലാവ് മഞ്ഞിനോട്
എന്നപോലെ.



ദീപങ്ങള്‍ കരയുമോ ?
കാറ്റുവന്നു നീയണഞ്ഞപ്പോള്‍
പുകയായി ഉയര്‍ന്നത്
നിന്‍ കണ്ണുനീരോ. 



വര്‍ഷംതോറും
പ്രകാശമായി വാചാലമായി
പ്രണയമായി സ്നേഹമായി
സ്വാന്തനമായി വന്നുപോകുന്നു നീ...!!
----------------------------------------------------------
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ദീപാവലി ആശംസകള്‍. 


https://www.facebook.com/isakkisam?ref_type=bookmark













Monday, October 20, 2014

ജന്മദിനം.

ഉമ്മകിട്ടുമ്പോള്‍ മനസ്സിനുള്ളില്‍
വികാരങ്ങള്‍ മാറിമറിയും....!
മൂന്നു നക്ഷത്രങ്ങള്‍ ഉമ്മകള്‍ തന്നു
മൂന്നു വഴിക്കു പായി...!
മനുഷ്യനുള്ളില്‍ ഒരാത്മാവുണ്ട്..
നന്മയുടെ സ്നേഹത്തിന്‍റെ
കാരുണ്യത്തിന്‍റെ സഹോദര്യത്തിന്‍റെ
കത്തിനില്‍ക്കുന്ന ജീവിതത്തിന്‍റെ..!!
കണക്കെടുക്കാറില്ല തിരിഞ്ഞു നോക്കാറില്ല
വിനയത്തോടെ നടന്നു താണ്ടിയ
വഴികള്‍ മനസ്സില്‍ താലോലിച്ചു
മുന്നോട്ട്..... മുന്നോട്ട്.....!!!
--------------------------------------------------------------
നേരിട്ടും ഫോണിലും ഇന്‍ബോക്സിലും ജന്മദിനാശംസകള്‍ അറിയിച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹത്തോടെ ഒരാലിഗനം..!!! 


Friday, October 17, 2014

കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ച്ച..! അതു സ്വന്തം വീട്ടില്‍ നിന്നു തന്നെയാകുമ്പോള്‍ മനസ്സു നിറയെ സന്തോഷവും...!! "ഇത്രയും കാലം എന്നെ നോക്കിയില്ലേ ഇനി ഒന്നും തന്നില്ല എന്നെ പരാതി പറയരുത്" നിറയെ സപോട്ടയുമായി എന്നെ നോക്കി തെന്നെലേറ്റു ഇളകിയാടി തല ഉയര്‍ത്തി അഭിമാനത്തോടെയുള്ള ആ നില്‍പ്പ് എനിക്കിഷ്ടായി..!! കൂട്ടുകാരെ വരൂ നല്ല മധുരമുള്ള സപോട്ട കഴിക്കാം. :)  :)

https://www.facebook.com/isakkisam?ref_type=bookmark